121

Powered By Blogger

Thursday 30 April 2020

ഏപ്രില്‍മാസത്തില്‍ മാരുതി രാജ്യത്ത് ഒരൊറ്റവാഹനംപോലും വിറ്റില്ല

ന്യൂഡൽഹി: ഏപ്രിൽമാസത്തിൽ മാരുതി സുസുകി രാജ്യത്ത് ഒരൊറ്റവാഹനംപോലും വിറ്റില്ല. കോവിഡ്മൂലം രാജ്യമൊട്ടാകെ അടച്ചിട്ട സാഹചര്യത്തിലാണിത്. രാജ്യത്തെ ഏറ്റവും വലിയ കാർ നിർമാതാക്കളായ മാരുതി സുസുകിതന്നെയാണ് ഇക്കാര്യം അറിയിച്ചത്. കോവിഡ്മൂലംസർക്കാർ നിർദേശം പാലിച്ച് നിർമാണപ്രവർത്തനങ്ങൾ നിർത്തിവെച്ചതിനെതുടർന്നാണിതെന്ന് കമ്പനി വ്യക്തമാക്കി. അതേസമയം, മുന്ദ്ര പോർട്ട് വഴി 632 വാഹനങ്ങൾ കയറ്റിയയച്ചതായി കമ്പനി അറിയിച്ചു. എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചായിരുന്നു ഇത്. സർക്കാരിന്റെ അനുമതി ലഭിച്ചതിനെതുടർന്ന് ഗുരുഗ്രാമിലെ മാനേസർ പ്ലാന്റിൽ ഒറ്റഷിഫ്റ്റിൽ പ്രവർത്തനം തുടങ്ങിയതായി കമ്പനി അറിയിച്ചു. 4,696 ജീവനക്കാരാണ് അവിടെമാത്രം ജോലി ചെയ്യുന്നത്. മാർച്ചിൽ 92,540 വാഹനങ്ങളാണ് മാരുതി നിർമിച്ചത്. കഴിഞ്ഞവർഷം മാർച്ചിലാകട്ടെ 1,36,201 യുണിറ്റുകളും.

from money rss https://bit.ly/2xlkDBo
via IFTTT

കോവിഡ്: ഏറ്റവും വലിയ തിരിച്ചടിയുണ്ടായത് ഇന്ത്യയില്‍നിന്നെന്ന് ആമസോണ്‍

ബെംഗളുരു: ആഗോള ഇ-കൊമേഴ്സ് ഭീമനായ ആമസോണിന് കോവഡ് കാലത്ത് അടിതെറ്റിയത് ഇന്ത്യയിൽ. ലോക്ക്ഡൗൺമൂലം രാജ്യത്തൊട്ടാകെ ഇ-കൊമേഴ്സ് കമ്പനികൾ സ്മാർട്ട്ഫോൺ തുടങ്ങിയ ജനപ്രിയ ഉത്പന്നങ്ങളുടെ വിൽപന നിർത്താൻ നിർബന്ധിതരായിരുന്നു. ഈകാലയളവിൽ അവശ്യവസ്തുക്കളും പലചരക്കു സാധാനങ്ങളുമാണ് വിൽക്കാൻ അനുമതി ലഭിച്ചത്. അതുകൊണ്ടുതന്നെ ലോകവ്യാപകമായുള്ള വ്യാപാരത്തിൽ ഇന്ത്യയിലാണ് ഏറ്റവും വലിയ തിരിച്ചടി നേരിട്ടതെന്ന് കമ്പനിയുടെ സീനിയർ വൈസ് പ്രസിഡന്റും ചീഫ് ഫിനാൻഷ്യൽ ഓഫീസറുമായ ബ്രിയാൻ ടി ഒൽസാവസ്കി പറയുന്നു. വിവിധ രാജ്യങ്ങളിൽ വ്യത്യസ്ത രീതിയിലാണ് കമ്പനിയുടെ പ്രവർത്തനത്തെ ബാധിച്ചത്. ഞായറാഴ്ച അവസാനിക്കുന്ന 40 ദിവസം നീണ്ടുനിന്ന ലോക്ക്ഡൗണിൽ ഫ്ളിപ്കാർട്ട്, ആമസോൺ ഉൾപ്പടെയുള്ള ഇ-കൊമേഴ്സ് സ്ഥാപനങ്ങൾക്കെല്ലാം അവശ്യവസ്തുക്കൾ വിൽക്കാൻമാത്രമെ അനുമതി നൽകിയിരുന്നുള്ളൂ. അതിനിടയിൽ വിലക്ക് നീക്കിയെങ്കിലും സമ്മർദത്തെതുടർന്ന് പിൻവലിക്കുകയായിരുന്നു. ആഗോള വ്യാപകമായി കമ്പനിയുടെ ലാഭത്തിൽ 29ശതമാനം ഇടിവുണ്ടായി. കലണ്ടർവർഷത്തെ ആദ്യപാദത്തിൽ 2.54 ബില്യൺ ഡോളറാണ് കമ്പനിയുടെ വരുമാനം. കഴിഞ്ഞവർഷം ഇതേപാദത്തിൽ 3.56 ബില്യൺ ഡോളറായിരുന്ന സ്ഥാനത്താണിത്.

from money rss https://bit.ly/3aQwN36
via IFTTT

മഹാരാഷ്ട്ര ദിനം: ഓഹരി വിപണിക്ക് അവധി

മുംബൈ: മെയ് ഒന്നിന് വെള്ളിയാഴ്ച ഓഹരി വിപണികൾ പ്രവർത്തിക്കുന്നില്ല. മഹാരാഷ്ട്ര ദിനം പ്രമാണിച്ചാണ് ഓഹരി വിപണിക്ക് അവധി. ലോഹം, ബുള്ളിയൻ ഉൾപ്പടെയുള്ള ഉത്പന്ന മൊത്തവിപണിക്കും അവധി ബാധകമാണ്. ഫോറക്സ്, കമ്മോഡിറ്റി ഫ്യൂച്ചേഴസും പ്രവർത്തിക്കുന്നില്ല. തുടർച്ചയായി നാലാമത്തെ ദിവസവും മികച്ച നേട്ടമുണ്ടാക്കിയാണ് വ്യാഴാഴ്ച ഓഹരി സൂചികകൾ ക്ലോസ് ചെയ്തത്. സെൻസെക്സ് 997 പോയന്റും നിഫ്റ്റി 306 പോയന്റുമാണ് നേട്ടമുണ്ടാക്കിയത്.

from money rss https://bit.ly/2yWFifC
via IFTTT

കോവിഡ് സാമ്പത്തിക പാക്കേജ് വെള്ളിയാഴ്ച പ്രഖ്യാപിച്ചേക്കും

ന്യൂഡൽഹി: കോവിഡ് പ്രതിസന്ധി മറികടക്കാനുള്ള സാമ്പത്തിക പാക്കേജ് ധനമന്ത്രി നിർമലാ സീതാരാമൻ വെള്ളിയാഴ്ച പ്രഖ്യാപിച്ചേക്കും. ഇതിന് മുന്നോടിയായി ധനമന്ത്രി വ്യാഴാഴ്ച പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. പാവപ്പെട്ടവർക്കു സൗജന്യ ഭക്ഷണം, അക്കൗണ്ടിലേക്ക്നേരിട്ട് പണം നൽകൽ, പാചകവാതക സിലിൻഡർ, പ്രോവിഡന്റ് ഫണ്ട് വിഹിതം പിൻവലിക്കൽ, കുറഞ്ഞ വേതനക്കാരുടെ രണ്ടുമാസത്തെ വിഹിതമടക്കൽ, തുടങ്ങി വിവിധ വിഭാഗങ്ങളിലായി 1.76 ലക്ഷം കോടിയുടെ സഹായം മാർച്ച് 26-ന് നിർമലാ സീതാരാമൻ പ്രഖ്യാപിച്ചിരുന്നു. പ്രധാനമന്ത്രി ഗരീബ് കല്യാൺ യോജന പ്രകാരം ദുർബല വിഭാഗങ്ങളെ ലക്ഷ്യംവെച്ചുള്ള സഹായം പ്രഖ്യാപിക്കൽ മാത്രമായിരുന്നു അവ. വിവിധ മേഖലകൾക്കുള്ള പ്രത്യേക പാക്കേജ് പിന്നീട് പ്രഖ്യാപിക്കുമെന്ന് ധനമന്ത്രി അന്നു പറഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ട നിർദേശങ്ങൾ സമർപ്പിക്കാൻ സർക്കാർ വിവിധ സമിതികൾ രൂപവത്കരിച്ചിരുന്നു.

from money rss https://bit.ly/3aNONLm
via IFTTT

മൂന്നു മാസം: ജിയോയുടെ ലാഭം 2,331 കോടി

കൊച്ചി: ടെലികോം കമ്പനിയായ റിലയൻസ് ജിയോയുടെ അറ്റാദായം 2020 ജനുവരി-മാർച്ച് പാദത്തിൽ 2,331 കോടി രൂപയായി കുതിച്ചുയർന്നു. അതായത്, പ്രതിദിനം ശരാശരി 25.90 കോടി രൂപ. മുൻ വർഷം ഇതേ കാലയളവിലേതിനെ അപേക്ഷിച്ച് 177.5 ശതമാനം വളർച്ച. വരുമാനമാകട്ടെ, 26.6 ശതമാനം വർധിച്ച് 14,835 കോടി രൂപയായി. ഫെയ്സ്ബുക്കുമായുള്ള പങ്കാളിത്തത്തിലൂടെ ജിയോ വളർച്ചയുടെ അടുത്ത ഘട്ടത്തിലേക്ക് കടക്കുകയാണെന്ന് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി പറഞ്ഞു.

from money rss https://bit.ly/2YhTsCK
via IFTTT

ഇന്ധന വില്പനയിലെ ഇടിവ്: സർക്കാരിന്റെ വരുമാന നഷ്ടം 40,000 കോടി കടന്നേക്കും

മുംബൈ: കോവിഡ് തടയുന്നതിന് ഏർപ്പെടുത്തിയ ലോക്ഡൗൺ വഴി രാജ്യത്ത് പെട്രോൾ-ഡീസൽ-വിമാന ഇന്ധന വില്പന കുറഞ്ഞതിലൂടെ സർക്കാരിനുണ്ടായ നികുതി നഷ്ടം 40,000 കോടി രൂപ കടന്നേക്കും. ഏപ്രിലിൽ പെട്രോൾ -ഡീസൽ ഉപഭോഗത്തിൽ 80 ശതമാനത്തിൻറെയും വിമാന ഇന്ധന ഉപഭോഗത്തിൽ 90 ശതമാനത്തിൻറെയും കുറവുണ്ടായി. മാർച്ചിൽ പെട്രോളിന് 16.4 ശതമാനത്തിൻറെയും ഡീസലിന് 24.2 ശതമാനത്തിൻറെയും വിമാന ഇന്ധനത്തിൽ 32.4 ശതമാനത്തിൻറെയും ഉപഭോഗ ഇടിവുണ്ടായിരുന്നു. ഏപ്രിലിലെ മാത്രം നികുതി നഷ്ടം 40,000 കോടി കടക്കുമെന്നാണ് കെയർ റേറ്റിങ് കണക്കാക്കിയിരിക്കുന്നത്. അതായത് ദിവസം ശരാശരി 1,300 കോടി രൂപ. ലോകത്ത് എണ്ണ ഉപഭോഗത്തിൽ മൂന്നാം സ്ഥാനമാണ് ഇന്ത്യക്ക്. ഏതാണ്ട് 85 ശതമാനവും ഇറക്കുമതി ചെയ്യുന്നു. ഇത്തരം സാഹചര്യത്തിൽ ആഗോളതലത്തിൽ അസംസ്കൃത എണ്ണവില കൂപ്പുകുത്തിയത് രാജ്യത്തിന് ഗുണകരമാകേണ്ടതാണ്. കറൻറ് അക്കൗണ്ട് കമ്മിയും പണപ്പെരുപ്പവും വിദേശ നാണ്യം പുറത്തേക്ക് പോകുന്നതുമെല്ലാം നിയന്ത്രിക്കാൻ ഇത് സഹായകമാകുമായിരുന്നു. എന്നാൽ ഉപഭോഗം കുറഞ്ഞത് ഈ നേട്ടങ്ങളെല്ലാം ഇല്ലാതാക്കി.

from money rss https://bit.ly/2KQKGUo
via IFTTT

ഇന്ത്യയിലെ ഏറ്റവും വലിയ അവകാശ ഓഹരി വില്പനയുമായി റിലയൻസ്

കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ കമ്പനിയായ റിലയൻസ് ഇൻഡസ്ട്രീസ് അവകാശ ഓഹരി വില്പനയിലൂടെ സമാഹരിക്കുന്നത് 53,125 കോടി രൂപ. ഇന്ത്യൻ ഓഹരി ചരിത്രത്തിലെ ഏറ്റവും വലിയ അവകാശ ഓഹരി വില്പനയായിരിക്കും ഇത്. 1:15 അനുപാതത്തിലാണ് അവകാശ ഓഹരികൾ ലഭ്യമാക്കുന്നത്. അതായത്, നിലവിൽ റിലയൻസിന്റെ 15 ഓഹരികൾ കൈവശമുള്ളവർക്ക് ഒന്നുവീതം അവകാശ ഓഹരി സ്വന്തമാക്കാം. 1,257 രൂപ നിരക്കിലാണ് ഇത്. അതായത്, നിലവിലെ ഓഹരി വിലയെക്കാൾ 14 ശതമാനം കുറഞ്ഞ വിലയ്ക്ക്. പ്രൊമോട്ടർമാരായ മുകേഷ് അംബാനി കുടുംബവും ഓഹരികൾ വാങ്ങാൻ രംഗത്തുണ്ടാവുമെന്ന് അറിയിച്ചിട്ടുണ്ട്. കടബാധ്യത കുറയ്ക്കുന്നതിന്റെ ഭാഗമായാണ് അവകാശ ഓഹരി വില്പനയിലൂടെ മൂലധന സമാഹരണം നടത്തുന്നത്. 2021 മാർച്ചോടെ കടരഹിത കമ്പനിയായി മാറുകയാണ് ലക്ഷ്യം. റിലയൻസ് ഇൻഡസ്ട്രീസിന്റെ അറ്റാദായം 2020 ജനുവരി-മാർച്ച് പാദത്തിൽ 38.7 ശതമാനം ഇടിഞ്ഞ് 6,348 കോടി രൂപയായി. ഊർജം, പെട്രോകെമിക്കൽ ബിസിനസുകളിലെ മോശം പ്രകടനമാണ് റിലയൻസ് ഇൻഡസ്ട്രീസിന്റെ ലാഭം ഇടിയാൻ കാരണം. 2019 ജനുവരി-മാർച്ച് പാദത്തിൽ 10,362 കോടിയായിരുന്നു റിലയൻസ് ഇൻഡസ്ട്രീസിന്റെ ലാഭം.

from money rss https://bit.ly/2VPTe41
via IFTTT

ആത്മവിശ്വാസത്തോടെ വിപണി: സെന്‍സെക്‌സ് ക്ലോസ് ചെയ്തത് 997 പോയന്റ് നേട്ടത്തില്‍

മുംബൈ: തുടർച്ചയായി നാലാമത്തെ ദിവസവും ഓഹരി സൂചികകൾ മികച്ച നേട്ടത്തിൽ ക്ലോസ് ചെയ്തു. സെൻസെക്സ് 997.46 പോയന്റ് നേട്ടത്തിൽ 33717.62ലും നിഫ്റ്റി 306.55 പോയന്റ് ഉയർന്ന് 9859.90ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1316 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1084 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 165 ഓഹരികൾക്ക് മാറ്റമില്ല. ടാറ്റ മോട്ടോഴ്സ്, യുപിഎൽ, ഒഎൻജിസി, വേദാന്ത, ഹിൻഡാൽകോ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. സൺ ഫാർമ, ഹിന്ദുസ്ഥാൻ യുണിലിവർ, സിപ്ല, ഇൻഡസിന്റ് ബാങ്ക്, ഐടിസി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്. ഫാർമ ഒഴികെയുള്ള സൂചികകൾ മികച്ച നേട്ടമുണ്ടാക്കി. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ ഒരുശതമാനത്തിലേറെ ഉയർന്നു. ആഗോള വിപണികളിലെ നേട്ടമാണ് ആഭ്യന്തര സൂചികകൾക്ക് തുണയായത്. കോവിഡ് പ്രതിരോധത്തിനുള്ള ആദ്യ ട്രയൽ ഫലംകണ്ടുതുടങ്ങിയതാണ് വിപണിയിൽ പ്രതിഫലിച്ചത്.

from money rss https://bit.ly/35gDPga
via IFTTT

'കൊടുങ്കാറ്റിന്റെ മുനമ്പ്'; ആഫ്രിക്കന്‍ വന്‍കര അവസാനിക്കുന്നത് ഇവിടെയാണ്

തലേന്നത്തെ കേപ് ടൗണ്‍ നഗര പ്രദക്ഷിണത്തിന്റെ ക്ഷീണത്തിന്റെ ചെറിയ ആലസ്യത്തോടെയാണ് എഴുന്നേറ്റത്. എങ്കിലും പെട്ടെന്ന് തന്നെ ഉഷാറായി, കാരണം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിക്കിമാനിയയില്‍ പങ്കെടുക്കാനെത്തിയ പ്രതിനിധികളുമായി പരിചയപ്പെടാനുള്ള അവസരമാണ് സതേണ്‍ സണ്‍ കേപ് സണ്‍ ഹോട്ടലിന്റെ പ്ലീനറി ഹാളില്‍ നടക്കുന്ന ഹാപ്പി ഔര്‍. കേപ് സണ്‍ ഹോട്ടലിലെ ആറ് കോണ്‍ഫ്രന്‍സ് ഹാളുകളിലായാണ് വിക്കിമാനിയ നടക്കുന്നത്. ഓരോ കോണ്‍ഫ്രന്‍സ് ഹാളിനും 2012 മുതല്‍ വിക്കിമാനിയ നടന്ന ലോകത്തെ പ്രധാനപ്പെട്ട നഗരങ്ങളുടെ പേരുകളാണ് നല്‍കിയിരിക്കുന്നത്. 2012ല്‍ വിക്കിമാനിയ നടന്ന അമേരിക്കയിലെ വാഷിങ്ടണ്‍ ഡി.സി, 2013ല്‍ വിക്കിമാനിയ കോണ്‍ഫ്രന്‍സിന് സാക്ഷ്യം വഹിച്ച ഹോങ്കോങ്, 2014ല്‍ വിക്കിമാനിയ അരങ്ങേറിയ ലണ്ടന്‍, 2015ല്‍ വിക്കിമാനിയ കോണ്‍ഫ്രന്‍സ് നടന്ന മെക്സിക്കൊ സിറ്റി, 2016ല്‍ വിക്കിമാനിയക്ക് വേദിയായ ഇറ്റലിയിലെ ഇസിനൊ ലാറിയൊ, 2017ല്‍ വിക്കിമാനിയ കോണ്‍ഫ്രന്‍സ് നടന്ന കാനഡയിലെ മോണ്‍ഡ്രീല്‍ എന്നീ നഗരങ്ങളുടെ പേരുകളാണ് ഹോട്ടലിലെ കോണ്‍ഫ്രന്‍സ് ഹാളുകള്‍ക്ക് നല്‍കിയിരിക്കുന്നത്. മോണ്‍ഡ്രീല്‍, മെക്സിക്കൊ സിറ്റി എന്നീ കോണ്‍ഫ്രന്‍സ് ഹാളുകളിലായിട്ടാണ് പ്ലീനറി ഹാള്‍ സജ്ജീകരിച്ചിരുന്നത്. ഈ രണ്ടു ഹാളുകളിലുമായി 650 ആളുകളെ ഉള്‍ക്കൊള്ളും. വിക്കിമാനിയയില്‍ പങ്കെടുക്കാനെത്തിയ പ്രതിനിധികളില്‍ പലരും ഹോഴ്സ് ഡി ഓവ്രെയും (ഭക്ഷണത്തിന്റെ തുടക്കത്തില്‍ വിശപ്പകറ്റാന്‍ വിളമ്പുന്ന രുചികരമായ ചെറിയോരു വിഭവം), ശീതള പാനിയങ്ങളും കൂടാതെ വിവിധ ഇനം വൈനുകളും ബിയറുകളും എല്ലാം അകത്താക്കി വളരെ വൈകിയാണ് പ്ലീനറി ഹാള്‍ വിട്ടത്.

ഇനി അടുത്ത രണ്ടു ദിവസം പ്രീ കോണ്‍ഫ്രന്‍സ് പരിപാടികളാണ് നടക്കുന്നത്. പ്രീകോണ്‍ഫ്രന്‍സില്‍ പ്രധാനമായും 'ഹാക്കത്തോണ്‍', 'ലേണിങ് ഡേ' (വര്‍ക്ക് ഷോപ്പുകള്‍), സോഷ്യല്‍ മീഡിയ ട്രൈനിങ്, സിനിമ പ്രദര്‍ശനം എന്നിവയാണ് നടക്കുന്നത്. 2013ല്‍ പുറത്തിറങ്ങിയ മണ്ടേല: ലോങ് വാക്ക് ടു ഫ്രീഡം എന്ന സിനിമയാണ് പ്രദര്‍ശനത്തിനുള്ളത്. പ്രീ-കോണ്‍ഫ്രന്‍സ് ഇവന്റുകള്‍ സതേണ്‍ സണ്‍ കേപ് സണ്‍ ഹോട്ടലിന് പുറമെ, ഇതിന് സമീപത്തുള്ള സണ്‍ സ്‌ക്വയര്‍ ഹോട്ടലിലെ നാലു കോണ്‍ഫ്രന്‍സ് ഹാളിലുകളിലുമായാണ് സജ്ജീകരിച്ചിരിക്കുന്നത്. വിവരസാങ്കേതിക രംഗത്തെ പുതിയ പ്രവണതകളും ആശയങ്ങളും സാങ്കേതിക വിവരങ്ങളും പങ്കു വെക്കാനും കൈമാറാനും സംഘടിപ്പിക്കുന്ന സംഗമമാണ് ഹാക്കത്തോണ്‍. 'ഹാക്കത്തോണ്‍' എന്ന വാക്ക് 'ഹാക്ക്', 'മാരത്തണ്‍' എന്നീ പദങ്ങളുടെ ഒരു പോര്‍ട്ട്മാന്റോ (രണ്ടു വാക്കുകളുടെ അര്‍ത്ഥം ഒന്നിച്ചു കിട്ടത്തക്കവിധത്തില്‍ കൂട്ടിച്ചേര്‍ത്തുണ്ടാക്കിയ വാക്ക്) ആണ്.


ഇന്ന് നടക്കുന്ന ഹാക്കത്തോണിലും ലേണിങ് ഡേ ക്ലാസുകളിലും പരമാവധി പങ്കെടുക്കണമെന്ന് തീരുമാനിച്ചിരുന്നു. അതിനായി രാവിലെ തന്നെ ഉണര്‍ന്ന് ഫ്രഷായി ബ്രേക്ക് ഫാസ്റ്റ് കഴിക്കാനായി സതേണ്‍ സണ്‍ ഹോട്ടലിന്റെ ഗ്രൗണ്ടില്‍ ഫ്ളോറിലുള്ള കാന്റീനിലേക്ക് പതിനൊന്നാം നിലയിലുള്ള (കേപ് ടൗണിലെ പ്രസിദ്ധമായ ടേബിള്‍ മൗണ്ടേന്റെ ഉയരത്തിലാണ് എന്റെ റൂം സ്ഥിതി ചെയ്യുന്നത്) റൂമില്‍ നിന്ന് ഞാനെത്തിയത്. വിഭവ സമൃദ്ധമായ ബ്രേക്ക് ഫാസ്റ്റ് കഴിക്കുന്നതിനിടെയാണ് സ്വീഡനില്‍ നിന്നെത്തിയ സുഹൃത്തും സജീവ വിക്കിപീഡിയ ഉപയോക്താവുമായ ഡോ. നേത ഹുസൈനെയും അന്‍വര്‍ ഹിഷാമിനെയും കണ്ടത്. അവര്‍ പ്രീ-കോണ്‍ഫ്രന്‍സ് ഒഴിവാക്കി ചരിത്ര പ്രസിദ്ധമായ കേപ് ഓഫ് ഗുഡ് ഹോപ്പ് - ശുഭ പ്രതീക്ഷാ മുനമ്പ്- കാണാന്‍ പോകാനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്തിരിക്കുകയാണ്. ഒരു ടാക്സി വിളിച്ച് ശുഭ പ്രതീക്ഷാ മുനമ്പും കേപ് ടൗണിലെ ഹാര്‍ബറും എല്ലാം ചുറ്റിക്കറങ്ങാനുള്ള പ്ലാനുകളാണ് അവര്‍ ചെയ്തിരിക്കുന്നത്. അവരുടെ കൂടെ, ആസര്‍ബൈജാനിലെ ബാകുവില്‍ നിന്നെത്തിയ ഇല്‍ദാര്‍ അസിമോവുമുണ്ട്. ഇല്‍ദാര്‍ കേപ്ടൗണ്‍ വിമാനത്താവളത്തില്‍ നിന്ന് തന്നെ ഇവരുമായി ചങ്ങാത്തത്തിലായതാണ്. അതിനാല്‍ തന്നെ ഇവര്‍ നേരത്തെ തന്നെ പദ്ധതികള്‍ എല്ലാം ഒരു വിധം ആസൂത്രണം ചെയ്തിട്ടുണ്ടായിരുന്നു. കൂട്ടിന് ഒരാളെ കൂടി കൂട്ടി നാലു പേര്‍ക്ക് ഒരു ടാക്സി വിളിച്ച് പോകാനുള്ള പദ്ധതിയാണ്, ഒരാളെ കൂട്ടാനുള്ള അവസാന ശ്രമത്തിലാണ് എന്നെ കണ്ടു മുട്ടിയത്. ഞാന്‍ ആണെങ്കില്‍ ഇന്നത്തെ ഹാക്കത്തോണില്‍ പങ്കെടുക്കാനുള്ള മൂഡിലായതിനാലും കഴിഞ്ഞ ദിവസങ്ങളിലെ നഗര പ്രദക്ഷിണത്തിന്റെ ക്ഷീണവും കാരണം ഇവരോട് ഒപ്പം കൂടാന്‍ ആദ്യമൊന്ന് അല്‍പം മടി കാണിച്ചു, എന്നാല്‍, മൂവര്‍ സംഘത്തിന്റെ പ്രലോഭനത്തില്‍ വീണ് പ്രീ-കോണ്‍ഫ്രന്‍സില്‍ പങ്കെടുക്കാതെ ശുഭ പ്രതീക്ഷാ മുനമ്പിലേക്ക് പോകാമെന്ന് തന്നെ തീരുമാനിക്കുകയായിരുന്നു.

ഞങ്ങള്‍ താമസിക്കുന്ന സതേണ്‍ സണ്‍ ഹോട്ടലിന്റെ മുന്‍വശത്ത് തന്നെ യാത്രക്കാരെയും പ്രതീക്ഷിച്ച് കാത്തിരിക്കുകയായിരുന്ന ഒരു സൗത്ത് ആഫ്രിക്കകാരനായ ടാക്സിക്കാരനുമായി സംസാരിച്ച് യാത്രക്കാര്യങ്ങള്‍ തീരുമാനമാക്കി. ടയോട്ടയുടെ കൊറോള കാറില്‍ ഗുഡ് ഹോപ്പ് മുനമ്പ് വരെ പോയി തിരിച്ച് കൊണ്ടു വരാനുള്ള വാടകയും പറഞ്ഞുറപ്പിച്ചു. രാവിലെ 10 മണിയോടെ ഞങ്ങള്‍ യാത്ര തിരിച്ചു. ഇല്‍ദാറിനെ ഡ്രൈവര്‍ക്ക് സമീപത്തുള്ള മുന്‍ സീറ്റിലും ഞങ്ങള്‍ മൂന്നു പേരും പിറകിലും ഇരുന്നായിരുന്നു യാത്ര. ഹോട്ടലില്‍ നിന്നും 70 കിലോ മീറ്ററോളം ദൂരമുണ്ട്, ആഫ്രിക്കന്‍ ഭൂഖണ്ഡത്തിന്റെ ഏറ്റവും തെക്ക് പടിഞ്ഞാറ് ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ മുനമ്പിലേക്ക്. ആഫ്രിക്കന്‍ ഭൂഖണ്ഡത്തിന്റെ ഒരു അറ്റമാണിത്.


നഗരത്തിലെ പ്രധാന സ്ഥലങ്ങള്‍ എല്ലാം ചുറ്റിയാണ് ഞങ്ങള്‍ ശുഭ പ്രതീക്ഷാ മുനമ്പിലേക്ക് പോകുന്നത്. പ്രകൃതിയും സൗത്ത് ആഫ്രിക്കന്‍ ജനതയും വളരെ വൃത്തിയായി സൂക്ഷിച്ചിരിക്കുന്ന, നല്ല സുന്ദരമായ പെയിന്റിങ്ങുകള്‍ പോലെ തോന്നിക്കുന്ന നഗരത്തിലെ പ്രധാന ബീച്ചുകളും മലയോര പ്രദേശങ്ങളിലും എല്ലാം നിര്‍ത്തിയാണ് ഞങ്ങളുടെ യാത്ര. പതിനൊന്നര മണിയോടെ കേപ് ടൗണ്‍ ബേ ഹാര്‍ബര്‍ മാര്‍ക്കറ്റില്‍ എത്തി, അവിടെ ഞങ്ങള്‍ എത്തുമ്പോള്‍ സമ്മേളന പ്രതിനിധികളായ മറ്റു കുറച്ചു പേര്‍ ഞങ്ങള്‍ക്ക് മുന്‍പെ അവിടെ എത്തിയിരുന്നു. ഹാര്‍ബര്‍ നിറയെ നിരവധി മത്സ്യ ബന്ധന ബോട്ടുകള്‍ നങ്കൂരമിട്ടിരിക്കുന്നു. നിറയെ നീര്‍നായകള്‍ ( സീല്‍ എന്ന സമുദ്ര ജീവി) കൊണ്ട സമ്പന്നമാണ് കേപ്ടൗണ്‍ ഹാര്‍ബര്‍. ഇവകള്‍ക്ക് ഭക്ഷണം ഇട്ട് കൊടുത്ത് അവയെ കൊണ്ട് അഭ്യാസ പ്രകടനങ്ങള്‍ കാണിപ്പിച്ചും ഇവകളെ കരയിലേക്ക് കയറ്റി തീറ്റ നല്‍കിയും സഞ്ചാരികളെ ഹരം പിടിപ്പിച്ച് ഡോളര്‍ സമ്പാദിക്കുന്ന ഹാര്‍ബര്‍ തൊഴിലാളികളെയും ഇവിടെ കാണാനായി.

കുന്നും മലകളും പാറക്കെട്ടുകളും ജലാശയങ്ങളും നിറഞ്ഞതാണ് കേപ് ടൗണിന്റെ കാഴ്ചകള്‍,, പര്‍വ്വതങ്ങളുടെ ഓരങ്ങളിലൂടെ പ്രകൃതിയെ ചൂഷണം ചെയ്യാതെ സുന്ദരമായി നിര്‍മ്മിച്ച നിരത്തുകള്‍ താണ്ടിയാണ് ഞങ്ങളെയും കൊണ്ട് കാറ് നീങ്ങുന്നത്. കേപ് ടൗണിന്റെ ഓരോ പ്രദേശവും കാന്‍വാസില്‍ തീര്‍ത്ത ഓരോ സുന്ദരമായ പെയിന്റിങ്ങുകളാണെന്നെ തോന്നൂ. യാത്രക്കിടയില്‍ ഒട്ടക പക്ഷികളെ വളര്‍ത്തുന്ന ഫാമുകളും സുന്ദരമായ ജലാശയങ്ങളും എല്ലാം ഇറങ്ങി കണ്ടു കൊണ്ടാണ് യാത്ര തുടരുന്നത്.


വൈകുന്നേരം മൂന്ന് മണിയോടെയാണ് ആഫ്രിക്കന്‍ ഭൂഖണ്ഡത്തിന്റെ അങ്ങേയറ്റമായ ശുഭ പ്രതീക്ഷാ മുനമ്പില്‍ എത്തിയത്. റിസെര്‍വ്ഡ് ഏരിയയിലേക്ക് കടക്കണമെങ്കില്‍ ടിക്കറ്റ് എടുക്കണം. പ്രവേശന കവാടത്തിലെ ടിക്കറ്റ് കൗണ്ടറില്‍ രണ്ടു കിലോ മീറ്ററോളം യാത്ര ചെയ്ത് വേണം ദ ടിപ്പ് ഓഫ് ആഫ്രിക്ക എന്ന് അറിയപ്പെടുന്ന കേപ് പോയിന്റില്‍ എത്താന്‍. അറ്റ്ലാന്റിക് സമുദ്രത്തിലേക്ക് തള്ളി നില്‍ക്കുന്ന ആഫ്രിക്കന്‍ ഭൂപ്രദേശത്തിന്റെ മുനമ്പ്. ആഫ്രിക്കന്‍ വന്‍കര ഇവിടെയാണ് അവസാനിക്കുന്നത്. 

1488ല്‍ പോര്‍ച്ചുഗീസ് നാവികനായ ബര്‍ത്തലോമിയോ ഡയസ് ആണ് ആദ്യമായി ഈ മുനമ്പില്‍ എത്തിയതെന്നാണ് കരുതപ്പെടുന്നത്. കൊടുങ്കാറ്റിന്റെ മുനമ്പ് എന്നാണ് അദ്ദേഹം ഈ പ്രദേശത്തിന് നാമകരണം ചെയ്തിരുന്നത്. പിന്നീട് പോര്‍ച്ചുഗീസ് നാവികനായ ജോണ്‍ രണ്ടാമന്‍ ആണ് ഈ പ്രദേശത്തെ പ്രതീക്ഷാ മുനമ്പ് (Cape of Good Hope) എന്ന് വിളിച്ചത്. ഡയസിന്റെ പേരിലാണ് ഇവിടത്തെ ബീച്ച് അറിയപ്പെടുന്നത്-ഡയസ് ബീച്ച്. മരം കൊണ്ട് നിര്‍മ്മിച്ച ഒരു ഫലകത്തില്‍ കേപ് ഓഫ് ഗുഡ് ഹോപ്പ് , ദി മോസ്റ്റ് സൗത്ത് വെസ്റ്റേണ്‍ പോയിന്റ് ഓഫ് ദ ആഫ്രിക്കന്‍ കോണ്ടിനന്റെന്ന് ആലേഖനം ചെയ്യപ്പെട്ടിട്ടുണ്ട്. കൂടാതെ ഈ പ്രദേശം സ്ഥിതി ചെയ്യുന്ന അക്ഷാംശവും രേഖാംശവും ഇതില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അതിന് സമീപത്ത് നിന്ന് കൊണ്ട് സഞ്ചാരികള്‍ ഊയം കാത്തിരുന്ന് ദൃശ്യങ്ങള്‍ പകര്‍ത്തുന്ന തിരക്കിലായിരുന്നു. ഫലകത്തിന് സമീപം ആളൊഴിഞ്ഞ ഊയം നോക്കി ഞങ്ങളും പടം പിടിച്ചു.


സമീപത്തെ പര്‍വ്വതത്തിന് മുകളില്‍ സ്ഥാപിച്ചിരിക്കുന്ന ലൈറ്റ് ഹൗസിന് സമീപത്ത് എത്തിയാല്‍ കണ്ണെത്താ ദൂരത്തോളം പരന്ന് കിടക്കുന്ന നീലയും പച്ചയും കലര്‍ന്ന സമുദ്രം പരന്ന് കിടക്കുന്നത് ആസ്വദിക്കാനാവും. മലയുടെ ഏറ്റവും ഉയരത്തില്‍ ഒരു ടെലസ്‌കോപ്പ് സ്ഥാപിച്ചിട്ടുണ്ട്. ഇവിടെ നിന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ദുരം രേഖപ്പെടുത്തിയ മരത്തിന്റെ തൂണില്‍ സ്ഥാപിച്ച ഒരു ദിശാ ഫലകവും ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. ന്യുയോര്‍ക്ക് (12541 കിലോ മീറ്റര്‍), ലണ്ടന്‍ (9623 കിലോ മീറ്റര്‍), അംസ്റ്റര്‍ഡാം (9635 കിലോ മീറ്റര്‍), റിയോ ഡി ജനീറൊ (6055 കിലോ മീറ്റര്‍), സിഡ്നി (11642 കിലോ മീറ്റര്‍) എന്നിവിടങ്ങളിലേക്കുള്ള ചൂണ്ടു പലകകളാണ് സ്ഥാപിച്ചിരിക്കുന്നത്.

കേപ് പോയിന്റിന് മുകളിലുള്ള ലൈറ്റ് ഹൗസിന് സമീപത്തേക്ക് കാല്‍നടയായൊ കേബിള്‍ കാറുമാതൃകയിലുള്ള ( ഫ്യൂണിക്കുലാര്‍ - കമ്പിത്തീവണ്ടി) വഴിയൊ മാത്രമെ എത്തിച്ചേരാനാവു. തോമസ് ടി ടക്കര്‍ - ഫ്ളൈയിങ് ഡച്ച്മാന്‍ എന്ന് എഴുതിയ ഈ വാഹനം, പ്രത്യേക തരം സിംഗിള്‍ ട്രാക്കിലൂടെയാണ് സഞ്ചരിക്കുന്നത്. നാല്‍പ്പത് യാത്രക്കാരെ ഉള്‍ക്കൊള്ളുന്ന ഇവ മൂന്ന് മിനിറ്റ് കൊണ്ട കേപ് പോയിന്റിലെ കാര്‍ പാര്‍ക്കിങ് ഏരിയയില്‍ നിന്ന് അപ്പര്‍ ലൈറ്റ് ഹൗസിന് സമീപമുള്ള സ്റ്റേഷനില്‍ എത്തും. ഈ രണ്ട് സ്റ്റേഷനുകള്‍ മാത്രമെ ഇതിനുള്ളു. എല്ലാ ദിവസവും രാവിലെ ഒമ്പത് മണി മുതല്‍ വൈകുന്നേരം അഞ്ചു മണി വരെയാണ് ഫ്യൂണിക്കുലാര്‍ സര്‍വ്വീസ് നടത്തുന്നത്. ഫ്യൂണിക്കുലാറില്‍ റിട്ടേണ്‍ ട്രിപ്പിന് (താഴെ നിന്ന് യാത്ര പുറപ്പെട്ട് മുകളില്‍ പോയി തിരിച്ചു വരുന്നതിന്) മുതിര്‍ന്നവര്‍ക്ക് 55 റാന്‍ഡും കുട്ടികള്‍ക്കും പ്രായമായവര്‍ക്കും 23 റാന്‍ഡുമാണ് ഈടാക്കുന്നത്. ആറു വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് യാത്ര സൗജന്യമാണ്. ആഫ്രിക്കയിലെ ഇത്തരത്തിലുള്ള ആദ്യത്തെ വാണിജ്യ ഫ്യൂണിക്കുലാര്‍ റെയില്‍വേയായിരുന്നു ഇത്, പൂര്‍ണമായും ദക്ഷിണാഫ്രിക്കന്‍ വിഭവങ്ങള്‍ ഉപയോഗിച്ചാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. 1996 ഡിസംബര്‍ വരെ ഈ റൂട്ടില്‍ ഡീസല്‍ ബസുകള്‍ സര്‍വ്വീസ് നടത്തിയിരുന്നു. അതിന് ശേഷമാണ് ഫ്യുണിക്കുലാറുകള്‍ സ്ഥാപിച്ചത്. 2010 ജൂണിലാണ് ഇവ അവസാനമായി പുതിക്കിയത്.



 

ഞങ്ങള്‍ ഫ്യുണിക്കുലാര്‍ ഉപയോഗിക്കാതെ അപ്പര്‍ ലൈറ്റ്ഹൗസ് വരെ കാല്‍നടയായി തന്നെ പോകാന്‍ തീരുമാനിച്ചു. കാല്‍നടയായി ഇത്രയും ദൂരം പോയി വരാന്‍ ഒന്നര മണിക്കൂര്‍ എടുക്കുമെന്ന് യാത്ര പുറപ്പെടുന്ന പോയിന്റില്‍ ഒരു സൂചന ബോര്‍ഡ് സ്ഥാപിച്ചിട്ടുണ്ട്. ഏതായാലും വളഞ്ഞ് പുളഞ്ഞ ഒറ്റയടി പാതകളും പാറക്കെട്ടുകളും ചാടിക്കയറി ഞങ്ങള്‍ അപ്പര്‍ ലൈറ്റ് ഹൗസിന് സമീപം വരെ എത്തി. കേപ് പോയിന്റിലെ ഈ വിളക്കുമാടം (അപ്പര്‍ ലൈറ്റ് ഹൗസ്) സൗത്ത് ആഫ്രിക്കന്‍ തീരത്തെ ഏറ്റവും ശക്തമായതാണെന്നാണ് കരുതപ്പെടുന്നത്. ഇതിന്റെ പരിധി 63 കിലോ മീറ്ററാണ്. ഓരോ മൂന്നു സെക്കന്റിലും 10 ദശലക്ഷം കാന്‍ഡല്‍ പവര്‍ (സി.പി) പ്രകാശം പരത്തുന്ന മൂന്ന് ഫ്ലാഷ് ലൈറ്റുകള്‍ ഉള്‍ക്കൊള്ളുന്നതാണ് ഈ വിളക്കുമാടം. 1850കളുടെ അവസാനത്തിലാണ് ഇവിടെ ആദ്യത്തെ വിളക്കുമാടം സ്ഥാപിച്ചത്. സമുദ്ര നിരപ്പില്‍ നിന്നും 249 മീറ്റര്‍ ഉയരത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ദക്ഷിണാഫ്രിക്കയുടെ തീരത്തെ എല്ലാ വിളക്കുമാടങ്ങളുടെയും കേന്ദ്രീകൃത നിരീക്ഷണ കേന്ദ്രമായാണ് ഇത് ഉപയോഗിക്കുന്നത്.

സൗത്ത് ആഫ്രിക്കയുടെ അഭിമാന കേന്ദ്രമായി തല ഉയര്‍ത്തി നില്‍ക്കുന്ന അപ്പര്‍ ലൈറ്റ് ഹൗസ് ഇറങ്ങി ഞങ്ങള്‍ ദക്ഷിണാഫ്രിക്കയിലെ പടിഞ്ഞാറന്‍ കേപ് പ്രവിശ്യയിലെ സൈമണ്‍സ് ടൗണിനടുത്തുള്ള ബോള്‍ഡേഴ്സ് ബീച്ചിലേക്ക് യാത്രയായി. ആഫ്രിക്കന്‍ പെന്‍ഗ്വിനുകളുടെ ഒരു കോളനിയാണ് ഈ ബീച്ച്.

തുടരും... 





കേപ് ടൗണ്‍ യാത്രയുടെ ആദ്യ ഭാഗങ്ങള്‍ വായിക്കാം

ആദ്യ ഭാഗം - 

രണ്ടാം ഭാഗം - 

മൂന്നാം ഭാഗം -





* This article was originally published here

ഒരു വാട്‌സാപ്പ് അക്കൗണ്ട് വ്യത്യസ്ത ഡിവൈസുകളില്‍ ഉപയോഗിക്കാം

ഒരു വാട്സാപ്പ് അക്കൗണ്ട് വ്യത്യസ്ത ഡിവൈസുകളിൽ ഉപയോഗിക്കാനുള്ള സൗകര്യം ഉടനെ അവതരിപ്പിച്ചേക്കും. ഒന്നിലധികം മൊബൈൽ ഫോണുകൾ, ടാബ്ലെറ്റുകൾ എന്നിവയിൽ ഉപയോഗിക്കാനുള്ള സൗകര്യമണാണ് തയ്യാറാകുന്നത്. ഒരുമൊബൈലിൽ നിലവിൽ വാട്ട്സാപ്പ് ഉപയോഗിക്കുന്നുണ്ടെങ്കിൽ അതേ അക്കൗണ്ട് ലോഗൗട്ട് ചെയ്യാതെതന്നെ മറ്റ് ഉപകരണങ്ങളിലും ഉപയോഗിക്കാൻ ഇതോടെ കഴിയും. വാട്സാപ്പ് അവതരിപ്പിച്ച അന്നുമുതൽ ഒരുഅക്കൗണ്ട് ഒരു മൊബൈലിൽമാത്രമെ ഉപയോഗിക്കാൻ കഴിയുകയുള്ളൂ. Screenshot shows log in page for a new device(WABetaInfo) വാട്സാപ്പ് വെബ് സപ്പോർട്ടുകൂടി പിന്നീട് ആരംഭിച്ചു. വാട്സാപ്പ് അക്കൗണ്ടുള്ള മൊബൈൽ വെബ്സൈറ്റിലെ ക്യുആർ കോഡുമായി ബന്ധിപ്പിച്ചാണ് ഇത് സാധ്യമായിരുന്നത്. വ്യത്യസ്ത മൊബൈലുകളിൽ ഉപയോഗിക്കുന്നതിന് ലോഗിൻ സൗകര്യത്തോടെയാകും പുതിയ ഫീച്ചർ അവതരിപ്പിക്കുക. എന്നാൽ ഇതുസംബന്ധിച്ച് വാട്സാപ്പിന്റെ പ്രതികരണം പുറത്തുവന്നിട്ടില്ല.

from money rss https://bit.ly/2VTzBIB
via IFTTT

രൂപയുടെ മൂല്യം പഴയ പ്രതാപത്തിലേയ്ക്ക്; ഡോളറിനെതിരെ 74 നിലവാരത്തിലെത്തി

ഓഹരി സൂചികകൾ മികച്ച നേട്ടമുണ്ടാക്കിയതും ഡോളറിന്റെ തളർച്ചുയം രൂപയുടെ മൂല്യമുയർത്തി. മൂല്യം 74 പൈസ ഉയർന്ന് 74.93 നിലവാരത്തിലെത്തി. രാവിലെ 75.16 നിലവാരത്തിലായിരുന്നു തുടക്കമെങ്കിലും പിന്നീട് മൂല്യം വീണ്ടും ഉയരുകയായിരുന്നു. കഴിഞ്ഞ ദിവസം ഡോളറിനെതിരെ 75.67 നിലവാരത്തിലായിരുന്നു ക്ലോസിങ്. കോവിഡിനെതിരെ റെംഡസിവിർ ഫലപ്രദമാണെന്ന് കണ്ടെത്തിയതോടെ ആഗോള വ്യാപകമായി സൂചികകൾ നേട്ടമുണ്ടാക്കി. വ്യാഴാഴ്ച സെൻസെക്സ് 1000 പോയന്റാണ് കുതിച്ചത്. മൂലധന വിപണിയിൽ വിദേശ നിക്ഷേപകർ ഓഹരികൾ വാങ്ങുന്നതിന് കാര്യമായ താൽപര്യം പ്രകടിപ്പിച്ചു. അതുവരെ ഓഹരികൾ വിറ്റൊഴിഞ്ഞിരുന്നവർ ബുധനാഴ്ചമാത്രം 722.08 കോടി രൂപയുടെ നിക്ഷേപമാണ് നടത്തിയത്.

from money rss https://bit.ly/2VNe0kU
via IFTTT

വീണ്ടും പ്രതിദിനം 2 ജി.ബി സൗജന്യ ഡാറ്റയുമായി ജിയോ

റിലയൻസ് ജിയോ വീണ്ടും പ്രതിദിനം രണ്ടു ജി.ബി ഡാറ്റ സൗജന്യമായി നൽകുന്നു. മെയ് രണ്ടുവരെ നാലുദിവസത്തേയ്ക്കാണ് സൗജന്യ ഡാറ്റ നൽകുന്നത്. രാജ്യത്തെ തിരഞ്ഞെടുത്ത ഉപഭോക്താക്കൾക്കായിരിക്കും ജിയോ ഡാറ്റ പാക്കെന്നപേരിൽ രണ്ട് ജിബി പ്രതിദിനം സൗജന്യമായി ലഭിക്കുക. കമ്പനി ഔദ്യോഗികമായി ഇക്കാര്യം അറിയിച്ചിട്ടില്ലെങ്കിലും ട്വിറ്ററിലും മറ്റും സൗജന്യ ഡാറ്റ ലഭിച്ചതായി പലരും പറയുന്നുണ്ട്. ഇതാദ്യമായമല്ല ജിയോ സൗജന്യ ഡാറ്റ ഉപഭോക്താക്കൾക്ക് നൽകുന്നത്. നിലവിലുള്ള ഡാറ്റ കഴിയുമ്പോഴാണ് കൂടുതലായി ലഭിച്ച 2 ജി.ബിയിൽനിന്ന് ഉപയോഗിക്കുക. അതേസമയം, നേരത്തെ നൽകിയ സൗജന്യ ഡാറ്റ പലർക്കും ലഭിച്ചിരുന്നില്ല. All Jio Users ...Jio Provides 2GB / Day Data Pack Till May 1😎🔥🔥 Jio Users Check Your Data Balance....Masss uhhhh Ambani 🔥🔥 Retweet 🔄: #Master @actorvijay pic.twitter.com/KfpDmV3RQe — கத்தி (எ) கதிரேசன் 😎🔥 (@Master_Mahiii) April 28, 2020

from money rss https://bit.ly/3bROjFt
via IFTTT

ക്രഡിറ്റ് റിസ്‌ക് ഫണ്ടുകളില്‍നിന്ന് മൂന്നുദിവസംകൊണ്ട് നിക്ഷേപകര്‍ പിന്‍വലിച്ചത് 8,408 കോടി

ഡെറ്റ് മ്യൂച്വൽ ഫണ്ടുകളിൽ ഉയർന്ന ആദായം നൽകിവരുന്ന ക്രഡിറ്റ് റിസ്ക് ഫണ്ടുകളുടെ മൊത്തം ആസ്തിയിൽ മൂന്നുദിവസംകൊണ്ട് അഞ്ചിലൊരുഭാഗം നഷ്ടമായി. മൂന്നുദിവസംകൊണ്ട് 8,408 കോടി രൂപയാണ് നിക്ഷേപകർ പിൻവലിച്ചത്. ഏപ്രിൽ 23ലെ കണക്കുപ്രകാരം 48,576 കോടിയുണ്ടായിരുന്ന നിക്ഷേപം ഏപ്രിൽ 28 ആയപ്പോഴേയ്ക്കും 39,510 കോടി രൂപയായി കുറഞ്ഞു. ഫ്രാങ്ക്ളിൻ ടെംപിൾടൺ ആറ് ഡെറ്റ് ഫണ്ടുകൾ വിപണിയിൽനിന്ന് പിൻവലിച്ചതിനെതുടർന്നാണ് ക്രഡിറ്റ് റിസ്ക് ഫണ്ടുകളിൽനിന്ന് വൻതോതിൽ നിക്ഷേപം പിൻവലിക്കപ്പെട്ടത്. രാജ്യമൊട്ടാകെ അടച്ചിട്ടതുമുതൽ ഈ ഫണ്ടുകളിൽനിന്ന് നിക്ഷേപം വൻതോതിൽ പിൻവലിക്കാൻ തുടങ്ങിയിരുന്നു. 2019 ഏപ്രിൽ മാസത്തെ കണക്കുപ്രകാരം 79,640 കോടി രൂപയായിരുന്നു ക്രഡിറ്റ് റിസ്ക് ഫണ്ടുകൾ കൈകാര്യം ചെയ്തിരുന്ന മൊത്തം ആസ്തി. 2020 മാർച്ചിൽ രാജ്യമൊട്ടാകെ അടച്ചിട്ടതായി പ്രഖ്യാപനം വന്നതോടെ ആസ്തി 55,380 കോടിയായി കുറഞ്ഞു. ഡെറ്റ് ഫണ്ടുകളുടെ മൊത്തം ആസ്തി 11.48 ലക്ഷം കോടിയാണ്. ഇതിൽ അഞ്ച് ശതമാനത്തോളമാണ് ക്രഡിറ്റ് റിസ്ക് ഫണ്ടുകളുടെ വിഹിതം. സാധാരണ ഡെറ്റ് ഫണ്ടുകളേക്കാൾ ഉയർന്ന ആദായം നൽകുന്നവയാണ് ക്രഡിറ്റ് റിസ്ക് ഫണ്ടുകൾ. പേര് സൂചിപ്പിക്കുന്നതുപോലെതന്നെ താഴ്ന്ന റേറ്റിങ് ഉള്ള കടപ്പത്രങ്ങളിലാണ് ഈ ഫണ്ടുകൾ നിക്ഷേപം നടത്തുന്നത്. അതിനാൽതന്നെ ഉയർന്ന ആദായം പ്രതീക്ഷിക്കാമെങ്കിലും നഷ്ടസാധ്യതയും കൂടുതലാണ്.

from money rss https://bit.ly/3aPdib5
via IFTTT