121

Powered By Blogger

Thursday, 30 April 2020

ഇന്ത്യയിലെ ഏറ്റവും വലിയ അവകാശ ഓഹരി വില്പനയുമായി റിലയൻസ്

കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ കമ്പനിയായ റിലയൻസ് ഇൻഡസ്ട്രീസ് അവകാശ ഓഹരി വില്പനയിലൂടെ സമാഹരിക്കുന്നത് 53,125 കോടി രൂപ. ഇന്ത്യൻ ഓഹരി ചരിത്രത്തിലെ ഏറ്റവും വലിയ അവകാശ ഓഹരി വില്പനയായിരിക്കും ഇത്. 1:15 അനുപാതത്തിലാണ് അവകാശ ഓഹരികൾ ലഭ്യമാക്കുന്നത്. അതായത്, നിലവിൽ റിലയൻസിന്റെ 15 ഓഹരികൾ കൈവശമുള്ളവർക്ക് ഒന്നുവീതം അവകാശ ഓഹരി സ്വന്തമാക്കാം. 1,257 രൂപ നിരക്കിലാണ് ഇത്. അതായത്, നിലവിലെ ഓഹരി വിലയെക്കാൾ 14 ശതമാനം കുറഞ്ഞ വിലയ്ക്ക്. പ്രൊമോട്ടർമാരായ മുകേഷ് അംബാനി കുടുംബവും ഓഹരികൾ വാങ്ങാൻ രംഗത്തുണ്ടാവുമെന്ന് അറിയിച്ചിട്ടുണ്ട്. കടബാധ്യത കുറയ്ക്കുന്നതിന്റെ ഭാഗമായാണ് അവകാശ ഓഹരി വില്പനയിലൂടെ മൂലധന സമാഹരണം നടത്തുന്നത്. 2021 മാർച്ചോടെ കടരഹിത കമ്പനിയായി മാറുകയാണ് ലക്ഷ്യം. റിലയൻസ് ഇൻഡസ്ട്രീസിന്റെ അറ്റാദായം 2020 ജനുവരി-മാർച്ച് പാദത്തിൽ 38.7 ശതമാനം ഇടിഞ്ഞ് 6,348 കോടി രൂപയായി. ഊർജം, പെട്രോകെമിക്കൽ ബിസിനസുകളിലെ മോശം പ്രകടനമാണ് റിലയൻസ് ഇൻഡസ്ട്രീസിന്റെ ലാഭം ഇടിയാൻ കാരണം. 2019 ജനുവരി-മാർച്ച് പാദത്തിൽ 10,362 കോടിയായിരുന്നു റിലയൻസ് ഇൻഡസ്ട്രീസിന്റെ ലാഭം.

from money rss https://bit.ly/2VPTe41
via IFTTT