121

Powered By Blogger

Thursday, 30 April 2020

ക്രഡിറ്റ് റിസ്‌ക് ഫണ്ടുകളില്‍നിന്ന് മൂന്നുദിവസംകൊണ്ട് നിക്ഷേപകര്‍ പിന്‍വലിച്ചത് 8,408 കോടി

ഡെറ്റ് മ്യൂച്വൽ ഫണ്ടുകളിൽ ഉയർന്ന ആദായം നൽകിവരുന്ന ക്രഡിറ്റ് റിസ്ക് ഫണ്ടുകളുടെ മൊത്തം ആസ്തിയിൽ മൂന്നുദിവസംകൊണ്ട് അഞ്ചിലൊരുഭാഗം നഷ്ടമായി. മൂന്നുദിവസംകൊണ്ട് 8,408 കോടി രൂപയാണ് നിക്ഷേപകർ പിൻവലിച്ചത്. ഏപ്രിൽ 23ലെ കണക്കുപ്രകാരം 48,576 കോടിയുണ്ടായിരുന്ന നിക്ഷേപം ഏപ്രിൽ 28 ആയപ്പോഴേയ്ക്കും 39,510 കോടി രൂപയായി കുറഞ്ഞു. ഫ്രാങ്ക്ളിൻ ടെംപിൾടൺ ആറ് ഡെറ്റ് ഫണ്ടുകൾ വിപണിയിൽനിന്ന് പിൻവലിച്ചതിനെതുടർന്നാണ് ക്രഡിറ്റ് റിസ്ക് ഫണ്ടുകളിൽനിന്ന് വൻതോതിൽ നിക്ഷേപം പിൻവലിക്കപ്പെട്ടത്. രാജ്യമൊട്ടാകെ അടച്ചിട്ടതുമുതൽ ഈ ഫണ്ടുകളിൽനിന്ന് നിക്ഷേപം വൻതോതിൽ പിൻവലിക്കാൻ തുടങ്ങിയിരുന്നു. 2019 ഏപ്രിൽ മാസത്തെ കണക്കുപ്രകാരം 79,640 കോടി രൂപയായിരുന്നു ക്രഡിറ്റ് റിസ്ക് ഫണ്ടുകൾ കൈകാര്യം ചെയ്തിരുന്ന മൊത്തം ആസ്തി. 2020 മാർച്ചിൽ രാജ്യമൊട്ടാകെ അടച്ചിട്ടതായി പ്രഖ്യാപനം വന്നതോടെ ആസ്തി 55,380 കോടിയായി കുറഞ്ഞു. ഡെറ്റ് ഫണ്ടുകളുടെ മൊത്തം ആസ്തി 11.48 ലക്ഷം കോടിയാണ്. ഇതിൽ അഞ്ച് ശതമാനത്തോളമാണ് ക്രഡിറ്റ് റിസ്ക് ഫണ്ടുകളുടെ വിഹിതം. സാധാരണ ഡെറ്റ് ഫണ്ടുകളേക്കാൾ ഉയർന്ന ആദായം നൽകുന്നവയാണ് ക്രഡിറ്റ് റിസ്ക് ഫണ്ടുകൾ. പേര് സൂചിപ്പിക്കുന്നതുപോലെതന്നെ താഴ്ന്ന റേറ്റിങ് ഉള്ള കടപ്പത്രങ്ങളിലാണ് ഈ ഫണ്ടുകൾ നിക്ഷേപം നടത്തുന്നത്. അതിനാൽതന്നെ ഉയർന്ന ആദായം പ്രതീക്ഷിക്കാമെങ്കിലും നഷ്ടസാധ്യതയും കൂടുതലാണ്.

from money rss https://bit.ly/3aPdib5
via IFTTT