മാർച്ചിലെ തകർച്ചയിൽനിന്ന് സൂചികകൾ കുതിച്ചപ്പോൾ എല്ലാ ഓഹരികളും മികച്ച നേട്ടമുണ്ടാക്കിയില്ല. 1000 കോടി രൂപയിലധികം വിപണിമൂല്യമുള്ള മൂന്നിലൊന്ന് ഓഹരികൾ ഇപ്പോഴും നഷ്ടത്തിൽതന്നയൊണ്. 78 ശതമാനംവരെ നഷ്ടമുണ്ടാക്കിയ ഓഹരികളും ഇക്കൂട്ടത്തിലുണ്ട്. ഫ്യൂച്ചർ റീട്ടെയിൽ ഫാഷൻസ്, ഫ്യൂച്ചർ റീട്ടെയിൽ, സുവെൻ ലൈഫ് സയൻസ്, ഫ്യൂച്ചർ കൺസ്യൂമർ, യെസ് ബാങ്ക്, ജിഇ പവർ, ഫെഡറൽ മൊഗുൾ ഇന്ത്യ തുടങ്ങിയ ഓഹരികൾ ജനുവരി ഒന്നുമുതൽ ഡിസംബർ 16വരെയുള്ള കണക്കെടുക്കുമ്പോൾ 53 മുതൽ 78ശതമാനംവരെ നഷ്ടത്തിലാണ്. 60ഓളം ഓഹരികൾ ഈകാലയളവിൽ 20ശതമാനത്തോളം നഷ്ടമാണ് നിക്ഷേപകന് നൽകിയത്. ബാങ്ക്, ധനകാര്യ സ്ഥാപനങ്ങൾ, ക്യാപിറ്റൽ ഗുഡ്സ് സെക്ടർ തുടങ്ങിയവയുടെ നഷ്ടത്തിന്റെ വിഹിതം 33ശതമാനമാണ്. ഓട്ടോ സെക്ടറാകട്ടെ 8.8ശതമാനവും. എഫ്എംസിജി, ഇൻഫ്ര, റിയാൽറ്റി കമ്പനികൾ 5.3ശതമാനംവീതവും നഷ്ടംപങ്കിട്ടു. ആഗോളതലത്തിൽ കോവിഡ് പരത്തിയ ഭീതിയിൽ മാർച്ചിൽ തകർന്നടിഞ്ഞ ഓഹരി സൂചികകൾ 83ശതമാനം തിരിച്ചുവരവ് നടത്തി എക്കാലത്തെയും ഉയർന്ന നിലവാരത്തിലെത്തി. സെൻസെക്സ് 47,000വും നിഫ്റ്റി 13,750ഉം മറികടന്നു. ഈവർഷം സെൻസെക്സ് ബ്ലൂചിപ് സൂചികയിലുണ്ടായ നേട്ടം 13.5ശതമാനവുമാണ്.
from money rss https://bit.ly/38gvOde
via IFTTT
from money rss https://bit.ly/38gvOde
via IFTTT