121

Powered By Blogger

Thursday, 17 December 2020

നാലാം ദിവസവും ചരിത്രനേട്ടം: നിഫ്റ്റി 13,700 കടന്നു

മുംബൈ: തുടർച്ചയായിനാലാമത്തെ ദിവസവും ഓഹരി സൂചികകൾ റെക്കോഡ് കുറിച്ചു. സെൻസെക്സ് 223.88 പോയന്റ് നേട്ടത്തിൽ 46,890.34ലിലും നിഫ്റ്റി 58 പോയന്റ് ഉയർന്ന് 13,740.70ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1234 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1485 കമ്പനികളുടെ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 137 ഓഹരികൾക്ക് മാറ്റമില്ല. ആഗോള വിപണികളിലെ നേട്ടമാണ് ആഭ്യന്തര സൂചികകളിൽ പ്രതിഫലിച്ചത്. ഡോളർ രണ്ടാഴ്ചയിലെ താഴ്ന്ന നിലവാരത്തിലെത്തിയതും യുഎസിൽ ഉടനെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചേക്കുമെന്ന റിപ്പോർട്ടുകളുമാണ് സൂചികകൾക്ക് കരുത്തേകിയത്. ഡിവീസ് ലാബ്, ബജാജ് ഫിനാൻസ്, എച്ച്ഡിഎഫ്സി, എച്ച്ഡിഎഫ്സി ബാങ്ക്, ഇൻഡസിൻഡ് ബാങ്ക് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ഹിൻഡാൽകോ, കോൾ ഇന്ത്യ, അദാനി പോർട്സ്, ഒഎൻജിസി, പവർഗ്രിഡ് കോർപ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. ഫാർമ, ബാങ്ക് സൂചികകളാണ് നേട്ടമുണ്ടാക്കിയത്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ നേരിയ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്. Market at fresh record highs with Nifty above 13,700

from money rss https://bit.ly/3r8GbZk
via IFTTT