121

Powered By Blogger

Tuesday 23 February 2021

സാങ്കേതിക തകരാർ: എൻഎസ്ഇയിൽ ഓഹരി വ്യാപാരം നിർത്തി

സാങ്കേതിക തകരാറുമൂലം എൻഎസ്ഇയിൽ ഓഹരി വ്യാപാരം നിർത്തിവെച്ചു. ഫ്യൂച്ചർ ആൻഡ് ഓപ്ഷൻസ് 11.40നും ക്യാഷ് മാർക്കറ്റ് 11.43നുമാണ് നിർത്തിയത്. തകരാർ പരിഹരിച്ചശേഷം വ്യാപാരം പുനരാരംഭിക്കുമെന്ന് എൻഎസ്ഇ അധികൃതർ അറിയിച്ചു. ടെലികോം സേവനദാതാക്കളിൽനിന്നുള്ള തകരാറാണ് ട്രേഡിങ് ടെർമിനലുകളെ ബാധിച്ചത്. തകരാറിനെതുടർന്ന് എൻഎസ്ഇവഴിയുള്ള എല്ലാ ബ്രോക്കർമാരുടെയും ഇടപാടുകൾ തടസ്സപ്പെട്ടു. ഓഹരി ഇടപാടുകൾക്ക് ബിഎസ്ഇയുടെ സേവനം പ്രയോജനപ്പെടുത്താമെന്ന് സെറോധ ട്വീറ്റ്ചെയ്തു. NSE has multiple telecom links with two service providers to ensure redundancy. We have received communication from both the telecom service providers that there are issues with their links due to which there is an impact on NSE system. — NSEIndia (@NSEIndia) February 24, 2021 NSE halts trading in all segments due to links issue

from money rss https://bit.ly/3kkcCAF
via IFTTT

പാഠം 113| റിസ്‌കില്ലാതെ എങ്ങനെ 15ശതമാനം ആദായംനേടാം?

നിക്ഷേപ ലോകത്ത് നിശബ്ദ വിപ്ലവത്തിന്റെകാലമാണിത്. നാലുചെറുപ്പക്കാർകൂടിയാൽ ഓഹരി വിപണിയെയും മ്യൂച്വൽ ഫണ്ടുകളെയുംകുറിച്ചാണ് വർത്തമാനം. റോബർട്ട് കിയോസാക്കി 23 വർഷംമുമ്പ് രചിച്ച(അല്പം കാലഹരണപ്പെട്ടതാണെങ്കിലും) റിച്ച് ഡാഡ് പുവർ ഡാഡ് പോലുള്ള പുസ്തകങ്ങൾ വീണ്ടും ചർച്ചചെയ്യപ്പെടുന്നു. ലക്ഷങ്ങൾ നേട്ടമുണ്ടാക്കിയ കഥകൾകേട്ടാണ് പുതുതലമുറ നിക്ഷേപകർകൂട്ടത്തോടെയെത്തുന്നത്. ഒരളവുവരെ സോഷ്യൽമീഡിയയും നിക്ഷേപ ഫോറങ്ങളും പുതുനിക്ഷേപ ലോകത്തേയ്ക്ക് കയറിക്കൂടാൻ പലരെയും പ്രേരിപ്പിക്കുന്നുമുണ്ട്. റിസ്ക് എടുക്കാൻ താൽപര്യമില്ലാത്തവരിൽ പലരും അതൊക്കെകണ്ട് വിപണിലേയ്ക്ക് എടുത്തുചാടുന്നുണ്ട്. ബെംഗളുരുവിൽനിന്ന് ലക്ഷ്മി വാസുദേവിന്റെ ഇ-മെയിൽ ലഭിച്ചത് ഈയിടെയാണ്. ഓഹരി വിപണിയിൽ നിക്ഷേപിക്കണം. റിസ്ക് എടുക്കാൻ താൽപര്യമില്ല. എങ്ങനെ മികച്ച ആദായമുണ്ടാക്കാം? സമ്പാദിച്ച എല്ലാതുകയും ലക്ഷ്മി നിക്ഷേപിച്ചിരിക്കുന്നത് ബാങ്ക് എഫ്ഡിയിലാണ്. ഓരോതവണ നിക്ഷേപം പുതുക്കാൻ ബാങ്കിലെത്തുമ്പോഴാണ് പലിശനിരക്കിലെ ഇടിവ് എപ്രകാരമാണ് ആദായത്തെ ബാധിക്കുന്നതെന്ന് മനസിലാകുന്നത്. ഇപ്പോഴിതാ ആറുശതമാനത്തിന് താഴെയെത്തിയിരിക്കുന്നു. ഇനിയും ഈ പലിശയുംവെച്ച് മുന്നോട്ടുപോകാനാവില്ലെന്ന തീരുമാനത്തിലാണ് കൂടുതൽ ആദായംനൽകുന്ന മറ്റുപദ്ധതികളിൽ നിക്ഷേപിക്കുന്നതിനെക്കുറിച്ച് ആലോചിക്കാൻ ലക്ഷ്മിയെ പ്രേരിപ്പിച്ചത്. റിസ്ക് എടുക്കാൻ താൽപര്യമില്ല, മികച്ച ആദായംവേണം, നിക്ഷേപതുക നഷ്ടപ്പെടാതിരുന്നാലുംമതി-എന്നൊക്കെയാണ് പലരുടെയും നിലപാട്. അവർക്കായി എല്ലാ കാലാവസ്ഥയിലും നിക്ഷേപിക്കാവുന്ന പോർട്ട്ഫോളിയോ അവതരിപ്പിക്കുകയാണ് പുതിയ പാഠത്തിൽ. ദീർഘകാല നിക്ഷേപലക്ഷ്യങ്ങൾ നിറവേറ്റാൻ പ്രതിമാസം നിക്ഷേപിക്കാവുന്ന രീതിയിലുള്ള പോർട്ട്ഫോളിയോയാണ് നിർദേശിക്കുന്നത്. വ്യത്യസ്ത നിക്ഷേപ ആസ്തികൾ പരമ്പരാഗത നിക്ഷേപമാർഗങ്ങളാണ് വസ്തുവും സ്വർണവും ബാങ്ക് നിക്ഷേപവും. എല്ലാമുട്ടയും ഒരുകുട്ടയിലിടരുതെന്ന തത്വം അടിസ്ഥാനമാക്കി ഇവയ്ക്ക് ബദലായി ഒരു പോർട്ട്ഫോളിയോ തയ്യാറാക്കാം. ഓഹരി വിപണി ഇടിഞ്ഞാലും സ്വർണത്തിന്റെ വില താഴെപ്പോയാലും നിക്ഷേപത്തിൽ മിനിമം ആദായം ഉറപ്പുരവരുത്തുകയെന്നലക്ഷ്യമാണ് ഇതിനുപിന്നിൽ. സ്ഥിരനിക്ഷേപ പദ്ധതികൾക്ക് വിലക്കയറ്റത്തെ അതിജീവിക്കുന്ന ആദായംനൽകാൻ കഴിവില്ലെന്ന് ബോധ്യമായതാണ്. ദീർഘകാലത്തേയ്ക്ക് മികച്ച ആദായംനൽകാൻ ഓഹരിയിലെ നിക്ഷേപത്തിനുമാത്രമേ കഴിയൂ. അതുകൊണ്ടുതന്നെ പോർട്ട്ഫോളിയോയിലെ നിശ്ചിതശതമാനം ഓഹരിയിലെ നിക്ഷേപത്തിനായി നീക്കിവെയ്ക്കാം. സമ്പദ്ഘടന തളർച്ചനേരിടുമ്പോൾ സ്വാഭാവികമായും ഓഹരി വിപണിയിലും പ്രതിഫലിക്കും. അപ്പോൾ നേട്ടമുണ്ടാക്കുക സ്വർണമാണ്. അതുകൊണ്ടുതന്നെ നിക്ഷേപത്തെ (ഹെഡ്ജിങ് ഇഫക്ടിനായി)സംരക്ഷിക്കേണ്ട ചുമതലയിൽ ഒരുഭാഗം സ്വർണത്തിനെ ഏൽപ്പിക്കാം. അതിനായി പോർട്ട്ഫോളിയോയിൽ സ്വർണ നിക്ഷേപവും ഉൾപ്പെടുത്താം. ഇനി ചേർക്കേണ്ട ആസ്തിയാണ് ഡെറ്റ്. ബാങ്ക് നിക്ഷേപത്തിന് ബദലായുള്ള നിക്ഷേപ പദ്ധതിയാണ് കടപ്പത്രങ്ങൾ. നിക്ഷേപതുകയിൽ നിശ്ചിതശതമാനം വളർച്ച എക്കാലവും ഉറപ്പുവരുത്താൻ ഡെറ്റിലെ നിക്ഷേപം സഹായിക്കും. ഏഴുശതമാനം മുതൽ 11 ശതമാനംവരെ വാർഷികാദായം ഡെറ്റ് നിക്ഷേപത്തിൽനിന്ന് പ്രതീക്ഷിക്കാം. നിക്ഷേപം ക്രമീകരിക്കാം നിലവിലെ സാഹചര്യം കണക്കിലെടുത്ത് പോർട്ട്ഫോളിയോയിൽ (വ്യത്യസ്ത ആസ്തികളിൽ) എത്രശതമാനം നിക്ഷേപമാകാമെന്ന് ഇനിതീരുമാനിക്കാം. ഓഹരി വിപണി തരക്കേടില്ലാത്ത മുന്നേറ്റത്തിന്റെ പാതയിലാണ്. സമീപഭാവിയിൽ ചെറിയരീതിയുള്ള തിരുത്തലുണ്ടാകാമെന്നുമാത്രമെ പ്രതീക്ഷിക്കാൻ കഴിയൂ. അതിനാൽ പ്രതിമാസ മൊത്തംനിക്ഷേപത്തിൽ 45ശതമാനംതുക ഓഹരിയിലേയ്ക്ക് മാറ്റിവെയ്ക്കാം. സ്ഥിരവളർച്ചക്കായി ഡെറ്റിൽ 30ശതമാനംതുകയും ഹെഡ്ജിങ് ഇഫക്ടിനായി 25ശതമാനംതുക സ്വർണത്തിലും നിക്ഷേപിക്കാം. Investment Portfolio Instruments Asset Class Investment(%) SBI ETF Nifty 50 Equity 20% Motilal Oswal NASDAQ 100 ETF Equity 25% Nippon India ETF Gold BeES Gold 25% ICICI Prudential Short Term Fund - Direct Plan Debt 30% ഭാവിയിൽ സ്വീകരിക്കേണ്ടരീതി മൂന്നുമാസത്തിലൊരിക്കലോ വിപണിയിലെ കാലാവസ്ഥയ്ക്കനുസരിച്ചോ ഈരീതിയിൽമാറ്റംവരുത്താം. ഓഹരി വിപണി കൂപ്പുകുത്തുമ്പോൾ നിക്ഷേപഅനുപാതം 60-75ശതമാനമായി ഉയർത്താം. ഈസമയത്ത് സ്വാഭാവികമായും സ്വർണവില ഉയരുന്നതിനാൽ 0 മുതൽ 10ശതമാനംവരെയായി ഈ ആസ്തിയിലെ നിക്ഷേപതുക താഴ്ത്താം. സ്ഥിരവളർച്ച ലക്ഷ്യമിട്ടുള്ള ഡെറ്റിലെ നിക്ഷേപം അതേപടി നിലനിർത്താൻ മറക്കരുത്. ഓഹരി വിപണി ഉയരത്തിൽ തുടരുകയാണെന്നിരിക്കട്ടെ, സ്വർണവില മിതമായ നിരക്കിലേയ്ക്ക് എത്തയിട്ടുണ്ടാകും. അപ്പോൾ ഓഹരിയിലെ നിക്ഷേപം 30-40 ശതമാനമായി കുറച്ച് സ്വർണത്തിലെ നിക്ഷേപം 20 മുതൽ 40ശതമാനംവരെയായി വർധിപ്പിക്കാം. എന്തുകൊണ്ട് മികച്ചതാവുന്നു? ദീർഘകാല ലക്ഷ്യങ്ങൾക്കായി നിക്ഷേപിക്കുന്നതിനാണ് മൂന്ന് ആസ്തികളുംചേർത്ത് പോർട്ട്ഫോളിയോ ഉണ്ടാക്കുന്നത്. ചുരങ്ങിയത് അഞ്ചുവർഷമെങ്കിലും നിക്ഷേപിച്ചെങ്കിലമാത്രമെ ഓഹരിയിൽനിന്ന് മികച്ച ആദായംലഭിക്കൂ. എങ്കിലും പണം എപ്പോൾവേണമെങ്കിലും പിൻവലിക്കാനുംകഴിയും. അതുപോലെതന്നെ നിക്ഷേപതുക കുറയ്ക്കുന്നതിനും കൂട്ടുന്നതിനും സ്വതന്ത്രമായി തീരുമാനമെടുക്കാനുമാകും. മറ്റൊരുവ്യവസ്ഥകളും നിങ്ങളെ അതിൽനിന്ന് വിലക്കാനുണ്ടാവില്ല. ഈരീതി മറ്റേത് നിക്ഷേപ പദ്ധതികളിൽനിന്ന് ലഭിക്കുന്നതിനേക്കാളും ആദായംനൽകാൻ സഹായിക്കും. റിസ്ക് പരമാവധി കുറയ്ക്കുകയുംചെയ്യാം. വിപണിതാഴുമ്പോഴും ഉയരുമ്പോഴും നിശ്ചിതശതമാനം വാർഷികാദായം ഉറപ്പുവരുത്താൻ ഇത്തരത്തിലുള്ള ആസ്തിവിഭജനത്തിലൂടെ സാധിക്കുന്നു. തത്സമയം ട്രാക്കുചെയ്യാം നിക്ഷേപം കൈകാര്യംചെയ്യുന്നത് സുതാര്യമായതിനാൽ ഓരോദിവസവും അതിന്റെമൂല്യം എത്രയെന്ന് കാണാൻകഴിയും. നിക്ഷേപിച്ചതുക, മൂലധനേട്ടം, വാർഷികാദായം(ശതമാനക്കണക്കിൽ) അറിയാൻ സൗകര്യമുണ്ട്. Historical Return of the Investment Instruments 1yr(%) 3Yr(%) 5Yr(%) 7Yr(%) SBI ETF Nifty 50 22.48 13.17 17.03 - Motilal Oswal NASDAQ 100 ETF 37.37 29.40 26.49 22.30 Nippon India ETF Gold BeES 11.14 14.24 8.22 5.88 ICICI Prudential Short Term Fund 9.11 9.25 9.40 9.56 എങ്ങനെ നിക്ഷേപിക്കും ഓഹരി നിക്ഷേപത്തിനായി ട്രേഡിങ് അക്കൗണ്ടും ഡീമാറ്റ് അക്കൗണ്ടും ആവശ്യമാണ്. മികച്ച ഡിസ്കൗണ്ട് ബ്രോക്കർമാരിൽനിന്ന് ട്രേഡിങ് അക്കൗണ്ടെടുക്കാം. ട്രേഡിങ് അക്കൗണ്ട് എടുക്കാൻ താൽപര്യമില്ലാത്തവർക്ക് മൂന്നു ആസ്തികളിലും മ്യൂച്വൽ ഫണ്ടുവഴി നിക്ഷേപംനടത്തുകയുമാകാം. നിരക്ക് സീറോ ബ്രോക്കറേജ് ഈടാക്കുന്നവയാണ് ഡിസ്കൗണ്ട് ബ്രോക്കേഴ്സ്. അതുകൊണ്ടുതന്നെ ബ്രോക്കിങ് ഫീസ് നൽകേണ്ടതില്ല. വാർഷിക പരിപാലനചെലവിനത്തിൽ 350 രൂപമാത്രമാണ് ഈ ബ്രോക്കർമാർ ഈടാക്കുന്നത്. ഡെറ്റ് വിഭാഗത്തിലെ നിക്ഷേപത്തിനായി മികച്ച ഷോർട്ട് ഡ്യൂറേഷൻ ഫണ്ടുകളും തിരഞ്ഞെടുക്കാം. ഫണ്ടുകളുടെ ഡയറക്ട് പ്ലാനിൽ നിക്ഷേപിച്ചാൽ വിതരണക്കാരുടെ കമ്മീഷനും നൽകേണ്ടതില്ല. എത്രരൂപ നിക്ഷേപിക്കാം പ്രതിമാസം നിശ്ചിതതുക നിക്ഷേപിക്കുന്ന രീതിസ്വീകരിക്കാം. തിയതിയും സമയവും തീരുമാനിച്ച് അതിനായി ട്രേഡിങ് അക്കൗണ്ടിൽ സെറ്റ്ചെയ്യാം. പ്രതിമാസം 5000 രൂപയെങ്കിലും നിക്ഷേപിക്കാം. അതിനുകുറവോ കൂടുതലോ നിക്ഷേപിക്കുന്നതിന് തടസ്സമില്ല. ഷോർട്ട് ഡ്യൂറേഷൻ ഫണ്ടിൽ അസറ്റ് മാനേജുമെന്റ് കമ്പനിയുടെ സൈറ്റിലൂടെയും നിക്ഷേപം നടത്താം. Investment in Mutual Funds Funds 1yr(%) 3Yr(%) 5Yr (%) 7Yr(%) Axis Bluechip Fund - Direct Plan, 17.92 17.70 19.44 18.10 Motilal Oswal Nasdaq 100 FOF - Direct Plan 37.84 - - - Nippon India Gold Savings Fund - Direct Plan 10.40 14.13 9.29 5.06 ICICI Prudential Short Term Fund 9.11 9.25 9.40 9.56 എത്രആദായം പ്രതീക്ഷിക്കാം ചുരുങ്ങിയത് 11ശതമാനം ആദായമെങ്കിലും ഈ പോർട്ട്ഫോളിയോയിൽനിന്ന് പ്രതീക്ഷിക്കാം. വ്യത്യസ്ത ആസ്തികളിലെ നിക്ഷേപ അനുപാതം ഫലപ്രദമായി ക്രമീകരിക്കുന്നതിനനുസരിച്ച് 15ശതമാനമോ അതിലധികമോ ആദായംനേടാനും അവസരമുണ്ട്. feedbacks to: antonycdavis@gmail.com ശ്രദ്ധിക്കാൻ: റിസ്ക് കുറച്ച് പരമാവധി നേട്ടമുണ്ടാക്കാനുള്ള നിക്ഷേപ പദ്ധതിയാണിത്. നിശ്ചിതകാലം നിക്ഷേപിക്കണമെന്ന നിബന്ധനകളൊന്നുമില്ലെങ്കിലും ചുരുങ്ങിയത് അഞ്ചുവർഷമെങ്കിലും നിക്ഷേപിച്ചാൽ പരമാവധിനേട്ടമുണ്ടാക്കാം. ആറുമാസംകൂടുമ്പോൾ പോർട്ട്ഫോളിയോ വിലയിരുത്തിനേട്ടം പരിശോധിക്കാം. വിപണിയുടെ ചലനങ്ങൾ ശ്രദ്ധിച്ച് ഓഹരി, സ്വർണം എന്നിവയിലെ നിക്ഷേപഅനുപാതത്തിൽ ഏറ്റക്കുറച്ചിൽവരുത്താം.

from money rss https://bit.ly/2MkhRUF
via IFTTT

വിപണിയില്‍ നേട്ടത്തോടെ തുടക്കം: 50,000 മറികടക്കാനാകാതെ സെന്‍സെക്‌സ്

മുംബൈ: ഓഹരി സൂചികകളിൽ നേട്ടംതുടരുന്നു. സെൻസെക്സ് 123 പോയന്റ് ഉയർന്ന് 49,874ലിലും നിഫ്റ്റി 36 പോയന്റ് നേട്ടത്തിൽ 14,743ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 931 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 272 ഓഹരികൾ നഷ്ടത്തിലുമാണ്. 46 ഓഹരികൾക്ക് മാറ്റമില്ല. കോൾ ഇന്ത്യ, ടാറ്റ സ്റ്റീൽ, ഒഎൻജിസി, ഹീറോ മോട്ടോർകോർപ്, ബിപിസിഎൽ, ഡിവീസ് ലാബ്, എച്ച്ഡിഎഫ്സി ലൈഫ്, റിലയൻസ്, ഐഷർ മോട്ടോഴ്സ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ഗെയിൽ, യുപിഎൽ, ടിസിഎസ്, ഇൻഫോസിസ്, ടെക് മഹീന്ദ്ര, ഹിന്ദുസ്ഥാൻ യുണിലിവർ, ഡോ.റെഡ്ഡീസ് ലാബ്, പവർഗ്രിഡ് കോർപ്, എച്ച്സിഎൽ ടെക് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. യുഎസ് സൂചികകൾ നഷ്ടത്തിൽ ക്ലോസ് ചെയ്തതിനെതുടർന്ന് ഏഷ്യൻ സൂചികകളിൽ പലതും നഷ്ടത്തിലാണ്. Indices open higher amid mixed global cues

from money rss https://bit.ly/2P8R6DF
via IFTTT

ഇന്ത്യയുടെ ഏറ്റവുംവലിയ വാണിജ്യ പങ്കാളിയായി വീണ്ടും ചൈന

മുംബൈ: ഒമ്പതുമാസക്കാലത്തോളം അതിർത്തിതർക്കം രൂക്ഷമായിരുന്നിട്ടും 2020-ൽ ഇന്ത്യയുടെ ഏറ്റവുംവലിയ വാണിജ്യപങ്കാളിയായി വീണ്ടുംചൈന. കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന്റെ ഏകദേശ കണക്കുപ്രകാരം 2020-ൽ ചൈനയുമായുള്ള ഉഭയകക്ഷിവ്യാപാരം 7,770 കോടി ഡോളറിന്റേതാണ്. അതായത് ഏകദേശം 5.63 ലക്ഷം കോടി രൂപ.അതിർത്തിതർക്കം രൂക്ഷമായതിനെത്തുടർന്ന് ചൈനയുമായുള്ള വാണിജ്യ ഇടപാടുകൾ കുറച്ചുകൊണ്ടുവരാൻ കർശന നടപടികളുമായി കേന്ദ്രസർക്കാർ മുന്നോട്ടു പോകുന്നതിനിടയിലാണിത്. വലിയ യന്ത്രഭാഗങ്ങളുടെ ഇറക്കുമതിയാണ് ചൈനയെ ഇത്തവണ മുന്നിലെത്തിച്ചിരിക്കുന്നത്. അതേസമയം, 2019 -ലെ 8,550 കോടി ഡോളറിനെ (6.19 ലക്ഷം കോടി രൂപ) അപേക്ഷിച്ച് ഇത് കുറവാണ്. 5,870 കോടി ഡോളറിന്റെ (4.25 ലക്ഷം കോടി രൂപ) ഇറക്കുമതിയാണ് കഴിഞ്ഞ വർഷം ചൈനയിൽനിന്നുണ്ടായത്.

from money rss https://bit.ly/3upfb9j
via IFTTT

വിൽപന സമ്മർദം: ചാഞ്ചാട്ടത്തിനൊടുവിൽ സൂചികകൾ നേട്ടത്തിൽ ക്ലോസ്‌ചെയ്തു

മുംബൈ: തുടക്കത്തിലെനേട്ടം നിലനിർത്താൻ വിപണിക്കായില്ല. വില്പന സമ്മർദംനേരിട്ട സൂചികകൾ ചാഞ്ചാട്ടത്തിനൊടുവിൽ നേരിയനേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. സെൻസെക്സ് 7.09 പോയന്റ് ഉയർന്ന് 49,751.41ലും നിഫ്റ്റി 32.10 പോയന്റ് നേട്ടത്തിൽ 14,707.80ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1657 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1213 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 158 ഓഹരികൾക്ക് മാറ്റമില്ല. ടാറ്റ സ്റ്റീൽ, ടാറ്റ മോട്ടോഴ്സ്, ഒഎൻജിസി, ഹിൻഡാൽകോ, യുപിഎൽ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. കൊട്ടക് മഹീന്ദ്ര ബാങ്ക്, മാരുതി സുസുകി, ബജാജ് ഓട്ടോ, അദാനി പോർട്സ്, ഡിവീസ് ലാബ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. നിഫ്റ്റി മെറ്റൽ സൂചിക നാലുശതമാനത്തോളം നേട്ടമുണ്ടാക്കി. ഊർജം, അടിസ്ഥാന സൗകര്യം എന്നീ വിഭാഗങ്ങളിലെ സൂചികകൾ 1-2ശതമാനവും ഉയർന്നു. ഫാർമ, ബാങ്ക് ഓഹരികളാണ് വില്പന സമ്മർദംനേരിട്ടത്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ 0.7-1ശതമാനം നേട്ടമുണ്ടാക്കുകയുംചെയ്തു.

from money rss https://bit.ly/37ERRum
via IFTTT

പ്രതിമാസം 3000 രൂപ എസ്‌ഐപിയായി നിക്ഷേപിക്കാന്‍ യോജിച്ച ഫണ്ട് നിർദേശിക്കാമോ?

കേരളത്തിലെ ഒരു ഗവ. മെഡിക്കൽ കോളേജിലെ എംബിബിഎസ് വിദ്യാർഥിയാണ് ഞാൻ. പോക്കറ്റ് മണിയായി ലഭിക്കുന്ന തുകയിൽനിന്ന് പ്രതിമാസം 3000 രൂപ നിക്ഷേപിക്കണമെന്നുണ്ട്. 7 മുതൽ 10 വർഷംവരെ എസ്ഐപിയായി നിക്ഷേപിക്കാൻ തയ്യാറാണ്. സമ്പത്തുണ്ടാക്കുകയെന്നതൊഴിച്ചാൽ പ്രത്യേക ലക്ഷ്യമൊന്നുമില്ല. നേരത്തെതുടങ്ങിയാൽ പരമാവധിനേട്ടമുണ്ടാക്കാൻ കഴിയുമെന്ന് മാതൃഭൂമിഡോട്ട്കോമിലെ ആർട്ടിക്കിളിൽ വായിച്ചിരുന്നു. ജെയ്സ് തോമസ് സ്വന്തമായി വരുമാനംനേടുംമുമ്പെ ചെറുപ്രായത്തിൽതന്നെ നിക്ഷേപം തുടങ്ങാനുള്ള ജെയ്സിന്റെ തീരുമാനത്തെ അഭിനന്ദിക്കുന്നു. ദീർഘകാലം ലക്ഷ്യമിട്ട് നിക്ഷേപിക്കുന്നതിനാൽ മികച്ച ആദായം ലഭിക്കാൻ ഓഹരി അധിഷ്ഠിത ഫണ്ടുകൾ തിരഞ്ഞെടുക്കാം. 12 മുതൽ 15 വരെ വാർഷികാദായം നിക്ഷേപത്തിൽനിന്ന് പ്രതീക്ഷിക്കാം. മികച്ച വളർച്ചാസാധ്യതയുള്ള ലാർജ് ആൻഡ് മിഡ് ക്യാപ് വിഭാഗത്തിലെ ഫണ്ട് നിക്ഷേപത്തിനായി തിരഞ്ഞെടുക്കാം. കാനാറ റൊബേകോ എമേർജിങ് ഇക്വീറ്റീസ് ഫണ്ട്, മിറ അസറ്റ് എമേർജിങ് ബ്ലുചിപ് ഫണ്ട് എന്നിവയിലേതെങ്കിലുമൊന്ന് നിക്ഷേപത്തിനായി ശുപാർശചെയ്യുന്നു. ഡയറക്ട് പ്ലാനിൽ നിക്ഷേപിക്കുക. ഒരുവർഷക്കാലയളവിൽ 23.01ശതമാനവും മൂന്നുവർഷക്കാലയളവിൽ 12.9ശതമാനവും അഞ്ച് വർഷക്കാലയളവിൽ 20.86ശതമാനവും ഏഴ് വർഷക്കാലയളവിൽ 25.97ശതമാനം ആദായം കനാറ റൊബേകോ ഫണ്ട് നൽകിയിട്ടുണ്ട്. മിറ അസറ്റ് എമേർജിങ് ബ്ലുചിപ് ഫണ്ട് ഒരുവർഷക്കാലയളവിൽ നൽകിയത് 30.54ശതമാനം ആദായമാണ്. മൂന്നുവർഷക്കാലയളവിൽ 17.61ശതമാനവും അഞ്ചുവർഷക്കാലയളവിൽ 23.64ശതമാനവും ഏഴുവർഷക്കാലയളവിൽ 26.74 ശതമാനവും ആദായം ഫണ്ട് നൽകിയിട്ടുണ്ട്.

from money rss https://bit.ly/3dEspJm
via IFTTT