121

Powered By Blogger

Wednesday, 19 May 2021

പാഠം 125| പണംനഷ്ടപ്പെടാതെ സമ്പത്തുണ്ടാക്കാൻ ഈ നിക്ഷേപവഴികൾ സ്വീകരിക്കാം

സാമ്പത്തിക സ്വാതന്ത്ര്യം നേടന്നതിനുള്ള സാധ്യതകൾ വിശദീകരിച്ച് പ്രിസിദ്ധീകരിച്ച അഞ്ച് പാഠങ്ങൾക്ക് നിരവധി പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. പലരും ഓഹരിയിലും മ്യൂച്വൽ ഫണ്ടിലും നിക്ഷേപമുള്ളവരാണ്. വായിച്ചുംകേട്ടുമറിഞ്ഞ് നിരവധിപേരാണ് പുതിയതായി മ്യൂച്വൽ ഫണ്ടിൽ നിക്ഷേപം നടത്തുന്നത്. ബാങ്ക് നിക്ഷേപം ലഘുസമ്പാദ്യ പദ്ധതികൾ എന്നിവയിലെ പലിശ അടിക്കടി കുറയുന്നതാണ് നിക്ഷേപകരെ മാറിചിന്തിക്കാൻ പ്രേരിപ്പിക്കുന്നത്. പണപ്പെരുപ്പത്തേക്കാൾ ആദായം നിക്ഷേപത്തിന് ലഭിക്കണമെന്ന് ചിന്തിച്ചുതുടങ്ങിയതാണ് മലയാളികളിലുണ്ടായ നിശബ്ദ വിപ്ലവമെന്ന് പറയാം. അതേസമയം, സാമാന്യധാരണപോലുമില്ലാതെ ഓഹരികളിലും മ്യൂച്വൽ ഫണ്ടിലും നിക്ഷേപിച്ച് പണംകളയുന്നവരുടെ എണ്ണത്തിലും വർധനവുണ്ട്. ആദ്യമായി നിക്ഷേപംനടത്തി നഷ്ടംനേരിട്ടവരിൽ പലരും ഈ പദ്ധതികളുടെ ശത്രുക്കളായിമാറുന്നതാണ് കാണുന്നത്. എന്തുകൊണ്ടാണ് നഷ്ടംസംഭവിച്ചതെന്ന് മനസിലാക്കാനോ അനുഭവത്തിലൂടെ കൂടുതൽകാര്യങ്ങൾ പഠിച്ച് വീണ്ടും നിക്ഷേപംനടത്താനോ ഇത്തരക്കാർ ശ്രമിക്കാറില്ല. നഷ്ടമുണ്ടാക്കിയ നിക്ഷേപ പദ്ധതികളെക്കുറിച്ച് ആജീവനാന്തം കുറ്റംപറയുകയെന്നതാണ് ഇവരുടെ രീതി. ഈയിടെ ലഭിച്ച പ്രതികരണം അതിന് ഉദാഹരണമാണ്. ഓഹരിയിലോ മ്യൂച്വൽ ഫണ്ടിലോ നിക്ഷേപിച്ചിട്ട് ലാഭമുണ്ടാക്കിയ ഒരു സാധാരണക്കാരനെയെങ്കിലും കാണിച്ചുതരാമോയെന്നാണ് അദ്ദേഹം ചോദിച്ചത്. നിക്ഷേപലോകത്തേയ്ക്കുനോക്കി അജ്ഞത വിളിച്ചുപറയുകയാണെന്ന ബോധ്യം അദ്ദേഹത്തിന് ഉണ്ടാകാതെപോയല്ലോയെന്ന ചിന്തയാണ് ഈ പാഠത്തിനുപിന്നിൽ. വേണ്ടത്ര അറിവോ സമയമോ ഇല്ലാത്തവരാണെങ്കിൽ ഓഹരികളിൽ നേരിട്ട് നിക്ഷേപിക്കുന്നതിനുപകരം മ്യൂച്വൽ ഫണ്ടിന്റെ വഴിതേടുന്നതാണ് താരതമ്യേന സുരക്ഷിതവും സൗകര്യപ്രദവും. മധ്യവർഗക്കാരെ സമ്പന്ധിച്ചെടുത്തോളം സാമ്പത്തിക ലക്ഷ്യങ്ങൾ നിറവേറ്റുന്നതിനുള്ള അത്ഭുതകരമായ മാർഗമാണ് മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കുകയെന്നത്. പ്രതിമാസം 500 രൂപ നീക്കിവെക്കാൻ കഴിയുമെങ്കിൽ ആർക്കും ഫണ്ടുകളിൽ നിക്ഷേപംതുടങ്ങാം. ഇതൊക്കെയാണെങ്കിലും ഫണ്ടുകളെക്കുറിച്ച് സാമാന്യധാരണയില്ലെങ്കിൽ നഷ്ടമുണ്ടാകാനും സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ നിക്ഷേപകർ ശ്രദ്ധിക്കേണ്ട അടിസ്ഥാന കാര്യങ്ങൾ താഴെ വിശദീകരിക്കുന്നു. 1.ലക്ഷ്യമില്ലാതെ യാത്രക്കിറങ്ങരുത് എങ്ങോട്ടാണ് പോകേണ്ടതെന്നറിയാതെ യാത്രക്ക് പുറപ്പെടുന്നതുപോലെയാണ് സാമ്പത്തിക ലക്ഷ്യമില്ലാതെ നിക്ഷേപം നടത്തുന്നത്. നിക്ഷേപ പോർട്ട്ഫോളിയോ രൂപപ്പെടുത്തുംമുമ്പ് ഹ്രസ്വകാല, ദീർഘകാല ലക്ഷ്യങ്ങൾ മുന്നിലുണ്ടാകണം. ഒരുവർഷത്തിനുശേഷം വിദേശ വിനോദയാത്രയാണ് ലക്ഷ്യമിടുന്നതെങ്കിൽ അനുയോജ്യമായ ഡെറ്റ് ഫണ്ടിൽ നിക്ഷേപിക്കാം. പത്തോ ഇരുതപോ വർഷത്തിനുശേഷം വിരമിക്കുമ്പോൾ ജീവിക്കാനുള്ള സമ്പാദ്യമാണ് ലക്ഷ്യമിടുന്നതെങ്കിൽ ഇക്വിറ്റി ഫണ്ടുകളിൽ നിക്ഷേപമാകാം. 2.ആദ്യം ഫണ്ടുകളെകുറിച്ചറിയാം ഫിനാൻഷ്യൽ മാർക്കറ്റിനെക്കുറിച്ച് അറിവില്ലെങ്കിൽ നിക്ഷേപത്തിന് ഒരുങ്ങരുത്. മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കുംമുമ്പ്, ഫണ്ടിന്റെ സ്വഭാവംമനസിലാക്കണം. ഏത് കാറ്റഗറിയിൽപ്പെട്ടതാണെന്ന് നോക്കണം. ഫണ്ടിന്റെ പ്രകടനം, ചെലവ് അനുപാതം, ആസ്തി, എക്സിറ്റ് ലോഡ് തുടങ്ങിയവ പരിശോധിക്കണം. റിസ്ക് എടുക്കാനുള്ള ശേഷി വിലയിരുത്തിവേണം ഫണ്ടുകൾ തിരഞ്ഞെടുക്കാൻ. 3.ഹ്രസ്വകാല ചാഞ്ചാട്ടങ്ങൾ അവഗണിക്കുക വിപണി കൂപ്പുകുത്തുമ്പോൾ നിരവധി നിക്ഷേപകർ ആശങ്കപ്പെടുന്നതായി കാണാറുണ്ട്. ദീർഘകാലയളവിൽ മികച്ച ആദായമുണ്ടാക്കുകയാണ് ലക്ഷ്യമെന്നകാര്യം മനസിലാക്കുക. അതുകൊണ്ടുതന്നെ ഹ്രസ്വകാലയളവിലുണ്ടാകുന്ന വിപണിയിലെ തകർച്ച നിങ്ങളെ ബാധിക്കുകയില്ല. ഭാവിയിൽ നേട്ടമുണ്ടാക്കാൻ സഹായിക്കുകയാണ് ചെയ്യുക. വിപണിയിലെ കോലാഹലങ്ങളിൽനിന്ന് മാറിനിൽക്കാനായില്ലെങ്കിൽ മ്യൂച്വൽ ഫണ്ടുകളിൽനിന്ന് മികച്ച ആദായം നേടാൻ കഴിയില്ലെന്ന് ചുരുക്കം. 4.ദീർഘകാലളവ്-മനസിൽ കുറിക്കുകക ദീർഘകാലത്തേയ്ക്ക് എസ്.ഐ.പിയായി നിക്ഷേപിച്ചെങ്കിൽമാത്രമെ, ഇക്വിറ്റി ഫണ്ടുകളിൽനിന്ന് പരമാവധി നേട്ടം ഭാവിയിൽ സ്വന്തമാക്കാൻ കഴിയുകയുള്ളൂ. ഹ്രസ്വകാലയളവിലെ നേട്ടംപരിശോധിച്ച് ഉത്സാഹവും ക്ഷമയും നഷ്ടപ്പെട്ട് പണംപിൻവലിക്കുന്നവർ ഏറെയാണ്. മറിച്ചും സംഭവിക്കുന്നുണ്ട്. കോവിഡ് വ്യാപനത്തെതുടർന്ന് 2020 മാർച്ചിൽ വിപണിയിൽ കാര്യമായ തിരുത്തലുണ്ടായപ്പോൾ നിക്ഷേപിച്ചവരിൽ പലരും 2021 ജനുവരി-ഫെബ്രുവരി മാസങ്ങളിൽ 100ശതമാനത്തിലേറെ ആദായം ലഭിച്ചപ്പോൾ നിക്ഷേപംതിരിച്ചെടുത്തു. മുകളിൽ വിശദീകരിച്ച രണ്ടുവിഭാഗക്കാരും ഭാവിയിൽ മികച്ചനേട്ടം നിക്ഷേപത്തിൽനിന്ന് ഉണ്ടാക്കുകയില്ല. സാമ്പത്തിക ലക്ഷ്യവും കാലയളവുംവരെ നിക്ഷേപം തുടരുകതന്നെവേണം. 5.അനുയോജ്യമായ സമയത്തിനായി കാത്തിരിക്കരുത് മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കാനുള്ള സമയം നാളെയോ മറ്റെന്നാളോ അല്ല. ഇന്നലെയായിരുന്നു. അതുകൊണ്ടുതന്നെ വിപണിയിലെ ചാഞ്ചാട്ടങ്ങളൊന്നും നോക്കാതെ ഇന്നുതന്നെ നിക്ഷേപം തുടങ്ങുക. നാളെ നാളെ എന്നുനീട്ടിവെച്ച് വർഷങ്ങൾ പാഴാക്കിയവർ നിരവധിയാണ്. നിക്ഷേപത്തിന് യോജിച്ച സമയംനോക്കി വർഷങ്ങൾ കളഞ്ഞവരാണിവർ. വിപണി മൂക്കുകുത്തുകയോ ഉയരങ്ങൾ കീഴടക്കുകയോ ചെയ്യട്ടെ, ഫണ്ടുകളിൽ എസ്.ഐ.പിയായി നിക്ഷേപം നടത്താൻ അതൊന്നും തടസ്സമല്ല. നിക്ഷേപകനല്ല, ട്രേഡറാണ് എങ്കിൽ മാർക്കറ്റിലെ സമയം പ്രധാനപ്പെട്ടതാണ്. 6.നിക്ഷേപം പിൻവലിക്കേണ്ട സാഹചര്യം ഒഴിവാക്കാം പണം മുഴുവൻ ഒറ്റത്തവണയായി ഫണ്ടുകളിൽ മുടക്കരുത്. സ്ഥിര നിക്ഷേപ പദ്ധതികളിലും നിശ്ചിതശതമാനം നിക്ഷേപം ഉണ്ടായിരിക്കണം. അടിയന്തരാവശ്യങ്ങൾക്കായി എമർജൻസി ഫണ്ട് കരുതണം. ഫണ്ടിലെ നിക്ഷേപം പിൻവലിക്കാതെ അത്യാവശ്യങ്ങൾ നിറവേറ്റാൻ അത് സഹായിക്കും. സാമ്പത്തിക ലക്ഷ്യം നിശ്ചയിച്ച് നിക്ഷേപംതുടങ്ങി രണ്ടോമൂന്നോവർഷം കഴിയുമ്പോൾ ഓരോ ആവശ്യങ്ങൾക്കായി പണം പിൻവലിക്കാനുള്ള ഉൾപ്രേരണ ഉണ്ടാകും. പൊതുവെ കണ്ടുവരുന്ന പ്രവണതയാണത്. നിക്ഷേപംവളരുന്നത് കാണുമ്പോൾ സമാധാനംനഷ്ടപ്പെടുന്ന ഒരുകൂട്ടരുണ്ട്! അവരെക്കുറിച്ചാണ് പറഞ്ഞത്. 7.വർഷാവർഷം നിക്ഷേപംകൂട്ടണം വരുമാനം വർധിക്കുന്നതിനനുസരിച്ച് എസ്ഐപി തുകയിലും വർധനവരുത്തണം. നിക്ഷേപകരിൽ പലർക്കും അതിന്റെ പ്രാധാന്യം അറിയില്ല. എല്ലാവർഷവും ഒരേതുക നിക്ഷേപിച്ചുകൊണ്ടിരുന്നാൽപോര. വിലക്കയറ്റതോത് കാലത്തിനനസരിച്ച് ഉയരുന്നതിനാൽ ഭാവിയിലെ സാമ്പത്തിക ലക്ഷ്യത്തിന് ഉപകാരപ്രദമാകുന്ന സമ്പത്ത് സമാഹരിക്കാൻ എസ്ഐപിതുകയിലെ വർധന സഹായിക്കും. 8.ഡിവിഡന്റ് ഓപ്ഷൻ വേണ്ട ഓഹരിയിലേതുപോലെയല്ല മ്യൂച്വൽ ഫണ്ടിലെ ഡിവിഡന്റ്. എത്രതുകയാണോ ഡിവിഡന്റായി നൽകുന്നത് അത്രയുംതുക മൊത്തം നിക്ഷേപത്തിൽനിന്ന് കുറയും. അതായത് ഡിവിഡന്റ് പ്രഖ്യാപിക്കുന്നതിനുമുമ്പ് ഒരു ഫണ്ടിന്റെ എൻഎവി 10 രൂപയാണെന്നിരിക്കട്ടെ. യൂണിറ്റ് ഒന്നിന് ഒരു രൂപ ഡിവിഡന്റ് നൽകിയാൽ എൻഎവി ഒമ്പതു രൂപയായി കുറയും. അതുകൊണ്ട് ദീർഘകാല നേട്ടത്തിനായി ഗ്രോത്ത് ഓപ്ഷൻ സ്വീകരിക്കുക. ഒരേഫണ്ടിന്റെതന്നെ ഗ്രോത്ത് ഓപ്ഷന്റെയും ഡിവിഡന്റ് ഓപ്ഷന്റെയും എൻഎവി പരിശോധിച്ചാൽ വ്യത്യാസം മനസിലാകും. സ്വീകരിക്കാത്ത ലാഭവിഹിതം വീണ്ടും നിക്ഷേപിക്കുകയാണ് ഗ്രോത്ത് ഓപ്ഷനിൽ ചെയ്യുന്നത്. കൂട്ടുപലിശയുടെ നേട്ടം അതിലൂടെ സ്വന്തമാക്കാനും കഴിയും. 9.വൈവിധ്യവത്കരണം ഏതെങ്കിലും മൂന്നോ നാലോ ഫണ്ടുകളിൽ നിക്ഷേപിച്ചാൽ നിക്ഷേപ വൈവിധ്യവത്കരണം സാധ്യമാകുമെന്ന് കരുതുന്നവരുണ്ട്. ഓരോ മ്യൂച്വൽ ഫണ്ടും വൈവിധ്യമാർന്ന ഓഹരികളുടെ പോർട്ട്ഫോളിയോയാണ്. ഒരേ വിഭാഗത്തിലുള്ള ഒന്നിലധികം ഫണ്ടുകളിൽ നിക്ഷേപിച്ചാൽ വൈവിധ്യവത്കരണം സാധ്യമാകില്ല. അതിനാൽ സാമ്പത്തിക ലക്ഷ്യങ്ങൾക്കും കാലാവധിക്കും യോജിച്ച, വ്യത്യസ്ത കാറ്റഗറികളിലെ മൂന്നോ നാലോ ഫണ്ടുകളിൽ നിക്ഷേപം ചുരുക്കാം. 10.പ്രകടനം വിലയിരുത്താം അഞ്ചോ പത്തോ വർഷത്തേയ്ക്ക് എസ്ഐപി ചേർത്തുന്ന വിതരണക്കാരുണ്ട്. നിക്ഷേപം തുടങ്ങുമ്പോൾ മാത്രമെ അവരെ കാണൂ. കാലാകാലങ്ങളിൽ ഫണ്ടിന്റെ പ്രകടനം വിലയിരുത്താനോ യോജിച്ച തീരുമാനമെടുക്കാനോ അവർ സഹായിക്കാറില്ല. കമ്മീഷൻ മാത്രമായിരിക്കും അവരുടെ മുന്നിലുള്ളത്. ചുരുങ്ങിയത് വർഷത്തിലൊരിക്കലെങ്കിലും ഫണ്ടിന്റെ പ്രകടനം വിലയിരുത്തി യോജിച്ച തീരുമാനമെടുക്കാൻ ശ്രദ്ധിക്കണം. 11.ഡയറക്ട് പ്ലാൻ എല്ലാ മ്യൂച്വൽ ഫണ്ടുകൾക്കും റെഗുലർ പ്ലാനുകളും ഡയറക്ട് പ്ലാനുകളുമുണ്ട്. വിതരണക്കാർ വഴി നിക്ഷേപം നടത്തുന്നവയാണ് റെഗുലർ പ്ലാൻ. നേരിട്ട് നിക്ഷേപിക്കുന്നവ ഡയറക്ട് പ്ലാനുമാണ്. വിതരണക്കാരുടെയും ബ്രോക്കർമാരുടെയും കമ്മീഷൻ ലാഭിക്കാൻ ഡയറക്ട് പ്ലാൻ സഹായിക്കാം. കമ്മീഷൻകൂടി നിക്ഷേപത്തോടൊപ്പം ചേരുന്നതിനാൽ ദീർഘകാലയളവിൽ 1.50-2 ശതമാനംവരെ ആദായം കൂടുതൽ ലഭിക്കാൻ സഹായിക്കും. കുറിപ്പ്: മ്യൂച്വൽ ഫണ്ട് നിക്ഷേപകർ പൊതുവായി ശ്രദ്ധിക്കേണ്ടാക്രയങ്ങളാണ് മുകളിൽ വിശദീകരിച്ചത്. മ്യൂച്വൽ ഫണ്ട് ശരിയാണ്-എന്ന ആംഫിയുടെ പരസ്യവാചകംകേട്ട് ഏതെങ്കിലും ഫണ്ടുകളിൽ നിക്ഷേപം നടത്തരുത്. മാർക്കറ്റ് റിസ്കിനെക്കുറിച്ചും പരസ്യത്തിൽ വിശദീകരിക്കുന്നുണ്ടെന്നകാര്യം മനസിലാക്കുക. feedbacks to: antonycdavis@gmail.com വിവിധ കാറ്റഗറികളിലായി ആയിരത്തിലധികം ഫണ്ടുകൾ വിപണിയിലുണ്ട്. ഓരോരുത്തരുടെയും റിസ്ക് പ്രൊഫൈൽ, സാമ്പത്തിക ലക്ഷ്യങ്ങൾ, കാലാവധി തുടങ്ങിയവ വിലയിരുത്തിവേണം മികച്ച ഫണ്ടുകൾ തിരഞ്ഞെടുക്കാൻ.

from money rss https://bit.ly/2Rp5n0D
via IFTTT

സ്വർണവിലയിൽ വർധന തുടരുന്നു: പവന്റെ വില 36,480 രൂപയായി

ഒരു ദിവസത്തെ ഇടവേളയ്ക്കുശേഷം സ്വർണവിലയിൽ വീണ്ടുംവർധന. വ്യാഴാഴ്ച 120 രൂപ കൂടി പവന്റെ വില 36,480 രൂപയായി. ഗ്രാമിന് 15 രൂപ വർധിച്ച് 4560 രൂപയുമായി. രണ്ടുദിവസമായി 36,360 രൂപയിൽ തുടരുകയായിരുന്നു വില. അന്തർദേശീയ വിപണിയിൽ വിലയിൽ കാര്യമായ വ്യതിയാനമുണ്ടായില്ല. ഔൺസിന് 1,869.50 ഡോളർ നിലവാരത്തിലാണ് വില. ഡോളർ കരുത്താർജിച്ചതും യുഎസ് ട്രഷറി ആദായം 1.66ശതമാനമായി വർധിച്ചതും സ്വർണവിലയെ പിടിച്ചുനിർത്തി. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ ഗോൾഡ് ഫ്യൂച്ചേഴ്സ് വില 0.32ശതമാനം താഴ്ന്ന് 10 ഗ്രാമിന് 48,520 രൂപയിലെത്തി.

from money rss https://bit.ly/340lHri
via IFTTT

മെറ്റൽ സൂചികയിൽ തിരുത്തൽ: ഓഹരി വിപണിയിൽ ചാഞ്ചാട്ടത്തോടെ തുടക്കം

മുംബൈ: നേട്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചതെങ്കിലും സൂചികകൾ താമസിയാതെ നഷ്ടത്തിലായി. ആഗോള വിപണികളിലെ സമ്മർദമാണ് രാജ്യത്തെ സൂചികകളിലും പ്രതിഫലിച്ചത്. സെൻസെക്സ് 159 പോയന്റ് നേട്ടത്തിൽ 50,061.76ലും നിഫ്റ്റി 30 പോയന്റ് ഉയർന്ന് 15,060ലുമാണ് വ്യാപാരം ആരംഭിച്ചത്. അല്പ സമയത്തിനകം നഷ്ടത്തിലാകുകയുംചെയ്തു. നിഫ്റ്റി മെറ്റൽ സൂചിക മൂന്നുശതമാനം നഷ്ടംനേരിട്ടു. ടൈറ്റാൻ, എൽആൻഡ്ടി, ഐസിഐസിഐ ബാങ്ക്, ഇൻഫോസിസ്, ഏഷ്യൻ പെയിന്റ്സ്, റിലയൻസ്, ബജാജ് ഓട്ടോ, എസ്ബിഐ, മാരുതി സുസുകി, ഐടിസി, ബജാജ് ഫിൻസർവ്, എൻടിപിസി, ടെക് മഹീന്ദ്ര, എച്ച്ഡിഎഫ്സി ബാങ്ക്, ഡോ.റെഡ്ഡീസ് ലാബ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിലാണ്. ഇൻഡസിൻഡ് ബാങ്ക്, ടിസിഎസ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, നെസ് ലെ, പവർഗ്രിഡ്, ഹിന്ദുസ്ഥാൻ യുണിലിവർ, ഒഎൻജിസി, സൺ ഫാർമ, ആക്സിസ് ബാങ്ക് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. ബോഷ്, സീ എന്റർടെയ്ൻമെന്റ്, എച്ച്പിസിഎൽ, ബ്രൂക്ക്ഫീൽഡ് ഇന്ത്യ, ടോറന്റ് പവർ ഉൾപ്പടെ 32 കമ്പനികളാണ് മാർച്ച് പാദത്തിലെ പ്രവർത്തനഫലം വ്യാഴാഴ്ച പുറത്തുവിടുന്നത്.

from money rss https://bit.ly/3ox6aZc
via IFTTT

ഇതരശാഖകളിൽനിന്ന് പണം പിൻവലിക്കാൻ ഇളവുമായി എസ്.ബി.ഐ.

മുംബൈ: കോവിഡ് മഹാമാരി ബാങ്കിങ് മേഖലയിൽ സൃഷ്ടിച്ച പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ബാങ്ക് ശാഖകളിൽനിന്ന് പണം പിൻവലിക്കുന്നതിൽ ഇളവുകളുമായി എസ്.ബി.ഐ. അക്കൗണ്ടുടമകൾക്ക് ഇതരശാഖകളിൽനിന്ന് പണം പിൻവലിക്കാനുള്ള പരിധി ഉയർത്തിയതാണ് പ്രധാന മാറ്റം. ഇതനുസരിച്ച് അക്കൗണ്ടുടമകൾക്ക് ചെക്ക് ഉപയോഗിച്ച് മറ്റുശാഖകളിൽനിന്ന് പണം പിൻവലിക്കാനുള്ള പരിധി 50,000 രൂപയിൽനിന്ന് ഒരു ലക്ഷമാക്കി ഉയർത്തി. ബാങ്കിലെ പിൻവലിക്കൽ ഫോം ഉപയോഗിച്ച് മറ്റുശാഖകളിൽനിന്ന് പിൻവലിക്കാവുന്ന പരിധി 5000 രൂപയിൽനിന്ന് 25000 രൂപയായും വർധിപ്പിച്ചു. മറ്റുശാഖകളിൽ ചെക്ക് ഉപയോഗിച്ച് തേർഡ് പാർട്ടികൾക്ക് പണം പിൻവലിക്കാൻ അനുമതി നൽകിയതാണ് മറ്റൊരു മാറ്റം. പരമാവധി 50,000 രൂപ വരെയാണ് ഇത്തരത്തിൽ പിൻവലിക്കാനാവുക. നേരത്തേ തേർഡ് പാർട്ടികൾക്ക് ഇത്തരത്തിൽ പണം പിൻവലിക്കാൻ കഴിഞ്ഞിരുന്നില്ല. ഇവരുടെ തിരിച്ചറിയൽ വിവരങ്ങൾ പരിശോധിച്ച് രേഖകൾക്കൊപ്പം സൂക്ഷിക്കും. കോവിഡിന്റെ പശ്ചാത്തലത്തിൽ 2021 സെപ്റ്റംബർ 30 വരെയായിരിക്കും ഇളവുകൾ.

from money rss https://bit.ly/3v3kTxF
via IFTTT

നിഫ്റ്റി 15,000ത്തിൽ പിടിച്ചുനിന്നു: സെൻസെക്‌സ് 290 പോയന്റ് നഷ്ടത്തിൽ ക്ലോസ്‌ചെയ്തു

മുംബൈ: കഴിഞ്ഞ ദിവസത്തെ നേട്ടം അപ്രത്യക്ഷമാക്കി സൂചികകൾ. ധനകാര്യം, ലോഹം എന്നീ വിഭാഗം ഓഹരികളാണ് പ്രധാനമായും നഷ്ടമുണ്ടാക്കിയത്. കോവിഡ് ബാധിച്ചുള്ള പ്രതിദിന മരണനിരക്ക് റെക്കോഡിലെത്തിയതും ആഗോള തലത്തിലെ വിലക്കയറ്റ ഭീഷണിയുമാണ് സൂചികകളുടെ കരുത്തുചോർത്തിയത്. സെൻസെക്സ് 290.69 പോയന്റ് നഷ്ടത്തിൽ 49,902.64ലിലും നിഫ്റ്റി 77.90 പോയന്റ് താഴ്ന്ന് 15,030.20ലുമണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1734 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1249 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 166 ഓഹരികൾക്ക് മാറ്റമില്ല. ടാറ്റ മോട്ടോഴ്സ്, എച്ച്ഡിഎഫ്സി, ജെഎസ്ഡബ്ല്യു സ്റ്റീൽ, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ബജാജ് ഫിൻസർവ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടത്തിലായത്. കോൾ ഇന്ത്യ, സിപ്ല, സൺ ഫാർമ, യുപിഎൽ, ഐഒസി തുടങ്ങിയ ഓഹരികൾ നേട്ടമുണ്ടാക്കുകയുംചെയ്തു. സെക്റൽ സൂചികകളിൽ നിഫ്റ്റി ഫാർമ ഒരുശതമാനം ഉയർന്നു. മറ്റൽ സൂചിക ഒരുശതമാനം താഴുകയുംചെയ്തു. ഓട്ടോ, ബാങ്ക്, ഇൻഫ്ര ഓഹരികൾ സമ്മർദംനേരിട്ടു. അതേസമയം, ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. Nifty manages to hold 15K amid weakness, Sensex falls 290 pts.

from money rss https://bit.ly/33V9VhA
via IFTTT

കോവിഡ് ബാധിച്ച്‌ മരിച്ച ജീവനക്കാരുടെ ആശ്രിതർക്ക് ഏഴ് ലക്ഷം രൂപവരെ ലഭിക്കും

കോവിഡിന്റെ രണ്ടാംതരംഗം നിരവധി ജീവനുകളാണ് അപഹരിച്ചത്. പ്രതിദിന മരണനിരക്ക് 4,500 കടന്നിരിക്കുന്നു. സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരായിരിക്കെ മരിച്ച വ്യക്തികളുടെ ആശ്രതർക്ക് 2.5 ലക്ഷം രൂപ മുതൽ 7 ലക്ഷം രൂപവരെ ലഭിക്കാൻ അർഹതയുണ്ട്. എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടിൽ അംഗമായവർക്കാണ് എംപ്ലോയീസ് ഡെപ്പോസിറ്റ് ലിങ്ക്ഡ് ഇൻഷുറൻസ്(ഇഡിഎൽഐ)സ്കീംവഴി ആനുകൂല്യം ലഭിക്കുക. കഴിഞ്ഞ ഏപ്രിലിലാണ് പദ്ധതി പ്രകാരമുള്ള പരമാവധി ആനുകൂല്യതുക ആറു ലക്ഷത്തിൽനിന്ന് ഏഴ് ലക്ഷമായി ഉയർത്തിയത്. പദ്ധതിയെക്കുറിച്ചറിയാം സാമൂഹ്യ സുരക്ഷാ പദ്ധതിയുടെ ഭാഗമായി 1976ലാണ് സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാർക്കായി പദ്ധതി അവതരിപ്പിച്ചത്. സ്കീമിൽ ചേരുന്നതിന് ജീവനക്കാരൻ ഒരു രൂപപോലം ചെലവാക്കേണ്ടതില്ല. തൊഴിലാളിക്കുവേണ്ടി തൊഴിലുടമായാണ് ചെറിയതുക പ്രീമിയമായി നൽകുന്നത്. എങ്ങനെ അപേക്ഷിക്കാം ക്ലെയിമിനായി നോമിനി അപേക്ഷ ഫോം 15 IF നൽകണം. അപേക്ഷ പൂരിപ്പിച്ച് ഒപ്പിട്ട് തൊഴിലുടമ സർട്ടിഫൈചെയ്താണ് നൽകേണ്ടത്. നോമിനിയില്ലെങ്കിൽ നിയമപ്രകാരമുള്ള അവകാശികളാണ് അപേക്ഷ നൽകേണ്ടത്. തൊഴിലുടമ നിലവിൽ ഇല്ലെങ്കിലോ സർട്ടിഫിക്കേഷൻ ലഭിക്കാതിരിക്കുകയോചെയ്താൽ ബാങ്ക് മാനേജർ, ഗസറ്റഡ് ഓഫീസർ, മജിസ്ട്രേറ്റ്, എംപി, എംഎൽഎ തുടങ്ങിയവർ അറ്റസ്റ്റ്ചെയ്താലും മതി. നിശ്ചിത സമയത്തിനകം അപേക്ഷ നൽകണമെന്ന് വ്യവസ്ഥയൊന്നുമില്ല. ക്ലെയിം നിഷേധിക്കില്ല പദ്ധതി പ്രകാരം ക്ലെയിം ഒഴിവാക്കില്ല. ജോലി സമയത്തോ ജിലിയിലല്ലാത്ത സമയത്തോ മരിച്ചാലും ക്ലെയിം ലഭിക്കും. പദ്ധതിയിൽ അംഗമായി ഒരുവർഷം കഴിഞ്ഞാൽ മാത്രമെ നേരത്തെ ക്ലെയിം ലഭിക്കുമായിരുന്നുള്ളൂ. നിലവിൽ അത് ഒരുദിവസമാക്കി കുറച്ചിട്ടുണ്ട്. ഇപിഎഫിൽ മുടങ്ങാതെ വിഹിതം അടച്ചുകൊണ്ടിരിക്കെ മരിക്കുന്നവരുടെ ആശ്രിതർക്കെല്ലാം ആനുകൂല്യത്തിന് അർഹതയുണ്ട്.

from money rss https://bit.ly/2S7FGRU
via IFTTT

ചെമ്പിന്റെ വിലയിൽ സർവകാല റെക്കോഡ്: ഇതര ലോഹങ്ങൾക്കും വില വർധിക്കുമോ?

ചെമ്പിന്റെ വില ഒരുവർഷത്തിനിടയിൽ ഇരട്ടിയായിട്ടുണ്ട്. ഹരിത ഊർജ്ജത്തിലേക്കുള്ള ലോകത്തിന്റെ മാറ്റത്തിൽ ചെമ്പിന് നിർണായക പ്രാധാന്യമുണ്ടാകുമെന്ന പ്രതീക്ഷയാണ് വില വർധനയ്ക്കുകാരണം. കോവിഡിന്റെ പ്രതികൂല ഫലങ്ങളിൽനിന്ന് ലോക സാമ്പത്തികരംഗം തിരിച്ചുവരുന്നതിന്റെ സൂചനകൾ കാണിക്കുന്നതും നിക്ഷേപകർക്ക് ചെമ്പിലുളള വിശ്വാസം വർധിക്കാൻ ഇടയാക്കിയിട്ടുണ്ട്. കഴിഞ്ഞവർഷം വുഹാനിൽ കോവിഡ് 19 പൊട്ടിപ്പുറപ്പെട്ടപ്പോൾ വിലകൾ നാലുവർഷത്തെ ഏറ്റവും കുറഞ്ഞ നിലയിലായിരുന്നു. എന്നാൽ സാമ്പത്തിക മേഖലയെ പ്രോത്സാഹിപ്പിക്കാൻ വിവിധ കേന്ദ്ര ബാങ്കുകൾ കൈക്കൊണ്ട നടപടികൾ വിലകൾ റെക്കോഡ് നിലവാരത്തിലെത്താൻ സഹായിച്ചു. കഴിഞ്ഞവാരം ലണ്ടൻ മെറ്റൽ എക്സ്ചേഞ്ചിൽ ഒരു ടൺ ചെമ്പിന്റെ വില 10600 ഡോളറായി ഉയർന്നു. കഴിഞ്ഞ വർഷത്തെ താഴ്ചയെ അപേക്ഷിച്ച് 120 ശതമാനം നേട്ടമാണ് രേഖപ്പെടുത്തിയത്. ഷാങ്ഹായ്, കോമെക്സ്, എംസിഎക്സ് എന്നിവിടങ്ങളിലും ഇതേ പ്രവണതയാണു ദൃശ്യമായത്. കാർബൺ പുറന്തള്ളുന്നത് പരമാവധി കുറയ്ക്കാൻ ആഗോള തലത്തിൽനടക്കുന്ന ശ്രമങ്ങളുടെ പാശ്ചാത്തലത്തിൽ ഭാവിയിൽ ചെമ്പിന് വൻതോതിൽ ഡിമാന്റുണ്ടാകുമെന്നാണ് നിക്ഷേപകർ കരുതുന്നത്. ചുവപ്പുരാശിയുള്ള ഈ വ്യാവസായിക ലോഹം പ്രധാനമായും ഉപയോഗിക്കുന്നത് ഇലക്ട്രിക് വാഹനങ്ങളിലാണ്. അവയുടെ ഡിമാന്റ് പരമ്പരാഗത വാഹനങ്ങളേക്കാൾ നാലു മടങ്ങ് ഉയരുമെന്നാണ് കണക്കാക്കിയിട്ടുള്ളത്. ഇലക്ട്രിക്കൽ വാഹനങ്ങളുടെ ചാർജ്ജിംഗ് കേന്ദ്രങ്ങളിലും കൂടിയ തോതിൽ ചെമ്പ് ആവശ്യമുണ്ട്. ചെമ്പിന്റെ വിലയിൽ വൻതോതിലുണ്ടായ കുതിപ്പ് ചൈനയുടെ മുൻകൈയിൽ മാത്രം ഉണ്ടായതല്ല. യുഎസ്, ജർമ്മനി, ജപ്പാൻ തുടങ്ങിയ വ്യാവസായിക സമ്പദ്വ്യവസ്ഥകളിലുണ്ടായ വീണ്ടെടുപ്പം ഈ പ്രവണതയെ സഹായിച്ചിട്ടുണ്ട്. എന്നാൽ ആവശ്യത്തിനനുസരിച്ച് വിതരണംനടത്താൻ കഴിയാത്ത സാഹചര്യമാണ് ഇപ്പോഴുള്ളത്. പുതിയ ഖനികൾ കണ്ടെത്താനുള്ള പ്രയാസവും പുതിയവ വികസിപ്പിച്ച് ഉൽപാദന ക്ഷമമാക്കാനുള്ള ബുദ്ധിമുട്ടും നിലനിൽക്കുന്നു. ഘന വ്യവസായത്തിലും ഇലക്ട്രിക്കൽ മാനുഫാക്ചറിംഗ് രംഗങ്ങളിലും വ്യാപകമായി ഉപയോഗിക്കപ്പെടുന്ന ചെമ്പ് ആഗോള സാമ്പത്തികരംഗത്തെ പ്രവണതകളുടെ സൂചകമായി കണക്കാക്കപ്പെടുന്നു. ചെമ്പിനു പിന്നാലെ അലുമിനിയവും കുതിക്കുന്നതിന്റെ ലക്ഷണങ്ങൾ കണ്ടുതുടങ്ങിയിട്ടുണ്ട്. ചൈനയിൽ നിന്നുള്ള ശക്തമായ വ്യാപാര കണക്കുകളും വ്യാവസായിക പ്രവർത്തനങ്ങളിലുണ്ടായ വർധനയും അലുമിനിയത്തിന്റെ ഡിമാന്റ് വർധിപ്പിച്ചിട്ടുണ്ട്. വിതരണരംഗത്തെ സമ്മർദ്ദവും അലുമിനിയത്തിന് ഗുണകരമായിത്തീർന്നു. കാർബൺ വിന്യാസം കുറയ്ക്കാനുള്ള ചൈനയുടെശ്രമം സമീപഭാവിയിൽ അലുമിനിയത്തിന്റെ വിതരണവും സമ്മർദ്ദത്തിലാക്കും. ഇത് വില വർധനവിന് അനുകൂലമാണ്. ചരക്കുകടത്തിലും ഗതാഗതച്ചിലവിലും ഉണ്ടായ വർധനയും വില ഉയർത്താൻ സഹായിച്ചിട്ടുണ്ട്. ചൈനയും ഓസ്ട്രേലിയയും തമ്മിലുണ്ടായ തർക്കവും ആഗോള അലുമിനിയം വിപണിയെ ബാധിച്ചു. ലോകത്തിൽ ഏറ്റവും കൂടുതൽ അലുമിനിയം വാങ്ങുന്ന രാജ്യമാണ് ചൈന. അലുമിനിയം ഉൽപാദനത്തിനുള്ള അസംസ്കൃത വസ്തുക്കൾ ഏറ്റവും കൂടുതൽ ഉൽപാദിപ്പിക്കുന്നത് ഓസ്ട്രേലിയയുമാണ്. എന്നാൽ ഈയവും സിങ്കും ഇന്നത്തെ മുൻനിര ഉൽപന്നങ്ങളുടെ വൃത്തത്തിലേക്കു കടക്കാനിടയില്ല. രണ്ടു ലോഹങ്ങളും ആവശ്യത്തിലധികം കെട്ടിക്കിടപ്പുണ്ട് എന്നതാണ് കാരണം. ലെഡ് ആന്റ് സിങ്ക് സ്റ്റഡി ഗ്രൂപ്പിന്റെ കണക്കനുസരിച്ച് 2021ൽ സംസ്കരിച്ച സിങ്കിന്റെ ആഗോള വിതരണം ഡിമാന്റിനേക്കാൾ 3,53,000 ടൺ അധികമായിരിക്കും. ലെഡിന്റെ വിതരണമാകട്ടെ ഡിമാന്റനേക്കാൾ 96,000 ടൺ കൂടുതലും ആവും. മറ്റു ലോഹങ്ങളുടെ കുതിപ്പിനു സഹായകമായിത്തീർന്ന ഇലക്ട്രിഫിക്കേഷൻ, ഡീകാർബണൈസേഷൻ പ്രവർത്തനങ്ങളിൽ ഇവയ്ക്കു വലിയ പങ്കാളിത്തമില്ല. ചൈനയിൽ നിന്നുള്ള ഡിമാന്റിന്റെ കുറവ് സിങ്ക്, ഈയം വിലകളുടെകാര്യം പരുങ്ങലിലാക്കുന്നു. സംസ്കരിച്ച സിങ്കിന്റെ ഇറക്കുമതി ചൈനയിൽ കഴിഞ്ഞവർഷം 6 ശതമാനം കുറഞ്ഞു. തുടർച്ചയായി രണ്ടാം വർഷമായിരുന്നു ഈ കുറവ്. സംസ്കരിച്ച ഈയത്തിന്റെ ഇറക്കുമതിയും കഴിഞ്ഞ രണ്ടുവർഷമായി ഇടിഞ്ഞിട്ടുണ്ട്. പല രാജ്യങ്ങളിലേയും ഹരിത ഊർജ്ജ പ്രസ്ഥാനങ്ങൾ ഈയത്തിന്റെ ഡിമാന്റിനെ സമ്മർദ്ദത്തിലാക്കിയിട്ടുണ്ട്. പരമ്പരാഗത എഞ്ചിനുകൾ ഇലക്ട്രിക് എഞ്ചിനുകളിലേക്കു നടത്തിയ മാറ്റത്തിൽ ഏറ്റവും കൂടുതൽ നഷ്ടം പറ്റിയത് ഈയത്തിനാണ്. മാനുഫാക്ചറിംഗ് രംഗത്തെ ആഗോള വീണ്ടെടുപ്പിൽ അടിസ്ഥാന ലോഹങ്ങൾക്കു പൊതുവേ ഗുണം ഉണ്ടായിട്ടുണ്ടെങ്കിലും ചെമ്പിനും അലുമിനിയത്തിനും സാധിച്ചതുപോലെ നിക്ഷേപകരുടെ ആവേശം ഉണർത്താൻ സിങ്കിനും ഈയത്തിനുംകഴിഞ്ഞിട്ടില്ല. ഉൽപന്നങ്ങൾ വാങ്ങാനുള്ള ചൈനയുടെ ത്വരയും ആഗോള സാമ്പത്തിക രംഗത്തെ ശുഭാപ്തിയും സമീപ ഭാവിയിലും അടിസ്ഥാന ലോഹങ്ങൾക്കു ഗുണകരമാകും. (ജിയജിത് ഫിനാന്ഷ്യൽ സർവീസസിലെ കമ്മോഡിറ്റി റിസർച്ച് വിഭാഗം മേധാവിയാണ് ലേഖകൻ)

from money rss https://bit.ly/3wiPmIo
via IFTTT

ചൈനയും വിലക്കി: ബിറ്റ്‌കോയിന്റെ മൂല്യം 38,000 ഡോളറിലേയ്ക്ക് കൂപ്പുകുത്തി

ടെസ് ല സിഇഒ ഇലോൺ മസ്കിന്റെ ട്വീറ്റ് പുറത്തുവന്ന് ഒരാഴ്ച പിന്നിടുമ്പോഴും ബിറ്റ്കോയിന്റെ തകർച്ച തുടരുന്നു. ക്രിപ്റ്റോ എക്സ്ചേഞ്ചായ കോയിൻബെസിന്റെ ഡാറ്റ പ്രകാരം മെയ് 19ന് ബുധനാഴ്ച 11.30ന് ബിറ്റ്കോയിന്റെ വ്യാപാരം നടന്നത് 38,570.90 ഡോളറിലാണ്. 2021 ഫെബ്രുവരിക്കുശേഷം ഇതാദ്യമായാണ് ഇത്രയും മൂല്യതകർച്ചയുണ്ടാകുന്നത്. കഴിഞ്ഞമാസം 64,895 ഡോളർവരെ മൂല്യമുയർന്നിരുന്നു. ബിറ്റ്കോയിനെ വാനോളം പുകഴ്ത്തിയ മസ്ക് നയം വ്യക്തമാക്കിയതോടെയാണ് തകർച്ചതുടങ്ങിയത്. സങ്കീർണമായ ബ്ലോക്ക്ചെയിൻ സാങ്കേതികവിദ്യ ഉപയോഗിച്ച് ബിറ്റ്കോയിൻ സൃഷ്ടിക്കാൻ വൻതോതിൽ വൈദ്യുതി ഉപയോഗിക്കേണ്ടിവരുന്നതിൽ ആശങ്ക പ്രകടിപ്പിച്ചാണ് മസ്ക് ട്വീറ്റ് ചെയ്തത്. ക്രിപ്റ്റോ കറൻസി നിരോധനവുമായി ബന്ധപ്പെട്ട് ചൈനയുടെ നിലപാടുകൂടി പുറത്തുവന്നതോടെ ബിറ്റ്കോയിൻ സമ്മർദത്തിലായി. ചൈനയുടെ വിലക്ക് ക്രിപ്റ്റോ കറൻസിയുമായി ബന്ധപ്പെട്ട സേവനങ്ങൾ നൽകുന്നതിൽനിന്ന് ധനകാര്യ സ്ഥാപനങ്ങളെയും പണമിടപാട് സ്ഥാപനങ്ങളെയും ചൈന വിലക്കിയതാണ് ഏറ്റവുംപുതിയ വാർത്ത. ക്രിപ്റ്റോകറൻസികളിലൂടെയുള്ള ഊഹക്കച്ചവടത്തിനെതിരെ നിക്ഷേപകർക്ക് മുന്നറിയിപ്പ് നൽകുകുയും ചെയ്തിട്ടുണ്ട്. അതിവേഗത്തിൽ വളരുന്ന ഡിജിറ്റൽ കറൻസികളെ നിയന്ത്രിക്കാനുള്ള ചൈനയുടെ നീക്കത്തിന്റെ ഭാഗമാണിത്. ധനകാര്യസ്ഥാപനങ്ങളും ഓൺലൈൻ പണമിടപാട് സ്ഥാപനങ്ങളും ക്രിപ്റ്റോകറൻസിയുമായി ബന്ധപ്പെട്ട രജിസ്ട്രേഷൻ, ട്രേഡിങ്, ക്ലിയറിങ്, സെറ്റിൽമെന്റ് ഉൾപ്പടെ ഒരുസേവനവും നൽകരുതെന്നാണ് ചൈനയുടെ മുന്നറിയിപ്പ്. നാഷണൽ ഇന്റർനെറ്റ് ഫിനാൻസ് അസോസിയേഷൻ ഓഫ് ചൈന, ചൈന ബാങ്കിങ് അസോസിയേഷൻ, പെയ്മെന്റ് ആൻഡ് ക്ലിയറിങ് അസോസിയേഷൻ ഓഫ് ചൈന എന്നിവയുടെ സംയുക്ത പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളതെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട്ചെയ്തു.

from money rss https://bit.ly/3f09qt7
via IFTTT