121

Powered By Blogger

Wednesday, 19 May 2021

ഇതരശാഖകളിൽനിന്ന് പണം പിൻവലിക്കാൻ ഇളവുമായി എസ്.ബി.ഐ.

മുംബൈ: കോവിഡ് മഹാമാരി ബാങ്കിങ് മേഖലയിൽ സൃഷ്ടിച്ച പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ബാങ്ക് ശാഖകളിൽനിന്ന് പണം പിൻവലിക്കുന്നതിൽ ഇളവുകളുമായി എസ്.ബി.ഐ. അക്കൗണ്ടുടമകൾക്ക് ഇതരശാഖകളിൽനിന്ന് പണം പിൻവലിക്കാനുള്ള പരിധി ഉയർത്തിയതാണ് പ്രധാന മാറ്റം. ഇതനുസരിച്ച് അക്കൗണ്ടുടമകൾക്ക് ചെക്ക് ഉപയോഗിച്ച് മറ്റുശാഖകളിൽനിന്ന് പണം പിൻവലിക്കാനുള്ള പരിധി 50,000 രൂപയിൽനിന്ന് ഒരു ലക്ഷമാക്കി ഉയർത്തി. ബാങ്കിലെ പിൻവലിക്കൽ ഫോം ഉപയോഗിച്ച് മറ്റുശാഖകളിൽനിന്ന് പിൻവലിക്കാവുന്ന പരിധി 5000 രൂപയിൽനിന്ന് 25000 രൂപയായും വർധിപ്പിച്ചു. മറ്റുശാഖകളിൽ ചെക്ക് ഉപയോഗിച്ച് തേർഡ് പാർട്ടികൾക്ക് പണം പിൻവലിക്കാൻ അനുമതി നൽകിയതാണ് മറ്റൊരു മാറ്റം. പരമാവധി 50,000 രൂപ വരെയാണ് ഇത്തരത്തിൽ പിൻവലിക്കാനാവുക. നേരത്തേ തേർഡ് പാർട്ടികൾക്ക് ഇത്തരത്തിൽ പണം പിൻവലിക്കാൻ കഴിഞ്ഞിരുന്നില്ല. ഇവരുടെ തിരിച്ചറിയൽ വിവരങ്ങൾ പരിശോധിച്ച് രേഖകൾക്കൊപ്പം സൂക്ഷിക്കും. കോവിഡിന്റെ പശ്ചാത്തലത്തിൽ 2021 സെപ്റ്റംബർ 30 വരെയായിരിക്കും ഇളവുകൾ.

from money rss https://bit.ly/3v3kTxF
via IFTTT

Related Posts:

  • ജിയോ ഫൈബര്‍ 399രൂപയുടെ പ്ലാന്‍ പ്രഖ്യാപിച്ചുഗാർഹിക ഉപഭോക്താക്കൾക്കായി 399 രൂപ പ്രതിമാസ നിരക്കുള്ള പരിധിയില്ലാത്ത പുതിയ ബ്രോഡ്ബാന്റ് പ്ലാൻ ജിയോ പ്രഖ്യാപിച്ചു. പുതിയ വരിക്കാർക്ക് 30 ദിവസം സൗജന്യം ലഭിക്കും. 30എംബിപിഎസാകും 399 രൂപയുടെ പ്ലാനിന്റെ വേഗത. 100എംബിപിഎസ്സുള്ള699… Read More
  • സെന്‍സെക്‌സില്‍ 303 പോയന്റ് നേട്ടത്തോടെ തുടക്കംമുംബൈ: കഴിഞ്ഞദിവസത്തെ നഷ്ടം തിരിച്ചുപിടിച്ച് ഓഹരി വിപണി. സെൻസെക്സ് 303 പോയന്റ് നേട്ടത്തിൽ 38,523ലും നിഫ്റ്റി 92 പോയന്റ് ഉയർന്ന് 11404ലിലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 1581 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 401 ഓഹരികൾ നഷ… Read More
  • ഭൂമി വിൽക്കാനുണ്ട്; വാങ്ങാൻ ആളില്ലകൊയിലാണ്ടി: ഭൂമി ക്രയവിക്രയം കുത്തനെ കുറഞ്ഞത് സർക്കാരിനും ഈ മേഖലയിൽ പ്രവർത്തിക്കുന്ന നൂറുകണക്കിനാളുകൾക്കും തിരിച്ചടിയായി. വസ്തുവിൽപ്പന കുറഞ്ഞതോടെ സബ് രജിസ്ട്രാർ ഓഫീസുകളിൽ തീരാധാരം രജിസ്റ്റർ ചെയ്യുന്നത് വളരെ കുറഞ്ഞുവെന്നാണ് കണ… Read More
  • ഒരു ദിവസംകൊണ്ട് ഡെറ്റ് ഫണ്ടിലെ ആദായത്തിലുണ്ടായ വര്‍ധന രണ്ടുശതമാനംഒറ്റദിവസംകൊണ്ട് ഡെറ്റ് ഫണ്ട് നിക്ഷേപകർക്ക് ലഭിച്ചത് രണ്ടുശതമാനത്തോളംനേട്ടം. സർക്കാർ സെക്യൂരിറ്റികളുടെ ആദായത്തിൽ ചൊവാഴ്ച 17 ബേസിസ് പോയന്റിന്റെ കുറവുണ്ടായതാണ് ഡെറ്റ് ഫണ്ടുകൾ നേട്ടമാക്കിയത്. വർധിച്ചുവരുന്ന ആദായം കുറച്ച് കടമെടുക്… Read More
  • വീണ്ടും വില കുറഞ്ഞു; 10 ദിവസം കൊണ്ട് ഇടിഞ്ഞത് പവന് 3,120 രൂപസംസ്ഥനത്ത് സ്വർണവില താഴോട്ട്. വ്യാഴാഴ്ച മാത്രം പവന്റെ വിലയിൽ 560 രൂപയാണ് കുറഞ്ഞത്. ഇതോടെ എട്ടു ഗ്രാം സ്വർണത്തിന്റെ വില 38,880 രൂപയായി. ഗ്രാമിന് 70 രൂപ കുറഞ്ഞ് 4860 രൂപയുമായി. ഏറ്റവും ഉയർന്ന നിലവാരമായ 42,000 രൂപയിൽനിന്ന് പത്തു… Read More