121

Powered By Blogger

Wednesday, 19 May 2021

നിഫ്റ്റി 15,000ത്തിൽ പിടിച്ചുനിന്നു: സെൻസെക്‌സ് 290 പോയന്റ് നഷ്ടത്തിൽ ക്ലോസ്‌ചെയ്തു

മുംബൈ: കഴിഞ്ഞ ദിവസത്തെ നേട്ടം അപ്രത്യക്ഷമാക്കി സൂചികകൾ. ധനകാര്യം, ലോഹം എന്നീ വിഭാഗം ഓഹരികളാണ് പ്രധാനമായും നഷ്ടമുണ്ടാക്കിയത്. കോവിഡ് ബാധിച്ചുള്ള പ്രതിദിന മരണനിരക്ക് റെക്കോഡിലെത്തിയതും ആഗോള തലത്തിലെ വിലക്കയറ്റ ഭീഷണിയുമാണ് സൂചികകളുടെ കരുത്തുചോർത്തിയത്. സെൻസെക്സ് 290.69 പോയന്റ് നഷ്ടത്തിൽ 49,902.64ലിലും നിഫ്റ്റി 77.90 പോയന്റ് താഴ്ന്ന് 15,030.20ലുമണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1734 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1249 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 166 ഓഹരികൾക്ക് മാറ്റമില്ല. ടാറ്റ മോട്ടോഴ്സ്, എച്ച്ഡിഎഫ്സി, ജെഎസ്ഡബ്ല്യു സ്റ്റീൽ, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ബജാജ് ഫിൻസർവ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടത്തിലായത്. കോൾ ഇന്ത്യ, സിപ്ല, സൺ ഫാർമ, യുപിഎൽ, ഐഒസി തുടങ്ങിയ ഓഹരികൾ നേട്ടമുണ്ടാക്കുകയുംചെയ്തു. സെക്റൽ സൂചികകളിൽ നിഫ്റ്റി ഫാർമ ഒരുശതമാനം ഉയർന്നു. മറ്റൽ സൂചിക ഒരുശതമാനം താഴുകയുംചെയ്തു. ഓട്ടോ, ബാങ്ക്, ഇൻഫ്ര ഓഹരികൾ സമ്മർദംനേരിട്ടു. അതേസമയം, ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. Nifty manages to hold 15K amid weakness, Sensex falls 290 pts.

from money rss https://bit.ly/33V9VhA
via IFTTT