121

Powered By Blogger

Wednesday, 19 May 2021

കോവിഡ് ബാധിച്ച്‌ മരിച്ച ജീവനക്കാരുടെ ആശ്രിതർക്ക് ഏഴ് ലക്ഷം രൂപവരെ ലഭിക്കും

കോവിഡിന്റെ രണ്ടാംതരംഗം നിരവധി ജീവനുകളാണ് അപഹരിച്ചത്. പ്രതിദിന മരണനിരക്ക് 4,500 കടന്നിരിക്കുന്നു. സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരായിരിക്കെ മരിച്ച വ്യക്തികളുടെ ആശ്രതർക്ക് 2.5 ലക്ഷം രൂപ മുതൽ 7 ലക്ഷം രൂപവരെ ലഭിക്കാൻ അർഹതയുണ്ട്. എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടിൽ അംഗമായവർക്കാണ് എംപ്ലോയീസ് ഡെപ്പോസിറ്റ് ലിങ്ക്ഡ് ഇൻഷുറൻസ്(ഇഡിഎൽഐ)സ്കീംവഴി ആനുകൂല്യം ലഭിക്കുക. കഴിഞ്ഞ ഏപ്രിലിലാണ് പദ്ധതി പ്രകാരമുള്ള പരമാവധി ആനുകൂല്യതുക ആറു ലക്ഷത്തിൽനിന്ന് ഏഴ് ലക്ഷമായി ഉയർത്തിയത്. പദ്ധതിയെക്കുറിച്ചറിയാം സാമൂഹ്യ സുരക്ഷാ പദ്ധതിയുടെ ഭാഗമായി 1976ലാണ് സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാർക്കായി പദ്ധതി അവതരിപ്പിച്ചത്. സ്കീമിൽ ചേരുന്നതിന് ജീവനക്കാരൻ ഒരു രൂപപോലം ചെലവാക്കേണ്ടതില്ല. തൊഴിലാളിക്കുവേണ്ടി തൊഴിലുടമായാണ് ചെറിയതുക പ്രീമിയമായി നൽകുന്നത്. എങ്ങനെ അപേക്ഷിക്കാം ക്ലെയിമിനായി നോമിനി അപേക്ഷ ഫോം 15 IF നൽകണം. അപേക്ഷ പൂരിപ്പിച്ച് ഒപ്പിട്ട് തൊഴിലുടമ സർട്ടിഫൈചെയ്താണ് നൽകേണ്ടത്. നോമിനിയില്ലെങ്കിൽ നിയമപ്രകാരമുള്ള അവകാശികളാണ് അപേക്ഷ നൽകേണ്ടത്. തൊഴിലുടമ നിലവിൽ ഇല്ലെങ്കിലോ സർട്ടിഫിക്കേഷൻ ലഭിക്കാതിരിക്കുകയോചെയ്താൽ ബാങ്ക് മാനേജർ, ഗസറ്റഡ് ഓഫീസർ, മജിസ്ട്രേറ്റ്, എംപി, എംഎൽഎ തുടങ്ങിയവർ അറ്റസ്റ്റ്ചെയ്താലും മതി. നിശ്ചിത സമയത്തിനകം അപേക്ഷ നൽകണമെന്ന് വ്യവസ്ഥയൊന്നുമില്ല. ക്ലെയിം നിഷേധിക്കില്ല പദ്ധതി പ്രകാരം ക്ലെയിം ഒഴിവാക്കില്ല. ജോലി സമയത്തോ ജിലിയിലല്ലാത്ത സമയത്തോ മരിച്ചാലും ക്ലെയിം ലഭിക്കും. പദ്ധതിയിൽ അംഗമായി ഒരുവർഷം കഴിഞ്ഞാൽ മാത്രമെ നേരത്തെ ക്ലെയിം ലഭിക്കുമായിരുന്നുള്ളൂ. നിലവിൽ അത് ഒരുദിവസമാക്കി കുറച്ചിട്ടുണ്ട്. ഇപിഎഫിൽ മുടങ്ങാതെ വിഹിതം അടച്ചുകൊണ്ടിരിക്കെ മരിക്കുന്നവരുടെ ആശ്രിതർക്കെല്ലാം ആനുകൂല്യത്തിന് അർഹതയുണ്ട്.

from money rss https://bit.ly/2S7FGRU
via IFTTT