121

Powered By Blogger

Saturday 21 December 2019

എയര്‍ ഏഷ്യ ന്യൂഡല്‍ഹി-കൊച്ചി റൂട്ടില്‍ പുതിയ സര്‍വീസ് തുടങ്ങി

കൊച്ചി: എയർഏഷ്യ ഇന്ത്യ ഡിസംബർ 20 മുതൽ ന്യൂഡൽഹി-കൊച്ചി, ന്യൂഡൽഹി-അഹമ്മദാബാദ് റൂട്ടുകളിൽ പുതിയ സർവീസ് ആരംഭിച്ചു. ഇന്ത്യയിലെ വിവിധ നഗരങ്ങളെ ബന്ധപ്പെടുത്തി നോൺ-സ്റ്റോപ്പ് സർവീസുകളുടെ ശൃംഖല ആരംഭിക്കുക എന്ന ലക്ഷ്യം നേടുന്നതിന്റെ ഭാഗമായാണിത്. ന്യൂഡൽഹി-കൊച്ചി, ന്യൂഡൽഹി-അഹമ്മദാബാദ് എന്നീ റൂട്ടുകളിൽ തുടക്കത്തിൽ യഥാക്രമം 3915 രൂപയും 2015 രൂപയുമായിരിക്കും ടിക്കറ്റ് നിരക്ക്. ന്യൂഡൽഹി-കൊച്ചി, ന്യൂഡൽഹി-അഹമ്മദാബാദ് റൂട്ടുകളിൽ പുതിയ സർവീസ് ആരംഭിക്കുന്നതോടെഇന്ത്യയിലെമ്പാടുമായുള്ള ശൃംഖല ശക്തിപ്പെടുത്തുകയാണെന്ന് എയർഏഷ്യ ചീഫ് കൊമേഴ്സ്യൽ ഓഫീസർ അങ്കുർ ഗാർഗ് പറഞ്ഞു. 2020-2021 വർഷത്തേയ്ക്ക് സർവീസുകൾ വിപുലമാക്കുന്നതിനുള്ള പദ്ധതിയുടെ ഭാഗമായി കൂടുതൽ പുതിയ റൂട്ടുകളിൽ സർവീസ് ആരംഭിക്കാൻ സാധിക്കുമെന്ന ആത്മവിശ്വാസമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ന്യൂഡൽഹിൽ നിന്നും രാവിലെ 4:55 പുറപ്പെടുന്ന പുറപ്പെടുന്ന വിമാനം 8 മണിക്ക് കൊച്ചിയിലെത്തും. 8.50 ന് കൊച്ചിയിൽ നിന്നും പുറപ്പെടുന്ന വിമാനം ഉച്ചക്ക് 12 മണിക്ക് ന്യൂഡൽഹിയിൽ തിരികെയെത്തും. ഇന്ത്യയിലെ 21 ലക്ഷ്യകേന്ദ്രങ്ങളിലേയ്ക്കായി എയർഏഷ്യ ഇന്ത്യ 27 വിമാനങ്ങളാണ് സർവീസ് നടത്തുന്നത്. Content Highlight: AirAsia start new services on Delhi to Kochi

from money rss http://bit.ly/391CmMj
via IFTTT

നിത്യോപയോഗ ഭക്ഷ്യവസ്തുക്കളുടെ വില ഉടനെ കൂടിയേക്കും

മുംബൈ: നിത്യോപയോഗ സാധനങ്ങളുടെ വില വൈകാതെ വർധിച്ചേക്കുമെന്ന് റിപ്പോർട്ട്. അസംസ്കൃത വസ്തുക്കളുടെ ചെലവ് വർധിച്ചതോടെ വിലകൂട്ടാതെ നിർവൃത്തിയില്ലാത്തഅവസ്ഥയാണെന്നാണ്കമ്പനികൾ പറയുന്നത്. അതേസമയം, വിലവർധിപ്പിച്ചാൽ ആവശ്യകതകുറയുമോയെന്ന ആശങ്കയും കമ്പനികൾക്കുണ്ട്. ഗോതമ്പ്, ഭക്ഷ്യ എണ്ണ, പഞ്ചസാര എന്നിവയുടെ വിലയിൽ 12.-20 ശതമാനംവരെയാണ് വർധനവുണ്ടായതെന്ന് അതിവേഗം വിറ്റഴിയുന്ന ഉത്പന്നങ്ങൾ(എഫ്എംസിജി)നിർമിക്കുന്ന കമ്പനികളായ നെസ് ലെ, പാർലെ, ഐടിസി എന്നിവർ പറയുന്നു. ഇതോടൊപ്പം പാലിന്റെ വിലിയിലും വർധനവുണ്ടായി. ഫ്ളാറ്റ് പാനലിന്റെ വിലിയുണ്ടായ വർധനയും എനർജി റേറ്റിങ് നിലവാരം പുലർത്തുന്ന നിയമങ്ങൾ പാലിക്കുന്നതിലെ ചെലവുംമൂലം ടെലിവിഷന്റെയും റഫ്രിജറേറ്റുകളുടെയും വിലയിലും വർധനവുണ്ടാകുമെന്ന് കമ്പനികൾ പറയുന്നു. ഗോതമ്പ് ഉൾപ്പടെയുള്ള പൊടികൾക്ക് 18-20 ശതമാനമാണ് വില വർധിച്ചത്. പഞ്ചസാരക്ക് 14 ശതമാനവും ഭക്ഷ്യ എണ്ണയ്ക്ക് 15 ശതമാനവും വിലകൂടി. ടെലിവിഷൻ പാനലിന് 15-17 ശതമാനമാണ് വില വർധിച്ചത്. കാലിത്തീറ്റയുടെ വില 35 ശതമാനം വർധിച്ചതിനാൽ പാലിനും പാലുത്പന്നങ്ങൾക്കും വിലകൂടി. വില്ക്കയറ്റം ചെറുക്കാൻ വിലകൂട്ടുകയോ പാക്കുകളുടെ വലിപ്പം കുറയ്ക്കുകയോ ചെയ്യണമെന്നാണ് കമ്പനികളുടെ നിലപാട്. എനർജി സ്റ്റാന്റേഡ് നിലനിർത്തുന്നിന് 800 രൂപ മുതൽ 1000 രൂപവരെ ചെലവേറിയതിനാൽ അത് റെഫ്രിജറേറ്ററുകളുടെ വിലയെയും ബാധിക്കും. ബിസ്ക്കറ്റ്, നൂഡിൽസ്, പാക്ക് ചെയ്ത ലഘുഭക്ഷണങ്ങൾ, കേക്കുകൾ ഉൾപ്പടെയുള്ള ഭക്ഷ്യവസ്തുക്കൾക്ക് ജനുവരിയോടെ വിലവർധിക്കുമെന്ന് ഇതോടെ ഉറപ്പായി. ഈയിടെ സർക്കാർ കോർപ്പറേറ്റ് നികുതി കുറച്ചതിനാൽ വിലക്കയറ്റത്തിന്റെ തോതിൽ കുറവുവരുത്താൻ ശ്രമിക്കുന്നുണ്ടെന്ന് കമ്പനികളുമായി ബന്ധപ്പെട്ടവർ വ്യക്തമാക്കി. പച്ചക്കറികൾ ഉൾപ്പടെയുള്ള ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റംആറുമാസത്തെ ഉയർന്ന നിലവാരമായ 11 ശതമാനത്തിലെത്തിയിരിക്കുകയാണ്.

from money rss http://bit.ly/36XNYho
via IFTTT