121

Powered By Blogger

Sunday, 8 December 2019

എസ്ബിഐ വായ്പ പലിശ വീണ്ടും കുറച്ചു

ന്യൂഡൽഹി: എസ്ബിഐ വായ്പ പലിശ നിരക്കുകൾ കുറച്ചു. മാർജിനൽ കോസ്റ്റ് ഓഫ് ലെന്റിങ് അടിസ്ഥാനമാക്കിയുള്ള പലിശ നിരക്കിൽ 10 ബേസിസ് പോയ(0.10ശതമാനം)ന്റാണ് കുറച്ചത്. ഇതോടെ, ഭവന വായ്പ, വാഹന വായ്പ തുടങ്ങിയവയുടെ പലിശ കുറയും. പുതുക്കിയ നിരക്ക് പ്രകാരം എംസിഎൽആർ എട്ട് ശതമാനത്തിൽനിന്ന് 7.90 ശതമാനമായാണ് കുറയുക. നടപ്പ് സാമ്പത്തിക വർഷം ഇത് എട്ടാംതവണയാണ് എസ്ബിഐ വായ്പ പലിശ കുറയ്ക്കുന്നത്. പുതിയ നിരക്ക് ഡിസംബർ 10 മുതൽ നിലവിൽവരും. രാജ്യത്ത് ഏറ്റവും കുറഞ്ഞ പലിശ നിരക്ക് ഈടാക്കുന്നത് എസ്ബിഐ ആണെന്ന് ബാങ്ക് അവകാശപ്പെട്ടു. നിലവിൽ ഭവനവായ്പയുടെയും വാഹന വായ്പയുടെയും 25 ശതമാനം വിപണി വിഹിതം എസ്ബിഐയ്ക്കാണ്. എംസിഎൽആർ നിരക്ക് വഴിയല്ലാതെയും എസ്ബിഐയിൽനിന്ന് വായ്പയെടുക്കാം. പുതിയതായി വായ്പയെടുക്കുന്നവർക്ക് റിപ്പോ നിരക്കുമായി ബന്ധിപ്പിച്ചിട്ടുള്ള ഭവന വായ്പയും ബാങ്ക് അവതരിപ്പിച്ചിട്ടുണ്ട്. ഇതുപ്രകാരം റിസർവ് ബാങ്ക് റിപ്പോ നിരക്കിൽ മാറ്റംവരുത്തുന്നതിനനുസരിച്ച് വായ്പ പലിശയിലും മാറ്റംവരും. SBI cuts lending rate

from money rss http://bit.ly/36ew5KY
via IFTTT

സ്മാര്‍ട്ട്‌ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ പൊതു ചാര്‍ജിങ് പോയന്റുകള്‍ ഉപയോഗിക്കരുതെന്ന് എസ്ബിഐ

ഹോട്ടലിലോ, വിമാനത്താവളത്തലോ, റെയിൽവെ സ്റ്റേഷനിലോ സ്ഥാപിച്ചിട്ടുള്ള ചാർജിങ് പോയന്റുകളിൽനിന്ന് മൊബൈൽ ചാർജ് ചെയ്യുന്നവർ സൂക്ഷിക്കുക. നിങ്ങളുടെ വിലപ്പെട്ട ബാങ്കിങ് രേഖകളും പാസ് വേഡുകളും അപഹരിക്കപ്പെട്ടേക്കാം. മുന്നറിയിപ്പുമായി രംഗത്തുവന്നിരിക്കുന്നത് രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐയാണ്. മാൽവെയറുകൾ ഉപയോഗിച്ച് ഹാക്കർമാർ വിവരങ്ങൾ ചോർത്തുമെന്നാണ് മുന്നറിയിപ്പ്. സൗജന്യമായി നൽകിയിട്ടുള്ള ഇത്തരം ചാർജിങ് പോയന്റുകൾ ഉപയോഗിക്കരുതെന്നാണ് ബാങ്കിന്റെ നിർദേശം. ജ്യൂസ് ജാക്കിങ് ചാർജിങ് പോർട്ടുകളിലൂടെ മാൽവെയറുകൾ ഫോണിൽ നിക്ഷേപിക്കുകയോ ഡാറ്റ ചോർത്തുകയോ ചെയ്യുന്നതിനെയാണ് ജ്യൂസ് ജാക്കിങ് എന്നുപറയുന്നത്. യുഎസ്ബി ചാർജിങ് വഴിയാണ് പ്രധാനമായും ഇത് നടക്കുന്നത്. സ്വന്തമായി ചാർജർ കൊണ്ടുനടക്കുകയെന്നതാണ് ഇതിനുള്ള പരിഹാരം. Think twice before you plug in your phone at charging stations. Malware could find a way in and infect your phone, giving hackers a way to steal your passwords and export your data.#SBI #Malware #CyberAttack #CustomerAwareness #Cybercrime #SafeBanking #JuiceJacking pic.twitter.com/xzSMNNNv4U — State Bank of India (@TheOfficialSBI) December 7, 2019 എസ്ബിഐ നിർദേശിക്കുന്നത് ഇലക്ട്രിക്കൽ സോക്കറ്റിൽമാത്രം ചാർജ് ചെയ്യുക. ചാർജിങ് കേബിളുകൾ സ്വന്തമായി കൊണ്ടുപോകുക പവർ ബാങ്കുകൾ ഉപയോഗിക്കുക. ഇത്തരം മാൽവെയറുകൾ മൊബൈൽ ബാങ്കിങ് അക്കൗണ്ടുകളിൽനിന്ന് പെയ്മെന്റ് ഡാറ്റ, ബാങ്ക് അക്കൗണ്ടിലുള്ള പണം ഉൾപ്പടെയുള്ള വിവരങ്ങൾ, പാസ് വേഡ് എന്നിവ ചോർത്താൻ സാധ്യതയുള്ളതിനാലാണ് എസ്ബിഐ ഇത്തരം നിർദേശം ഉപഭോക്താക്കൾക്ക് നൽകിയത്. cautions against charging your phone at charging stations

from money rss http://bit.ly/2P4nHYT
via IFTTT

ഇപിഎഫ് വിഹിതം കുറച്ചേക്കും; കയ്യില്‍ കിട്ടുന്ന ശമ്പളം വര്‍ധിക്കും

ന്യൂഡൽഹി: സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് കയ്യിൽകിട്ടുന്ന ശമ്പളത്തിൽ വർധനയ്ക്ക് സാധ്യത. ജീവിക്കാരുടെ ഇപിഎഫ് വിഹിതത്തിൽ കുറവുവരുത്തുന്നതോടെയാണ് ശമ്പളം വർധിക്കുക. ഇതുസംബന്ധിച്ച നിർദേശം സർക്കാരിന്റെ പരിഗണനിയിലാണ്. നിലവിൽ 12 ശതമാനമാണ് ജീവനക്കാർ പ്രതിമാസം ഇപിഎഫിലേയ്ക്ക് അടയ്ക്കുന്നത്. ഇത് വ്യത്യസ്ത ജോലി മേഖലകളിൽ 9 ശതമാനം മുതൽ 12 ശതമാനംവരെയാക്കാനാണ് ആലോചിക്കുന്നത്. ജീവനക്കാരുടെ വിഹിതം 12 ശതമാനത്തിൽനിന്ന് കുറഞ്ഞാലും തൊഴിലുടമയുടെ വിഹിതം 12 ശതമാനംതന്നെയായിരിക്കും. തൽക്കാലം ശമ്പളം കൂടുമെങ്കിലും ദീർഘകാലത്തേയ്ക്ക് ജീവനക്കാർക്ക് ഇത് ദോഷംചെയ്യുമെന്നും അഭിപ്രായമുയർന്നിട്ടുണ്ട്. റിട്ടയർമെന്റ് നിക്ഷേപത്തിൽ കാര്യമായ കുറവുവരാൻ ഇതിടയാക്കും. നിർദേശമടങ്ങിയ സോഷ്യൽ സെക്യൂരിറ്റി കോഡ് ബിൽ 2019 ഈയാഴ്ച പാർലമെന്റിന്റെ പരിഗണനയ്ക്കുവരും. EPFO monthly contribution to be cut to spur take home salary

from money rss http://bit.ly/2DVJ8Vw
via IFTTT

വായനയിലൂടെ ആശയവും പണവും സൃഷ്ടിക്കപ്പെടുമോ...?

അമ്പതുകളുടെ അവസാനത്തിലെത്തിയപ്പോൾ എപ്പോഴോ ഒരു സ്ത്രീ കൈയിൽ കിട്ടിയ മാസിക വായിക്കുകയായിരുന്നു... അതിലെ ഒരു വരി മനസ്സിലുടക്കി: 'ദൈവം ഓരോരുത്തർക്കും ഓരോരോ കഴിവുകൾ നൽകിയിട്ടുണ്ട്. അത് പരമാവധി ഉപയോഗിച്ച് മറ്റുള്ളവർക്കുംകൂടി ഉപകാരപ്രദമാകുന്ന വിധത്തിൽ ജീവിക്കാനാവുന്നതിലൂടെയാണ് ജീവിതം ധന്യമാകുന്നത്.' തനിക്ക് എന്താണ് ചെയ്യാൻ സാധിക്കുന്നതെന്ന് അവൾ ചിന്തിച്ചു... കാരണം ആകെയുള്ളത് 38 വർഷം ഒരു സഹകരണ ബാങ്കിന്റെ സെക്രട്ടറിയായി പ്രവർത്തിച്ചതിന്റെ അനുഭവസമ്പത്താണ്. അത് എപ്രകാരം വിനിയോഗിക്കാം എന്നതായി അടുത്ത ചിന്ത. സമീപത്തുള്ള ചില സ്ത്രീകളുമായി ചിന്തകൾ പങ്കുവച്ചു. അവരെയും ഒപ്പം നിർത്തി. ഭർത്താവ് ജോർജിന്റെ സഹകരണവും പ്രോത്സാഹനവും കൂടി മൂലധനമായപ്പോൾ, 2010 നവംബറിൽ കക്ഷി-രാഷ്ട്രീയ ഭേദമെന്യേ ഒരു യോഗം വിളിച്ചുചേർത്തു. 74 പേർ പങ്കെടുത്ത പ്രസ്തുത യോഗത്തിന്റെ തീരുമാനപ്രകാരവും ത്രേസ്യാമ്മ എന്ന ഈ വനിതയുടെ നിശ്ചയദാർഢ്യത്തിന്റെയും നേതൃത്വപാടവത്തിന്റെയും ശ്രമഫലമായും 2011 ഏപ്രിൽ 30-ന് കോഴിക്കോട് ജില്ലയിലെ മലയോരപ്രദേശമായ ചക്കിട്ടപാറയിൽ ഒരു 'വനിതാ സഹകരണ സംഘം' ജന്മമെടുത്തു. ഇന്ന് സ്ഥാപകയും പ്രസിഡന്റുമായ ത്രേസ്യാമ്മയോടൊപ്പം സെക്രട്ടറി ഷാലി, അംഗങ്ങളായ സുജാത മനയ്ക്കൽ, ശോഭന രഘുനാഥ്, മറിയാമ്മ, ബീന തുടങ്ങി നിരവധിപേർ സംഘത്തിന് കരുത്ത് പകരുന്നു. ഒരു ദശാബ്ദം പിന്നിടുന്നതിനു മുമ്പേ വലിയ വളർച്ചയിലേക്കുള്ള ചെറിയ പടികളായി അവരുടെ ജീവിതം മാറി. ഇന്ന് സംഘത്തിന് സുശക്തമായ ഭരണസമിതിയും 5,000-ത്തോളം അംഗങ്ങളും 70 ലക്ഷം രൂപയുടെ ഓഹരി മൂലധനവും 22 കോടി രൂപയുടെ ആസ്തിയുമുണ്ട്. പ്രവർത്തനത്തിന്റെ ആദ്യ ആറുമാസത്തിനുള്ളിൽത്തന്നെ 25 ശതമാനത്തിലധികം ലാഭവീതം അംഗങ്ങൾക്ക് നൽകി. അതോടൊപ്പം ലാഭത്തിന്റെ 10 ശതമാനം സമൂഹനന്മയ്ക്കും പൊതുജനോപകാരപ്രദമായ രീതിയിലും ചെലവഴിക്കുന്നു. അതിൽ വിദ്യാർഥികൾക്കാവശ്യമായ പഠനോപകരണങ്ങളുടെ വിതരണം, സ്പോർട്സ് അക്കാദമിയിലെ വിദ്യാർഥികൾക്കുള്ള സാമ്പത്തികസഹായം, മാലിന്യസംസ്കരണ യൂണിറ്റുകൾ, ബയോഗ്യാസ് പ്ലാന്റുകൾ, പാലിയേറ്റീവ് കെയർ യൂണിറ്റ്, മെഡിക്കൽ ക്യാമ്പുകൾ, ആയുർവേദ നഴ്സറി എന്നിങ്ങനെ ജീവിതത്തിന്റെ നാനാ തുറകളിൽ ഉള്ളവർക്ക് ഉപകാരപ്പെടുന്നതാണ് ഇന്ന് സംഘത്തിന്റെ പ്രവർത്തനം. അംഗങ്ങൾക്ക് ഗൃഹോപകരണങ്ങൾ വാങ്ങാനായി പലിശരഹിത വായ്പയും നൽകിവരുന്നു. ഇപ്പോൾ 15 സെന്റ് സ്ഥലം സ്വന്തമായി വാങ്ങി അവിടെ രണ്ടുകോടി രൂപ മുടക്കി മൂന്നുനിലയുള്ള കെട്ടിടം പണിയാനുള്ള ശ്രമത്തിലാണ് ഈ വനിതാ കൂട്ടായ്മ. അതിലേക്കുള്ള ഫണ്ടുശേഖരണത്തിന്റെ 75 ലക്ഷവും മുടക്കുന്നത് സംഘത്തിന്റെ ലാഭത്തിൽ നിന്നാണ്. ഇതിനിടയിൽ, പേരാമ്പ്ര ബ്ലോക്കിലെ നല്ല സഹകാരി അവാർഡ് ത്രേസ്യാമ്മയ്ക്ക് ലഭിച്ചു. 2016-ലെ മികച്ച വനിതാ സംഘത്തിനുള്ള ജില്ലാതല അവാർഡ്, 2017-ലെയും 2018-ലെയും കേരള സർക്കാരിന്റെ മികച്ച വനിതാ സംഘത്തിനുള്ള സംസ്ഥാന അവാർഡ് എന്നീ പുരസ്കാരങ്ങളും ഈ വനിതാ സംഘം നേടിയെന്നത് അവരുടെ സംഘബലത്തിന്റെ മാറ്റുകൂട്ടുന്നു. സാമ്പത്തികശാസ്ത്രത്തിൽ, പ്രത്യേകിച്ച് വികസന സാമ്പത്തികശാസ്ത്രത്തിൽ മൈക്രോ ഇക്കണോമിക്സ്, മൈക്രോഫിനാൻസ്, മൈക്രോക്രെഡിറ്റ് എന്നിവ വളരെ വ്യാപകമായി ഉപയോഗിക്കുന്ന സാമ്പത്തികപദങ്ങളാണ്. സാമ്പത്തിക സിദ്ധാന്തങ്ങളെത്തന്നെ മൊത്തത്തിൽ 'മൈക്രോ' എന്നും 'മാക്രോ' എന്നും രണ്ടായി തരംതിരിച്ചിരിക്കുന്നു. ചെറുത്, ചെറുകിട, ചെറുയൂണിറ്റ് എന്നൊക്കെ അർത്ഥംവരുന്ന ഗ്രീക്ക് പദമായ 'മൈക്രോ' യിൽനിന്നാണ് ഈ പദം സാമ്പത്തികശാസ്ത്രത്തിൽ ഉടലെടുത്തത്. സഹകരണ സാമ്പത്തികശാസ്ത്രജ്ഞൻ എന്നറിയപ്പെടുന്ന ഡേവിഡ് ഗ്രിഫിക്സിന്റെ അഭിപ്രായത്തിൽ, 'സഹകരണാടിസ്ഥാനത്തിലുള്ള സാമ്പത്തിക പരിശ്രമങ്ങൾ സുസ്ഥിരമായ തൊഴിൽസാധ്യതകൾക്കും വരുമാനത്തിനും സംരംഭകത്വത്തിനും സമ്പാദ്യ-നിക്ഷേപ വളർച്ചയ്ക്കും വ്യക്തിപരവും സാമൂഹ്യവുമായ ക്ഷേമത്തിനും ഏറെ സാധ്യതകളുള്ള മാർഗമാണ്.' ഒരുകൂട്ടം വ്യക്തികളുടെ ഉടമസ്ഥതയിൽ നിയമാനുസൃതമായി രജിസ്റ്റർചെയ്ത്, സംഘാംഗങ്ങളുടെ പൊതു നേട്ടത്തിനായി നടത്തുന്ന വ്യവസായ സംരംഭമാണ് 'സഹകരണ സംഘ'ങ്ങൾ. സ്വയംസഹായം എന്നതിനപ്പുറമായി പരസഹായ സംഘങ്ങളായി ഇവ കാലാന്തരത്തിൽ പരിണമിക്കുന്നു. പലരും വായ്പ ലഭിക്കാനാണ് ഇവയിൽ ചേരുന്നതെങ്കിലും നിരന്തരമായ ബന്ധത്തിന്റെയും പരിശീലനത്തിന്റെയും ഫലമായി വ്യക്തിത്വവികസനവും ആശയവിനിമയ പാടവവും വളർത്തി, സാമൂഹിക നേതൃനിരയിലേക്ക് സ്ത്രീകളെ വളർത്താനുതകുന്നവയാണ് വനിതാ സംഘങ്ങൾ. വനിതാ സഹകരണ സംഘത്തെ അനുകൂലിച്ചും പ്രതികൂലിച്ചും വാദപ്രതിവാദങ്ങളുണ്ട്. നേട്ടങ്ങളിൽ പ്രധാനപ്പെട്ടത് ദാരിദ്ര്യനിർമാർജനമാണ്. എന്നാൽ, അടുക്കളദാരിദ്ര്യം ലഘൂകരിക്കുക എന്നതിനപ്പുറം വനിതാ സഹകരണ സംഘങ്ങൾ പലതും സ്വയംതൊഴിൽ കണ്ടെത്തലിനും സ്ത്രീകൾക്കിടയിൽ ബാങ്കിങ് ഹാബിറ്റ് വർധിക്കുന്നതിനും അതുവഴി രാഷ്ട്രനിർമാണത്തിനും ഉപകരിക്കുന്നു. എന്നാൽ, പ്രതികൂലവാദികൾ മുന്നോട്ടുവയ്ക്കുന്നത് വർധിച്ചുവരുന്ന വ്യക്തിപരവും സംഘാതവുമായ കടക്കെണിയുടെ ഭീഷണിയും ആപേക്ഷിക ദാരിദ്ര്യ നിർമാർജനത്തിലെ അപര്യാപ്തതയുമാണ്. സ്വാർത്ഥതയും അസൂയയും കലഹവും സ്ത്രീസഹജമാണെന്നുമുള്ള പരാജയകാരണങ്ങൾ നിരത്തി, അവരെ നിരുത്സാഹപ്പെടുത്തുന്നവരുമുണ്ട്. കൃത്യമായ മാനേജ്മെന്റും വായ്പാ തിരിച്ചടവും സമയബന്ധിതമായ അവലോകനവും അതിനനുസൃതമായ പുനഃക്രമീകരണങ്ങളും സംരംഭം വിജയിക്കാൻ ആവശ്യമാണ്. വനിതാ സംഘങ്ങളുടെ പരമിതികളിലേക്ക് നോക്കിയിരിക്കാതെ, നയപരമായും നിയമപരമായും അവ പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണ്. കാരണം, ഇവ കേവലം ആശയത്തിനും ആമാശയത്തിനുമപ്പുറം വികസനത്തിന്റെ വലിയ വാതായനങ്ങൾ തുറക്കുന്നു. റോബർട്ട് ഫ്രോസ്റ്റിന്റെ കവിതയിലെന്നപോലെ, 'മൈലുകൾ താണ്ടാൻ ഇവർ തയ്യാറാണ്. കാരണം സ്വപ്നങ്ങളും പൂർത്തീകരിക്കേണ്ട വാഗ്ദാനങ്ങളും ഇവരെ മുന്നോട്ട് നയിക്കുന്നു.' Can idea and money be created through reading ...?

from money rss http://bit.ly/2Pp6MPy
via IFTTT

കാര്യമായ നേട്ടമില്ലാതെ ഓഹരി വിപണി

മുംബൈ: വ്യാപാര ആഴ്ചയുടെ ആദ്യദിനംതന്നെ ഓഹരി സൂചികകൾ കരുതലോടെ. വാഹന ഓഹരികൾ നേട്ടത്തിലാണ്. മാരുതി സുസുകിയുടെ ഓഹരി വില രണ്ടുശതമാനത്തോളം ഉയർന്നു. ഹീറോ മോട്ടോർകോർപ്, ബജാജ് ഓട്ടോ, എംആന്റ്എം എന്നീ ഓഹരികളും നേട്ടത്തിലാണ്. നവംബറിൽ മാരുതി ഉത്പാദനം വർധിപ്പിച്ചതാണ് ഓഹരി വിലയിൽ പ്രതിഫലിച്ചത്. സെൻസെക്സിൽ 40,436 നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. നിഫ്റ്റിയാകട്ടെ 11918ലുമാണ്. ആഗോള വ്യാപകമായുള്ള പണലഭ്യതയിലെ കുറവ് രാജ്യത്തെ വിപണികളെയും ബാധിച്ചിട്ടുണ്ട്. റിസർവ് ബാങ്കിന്റെ പണവായ്പാനയത്തിൽ നിരക്ക് കുറയ്ക്കാതിരുന്നതും വിപണിയിലെ പ്രതീക്ഷകൾ തെറ്റിച്ചു. സീ എന്റർടെയൻമെന്റ്, യെസ് ബാങ്ക്, മാരുതി സുസുകി, ഹിൻഡാൽകോ, ടാറ്റ മോട്ടോഴ്സ്, വേദാന്ത, ടാറ്റ സ്റ്റീൽ, യുപിഎൽ, എച്ച്ഡിഎഫ്സി തുടങ്ങിയ ഓഹരികളും നേട്ടത്തിലാണ്. എച്ച്സിഎൽ ടെക്, ടിസിഎസ്, ഹിന്ദുസ്ഥാൻ യുണിലിവർ, ടെക് മഹീന്ദ്ര, സിപ്ല, വിപ്രോ, ഐടിസി, കൊട്ടക് മഹീന്ദ്ര തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. Stock market with no significant gains

from money rss http://bit.ly/2PmBbOw
via IFTTT

ബാങ്കിങ് സേവനങ്ങള്‍ വാട്ട്‌സാപ്പ് വഴി

മെസേജിങ് പ്ലാറ്റ്ഫോമായ 'വാട്സാപ്പ്' സുഹൃത്തുക്കളുമായും ബന്ധുക്കളുമായും ചാറ്റ് ചെയ്യാനും വീഡിയോ, വോയിസ് കോളുകൾ ചെയ്യാനും മാത്രമല്ല ബാങ്കിങ് അടിസ്ഥാന സേവനങ്ങൾക്കും ഇപ്പോൾ ഉപയോഗപ്പടുത്താം. കൊട്ടക് മഹീന്ദ്ര, എച്ച്.ഡി.എഫ്.സി. ബാങ്ക് തുടങ്ങി ഏതാനും ചില ബാങ്കുകൾ മാത്രമാണ് വാട്സാപ്പ് വഴി ബാങ്കിങ് സേവനങ്ങൾ നൽകി തുടങ്ങിയിരിക്കുന്നത്. ഉപഭോക്താക്കൾക്ക് ബാങ്കിങ് അപ്ഡേഷനുകളും മറ്റ് സേവനങ്ങളും വാട്സാപ്പ് വഴി ഈ ബാങ്കുകൾ നൽകുന്നു. അക്കൗണ്ട് ബാലൻസ് അറിയാനും മിനി സ്റ്റേറ്റ്മെന്റ് എടുക്കാനും ചെക്ക് സ്റ്റാറ്റസ് അറിയാനും അടുത്തുള്ള ബ്രാഞ്ചും എ.ടി.എമ്മും അറിയാനും ക്രെഡിറ്റ് കാർഡിന് അപേക്ഷിക്കാനുമെല്ലാം വാട്സാപ്പ് വഴി സാധിക്കും. നേരത്തെ എസ്.എം.എസ്. ആയി ലഭിച്ചിരുന്ന ബാങ്കിന്റെ നോട്ടിഫിക്കേഷനുകളും വാട്സാപ്പ് വഴിയാക്കി. എന്നാൽ, പണമിടപാടുകൾ വാട്സാപ്പ് വഴി സാധ്യമല്ല. ഉപയോഗം എങ്ങനെ...? ഓരോ ബാങ്കും വാട്സാപ്പിൽ ബാങ്കിങ് സേവനങ്ങൾ നൽകുന്നതിന് ഒരു പ്രത്യേക നമ്പർ സജ്ജമാക്കിയിട്ടുണ്ട്. അതത് ബാങ്കിന്റെ വെബ്സൈറ്റിൽ ഈ നമ്പറുണ്ട്. വാട്സാപ്പിൽ ബാങ്കിങ് സേവനം ലഭിക്കുന്നതിന് ഉപഭോക്താവ് ആദ്യം ഈ നമ്പറിലേക്ക് ഒരു മിസ്ഡ് കോൾ നൽകണം. ബാങ്കിൽ രജിസ്റ്റർ ചെയ്തിട്ടുള്ള നമ്പറിൽ നിന്നായിരിക്കണം മിസ്ഡ് കോൾ നൽകേണ്ടത്. കൊട്ടക് മഹീന്ദ്ര ബാങ്ക് കൊട്ടക് ബാങ്കിന്റെ ഉപഭോക്താവ് നിങ്ങളെങ്കിൽ: 1. ബാങ്കിൽ രജിസ്റ്റർ ചെയ്തിട്ടുള്ള മൊബൈൽ നമ്പറിൽ നിന്നും '9718566655' എന്ന നമ്പറിലേക്ക് ഒരു മിസ്ഡ് കോൾ നൽകുക. ബാങ്കിന്റെ സേവനങ്ങൾ വാട്സാപ്പിലൂടെ ലഭിക്കുന്നതിനുള്ള സമ്മതമാണ് ഈ മിസ്കോൾ വഴി ഉപഭോക്താവ് നൽകുന്നത്. 2. രണ്ടാമതായി ബാങ്ക് സജ്ജമാക്കിയുള്ള പ്രത്യേക നമ്പറായ '022 6600 6022' നിങ്ങളുടെ ഫോൺ കോൺടാക്ടിൽ സേവ് ചെയ്യുക. 3. ബാങ്ക് നൽകുന്ന വാട്സാപ്പ് സേവനങ്ങളെ കുറിച്ച് അറിയുന്നതിന് വാട്സാപ്പിൽ ഈ നമ്പറിലേക്ക് 'ഹെൽപ്' എന്നൊരു സന്ദേശം അയയ്ക്കുക. വാട്സാപ്പ് വഴി ബാങ്ക് നൽകുന്ന സേവനങ്ങളുടെ പട്ടികയും സിരീയൽ നമ്പറും അപ്പോൾ ലഭിക്കും. 4. ഓരോ സേവനത്തിന്റെയും സീരിയൽ നമ്പർ മാത്രം നൽകിയാൽ മതി. ഉദാ: അക്കൗണ്ട് ബാലൻസ് അറിയാൻ '1' എന്ന് ടൈപ്പ് ചെയ്യണം. 5. ശേഷം നിങ്ങളുടെ രജിസ്റ്റേർഡ് മൊബൈൽ നമ്പറിലേക്ക് ഒരു ഒ.ടി.പി. ലഭിക്കും. ഇത് വാട്സാപ്പിൽ നൽകിയാൽ മതി. എച്ച്.ഡി.എഫ്.സി. ബാങ്ക് എച്ച്.ഡി.എഫ്.സി. ബാങ്കിന്റെ ഉപഭോക്താവ് നിങ്ങളെങ്കിൽ ബാങ്ക് സൈറ്റിൽ നൽകിയിട്ടുള്ള നമ്പർ സേവ് ചെയ്ത ശേഷം വാട്സാപ്പിൽ 'ഹായ്' എന്നൊരു മെസേജ് അയച്ചാൽ മതി. 24 മണിക്കൂറും അവധിദിവസങ്ങളിലും ബാങ്കിന്റെ വാട്സാപ്പ് സേവനം ലഭ്യമാണ്. സേവനം സൗജന്യം വാട്സാപ്പ് ബാങ്കിങ് സേവനങ്ങൾക്ക് ബാങ്കുകൾ നിരക്ക് ഈടാക്കില്ല. ബാങ്കിങ് ലളിതവും കൂടുതൽ സൗകര്യപ്രദവുമാക്കുന്നതിനാണ് വാട്സാപ്പിൽ സേവനങ്ങൾ നൽകുന്നതിനുള്ള സംവിധാനം സജ്ജമാക്കിയിരിക്കുന്നത്. ഉപഭോക്താവിന്റെ അക്കൗണ്ട് വിവരങ്ങളോ, കാർഡ് നമ്പറോ ഒന്നും ഈ സേവനം ഉപയോഗിക്കാൻ ആവശ്യമില്ല. എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ ഉപയോഗിച്ച് വാട്സാപ്പ് സുരക്ഷിതമാക്കിയതിനാൽ വാട്സാപ്പ് ബാങ്കിങ്ങും സുരക്ഷിതമായിരിക്കുമെന്നാണ് ബാങ്കുകൾ പറയുന്നത്. Banking services through WhatsApp sanilakallyaden@gmail.com

from money rss http://bit.ly/2s8q4AK
via IFTTT