121

Powered By Blogger

Sunday, 8 December 2019

വായനയിലൂടെ ആശയവും പണവും സൃഷ്ടിക്കപ്പെടുമോ...?

അമ്പതുകളുടെ അവസാനത്തിലെത്തിയപ്പോൾ എപ്പോഴോ ഒരു സ്ത്രീ കൈയിൽ കിട്ടിയ മാസിക വായിക്കുകയായിരുന്നു... അതിലെ ഒരു വരി മനസ്സിലുടക്കി: 'ദൈവം ഓരോരുത്തർക്കും ഓരോരോ കഴിവുകൾ നൽകിയിട്ടുണ്ട്. അത് പരമാവധി ഉപയോഗിച്ച് മറ്റുള്ളവർക്കുംകൂടി ഉപകാരപ്രദമാകുന്ന വിധത്തിൽ ജീവിക്കാനാവുന്നതിലൂടെയാണ് ജീവിതം ധന്യമാകുന്നത്.' തനിക്ക് എന്താണ് ചെയ്യാൻ സാധിക്കുന്നതെന്ന് അവൾ ചിന്തിച്ചു... കാരണം ആകെയുള്ളത് 38 വർഷം ഒരു സഹകരണ ബാങ്കിന്റെ സെക്രട്ടറിയായി പ്രവർത്തിച്ചതിന്റെ അനുഭവസമ്പത്താണ്. അത് എപ്രകാരം വിനിയോഗിക്കാം എന്നതായി അടുത്ത ചിന്ത. സമീപത്തുള്ള ചില സ്ത്രീകളുമായി ചിന്തകൾ പങ്കുവച്ചു. അവരെയും ഒപ്പം നിർത്തി. ഭർത്താവ് ജോർജിന്റെ സഹകരണവും പ്രോത്സാഹനവും കൂടി മൂലധനമായപ്പോൾ, 2010 നവംബറിൽ കക്ഷി-രാഷ്ട്രീയ ഭേദമെന്യേ ഒരു യോഗം വിളിച്ചുചേർത്തു. 74 പേർ പങ്കെടുത്ത പ്രസ്തുത യോഗത്തിന്റെ തീരുമാനപ്രകാരവും ത്രേസ്യാമ്മ എന്ന ഈ വനിതയുടെ നിശ്ചയദാർഢ്യത്തിന്റെയും നേതൃത്വപാടവത്തിന്റെയും ശ്രമഫലമായും 2011 ഏപ്രിൽ 30-ന് കോഴിക്കോട് ജില്ലയിലെ മലയോരപ്രദേശമായ ചക്കിട്ടപാറയിൽ ഒരു 'വനിതാ സഹകരണ സംഘം' ജന്മമെടുത്തു. ഇന്ന് സ്ഥാപകയും പ്രസിഡന്റുമായ ത്രേസ്യാമ്മയോടൊപ്പം സെക്രട്ടറി ഷാലി, അംഗങ്ങളായ സുജാത മനയ്ക്കൽ, ശോഭന രഘുനാഥ്, മറിയാമ്മ, ബീന തുടങ്ങി നിരവധിപേർ സംഘത്തിന് കരുത്ത് പകരുന്നു. ഒരു ദശാബ്ദം പിന്നിടുന്നതിനു മുമ്പേ വലിയ വളർച്ചയിലേക്കുള്ള ചെറിയ പടികളായി അവരുടെ ജീവിതം മാറി. ഇന്ന് സംഘത്തിന് സുശക്തമായ ഭരണസമിതിയും 5,000-ത്തോളം അംഗങ്ങളും 70 ലക്ഷം രൂപയുടെ ഓഹരി മൂലധനവും 22 കോടി രൂപയുടെ ആസ്തിയുമുണ്ട്. പ്രവർത്തനത്തിന്റെ ആദ്യ ആറുമാസത്തിനുള്ളിൽത്തന്നെ 25 ശതമാനത്തിലധികം ലാഭവീതം അംഗങ്ങൾക്ക് നൽകി. അതോടൊപ്പം ലാഭത്തിന്റെ 10 ശതമാനം സമൂഹനന്മയ്ക്കും പൊതുജനോപകാരപ്രദമായ രീതിയിലും ചെലവഴിക്കുന്നു. അതിൽ വിദ്യാർഥികൾക്കാവശ്യമായ പഠനോപകരണങ്ങളുടെ വിതരണം, സ്പോർട്സ് അക്കാദമിയിലെ വിദ്യാർഥികൾക്കുള്ള സാമ്പത്തികസഹായം, മാലിന്യസംസ്കരണ യൂണിറ്റുകൾ, ബയോഗ്യാസ് പ്ലാന്റുകൾ, പാലിയേറ്റീവ് കെയർ യൂണിറ്റ്, മെഡിക്കൽ ക്യാമ്പുകൾ, ആയുർവേദ നഴ്സറി എന്നിങ്ങനെ ജീവിതത്തിന്റെ നാനാ തുറകളിൽ ഉള്ളവർക്ക് ഉപകാരപ്പെടുന്നതാണ് ഇന്ന് സംഘത്തിന്റെ പ്രവർത്തനം. അംഗങ്ങൾക്ക് ഗൃഹോപകരണങ്ങൾ വാങ്ങാനായി പലിശരഹിത വായ്പയും നൽകിവരുന്നു. ഇപ്പോൾ 15 സെന്റ് സ്ഥലം സ്വന്തമായി വാങ്ങി അവിടെ രണ്ടുകോടി രൂപ മുടക്കി മൂന്നുനിലയുള്ള കെട്ടിടം പണിയാനുള്ള ശ്രമത്തിലാണ് ഈ വനിതാ കൂട്ടായ്മ. അതിലേക്കുള്ള ഫണ്ടുശേഖരണത്തിന്റെ 75 ലക്ഷവും മുടക്കുന്നത് സംഘത്തിന്റെ ലാഭത്തിൽ നിന്നാണ്. ഇതിനിടയിൽ, പേരാമ്പ്ര ബ്ലോക്കിലെ നല്ല സഹകാരി അവാർഡ് ത്രേസ്യാമ്മയ്ക്ക് ലഭിച്ചു. 2016-ലെ മികച്ച വനിതാ സംഘത്തിനുള്ള ജില്ലാതല അവാർഡ്, 2017-ലെയും 2018-ലെയും കേരള സർക്കാരിന്റെ മികച്ച വനിതാ സംഘത്തിനുള്ള സംസ്ഥാന അവാർഡ് എന്നീ പുരസ്കാരങ്ങളും ഈ വനിതാ സംഘം നേടിയെന്നത് അവരുടെ സംഘബലത്തിന്റെ മാറ്റുകൂട്ടുന്നു. സാമ്പത്തികശാസ്ത്രത്തിൽ, പ്രത്യേകിച്ച് വികസന സാമ്പത്തികശാസ്ത്രത്തിൽ മൈക്രോ ഇക്കണോമിക്സ്, മൈക്രോഫിനാൻസ്, മൈക്രോക്രെഡിറ്റ് എന്നിവ വളരെ വ്യാപകമായി ഉപയോഗിക്കുന്ന സാമ്പത്തികപദങ്ങളാണ്. സാമ്പത്തിക സിദ്ധാന്തങ്ങളെത്തന്നെ മൊത്തത്തിൽ 'മൈക്രോ' എന്നും 'മാക്രോ' എന്നും രണ്ടായി തരംതിരിച്ചിരിക്കുന്നു. ചെറുത്, ചെറുകിട, ചെറുയൂണിറ്റ് എന്നൊക്കെ അർത്ഥംവരുന്ന ഗ്രീക്ക് പദമായ 'മൈക്രോ' യിൽനിന്നാണ് ഈ പദം സാമ്പത്തികശാസ്ത്രത്തിൽ ഉടലെടുത്തത്. സഹകരണ സാമ്പത്തികശാസ്ത്രജ്ഞൻ എന്നറിയപ്പെടുന്ന ഡേവിഡ് ഗ്രിഫിക്സിന്റെ അഭിപ്രായത്തിൽ, 'സഹകരണാടിസ്ഥാനത്തിലുള്ള സാമ്പത്തിക പരിശ്രമങ്ങൾ സുസ്ഥിരമായ തൊഴിൽസാധ്യതകൾക്കും വരുമാനത്തിനും സംരംഭകത്വത്തിനും സമ്പാദ്യ-നിക്ഷേപ വളർച്ചയ്ക്കും വ്യക്തിപരവും സാമൂഹ്യവുമായ ക്ഷേമത്തിനും ഏറെ സാധ്യതകളുള്ള മാർഗമാണ്.' ഒരുകൂട്ടം വ്യക്തികളുടെ ഉടമസ്ഥതയിൽ നിയമാനുസൃതമായി രജിസ്റ്റർചെയ്ത്, സംഘാംഗങ്ങളുടെ പൊതു നേട്ടത്തിനായി നടത്തുന്ന വ്യവസായ സംരംഭമാണ് 'സഹകരണ സംഘ'ങ്ങൾ. സ്വയംസഹായം എന്നതിനപ്പുറമായി പരസഹായ സംഘങ്ങളായി ഇവ കാലാന്തരത്തിൽ പരിണമിക്കുന്നു. പലരും വായ്പ ലഭിക്കാനാണ് ഇവയിൽ ചേരുന്നതെങ്കിലും നിരന്തരമായ ബന്ധത്തിന്റെയും പരിശീലനത്തിന്റെയും ഫലമായി വ്യക്തിത്വവികസനവും ആശയവിനിമയ പാടവവും വളർത്തി, സാമൂഹിക നേതൃനിരയിലേക്ക് സ്ത്രീകളെ വളർത്താനുതകുന്നവയാണ് വനിതാ സംഘങ്ങൾ. വനിതാ സഹകരണ സംഘത്തെ അനുകൂലിച്ചും പ്രതികൂലിച്ചും വാദപ്രതിവാദങ്ങളുണ്ട്. നേട്ടങ്ങളിൽ പ്രധാനപ്പെട്ടത് ദാരിദ്ര്യനിർമാർജനമാണ്. എന്നാൽ, അടുക്കളദാരിദ്ര്യം ലഘൂകരിക്കുക എന്നതിനപ്പുറം വനിതാ സഹകരണ സംഘങ്ങൾ പലതും സ്വയംതൊഴിൽ കണ്ടെത്തലിനും സ്ത്രീകൾക്കിടയിൽ ബാങ്കിങ് ഹാബിറ്റ് വർധിക്കുന്നതിനും അതുവഴി രാഷ്ട്രനിർമാണത്തിനും ഉപകരിക്കുന്നു. എന്നാൽ, പ്രതികൂലവാദികൾ മുന്നോട്ടുവയ്ക്കുന്നത് വർധിച്ചുവരുന്ന വ്യക്തിപരവും സംഘാതവുമായ കടക്കെണിയുടെ ഭീഷണിയും ആപേക്ഷിക ദാരിദ്ര്യ നിർമാർജനത്തിലെ അപര്യാപ്തതയുമാണ്. സ്വാർത്ഥതയും അസൂയയും കലഹവും സ്ത്രീസഹജമാണെന്നുമുള്ള പരാജയകാരണങ്ങൾ നിരത്തി, അവരെ നിരുത്സാഹപ്പെടുത്തുന്നവരുമുണ്ട്. കൃത്യമായ മാനേജ്മെന്റും വായ്പാ തിരിച്ചടവും സമയബന്ധിതമായ അവലോകനവും അതിനനുസൃതമായ പുനഃക്രമീകരണങ്ങളും സംരംഭം വിജയിക്കാൻ ആവശ്യമാണ്. വനിതാ സംഘങ്ങളുടെ പരമിതികളിലേക്ക് നോക്കിയിരിക്കാതെ, നയപരമായും നിയമപരമായും അവ പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണ്. കാരണം, ഇവ കേവലം ആശയത്തിനും ആമാശയത്തിനുമപ്പുറം വികസനത്തിന്റെ വലിയ വാതായനങ്ങൾ തുറക്കുന്നു. റോബർട്ട് ഫ്രോസ്റ്റിന്റെ കവിതയിലെന്നപോലെ, 'മൈലുകൾ താണ്ടാൻ ഇവർ തയ്യാറാണ്. കാരണം സ്വപ്നങ്ങളും പൂർത്തീകരിക്കേണ്ട വാഗ്ദാനങ്ങളും ഇവരെ മുന്നോട്ട് നയിക്കുന്നു.' Can idea and money be created through reading ...?

from money rss http://bit.ly/2Pp6MPy
via IFTTT