121

Powered By Blogger

Sunday, 8 December 2019

ബാങ്കിങ് സേവനങ്ങള്‍ വാട്ട്‌സാപ്പ് വഴി

മെസേജിങ് പ്ലാറ്റ്ഫോമായ 'വാട്സാപ്പ്' സുഹൃത്തുക്കളുമായും ബന്ധുക്കളുമായും ചാറ്റ് ചെയ്യാനും വീഡിയോ, വോയിസ് കോളുകൾ ചെയ്യാനും മാത്രമല്ല ബാങ്കിങ് അടിസ്ഥാന സേവനങ്ങൾക്കും ഇപ്പോൾ ഉപയോഗപ്പടുത്താം. കൊട്ടക് മഹീന്ദ്ര, എച്ച്.ഡി.എഫ്.സി. ബാങ്ക് തുടങ്ങി ഏതാനും ചില ബാങ്കുകൾ മാത്രമാണ് വാട്സാപ്പ് വഴി ബാങ്കിങ് സേവനങ്ങൾ നൽകി തുടങ്ങിയിരിക്കുന്നത്. ഉപഭോക്താക്കൾക്ക് ബാങ്കിങ് അപ്ഡേഷനുകളും മറ്റ് സേവനങ്ങളും വാട്സാപ്പ് വഴി ഈ ബാങ്കുകൾ നൽകുന്നു. അക്കൗണ്ട് ബാലൻസ് അറിയാനും മിനി സ്റ്റേറ്റ്മെന്റ് എടുക്കാനും ചെക്ക് സ്റ്റാറ്റസ് അറിയാനും അടുത്തുള്ള ബ്രാഞ്ചും എ.ടി.എമ്മും അറിയാനും ക്രെഡിറ്റ് കാർഡിന് അപേക്ഷിക്കാനുമെല്ലാം വാട്സാപ്പ് വഴി സാധിക്കും. നേരത്തെ എസ്.എം.എസ്. ആയി ലഭിച്ചിരുന്ന ബാങ്കിന്റെ നോട്ടിഫിക്കേഷനുകളും വാട്സാപ്പ് വഴിയാക്കി. എന്നാൽ, പണമിടപാടുകൾ വാട്സാപ്പ് വഴി സാധ്യമല്ല. ഉപയോഗം എങ്ങനെ...? ഓരോ ബാങ്കും വാട്സാപ്പിൽ ബാങ്കിങ് സേവനങ്ങൾ നൽകുന്നതിന് ഒരു പ്രത്യേക നമ്പർ സജ്ജമാക്കിയിട്ടുണ്ട്. അതത് ബാങ്കിന്റെ വെബ്സൈറ്റിൽ ഈ നമ്പറുണ്ട്. വാട്സാപ്പിൽ ബാങ്കിങ് സേവനം ലഭിക്കുന്നതിന് ഉപഭോക്താവ് ആദ്യം ഈ നമ്പറിലേക്ക് ഒരു മിസ്ഡ് കോൾ നൽകണം. ബാങ്കിൽ രജിസ്റ്റർ ചെയ്തിട്ടുള്ള നമ്പറിൽ നിന്നായിരിക്കണം മിസ്ഡ് കോൾ നൽകേണ്ടത്. കൊട്ടക് മഹീന്ദ്ര ബാങ്ക് കൊട്ടക് ബാങ്കിന്റെ ഉപഭോക്താവ് നിങ്ങളെങ്കിൽ: 1. ബാങ്കിൽ രജിസ്റ്റർ ചെയ്തിട്ടുള്ള മൊബൈൽ നമ്പറിൽ നിന്നും '9718566655' എന്ന നമ്പറിലേക്ക് ഒരു മിസ്ഡ് കോൾ നൽകുക. ബാങ്കിന്റെ സേവനങ്ങൾ വാട്സാപ്പിലൂടെ ലഭിക്കുന്നതിനുള്ള സമ്മതമാണ് ഈ മിസ്കോൾ വഴി ഉപഭോക്താവ് നൽകുന്നത്. 2. രണ്ടാമതായി ബാങ്ക് സജ്ജമാക്കിയുള്ള പ്രത്യേക നമ്പറായ '022 6600 6022' നിങ്ങളുടെ ഫോൺ കോൺടാക്ടിൽ സേവ് ചെയ്യുക. 3. ബാങ്ക് നൽകുന്ന വാട്സാപ്പ് സേവനങ്ങളെ കുറിച്ച് അറിയുന്നതിന് വാട്സാപ്പിൽ ഈ നമ്പറിലേക്ക് 'ഹെൽപ്' എന്നൊരു സന്ദേശം അയയ്ക്കുക. വാട്സാപ്പ് വഴി ബാങ്ക് നൽകുന്ന സേവനങ്ങളുടെ പട്ടികയും സിരീയൽ നമ്പറും അപ്പോൾ ലഭിക്കും. 4. ഓരോ സേവനത്തിന്റെയും സീരിയൽ നമ്പർ മാത്രം നൽകിയാൽ മതി. ഉദാ: അക്കൗണ്ട് ബാലൻസ് അറിയാൻ '1' എന്ന് ടൈപ്പ് ചെയ്യണം. 5. ശേഷം നിങ്ങളുടെ രജിസ്റ്റേർഡ് മൊബൈൽ നമ്പറിലേക്ക് ഒരു ഒ.ടി.പി. ലഭിക്കും. ഇത് വാട്സാപ്പിൽ നൽകിയാൽ മതി. എച്ച്.ഡി.എഫ്.സി. ബാങ്ക് എച്ച്.ഡി.എഫ്.സി. ബാങ്കിന്റെ ഉപഭോക്താവ് നിങ്ങളെങ്കിൽ ബാങ്ക് സൈറ്റിൽ നൽകിയിട്ടുള്ള നമ്പർ സേവ് ചെയ്ത ശേഷം വാട്സാപ്പിൽ 'ഹായ്' എന്നൊരു മെസേജ് അയച്ചാൽ മതി. 24 മണിക്കൂറും അവധിദിവസങ്ങളിലും ബാങ്കിന്റെ വാട്സാപ്പ് സേവനം ലഭ്യമാണ്. സേവനം സൗജന്യം വാട്സാപ്പ് ബാങ്കിങ് സേവനങ്ങൾക്ക് ബാങ്കുകൾ നിരക്ക് ഈടാക്കില്ല. ബാങ്കിങ് ലളിതവും കൂടുതൽ സൗകര്യപ്രദവുമാക്കുന്നതിനാണ് വാട്സാപ്പിൽ സേവനങ്ങൾ നൽകുന്നതിനുള്ള സംവിധാനം സജ്ജമാക്കിയിരിക്കുന്നത്. ഉപഭോക്താവിന്റെ അക്കൗണ്ട് വിവരങ്ങളോ, കാർഡ് നമ്പറോ ഒന്നും ഈ സേവനം ഉപയോഗിക്കാൻ ആവശ്യമില്ല. എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ ഉപയോഗിച്ച് വാട്സാപ്പ് സുരക്ഷിതമാക്കിയതിനാൽ വാട്സാപ്പ് ബാങ്കിങ്ങും സുരക്ഷിതമായിരിക്കുമെന്നാണ് ബാങ്കുകൾ പറയുന്നത്. Banking services through WhatsApp sanilakallyaden@gmail.com

from money rss http://bit.ly/2s8q4AK
via IFTTT

Related Posts:

  • ജിയോമാര്‍ട്ട് തുറന്നു; ഇനി വാട്ട്‌സാപ്പിലൂടെ സാധനങ്ങള്‍ വാങ്ങാംഫേസ്ബുക്കുമായി വാണിജ്യകരാറിലായി മൂന്നിദിവസത്തിനകം ജിയോ മാർട്ട് പ്രവർത്തനസജ്ജമായി. സബർബൻ മുംബൈയിലെ നവീമുംബൈ, താനെ, കല്യാൺ എന്നിവിടങ്ങളിലാണ് പരീക്ഷണ അടിസ്ഥാനത്തിൽ സേവനം ആരംഭിച്ചിരിക്കുന്നത്. ജിയോമാർട്ടിന്റെ വാട്ട്സാപ്പ് നമ്പറായ… Read More
  • മഹാരാഷ്ട്ര ദിനം: ഓഹരി വിപണിക്ക് അവധിമുംബൈ: മെയ് ഒന്നിന് വെള്ളിയാഴ്ച ഓഹരി വിപണികൾ പ്രവർത്തിക്കുന്നില്ല. മഹാരാഷ്ട്ര ദിനം പ്രമാണിച്ചാണ് ഓഹരി വിപണിക്ക് അവധി. ലോഹം, ബുള്ളിയൻ ഉൾപ്പടെയുള്ള ഉത്പന്ന മൊത്തവിപണിക്കും അവധി ബാധകമാണ്. ഫോറക്സ്, കമ്മോഡിറ്റി ഫ്യൂച്ചേഴസും പ്രവർത… Read More
  • നേട്ടത്തോടെ തുടങ്ങിയ ഓഹരി വിപണി താമസിയാതെ നഷ്ടത്തിലായിമുംബൈ: നേട്ടത്തോടെ തുടങ്ങിയ ഓഹരി സൂചികകൾ താമസിയാതെ നഷ്ടത്തിലായി. സെൻസെക്സ് 75 പോയന്റ് താഴ്ന്ന് 34,296ലും നിഫ്റ്റി 20 പോയന്റ് നഷ്ടത്തിൽ 10,147ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 1616 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 905 ഓഹര… Read More
  • വരുമാനം നിലച്ചു: നൂറുരൂപയ്ക്ക് റബ്ബർ വിറ്റ് കർഷകർകൊച്ചി: വില കൂടുമെന്നു കരുതി റബ്ബർ വിൽക്കാതെ സൂക്ഷിച്ച കർഷകരും ലോക്ഡൗൺമൂലം സ്റ്റോക്ക് വിറ്റഴിക്കാൻ കഴിയാഞ്ഞ വ്യാപാരികളും കടുത്ത പ്രതിസന്ധിയിൽ. കൈയിലുള്ള റബ്ബർ വേറെ വഴിയില്ലാത്തതിനാൽ 100-110 രൂപയ്ക്ക് വിൽക്കുകയാണ് കർഷകർ. ഈവർഷം… Read More
  • എസ്ബിഐ ലോക്കര്‍ നിരക്ക് വന്‍തോതില്‍ വര്‍ധിപ്പിച്ചുന്യഡൽഹി: രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐ ലോക്കർ നിരക്കുകൾ വർധിപ്പിച്ചു. ചുരുങ്ങിയത് 500 രൂപയുടെ വർധനവാണ് വരുത്തിയിട്ടുള്ളത്. ഇതോടെ ചെറിയ ലോക്കറിന് 1,500 രൂപയിൽനിന്ന് 2000 രൂപയാകും വാർഷിക വാടക. കൂടുതൽ വലുപ്പമുള്ള ലോക്കറി… Read More