121

Powered By Blogger

Sunday, 8 December 2019

എസ്ബിഐ വായ്പ പലിശ വീണ്ടും കുറച്ചു

ന്യൂഡൽഹി: എസ്ബിഐ വായ്പ പലിശ നിരക്കുകൾ കുറച്ചു. മാർജിനൽ കോസ്റ്റ് ഓഫ് ലെന്റിങ് അടിസ്ഥാനമാക്കിയുള്ള പലിശ നിരക്കിൽ 10 ബേസിസ് പോയ(0.10ശതമാനം)ന്റാണ് കുറച്ചത്. ഇതോടെ, ഭവന വായ്പ, വാഹന വായ്പ തുടങ്ങിയവയുടെ പലിശ കുറയും. പുതുക്കിയ നിരക്ക് പ്രകാരം എംസിഎൽആർ എട്ട് ശതമാനത്തിൽനിന്ന് 7.90 ശതമാനമായാണ് കുറയുക. നടപ്പ് സാമ്പത്തിക വർഷം ഇത് എട്ടാംതവണയാണ് എസ്ബിഐ വായ്പ പലിശ കുറയ്ക്കുന്നത്. പുതിയ നിരക്ക് ഡിസംബർ 10 മുതൽ നിലവിൽവരും. രാജ്യത്ത് ഏറ്റവും കുറഞ്ഞ പലിശ നിരക്ക് ഈടാക്കുന്നത് എസ്ബിഐ ആണെന്ന് ബാങ്ക് അവകാശപ്പെട്ടു. നിലവിൽ ഭവനവായ്പയുടെയും വാഹന വായ്പയുടെയും 25 ശതമാനം വിപണി വിഹിതം എസ്ബിഐയ്ക്കാണ്. എംസിഎൽആർ നിരക്ക് വഴിയല്ലാതെയും എസ്ബിഐയിൽനിന്ന് വായ്പയെടുക്കാം. പുതിയതായി വായ്പയെടുക്കുന്നവർക്ക് റിപ്പോ നിരക്കുമായി ബന്ധിപ്പിച്ചിട്ടുള്ള ഭവന വായ്പയും ബാങ്ക് അവതരിപ്പിച്ചിട്ടുണ്ട്. ഇതുപ്രകാരം റിസർവ് ബാങ്ക് റിപ്പോ നിരക്കിൽ മാറ്റംവരുത്തുന്നതിനനുസരിച്ച് വായ്പ പലിശയിലും മാറ്റംവരും. SBI cuts lending rate

from money rss http://bit.ly/36ew5KY
via IFTTT