121

Powered By Blogger

Thursday, 18 December 2014

മേളയുടെ തിളക്കത്തില്‍ മലയാള ചിത്രങ്ങളും







മേളയ്ക്ക് മാറ്റ് കൂട്ടാനെത്തിയ മലയാള ചിത്രങ്ങള്‍ ശ്രദ്ധേയമായിരുന്നു. പത്തൊമ്പതാമത് രാജ്യാന്തര ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിച്ചത് ഒമ്പത് മലയാള ചിത്രങ്ങള്‍. 'മലയാള സിനിമ ഇന്ന്' വിഭാഗത്തില്‍ ഏഴും 'മത്സര വിഭാഗത്തില്‍' രണ്ട് മലയാള സിനിമകളുമാണ് പ്രദര്‍ശിപ്പിച്ചത്.

മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച സഹിര്‍, അസ്തമയം വരെ എന്നിവ മികച്ച പ്രേക്ഷക അഭിപ്രായം നേടിയ ചിത്രങ്ങളാണ്. കഥാപാത്രങ്ങള്‍ക്ക് പേരുകളോ പിന്നണി സംഗീതമോയില്ലാതെയാണ് സജിന്‍ ബാബു എന്ന യുവ സംവിധായകന്‍ അസ്തമയം വരെ എന്ന ചിത്രം ഒരുക്കിയിരിക്കുന്നത്. ദൃശ്യങ്ങള്‍ക്കാണ് സിനിമയില്‍ കൂടുതല്‍ പ്രാധാന്യം നല്‍കിയിരിക്കുന്നതും.

പ്രിയപ്പെട്ടവളെ മരണത്തിലൂടെ നഷ്ടമാകുന്ന യുവാവിന്റെ മാനസിക സംഘര്‍ഷങ്ങള്‍ ഒപ്പിയെടുത്ത സിനിമയാണ് സഹിര്‍. സിദ്ധാര്‍ത്ഥ് ശിവയുടെ സംവിധാനത്തിലാണ് സിനിമ ഒരുക്കിയിരിക്കുന്നത്. സിനിമയുടെ തിരക്കഥയുടെ അവകാശവാദവുമായി ശ്രീരാഗ് എന്ന യുവാവ് മേളക്കിടയിലെത്തിയിരുന്നു.


മലയാള ആക്ഷേപ ഹാസ്യ സാഹിത്യത്തിന്റെ കുലപതിയായ സഞ്ജയന്റെ ജീവിതവുമായാണ് 'വിദൂഷകന്‍' പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത്. മാണിക്കോത്ത് രാമുണ്ണി നായര്‍ എന്ന സഞ്ജയന്റെ ജീവിതത്തിന്റെ ആരും അറിയാത്ത ഏടുകളാണ് ചിത്രത്തിന്റെ പ്രമേയം. പുതുമുഖ സംവിധായകനായ ടി.കെ. സന്തോഷാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.


രഞ്ജിത്തിന്റെ സംവിധാനത്തില്‍ പുറത്തിറക്കിയ ഞാന്‍ മേളയില്‍ പ്രദര്‍ശിപ്പിച്ച മറ്റൊരു മലയാള ചിത്രമാണ്. എഴുത്തുകാരനായ രവിയെന്ന യുവാവ് കെ.ടി.എന്‍. കോട്ടൂരിനെ വീണ്ടെടുക്കാന്‍ ശ്രമിക്കുന്നതാണ് ചിത്രത്തിലൂടെ അവതരിപ്പിച്ചിരിക്കുന്നത്. ദുല്‍ഖര്‍ സല്‍മാന്‍ പ്രധാന വേഷത്തിലെത്തുന്ന സിനിമയില്‍ അനുമോള്‍, മുത്തുമണി, സുരേഷ്‌കൃഷ്ണ എന്നിവരും കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. മനുഷ്യന്‍ പ്രകൃതിയെ ചൂഷണം ചെയ്യുന്നത് ചര്‍ച്ചാ വിഷയമാക്കിയാണ് ഒരാള്‍പ്പൊക്കം എന്ന സിനിമ ഒരുക്കിയിരിക്കുന്നത്. യാഥാര്‍ത്ഥ്യം, സ്വപ്നം, ഭൂതകാലം എന്നിവയെ വേര്‍തിരിച്ചറിയുന്നതിനുള്ള യാത്രകൂടിയാണ് ഒരാള്‍പ്പൊക്കം. സനല്‍കുമാര്‍ ശശിധരനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.


കര്‍ഷകന്റെ സമരത്തിന്റെ ഭാഗമായി ജയിലില്‍ പോവുകയും പിന്നീട് കുറ്റവാളിയായി മാറുകയും ചെയ്യുന്ന കുഞ്ഞുണ്ണിയുടെ കഥ പറയുകയാണ് ജലാംശമെന്ന ചിത്രം. കാര്‍ഷിക സംസ്‌കാരത്തില്‍ നിന്നും റിയല്‍ എസ്റ്റേറ്റ് മേധാവിത്വത്തിലേക്ക് മാറിയ സമൂഹത്തിന്റെ മുഖവും ചിത്രം വരച്ചുകാട്ടുന്നു. എം.പി. സുകുമാരന്‍ നായരാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ജഗദീഷ്, ഇന്ദ്രന്‍സ്, മഞ്ജുപിള്ള എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നത്. പുരുഷ കേന്ദ്രീകൃതമായ സാമൂഹ്യ വ്യവസ്ഥിതിയോട് പൊരുതുന്ന ഫാത്തിമ എന്ന സ്ത്രീയുടെ കഥപറയുകയാണ് അലിഫ്. ആസ്മാ രോഗിയായ ഭാര്യയെ ഉപേക്ഷിക്കുന്നതിനായി ശ്രമിക്കുന്ന പുരുഷന്റെ ചിന്താഗതിയും പുരുഷനെതിരെ ശബ്ദമുയര്‍ത്തുന്ന സ്ത്രീകള്‍ക്ക് സമൂഹത്തിലുണ്ടാകുന്ന പ്രശ്‌നങ്ങളും സിനിമ അനാവരണം ചെയ്യുന്നു. കെ.എന്‍. മുഹമ്മദ് കോയയാണ് ചിത്രത്തിന്റെ സംവിധാനം. ലെനയാണ് മുഖ്യ കഥാപാത്രമാകുന്നത്.


പ്രദര്‍ശനത്തിന് തിയേറ്റിലെത്തിയപ്പോള്‍ തന്നെ വിജയമായി തീര്‍ന്ന 1983 ഉം മേളയില്‍ മലയാളത്തിന്റെ തിളക്കമായി. എബ്രിഡ് ഷൈന്‍ എന്ന സംവിധായകന്റെ മികവില്‍ പുറത്തിറക്കിയ ചിത്രത്തിലെ ഗാനങ്ങളും ശ്രദ്ധേയമായിരുന്നു. മകനെ നഷ്ടപ്പെടുന്ന അച്ഛന്റെ കഥ പറയുന്ന ചിത്രമാണ് കാള്‍ട്ടന്‍ ടവേഴ്‌സ്. സലില്‍ ലാല്‍ അഹമ്മദാണ് ചിത്രത്തിന്റെ സംവിധായകന്‍. ഒരു വ്യക്തിയെ മനസ്സിലാക്കാന്‍ മരണം ഒരിക്കലും തടസമാകില്ലെന്ന് സിനിമ പ്രേക്ഷകന് പറഞ്ഞുതരുന്നു.











from kerala news edited

via IFTTT

ഐ ട്രെയിലറെത്തി: ചിത്രത്തിന് U/A സര്‍ട്ടിഫിക്കറ്റ്‌









തെന്നിന്ത്യന്‍ സിനിമ ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന ഷങ്കര്‍-വിക്രം ടീമിന്റെ ഐയുടെ ട്രെയിലറെത്തി. പ്രണയത്തിനും ആക്ഷനും പ്രധാന്യമുള്ള സിനിമയുടെ ട്രെയിലര്‍ ഗ്രാഫിക്‌സിനാല്‍ സമ്പന്നമാണ്. സെന്‍സറിങ്ങില്‍ U/A സര്‍ട്ടിഫിക്കറ്റാണ് ചിത്രത്തിന് കിട്ടിയിരിക്കുന്നത്.

190 മിനിറ്റ് ദൈര്‍ഘ്യമുള്ള സിനിമ വെട്ടിച്ചുരുക്കി മൂന്നു മണിക്കൂറാക്കിയാകും പ്രദര്‍ശനത്തിനെത്തുക. ആമി ജാക്‌സണാണ് ചിത്രത്തില്‍ വിക്രത്തിന്റെ നായിക. പ്രതിനായക വേഷത്തിലെത്തുന്നത് ബോളിവുഡില്‍ നിന്നും ഉപന്‍ പട്ടേലാണ്.


എ.ആര്‍ റഹ്മാന്‍ ഈണമിട്ട സിനിമയിലെ ഗാനങ്ങള്‍ ഹിറ്റ്ചാര്‍ട്ടില്‍ ഇടംപിടിച്ചുകഴിഞ്ഞു. ഒസ്‌കാര്‍ ഫിലിംസിന്റെ ബാനറില്‍ രവിചന്ദ്രന്‍ നിര്‍മ്മിച്ച ചിത്രം പൊങ്കലിനോട് അനുബന്ധിച്ച് ജനവരി ഒമ്പതിന് റിലീസ് ചെയ്യും.











from kerala news edited

via IFTTT

പരസ്യത്തില്‍ അഭിനയിക്കാന്‍ അമല പോളിന് കോടതി വിലക്ക്‌











കൊച്ചി: ജ്വല്ലറി പരസ്യത്തില്‍ അഭിനയിക്കുന്നതില്‍ നിന്ന് നടി അമല പോളിനെ കോടതി വിലക്കി. അമല മുമ്പ് മോഡലായ ഒരു ജ്വല്ലറി നല്‍കിയ ഹര്‍ജിയിലാണ് കോടതി താരത്തെ മറ്റു ജ്വല്ലറികളുടെ പരസ്യത്തില്‍ പ്രത്യക്ഷപ്പെടുന്നതില്‍ നിന്നും വിലക്കിയത്. എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി.

പത്തനാപുരത്തുള്ള ഒരു ജ്വല്ലറിയുടെ പരസ്യത്തില്‍ അമല അഭിനയിക്കാന്‍ ഒരുങ്ങിയതാണ് നടി നേരത്തേ കരാര്‍ ഒപ്പിട്ടിരുന്ന ജ്വല്ലറി ഹര്‍ജിയുമായെത്താന്‍ കാരണമായത്.


2014 മെയില്‍ അമല തങ്ങളുമായി ഒപ്പിട്ട കരാര്‍ പ്രകാരം കോണ്‍ട്രാക്ട് കാലയളവില്‍ അമലയ്ക്ക് മറ്റു ജ്വല്ലറികളുടെ പരസ്യത്തില്‍ അഭിനയിക്കാനാവില്ലെന്ന് കൊച്ചിയില്‍ നിന്നുള്ള ഹര്‍ജിക്കാര്‍ കോടതിയില്‍ ബോധിപ്പിച്ചു. 30 ലക്ഷം രൂപയായിരുന്നു കരാര്‍ തുക. ഇത് അംഗീകരിച്ച കോടതി അമലയെ മറ്റു ജ്വല്ലറികളുടെ പരസ്യങ്ങളില്‍ നിന്നും വിലക്കുകയായിരുന്നു.











from kerala news edited

via IFTTT

മഹിമ ഫാമിലി നൈറ്റ്








മഹിമ ഫാമിലി നൈറ്റ്


Posted on: 19 Dec 2014





ന്യൂയോര്‍ക്ക്: മലയാളി ഹിന്ദുമണ്ഡലത്തിന്റെ ഫാമിലി നൈറ്റും ഗ്രാജുവേഷന്‍ സെറിമണിയും ഡിസംബര്‍ 20ന് വൈകീട്ട് 7 മണിക്ക് നടക്കുന്നതാണെന്ന് പ്രസിഡന്റ് ബാഹുലേയന്‍ രാഘവന്‍, സെക്രട്ടറി ഡോ.ഉണ്ണികൃഷ്ണന്‍ തമ്പി എന്നിവര്‍ അറിയിച്ചു.

ഹിക്ക്‌സ്‌വില്ലിലുള്ള ആന്റണ്‍സില്‍ വച്ചായിരിക്കും പരിപാടികള്‍ നടക്കുക. വിവിധ കലാപരിപാടികള്‍ ഫാമിലി നൈറ്റിന്റെ ഭാഗമായി നടക്കും. കൂടാതെ ഈ വര്‍ഷത്തെ കോളേജ് ഗ്രാജുവേറ്റുകളെ ചടങ്ങില്‍ അനുമോദിക്കുന്നതായിരിക്കും.


കൂടുതല്‍ വിവരങ്ങള്‍ക്ക്:


ബാഹുലേയന്‍ രാഘവന്‍ : 5166409978

ഡോ. ഉണ്ണികൃഷ്ണന്‍ തമ്പി : 5163951835

വിനോദ് പ്രീത് : 5164241908





വാര്‍ത്ത അയച്ചത് : മാത്യു മൂലേച്ചേരില്‍












from kerala news edited

via IFTTT

രക്തസാക്ഷി ദിനവും ഓര്‍മ്മപ്പെരുന്നാളും








രക്തസാക്ഷി ദിനവും ഓര്‍മ്മപ്പെരുന്നാളും


Posted on: 19 Dec 2014



ന്യൂയോര്‍ക്ക്: ജാക്‌സണ്‍ ഹൈക്‌സ് സെന്റ് മേരീസ് ഇടവക മാര്‍തോമാശ്ലീഹായുടെ രക്തസാക്ഷിദിനവും വാകത്താനത്തു വള്ളിക്കാട്ടു കബറടങ്ങിയിരിക്കുന്ന ഗീവര്‍ഗീസ് പ്രഥമന്‍ ബാവായുടെ ഓര്‍മ്മപ്പെരുന്നാളും ഡിസംബര്‍ 21 ന് ആഘോഷിക്കുന്നു.

വി.കുര്‍ബാനയ്ക്കും തുടര്‍ന്നു നടക്കുന്ന സണ്‍ഡെ സ്‌കൂള്‍ കുട്ടികളുടെ പരിപാടികള്‍ക്കും ഭദ്രാസന അധ്യക്ഷന്‍ സഖറിയാ മാര്‍ നിക്കോളോവോസ് മെത്രാപ്പൊലീത്ത നേതൃത്വം നല്‍കും എന്ന് വികാരി ഫാ.ജോണ്‍ തോമസ് അറിയിച്ചു.


കൂടുതല്‍ വിവരങ്ങള്‍ക്ക്:


ഗീവര്‍ഗീസ് ജേക്കബ് - 5167752186

ബിനോയ് മാത്യു - 5166165241





വാര്‍ത്ത അയച്ചത് : ജോര്‍ജ് തുമ്പയില്‍












from kerala news edited

via IFTTT

കലണ്ടര്‍ പ്രകാശനം ചെയ്തു








കലണ്ടര്‍ പ്രകാശനം ചെയ്തു


Posted on: 19 Dec 2014







അക്രബിയ്യ കെ.എം.സി.സി പുറത്തിറക്കിയ 2015 വര്‍ഷത്തേക്കുള്ള മള്‍ട്ടികളര്‍ കലണ്ടറിന്റെ പ്രകാശനം മുസ്തഫാ കമാല്‍ കോതമംഗലത്തിനു നല്‍കി സൗദി നാഷണല്‍ കമ്മറ്റി വൈസ് പ്രസിഡന്റ് പി.പി മുഹമ്മദ് എളേറ്റില്‍ നിര്‍വ്വഹിച്ചു.

ഇഫ്തിയാസ്, നാസര്‍ ചാലിയം, മുനീര്‍നന്തി, മുസ്തഫാ താമരശ്ശേരി, ഇസ്മായില്‍ വേങ്ങര, ഖാദര്‍സാഹിബ് പൊന്നാനി, അന്‍വര്‍ വളാഞ്ചേരി, അസീസ് ചേലമ്പ്ര എന്നിവര്‍ പ്രകാശന ചടങ്ങില്‍ സംബന്ധിച്ചു.





അക്ബര്‍ പൊന്നാനി












from kerala news edited

via IFTTT

കേരള റൈറ്റേഴ്‌സ് ഫോറം സാഹിത്യ ചര്‍ച്ചാസമ്മേളനം നടത്തി











ഹ്യൂസ്റ്റണ്‍: ഹ്യൂസ്റ്റണ്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന എഴുത്തുകാരുടേയും നിരൂപകരുടേയും വായനക്കാരുടേയും ആസ്വാദകരുടേയും സംയുക്ത സംഘടനയായ കേരളാ റൈറ്റേഴ്‌സ് ഫോറം ഹ്യൂസ്റ്റണിലെ സ്റ്റാഫോര്‍ഡിലുള്ള സുപ്രീം ഹെല്‍ത്ത് കെയര്‍ കോണ്‍ഫറന്‍സ് ഹാളില്‍ വെച്ച് പ്രതിമാസ ചര്‍ച്ചാസമ്മേളനം നടത്തി.

കേരളാ റൈറ്റേഴ്‌സ് ഫോറം പ്രസിഡന്റ് ജോണ്‍ മാത്യുവിന്റെ അധ്യക്ഷതയില്‍ പതിവുപോലെയുള്ള ബിസിനസ്സ് മീറ്റിംഗിനുശേഷമാണ് സാഹിത്യ ചര്‍ച്ചാ സമ്മേളനത്തിന് തുടക്കമായത്.


പീറ്റര്‍ ജി. പൗലോസ് അധ്യക്ഷത വഹിച്ച യോഗത്തില്‍ എ.സി. ജോര്‍ജ് മുഖ്യപ്രഭാഷണം നടത്തി. ജോണ്‍ കുന്തറ എഴുതിയ 'ബൈബിള്‍ വായിച്ച സിസ്റ്റര്‍ റോസ്', ജോസഫ് തച്ചാറ എഴുതിയ 'സ്വപ്നാടനം' എന്നീ ചെറുകഥകള്‍ കഥാകൃത്തുക്കള്‍ തന്നെ വായിച്ചു.


എ.സി. ജോര്‍ജിന്റെ മുഖ്യപ്രഭാഷണത്തേയും ചെറുകഥകളേയും വിലയിരുത്തിയും നിരൂപണം നടത്തിയും ജോണ്‍ മാത്യു, മാത്യു മത്തായി, ഈശൊ ജേക്കബ്, ടി.ജെ. ഫിലിപ്പ്, ഡോ.മാത്യു വൈരമണ്‍, ബി. ജോണ്‍ കുന്തറ, ജോസഫ് തച്ചാറ, ദേവരാജ് കുറുപ്പ്, ഊര്‍മ്മിള കുറുപ്പ്, ബോബി മാത്യു എന്നിവര്‍ സംസാരിച്ചു.


കേരളാ റൈറ്റേഴ്‌സ് ഫോറത്തിന്റെ പ്രമുഖ പ്രവര്‍ത്തകനും കവിയുമായ ദേവരാജ് കുറുപ്പും ചടങ്ങില്‍ പങ്കെടുത്തു. അസുഖത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന അദ്ദേഹത്തിന് അംഗങ്ങള്‍ സ്‌നേഹനിര്‍ഭരമായ സ്വീകരണവും നല്‍കി.





വാര്‍ത്ത അയച്ചത് : എ.സി. ജോര്‍ജ്










from kerala news edited

via IFTTT

ശാസ്ത്ര-കരകൗശല പ്രദര്‍ശനവും ഭക്ഷ്യമേളയും








ശാസ്ത്ര-കരകൗശല പ്രദര്‍ശനവും ഭക്ഷ്യമേളയും


Posted on: 19 Dec 2014







ഷാര്‍ജ: യു.എ.ഇയിലെ ഷാര്‍ജ ഇന്ത്യന്‍ സ്‌കൂളില്‍ വിദ്യാര്‍ത്ഥിനികളുടെ ശാസ്ത്ര-കരകൗശല പ്രദര്‍ശനവും ഭക്ഷ്യമേളയും നടന്നു.

ഉപയോഗ ശൂന്യമായ പ്ലാസ്റ്റിക്ക് കൊണ്ട് ഓയിലും ഗ്യാസും ഉല്‍പ്പാദിപ്പിക്കുന്നതും സോളാര്‍ പാനലിലൂടെ വൈദ്യുതി

ഉല്‍പ്പാദിപ്പിക്കുന്നതുമൊക്കെ കൊച്ചു ശാസ്ത്രഞ്ജര്‍ പ്രദര്‍ശിപ്പിച്ചു. സ്‌കൂളില്‍ സജ്ജീകരിച്ച അടുക്കളയില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ തന്നെ പാകം ചെയ്‌തെടുത്ത വ്യത്യസ്ത വിഭവങ്ങളാണ് ഭക്ഷ്യമേളയില്‍ ഉണ്ടായിരുന്നത്.

ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ആക്ടിംഗ് പ്രസിഡന്റ് ഷിബുരാജ് ഉദ്ഘാടനം ചെയ്തു. ട്രഷറര്‍ ബിജു സോമന്‍, മാനേജിംഗ് കമ്മിറ്റി അംഗം അബ്ദുമനാഫ്, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കെ.ആര്‍.രാധാകൃഷ്ണന്‍ നായര്‍, വൈസ് പ്രിന്‍സിപ്പല്‍ മിനിമേനോന്‍,ഹെഡ്മിസ്ട്രസ് അസ്‌റ ഹുസൈന്‍, അഡ്മിനിസ്‌ട്രേറ്റര്‍ അഡ്വ.അബ്ദുല്‍ കരീം എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.





വാര്‍ത്ത അയച്ചത് : കെ.വി.എ.ഷുക്കൂര്‍












from kerala news edited

via IFTTT

'ബിസിനസ് മീറ്റ് എമിറേറ്റ്‌സ് ബിസിനസ് എലൈറ്റ് 2015' ലോഗോ പ്രകാശനം








'ബിസിനസ് മീറ്റ് എമിറേറ്റ്‌സ് ബിസിനസ് എലൈറ്റ് 2015' ലോഗോ പ്രകാശനം


Posted on: 19 Dec 2014





ദുബായ്: ദുബായ് കെ.എം.സി.സി. ചെമ്മനാട് പഞ്ചായത്ത് കമ്മിറ്റിയും എമിറേറ്റ്‌സ് ചാര്‍ട്ടേര്‍ഡ് അക്കൗണ്ട്‌സ് ഗ്രൂപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന 'ബിസിനസ് മീറ്റ് എമിറേറ്റ്‌സ് ബിസിനസ് എലൈറ്റ് 2015' ന്റെ ലോഗോ യു.എ.ഇ. കെ.എം.സി.സി സെന്‍ട്രല്‍ അഡൈ്വസറി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ യഹിയ തളങ്കര എമിറേറ്റ്‌സ് ചാര്‍ട്ടേര്‍ഡ് അക്കൗണ്ട്‌സ് ഗ്രൂപ്പ് സി.ഇ.ഒ. സി.എ. മനു നായറിനു നല്‍കി പ്രകാശനം ചെയ്തു. ജനുവരി അവസാന വാരത്തില്‍ ഷെയ്ഖ് സായിദ് റോഡിലെ ക്രൗണ്‍ പ്ലാസ ഹോട്ടലിലാണ് സംഗമം നടക്കുന്നത്.


ദുബായ് കെ.എം.സി.സി. ജില്ല, മണ്ഡലം ഭാരവാഹികളായ ടി.ആര്‍. ഹനീഫ്, ഷബീര്‍ കീഴൂര്‍, റാഫി പള്ളിപ്പുറം, ഇല്യാസ് കട്ടക്കാല്‍, അബ്ബാസ് കളനാട്, മുഹമ്മദ് കുഞ്ഞി ചെമ്പിരിക്ക, കെ.ജി.എന്‍. റൗഫ്, അഷറഫ് ബോസ്സ്, മുനീര്‍ പള്ളിപ്പുറം, ഒ.എം. അബ്ദുള്ള, എമിറേറ്റ്‌സ് ചാര്‍ട്ടേര്‍ഡ് അക്കൗണ്ട്‌സ് ഗ്രൂപ്പ് പാര്‍ട്ണര്‍മാരായ സി.എ. അജിത് കുമാര്‍, പ്രദീപ് സായ്, രാഗേഷ് മാട്ടുമ്മല്‍ എന്നിവര്‍ സംബന്ധിച്ചു.





വാര്‍ത്ത അയച്ചത് : റാഫി പള്ളിപ്പുറം












from kerala news edited

via IFTTT

പി.പി.കെ. മഹമ്മൂദ് സാഹിബ് മെമ്മോറിയല്‍ ക്രിക്കറ്റ് പ്രീമിയര്‍ ലീഗ്‌








പി.പി.കെ. മഹമ്മൂദ് സാഹിബ് മെമ്മോറിയല്‍ ക്രിക്കറ്റ് പ്രീമിയര്‍ ലീഗ്‌


Posted on: 19 Dec 2014



ഷാര്‍ജ: ഷാര്‍ജ കെ.എം.സി.സി കല്ല്യാശ്ലേരി മണ്ഡലം പി.പി.കെ. മഹമ്മൂദ് സാഹിബ് മെമ്മോറിയല്‍ ക്രിക്കറ്റ് പ്രീമിയര്‍ ലീഗ് സീസണ്‍ 2, ജനവരി 16, 23 തീയതികളില്‍ നടക്കും. പങ്കെടുക്കാന്‍ താല്‍പര്യമുളള ടീമുകള്‍ 055.2846997,052.9728242, 050.5767728 എന്നീ നമ്പറുകളുമായി ബന്ധപ്പെടേണ്ടതാണ്.




വാര്‍ത്ത അയച്ചത് : സമീര്‍












from kerala news edited

via IFTTT

ലിബിയയില്‍ നിന്ന് 12 നഴ്‌സുമാര്‍ കൂടി മടങ്ങിയെത്തി









Story Dated: Friday, December 19, 2014 10:57



കൊച്ചി: ആഭ്യന്തര കലാപത്തിനിടെ ലിബിയയില്‍ കുടുങ്ങിപ്പോയ മലയാളി നഴ്‌സുമാരില്‍ 12 പേര്‍ കൂടി മടങ്ങിയെത്തി. ബെങ്ഗാസിയില്‍ നിന്നുള്ള രണ്ട് കുട്ടികള്‍പ്പെടെയുള്ള ആദ്യ സംഘമാണ് പുലര്‍ച്ചെ 2.30ന് നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിയത്. ഇനി 58 പേര്‍ കൂടി തിരിച്ചെത്താനുണ്ട്. 42 പേരുടെ സംഘം ഞായറാഴ്ച കോഴിക്കോട്ടെത്തും.


42 പേരടങ്ങുന്ന രണ്ടാമത്തെ സംഘം ട്യുണീസില്‍ എത്തിയിട്ടുണ്ട്. 20ന് ദുബായിലെത്തുന്ന സംഘത്തിലെ 33 പേര്‍ ഞായാഴ്ച രാവിലെയും ഒമ്പതു പേര്‍ രാത്രിയോടെയും കോഴിക്കോട്ടെത്തും. ഇന്ന് ട്യുണിസിലെത്തുന്ന 16 പേരുടെ മറ്റൊരു സംഘം വിമാനം ലഭിക്കുന്ന മുറയ്ക്ക് നാട്ടിലെത്തും.


മാസങ്ങളോളം ജോലി ചെയ്ത ശമ്പളവും മറ്റും നഷ്ടപ്പെട്ടാണ് പലരും നാട്ടിലെത്തിയത്. ഇവര്‍ക്ക് വീട്ടിലെത്തുന്നതിനുള്ള വാഹന സൗകര്യവും അടിയന്തര സഹായമായ 2,000 രൂപയും സര്‍ക്കാര്‍ നല്‍കും.










from kerala news edited

via IFTTT