Story Dated: Friday, December 19, 2014 03:19
കല്‍പ്പറ്റ: അരിവാള്‍ രോഗികള്‍ക്കുള്ള മരുന്നുവിതരണ പദ്ധതി സര്‍ക്കാര്‍ നിര്‍ത്തലാക്കി. ദേശീയ ഗ്രാമീണ ആരോഗ്യ മിഷന്‍ (എന്‍.ആര്‍.എച്ച്.എം.) വഴിയായിരുന്നു മരുന്നുവിതരണത്തിന് തുക വകയിരുത്തിയിരുന്നത്. 2006ല്‍ ആരംഭിച്ച പദ്ധതി കഴിഞ്ഞ വര്‍ഷം വരെ നിലനിന്നിരുന്നു. എന്നാല്‍ 2014-15 വര്‍ഷത്തേക്കാണ് തുക വകയിരുത്താത്തതെന്ന് സിക്കിള്‍സെല്‍ അനീമിയ പേഷ്യന്റ്‌സ് അസോസിയേഷന്‍ ജില്ലാ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. കേരളാ സര്‍ക്കാര്‍ കൃത്യമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്തതിനാലാണ് കേന്ദ്രസര്‍ക്കാര്‍ ഫണ്ട് ലഭിക്കാതിരുന്നത്. ആദിവാസികള്‍ക്കിടയിലെ അരിവാള്‍ രോഗികള്‍ക്കുള്ള ട്രൈബല്‍ കമ്മ്യൂണിറ്റി ഡവലപ്‌മെന്റ് വഴിയുള്ള ഫണ്ടും ഈ വര്‍ഷം ലഭ്യമാക്കിയിട്ടില്ല. കഴിഞ്ഞ വര്‍ഷം അരിവാള്‍ രോഗികള്‍ക്കായി 40 ലക്ഷം രൂപാ വകയിരുത്തിയിരുന്നു. ഈ വര്‍ഷം തുക വകയിരുത്തുമെന്ന് പറഞ്ഞതല്ലാതെ ഒന്നും ലഭ്യമാക്കിയിട്ടില്ല. ആവശ്യത്തിന് മരുന്നും ചികില്‍സയും ലഭ്യമാക്കാന്‍ സര്‍ക്കാര്‍ തയ്ാായകണമെന്ന് ഭാരവാഹികള്‍ ആവശ്യപ്പെട്ടു. വയനാട്ടില്‍ 800 ഓളം അരിവാള്‍ രോഗികളാണ് ഉള്ളത്. ഇതില്‍ 30 ശതമാനത്തോളം ചെട്ടി സമുദായത്തില്‍പെട്ടവരാണ്. മരുന്നിനോടൊപ്പം അരിവാള്‍ രോഗികള്‍ പോഷകാഹാരം കഴിച്ചില്ലെങ്കില്‍ ശാരീരികാവസ്‌ഥ പെട്ടന്ന് മോശമായി മരണം വര സംഭവിക്കാം. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ നടപടി മനുഷ്യത്വ രഹിതവും കൊടുംക്രൂരതയുമാണെന്ന് ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി. മാരകമായ ഈ ജനിതക രോഗത്തിന് ഫലപ്രദമായ ചികിത്സ വൈദ്യശാസ്‌ത്രം ഇതുവരെ കണ്ടുപിടിച്ചിട്ടില്ല. രക്‌തത്തിലെ ചുവന്ന രക്‌താണുക്കളെ ബാധിക്കുന്ന ഒരു ജനിതക രോഗമാണ് സിക്കിള്‍ സെല്‍ അനീമിയ അഥവ അരിവാള്‍ രോഗം. രക്‌തത്തിന്ന് ചുവപ്പുനിറം നല്‍കുകുന്ന, ശരീര ത്തിന്റെ വിവിധഭാഗങ്ങളിലേക്ക് ജീവവായുവായ ഓക്‌സിജന്‍ വഹിച്ചുകൊണ്ടു പോവുന്ന ഹിമോഗ്ലോബിന്റെ ഘടനയില്‍, ജനിതകപരമായി സംഭവിക്കുന്ന വ്യതിയാനമാണ് ഈ രോഗത്തിന്റെ അടിസ്‌ഥാനകാരണം . മനുഷ്യരില്‍ സാധാരണ ഉണ്ടാവുക ഹിമോഗ്ലോബിന്‍ എ ആണ്. എന്നാല്‍ അരിവാള്‍ രോഗികളില്‍ ഹീമോഗ്ലോബിന്‍ എ ക്കു പകരം ഇതിന്റെ മറ്റൊരു വകഭേദമായ ഹിമോഗ്ലോബിന്‍ എസ് ആണ്. ഓക്‌സിജന്റെ അളവു കുറയുമ്പോള്‍ ഹിമോഗ്ലോബിന്‍ എസ് ഉള്‍ക്കൊള്ളുന്ന ചുവന്ന രക്‌താണുക്കള്‍ മറ്റ് രക്‌താണുക്കളില്‍ നിന്ന് വ്യത്യസ്‌ഥമായി അരിവാളിന്റെ രൂപം പ്രാപിക്കുകയും പരസ്‌പരം കെട്ടുപിണയുകയും ചെയ്യുന്നു. രക്‌തത്തിലൂടെ മറ്റ് രക്‌തകോശങ്ങളെ പോലെ ഈ കോശങ്ങള്‍ക്ക് സഞ്ചരിക്കാന്‍ കഴിയാതെ വരികയും ചില സ്‌ഥലങ്ങളില്‍ തങ്ങി നിന്ന് ഓക്‌സിജന്‍ വഹിച്ചു വരുന്ന മറ്റ് കോശങ്ങള്‍ക്ക് തടസ്സം ഉണ്ടാക്കുകയും ചെയ്യുന്നു. ഇത് ശരീരാവയവങ്ങളിലേക്കുള്ള ഓക്‌സിജന്റെയും രക്‌തത്തിന്റെയും ലഭ്യത കുറക്കുകയും അവയവങ്ങള്‍ക്ക് ഗുരുതരമായ തകരാറുകള്‍ സംഭവിക്കുന്നതിന് കാരണമാവുകയും ചെയ്യുന്നു. അതികഠിനമായ വേദനയാണ് അരിവാള്‍ രോഗികള്‍ അനുഭവിക്കുന്നത്. സാധാരണ
ചുവന്ന രക്‌താണുക്കളുടെ ആയുസ്സ് 120 ദിവസം വരെയാണ്. എന്നാല്‍ അരിവാള്‍ രോഗമുള്ളവരില്‍ ചുവന്ന രക്‌താണുക്കളുടെ ആയുസ്സ് 10 തൊട്ട് 20ദിവസം വരെ മാത്രമാണ് . ശരീരത്തിലെ ചുവന്ന രക്‌താണുക്കള്‍ വളരെവേഗം തുടര്‍ച്ചയായി നശിക്കുന്നതുകൊണ്ട് രോഗികളില്‍ രക്‌തക്കുറവ് ഉണ്ടാകുന്നു. ഓക്‌സിജന്റെ അഭാവത്തില്‍ ചുവന്നരക്‌താണുക്കള്‍ക്കുണ്ടാകുന്ന ആകൃതി വ്യത്യാസം
കാരണം രക്‌തക്കുഴലുകളില്‍ കെട്ടുപിണഞ്ഞ് രക്‌തസംക്രമണത്തിനു തടസ്സമുണ്ടാ
ക്കുന്നു. വിളര്‍ച്ച , മഞ്ഞപ്പിത്ത ലക്ഷണങ്ങള്‍, ക്ഷീണം, ജോലിചെയ്യാന്‍ കഴിയാതിരിക്കുക എന്നിവയാണ് സ്‌ഥിരമായി നിലനില്‍ക്കുന്ന ലക്ഷണങ്ങള്‍. ഈ സാഹചര്യത്തില്‍ അരിവാള്‍ രോഗികള്‍ അനുഭവിക്കുന്ന ശാരീരിക, മാനസിക
ക്ലേശങ്ങള്‍ കണക്കിലെടുത്ത് എല്ലാ രോഗികള്‍ക്കും ആയിരം രൂപായെങ്കിലും പെന്‍ഷന്‍ നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് രോഗികളുടെ സംഘടന ആവശ്യപ്പെട്ടു.
. അരിവാള്‍ രോഗികളായ വിദ്യാര്‍ഥികള്‍ക്ക് വീടിന് ഏറ്റവും അടുത്ത സ്‌കൂളുകളില്‍ തന്നെ പ്ലസ്‌വണിന് പ്രവേശനം ലഭിക്കും വിധത്തില്‍ സര്‍ക്കാര്‍ ഇടപെടല്‍ നടത്തണമെന്നും സെക്രട്ടറി സി.ഡി. സരസ്വതി, പ്രസിഡന്റ് ടി. മണികണ്‌ഠന്‍, കെ.കെ. വേലായുധന്‍ തുടങ്ങിയവര്‍ ആവശ്യപ്പെട്ടു.
from kerala news edited
via IFTTT