ശാസ്ത്ര-കരകൗശല പ്രദര്‍ശനവും ഭക്ഷ്യമേളയും
Posted on: 19 Dec 2014
ഷാര്‍ജ: യു.എ.ഇയിലെ ഷാര്‍ജ ഇന്ത്യന്‍ സ്‌കൂളില്‍ വിദ്യാര്‍ത്ഥിനികളുടെ ശാസ്ത്ര-കരകൗശല പ്രദര്‍ശനവും ഭക്ഷ്യമേളയും നടന്നു.
ഉപയോഗ ശൂന്യമായ പ്ലാസ്റ്റിക്ക് കൊണ്ട് ഓയിലും ഗ്യാസും ഉല്‍പ്പാദിപ്പിക്കുന്നതും സോളാര്‍ പാനലിലൂടെ വൈദ്യുതി
ഉല്‍പ്പാദിപ്പിക്കുന്നതുമൊക്കെ കൊച്ചു ശാസ്ത്രഞ്ജര്‍ പ്രദര്‍ശിപ്പിച്ചു. സ്‌കൂളില്‍ സജ്ജീകരിച്ച അടുക്കളയില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ തന്നെ പാകം ചെയ്‌തെടുത്ത വ്യത്യസ്ത വിഭവങ്ങളാണ് ഭക്ഷ്യമേളയില്‍ ഉണ്ടായിരുന്നത്.

ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ആക്ടിംഗ് പ്രസിഡന്റ് ഷിബുരാജ് ഉദ്ഘാടനം ചെയ്തു. ട്രഷറര്‍ ബിജു സോമന്‍, മാനേജിംഗ് കമ്മിറ്റി അംഗം അബ്ദുമനാഫ്, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കെ.ആര്‍.രാധാകൃഷ്ണന്‍ നായര്‍, വൈസ് പ്രിന്‍സിപ്പല്‍ മിനിമേനോന്‍,ഹെഡ്മിസ്ട്രസ് അസ്‌റ ഹുസൈന്‍, അഡ്മിനിസ്‌ട്രേറ്റര്‍ അഡ്വ.അബ്ദുല്‍ കരീം എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
വാര്‍ത്ത അയച്ചത് : കെ.വി.എ.ഷുക്കൂര്‍
from kerala news edited
via IFTTT