121

Powered By Blogger

Thursday, 18 December 2014

ചെങ്ങോട്ട്‌കാവില്‍ റെയില്‍വേ ഗേറ്റ്‌ നാട്ടുകാര്‍ക്ക്‌ ശാപമാകുന്നു











Story Dated: Friday, December 19, 2014 03:13


കൊയിലാണ്ടി: ദേശീയപാതയിലെ ചെങ്ങോട്ടുകാവ്‌ റെയില്‍വേ ഗേറ്റ്‌ നാട്ടുകാര്‍ക്ക്‌ ദുരന്ത വേദിയാകുന്നു. നിരന്തരം അപകടമേഖലായി മാറുന്ന ഈ ഗേറ്റിന്‌ കറുത്തഗേറ്റ്‌ എന്നാണ്‌ നാട്ടുകാര്‍ നല്‍കിയ വിളിപ്പേര്‌. ചെങ്ങോട്ട്‌കാവ്‌ പഞ്ചായത്ത്‌ ഓഫീസിനു മുന്‍വശമുള്ള ഗേറ്റിന്‌ സമീപം വെച്ചാണ്‌ കാവുംവട്ടം അരയടത്ത്‌ ഷംസീര്‍ (32) എന്ന യുവാവ്‌ മരണപ്പെട്ടത്‌. ബൈക്കില്‍ സഞ്ചരിക്കവെ സ്വകാര്യ ബസ്‌ തട്ടിത്തെറിപ്പിച്ച ഷംസീറിന്റെ ശരീരത്തിലുടെ മറ്റൊരു ബസ്‌ കടന്ന്‌ പോകുകയായിരുന്നു. ഒരു മാസത്തിനിടയില്‍ നാലു പേരുടെ ജീവനാണ്‌ വാഹനാപകടത്തിലൂടെ ഈ ദുരന്തമേഖലയില്‍ പൊലിഞ്ഞത്‌. കഴിഞ്ഞ ദിവസം ആന്തട്ട സ്വദേശി ശ്രീധരന്‍ ഇവിടെ വെച്ച്‌ കാര്‍ തട്ടി മരണപ്പെടുകയായിരുന്നു. ചേമഞ്ചേരി പ്രിന്‍സ്‌ ബാറിന്‌ സമീപം വെച്ച്‌ ബൈക്ക്‌ അപകടത്തില്‍ രാജീവന്‍, ബസ്സപകടത്തില്‍ സുകുമാരന്‍ കിടാവ്‌ എന്നിവരുടെ ജീവന്‍ നഷ്‌ടപ്പെട്ടതും ദിവസങ്ങള്‍ക്ക്‌ മുമ്പാണ്‌. ദേശീയപാതയിലെ വളവും തിരിവുകളും കാഴ്‌ചമറക്കുന്ന കുറ്റിക്കാടുകളുമാണ്‌ ദുരന്തങ്ങള്‍ക്ക്‌ കൂട്ടുനില്‍ക്കുന്നത്‌. വാഹനങ്ങളുടെ അമിതവേഗത കൂടിയാകുന്നതോടെ ദുരന്തങ്ങളുടെ പട്ടിക അനുദിനം നീളുന്നു. അപകടങ്ങള്‍ ഉണ്ടാകുമ്പോള്‍ മാത്രം സുരക്ഷാ ക്രമീകരണത്തിന്റെ ഭാഗമായി ട്രാഫിക്‌ പോലീസിനെ നിയോഗിക്കുമെങ്കിലും ദിവസങ്ങള്‍ക്കുള്ളില്‍ അപ്രത്യക്ഷമാകുകയാണ്‌ പതിവ്‌. മേഖലയുടെ ദുരന്ത മോചനത്തിനായി സ്‌ഥിരം സുരക്ഷാ സംവിധാനം വേണമെന്നാണ്‌ നാട്ടുകാര്‍ ആവശ്യപ്പെടുന്നത്‌.










from kerala news edited

via IFTTT

Related Posts:

  • അഴീക്കോടിനെ അനുസ്മരിച്ചു അഴീക്കോടിനെ അനുസ്മരിച്ചുPosted on: 29 Jan 2015 ന്യൂഡല്‍ഹി: ഡോ. സുകുമാര്‍ അഴിക്കോടിന്റെ ചരമ വാര്‍ഷികത്തോടനുബന്ധിച്ച് എന്‍.എസ്. ബുക്‌സിന്റെയും നാം ഡല്‍ഹിയുടെയും നേതൃത്വത്തില്‍ അദ്ദേഹത്തെ അനുസ്മരിച്ചു. ജോര്‍ജ് നെടുമ്പാ… Read More
  • ദുരിതയാത്രയ്‌ക്ക് അറുതി; പെരുങ്ങോട്ടുകുറിശി ജംഗ്‌ഷനിലെ റോഡ്‌ നവീകരണത്തിനു തുടക്കമായി Story Dated: Thursday, January 29, 2015 01:41പെരുങ്ങോട്ടുകുറിശി: പെരുങ്ങോട്ടുകുറിശി ജംഗ്‌ഷനിലെ റോഡ്‌ നവീകരണത്തിനു തുടക്കമായി. കുഴല്‍മന്ദം, തിരുവില്വാമല റൂട്ടില്‍ വരുന്ന പെരുങ്ങോട്ടുകുറിശിയിലെ ജംഗ്‌ഷനില്‍, റോഡ്‌ തകര… Read More
  • ഇന്ധനവില കൊള്ള: സായാഹ്ന ധര്‍ണ നാളെ Story Dated: Thursday, January 29, 2015 01:41പാലക്കാട്‌: ഇന്ധനവില കൊള്ളയ്‌ക്കെതിരേ കേരള എന്‍.ജി.ഒ. യൂണിയന്റെ നേതൃത്വത്തില്‍ നാളെ വൈകീട്ട്‌ നാലിന്‌ പാലക്കാട്‌ സ്‌റ്റേഡിയം ബസ്‌ സ്‌റ്റാന്‍ഡ്‌ പരിസരത്ത്‌ സായാഹ്ന ധര്‍ണ നടത്… Read More
  • വിവേകാനന്ദ ജയന്തി വിവേകാനന്ദ ജയന്തിPosted on: 29 Jan 2015 ന്യൂഡല്‍ഹി: പട്ടേല്‍ നഗര്‍ പാര്‍ഥസാരഥി ബാലഗോകുലത്തിന്റെ നേതൃത്വത്തില്‍ വിവേകാനന്ദ ജയന്തി ആഘോഷിച്ചു. വരത്ര ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു. അമ്പിളി സതീഷ്, കാട്ടൂര്‍ സനല്‍, സി. രമേശ്, … Read More
  • പൊങ്കാല മഹോത്സവം പൊങ്കാല മഹോത്സവംPosted on: 29 Jan 2015 ന്യൂഡല്‍ഹി: ഫരീദാബാദ് സെക്ടര്‍ മൂന്നില്‍ ചെട്ടികുളങ്ങര ഭഗവതിക്ക് പൊങ്കാല സമര്‍പ്പണം നടന്നു.വി.യു. ബിനു നമ്പൂതിരി മുഖ്യകാര്യദര്‍ശിയായി. അഷ്ടദ്രവ്യ ഗണപതിഹോമം, ഉച്ചപൂജ, അന്നദാനം എന… Read More