ഹ്യൂസ്റ്റണ്‍: ഹ്യൂസ്റ്റണ്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന എഴുത്തുകാരുടേയും നിരൂപകരുടേയും വായനക്കാരുടേയും ആസ്വാദകരുടേയും സംയുക്ത സംഘടനയായ കേരളാ റൈറ്റേഴ്‌സ് ഫോറം ഹ്യൂസ്റ്റണിലെ സ്റ്റാഫോര്‍ഡിലുള്ള സുപ്രീം ഹെല്‍ത്ത് കെയര്‍ കോണ്‍ഫറന്‍സ് ഹാളില്‍ വെച്ച് പ്രതിമാസ ചര്‍ച്ചാസമ്മേളനം നടത്തി.
കേരളാ റൈറ്റേഴ്‌സ് ഫോറം പ്രസിഡന്റ് ജോണ്‍ മാത്യുവിന്റെ അധ്യക്ഷതയില്‍ പതിവുപോലെയുള്ള ബിസിനസ്സ് മീറ്റിംഗിനുശേഷമാണ് സാഹിത്യ ചര്‍ച്ചാ സമ്മേളനത്തിന് തുടക്കമായത്.
പീറ്റര്‍ ജി. പൗലോസ് അധ്യക്ഷത വഹിച്ച യോഗത്തില്‍ എ.സി. ജോര്‍ജ് മുഖ്യപ്രഭാഷണം നടത്തി. ജോണ്‍ കുന്തറ എഴുതിയ 'ബൈബിള്‍ വായിച്ച സിസ്റ്റര്‍ റോസ്', ജോസഫ് തച്ചാറ എഴുതിയ 'സ്വപ്നാടനം' എന്നീ ചെറുകഥകള്‍ കഥാകൃത്തുക്കള്‍ തന്നെ വായിച്ചു.
എ.സി. ജോര്‍ജിന്റെ മുഖ്യപ്രഭാഷണത്തേയും ചെറുകഥകളേയും വിലയിരുത്തിയും നിരൂപണം നടത്തിയും ജോണ്‍ മാത്യു, മാത്യു മത്തായി, ഈശൊ ജേക്കബ്, ടി.ജെ. ഫിലിപ്പ്, ഡോ.മാത്യു വൈരമണ്‍, ബി. ജോണ്‍ കുന്തറ, ജോസഫ് തച്ചാറ, ദേവരാജ് കുറുപ്പ്, ഊര്‍മ്മിള കുറുപ്പ്, ബോബി മാത്യു എന്നിവര്‍ സംസാരിച്ചു.
കേരളാ റൈറ്റേഴ്‌സ് ഫോറത്തിന്റെ പ്രമുഖ പ്രവര്‍ത്തകനും കവിയുമായ ദേവരാജ് കുറുപ്പും ചടങ്ങില്‍ പങ്കെടുത്തു. അസുഖത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന അദ്ദേഹത്തിന് അംഗങ്ങള്‍ സ്‌നേഹനിര്‍ഭരമായ സ്വീകരണവും നല്‍കി.
വാര്‍ത്ത അയച്ചത് : എ.സി. ജോര്‍ജ്
from kerala news edited
via IFTTT