121

Powered By Blogger

Thursday, 18 December 2014

റോബര്‍ട്ട് വധ്ര- ഡി.എല്‍.എഫ് ഇടപാട്: സുപ്രധാന രേഖകള്‍ കാണാനില്ലെന്ന് സര്‍ക്കാര്‍









Story Dated: Friday, December 19, 2014 10:22



mangalam malayalam online newspaper

ന്യുഡല്‍ഹി: റോബര്‍ട്ട് വധ്ര- ഡി.എല്‍.എഫ് ഭൂമി ഇടപാടുമായി ബന്ധപ്പെട്ട സുപ്രധാന രേഖകള്‍ ഹരിയാന സര്‍ക്കാരിന്റെ പക്കല്‍ നിന്നു നഷ്ടപ്പെട്ടുവെന്ന് റിപ്പോര്‍ട്ട്. ഫയലിലെ രണ്ട് പേജുകളാണ് നഷ്ടപ്പെട്ടിരിക്കുന്നത്. ഇടപാടിനെ തുടക്കം മുതല്‍ എതിര്‍ത്തിരുന്ന മുതിര്‍ന്ന ഐ.എ.എസ് ഓഫീസര്‍ അശോക് ഖേംക വിവരാവകാശ രേഖപ്രകാരം നല്‍കിയ കത്തിലാണ് ഈ മറുപടി ലഭിച്ചത്. വധ്ര- ഡി.എല്‍.എഫ് ഇടപാട് റദ്ദാക്കിയ ഖേംകയുടെ അധികാരം അന്വേഷണത്തിന് മുന്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരിച്ച കമ്മിറ്റിയുമായി ബന്ധപ്പെട്ട രേഖയും കമ്മിറ്റിയുടെ കണ്ടെത്തലുകളുമാണ് നഷ്ടപ്പെട്ടത്. ഇടപാടിന് ക്ലീന്‍ ചിറ്റ് നല്‍കിയ കമ്മിറ്റി ഖേംകയ്‌ക്കെതിരെ നടപടിദൂഷ്യത്തിന് കുറ്റവും ചുമത്തിയിരുന്നു.


ഇടപാടില്‍ തനിക്ക് ബന്ധമില്ലെന്ന് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഭൂപീന്ദര്‍ ഹൂഡ തെരഞ്ഞെടുപ്പ് പ്രചരണ വേളയില്‍ പറഞ്ഞിരുന്നു. കോണ്‍ഗ്രസ് അധ്യക്ഷയുടെ മരുമകനും ഡി.എല്‍.എഫു തമ്മിലുള്ള ഇടപാടില്‍ തനിക്ക് ബന്ധമുണ്ടെന്ന് തെളിയിക്കുകയോ സര്‍ക്കാരിന്റെ ഒരിഞ്ച് ഭുമി നഷ്ടപ്പെട്ടുവെന്ന് കണ്ടെത്തുകയോ ചെയ്താന്‍ രാഷ്ട്രീയം വിടാമെന്നായിരുന്നു ഹൂഡയുടെ വെല്ലുവിളി.


വധ്രയ്ക്ക് 65 കോടി രൂപയുടെ പലിശ രഹിത വായ്പ അനുവദിച്ചതും വിവാദമായിരുന്നു.










from kerala news edited

via IFTTT

Related Posts:

  • ശ്രദ്ധിക്കപ്പെടാതെ ഒരു തണ്ണീര്‍ത്തട ദിനം കൂടി Story Dated: Tuesday, February 3, 2015 02:24മണ്ണാര്‍ക്കാട്‌: ആരോരും ശ്രദ്ധിക്കപ്പെടാതെ ഒരു തണ്ണീര്‍ത്തട ദിനം കൂടി കടന്നുപോയി. പ്രകൃതി സന്തുലിതാവസ്‌ഥ നിലനിര്‍ത്തുന്ന തണ്ണീര്‍ത്തടങ്ങളായ നെല്‍വയലുകള്‍, കുളങ്ങള്‍, പുഴകള്‍… Read More
  • ഗുണ്ടര്‍ട്ട്‌ അനുസ്‌മരണവും പ്രദര്‍ശനവും Story Dated: Tuesday, February 3, 2015 02:24പാലക്കാട്‌: ഗുണ്ടര്‍ട്ട്‌ അനുസ്‌മരണവും പ്രദര്‍ശനവും നാലിന്‌ രാവിലെ 10.30 മുതല്‍ 8 മണിവരെ ബി.ഇ.എം.എച്ച്‌.എസില്‍ നടക്കുമെന്ന്‌ സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. മലയാള ഭാഷക… Read More
  • സിമന്റ്‌ വില വര്‍ധന പിന്‍വലിക്കാന്‍ സര്‍ക്കാര്‍ ഇടപെടണം Story Dated: Tuesday, February 3, 2015 02:24പാലക്കാട്‌: സിമന്റിന്റെ അനിയന്ത്രിതമായ വില വര്‍ധവ്‌ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന്‌ കണ്‍സ്‌ട്രക്ഷന്‍ വര്‍ക്കേഴ്‌സ് ആന്‍ഡ്‌ സൂപ്പര്‍വൈസേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍… Read More
  • യൂസഫലിക്കും മുണ്ടൂര്‍ സേതുമാധവനും പുരസ്‌കാരം Story Dated: Tuesday, February 3, 2015 02:24പാലക്കാട്‌: കലാ-സാഹിത്യ-സാംസ്‌കാരിക പ്രവര്‍ത്തകരുടെ കൂട്ടായ്‌മയായ സൃഷ്‌ടിയുടെ ജില്ലാ കോ- ഓര്‍ഡിനേറ്ററായിരുന്ന മുരളി എന്‍. പല്ലാവൂരിന്റെ സ്‌മരണാര്‍ഥം ഏര്‍പ്പെടുത്തിയ അവാര്‍ഡ്‌… Read More
  • തേര്‍പൂജ മഹോത്സവം Story Dated: Tuesday, February 3, 2015 02:24ആനക്കര: നയ്യൂര്‍ വീരവേല്‍ മുരുകന്‍ കോവിലെ തേര്‍പൂജ മഹോത്സവം ആഘോഷിച്ചു. രാവിലെ വിശേഷാല്‍ പജകളോടെ ചടങ്ങുകള്‍ക്ക്‌ തുടക്കമായി. ഗണപതിഹോമം, നിവേദ്യം,അഭിഷേകം, കാവടി വഴിപാട്‌, ഉ… Read More