Story Dated: Friday, December 19, 2014 09:53
ന്യൂഡല്‍ഹി: ശ്വാസകോശ അണുബാധയെ തുടര്‍ന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്‌ച രാത്രി എട്ടരയോടെയാണ് സര്‍ ഗംഗാറാം ആശുപത്രിയില്‍ സോണിയയെ അഡ്‌മിറ്റ് ചെയ്‌തത്.
സോണിയയുടെ ആരോഗ്യനിലയില്‍ ആശങ്കയ്‌ക്കു കാര്യമില്ല എന്നും അവര്‍ ഇപ്പോള്‍ നിരീക്ഷണത്തിലാണെന്നും മഞ്ഞുകാലത്ത് സാധാരണയുണ്ടാവുന്ന അസുഖം മാത്രമേയുളളൂ എന്നും ആശുപത്രിയധികൃതര്‍ അറിയിച്ചു. നെഞ്ചുരോഗ വിദഗ്‌ധനായ ഡോ. അരൂപ് കുമാര്‍ ബസുവിന്റെ നേതൃത്വത്തിലുളള സംഘമാണ് കോണ്‍ഗ്രസ് അധ്യക്ഷയെ ചികിത്സിക്കുന്നത്.
2011 ഓഗസ്‌റ്റില്‍ യുഎസില്‍ ശസ്‌ത്രക്രിയക്ക് വിധേയായ ശേഷം സോണിയയുടെ ആരോഗ്യസ്‌ഥിതിയെ കുറിച്ച് നിരവധി അഭ്യൂഹങ്ങള്‍ പുറത്തുവന്നിരുന്നു. ഒരു മാസത്തെ ചികിത്സക്കു ശേഷമാണ് അവര്‍ നാട്ടിലേക്ക് മടങ്ങിയത്. കഴിഞ്ഞ ഒക്‌ടോബറിലും ശ്വാസംമുട്ടല്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ചികിത്സ തേടിയിരുന്നു.
from kerala news edited
via IFTTT