121

Powered By Blogger

Thursday, 18 December 2014

അഭിലാഷ്‌ വധശ്രമം: സ്‌്കൂള്‍ വിദ്യാര്‍ഥി ഉള്‍പ്പെടെ ആറു പേര്‍ അറസ്‌റ്റില്‍











Story Dated: Friday, December 19, 2014 03:18


തൃശൂര്‍: എടക്കളത്തൂര്‍ അഭിലാഷ്‌ വധശ്രമക്കേസില്‍ 17കാരനായ സ്‌കൂള്‍ വിദ്യാര്‍ഥി ഉള്‍പ്പെടെ ആറു പ്രതികളെ പോലീസ്‌ അറസ്‌റ്റ് ചെയ്‌തു. എട്ടുപേരാണു കേസില്‍ പ്രതികളായുള്ളത്‌. എടക്കളത്തൂര്‍ സ്വദേശികളായ നിഷാദ്‌, വൈശാഖ്‌, അഖിലേഷ്‌, അഭിനവ്‌, രജീഷ്‌ എന്നിവരും പതിനേഴുകാരനായ വിദ്യാര്‍ഥിയുമാണ്‌ അറസ്‌റ്റിലായത്‌.

ഒന്നാം പ്രതിയായ നിഷാദും അഭിലാഷും തമ്മില്‍ പോന്നോര്‍ ആയിരംകാവ്‌ ക്ഷേത്ര ഉത്സവത്തിനിടെയുണ്ടായ തര്‍ക്കമാണ്‌ ആക്രമണത്തില്‍ കലാശിച്ചത്‌. വൈരാഗ്യത്തെ തുടര്‍ന്ന്‌ നിഷാദും കൂട്ടരും വടിവാള്‍ അടക്കമുള്ള ആയുധങ്ങളുമായി അഭിലാഷിനെയും ചെറിയച്‌ഛന്‍ സുബ്രഹ്‌മണ്യന്‍, സുഹൃത്ത്‌ മനോജ്‌ എന്നിവരെയും ആക്രമിക്കുകയായിരുന്നു. കഴിഞ്ഞ 10നായിരുന്നു കേസിനാസ്‌പദമായ സംഭവം. എടക്കളത്തൂര്‍ മുക്കോല മേച്ചിറ കോള്‍പ്പാടത്ത്‌ മീന്‍ പിടിച്ചുകൊണ്ടിരുന്ന പോന്നോര്‍ പള്ളിക്കുളം മോഹനന്റെ മകനായ അഭിലാഷിനെ എട്ടംഗ സംഘം വധിക്കാന്‍ ശ്രമിക്കുകയായിരുന്നു.

രണ്ടു പ്രതികളെ ഇനിയും പിടികൂടാനുണ്ടെന്നും പ്രതികളെ ഒളിവില്‍ കഴിയാന്‍ സഹായിച്ചവരെ പിടികൂടുമെന്നും സിറ്റി പോലീസ്‌ കമ്മിഷണര്‍ ജേക്കബ്ബ്‌ ജോബ്‌ പറഞ്ഞു.

വിവിധ കേസുകളിലായി ജില്ലയില്‍ മൂന്നു മാസത്തിനുള്ളില്‍ അമ്പതോളം പ്രതികളെ പിടികൂടാനായെന്നും കമ്മിഷണര്‍ പറഞ്ഞു.

ഗുരുവായൂര്‍ അസിസ്‌റ്റന്റ്‌ കമ്മിഷണര്‍ ആര്‍.ജയചന്ദ്രന്‍ പിള്ളയുടെ നേതൃത്വത്തില്‍ രൂപീകരിച്ച അന്വേഷണ സംഘത്തില്‍ പേരാമംഗലം സി.ഐ. പി.സി. ബിജുകുമാര്‍, എസ്‌.ഐ. ടി.എന്‍. സുധാകരന്‍, എ.എസ്‌.ഐമാരായ എം.സി. ഗോപി, വി.ആര്‍.ജെയ്‌സണ്‍, സീനിയര്‍ സി.പി.ഒമാരായ ബിനന്‍ പി. രാജന്‍, ജയചന്ദ്രന്‍, നീലകണ്‌ഠന്‍, ശശിധരന്‍, സനീഷ്‌ മോഹന്‍, മനോജ്‌ എന്നിവരുമുണ്ടായിരുന്നു










from kerala news edited

via IFTTT

Related Posts:

  • ടേബിള്‍ ടോക്ക് സംഘടിപ്പിച്ചു ടേബിള്‍ ടോക്ക് സംഘടിപ്പിച്ചുPosted on: 16 Mar 2015 ദോഹ: കോഴിക്കോട് എയര്‍പോര്‍ട്ട് അറ്റകുറ്റപ്പണിക്കായി ബദല്‍ സംവിധാനങ്ങളില്ലാതെ ഭാഗികമായി അടച്ചിടുന്നതില്‍ പ്രവാസികളുടെ ആശങ്ക കോഴിക്കോട് പ്രവാസി അസോസിയേഷന്‍ സംഘടിപ്… Read More
  • ആരോഗ്യബോധവത്കരണ ക്യാമ്പയിന്‍ സമാപിച്ചു ആരോഗ്യബോധവത്കരണ ക്യാമ്പയിന്‍ സമാപിച്ചുPosted on: 16 Mar 2015 ദോഹ: ദേശീയകായിക ദിനത്തിന്റെ ഭാഗമായി 'ഹെല്‍ത്തി ലൈഫ്‌സ്‌റ്റൈല്‍ ഹെല്‍ത്തി നാഷന്‍' എന്ന ശീര്‍ഷകത്തില്‍ ഖത്തര്‍ ഇന്ത്യാ ഫ്രട്ടേണിറ്റി ഫോറത്തിന്റെ നേതൃത്വത്തി… Read More
  • ഇയ്യച്ചേരി കുഞ്ഞികൃഷ്ണന്‍ മാസ്റ്ററെ ആദരിച്ചു ഇയ്യച്ചേരി കുഞ്ഞികൃഷ്ണന്‍ മാസ്റ്ററെ ആദരിച്ചുPosted on: 16 Mar 2015 കുവൈത്ത്: പ്രമുഖ ഗാന്ധിയനും, സാമൂഹ്യ പ്രവര്‍ത്തകനും, കേരള മദ്യ നിരോധന സമിതിയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ ഇയ്യച്ചേരി കുഞ്ഞികൃഷ്ണന്‍ മാസ്റ്ററെ കോഴ… Read More
  • മുസ്‌ലിം ലീഗ് സ്ഥാപക ദിനം ആചരിച്ചു മുസ്‌ലിം ലീഗ് സ്ഥാപക ദിനം ആചരിച്ചുPosted on: 16 Mar 2015 കുവൈത്ത് സിറ്റി: കുവൈത്ത് കെ.എം.സി.സി സിറ്റി ഏരിയയുടെ നേതൃത്വത്തില്‍ മുസ്‌ലിം ലീഗ് സ്ഥാപക ദിനം ആചരിച്ചു. ഏരിയ പ്രസിഡന്റ് ഹംസ ഹാജി കരിങ്കപ്പാറയുടെ അധ്യക്ഷതയില്‍ കേ… Read More
  • ഇ.എം.എസ്, ഏ.കെ.ജി അനുസ്മരണം ഇ.എം.എസ്, ഏ.കെ.ജി അനുസ്മരണംPosted on: 16 Mar 2015 കുവൈത്ത് സിറ്റി: കേരള ആര്‍ട്ട് ലവേര്‍സ് അസോസിയേഷന്‍, കല കുവൈത്ത് എല്ലാവര്‍ഷവും നടത്തിവരുന്ന ജനകീയ നേതാക്കളായ ഇ.എം.എസ്, ഏ.കെ.ജി, വിമോചന ദൈവ ശാസ്ത്രത്തിന്റെ വക്താവ് ബിഷപ്പ… Read More