121

Powered By Blogger

Thursday, 18 December 2014

താടിയരങ്ങ്‌ 24 ന്‌ വെള്ളിനേഴിയില്‍











Story Dated: Friday, December 19, 2014 03:16


പാലക്കാട്‌: വെള്ളിനേഴി നാണുനായര്‍ സ്‌മാരക കലാകേന്ദ്രത്തിന്റെ പതിമൂന്നാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി 24ന്‌ വൈകീട്ട്‌ അഞ്ചരക്ക്‌ കുറുവട്ടൂര്‍ കലാകേന്ദ്ര പരിസരത്ത്‌് താടിയരങ്ങ്‌-2014 സംഘടിപ്പിക്കുമെന്ന്‌ ഭാരവാഹികള്‍ പത്രസമ്മേളനത്തി അറിയിച്ചു. സംസ്‌ഥാനത്തെ അറുപതോളം പ്രശസ്‌ത കലാകാരന്‍മാരും നാല്‍പ്പതിലധികം ഇതര കലാകാരന്‍മാരും പങ്കെടുക്കും. ചുവന്നതാടി വേഷക്കാരെ മുന്‍ നിര്‍ത്തി കഥകളിയിലെ അപൂര്‍വ്വ രംഗങ്ങള്‍ അവതരിപ്പിക്കുകയാണ്‌ താടിയരങ്ങിലൂടെ ലക്ഷ്യമിടുന്നത്‌.

വിവിധ കഥകളിലുള്ള തെരഞ്ഞെടുക്കപ്പെട്ട വേഷങ്ങളായ മലയന്‍, മലയത്തി, പൂതന, കരി, ഗുഹന്‍, മൂക്കുവന്‍മാര്‍, മല്ലന്‍, വലലന്‍ തുടങ്ങി വേഷങ്ങളാണ്‌ മുഖ്യമായും അവതരിപ്പിക്കുക. വൈകീട്ട്‌ അഞ്ചിന്‌ നടക്കുന്ന സാംസ്‌കാരിക സമ്മേളനം ഒറ്റപ്പാലം സബ്‌ കലക്‌ടര്‍ പി.ബി. നൂഹ്‌ ഉദ്‌ഘാടനം ചെയ്യും. വെള്ളിനേഴി പഞ്ചായത്ത്‌ പ്രസിഡന്റ്‌ സി.ജി. ഗീത അധ്യക്ഷത വഹിക്കും. ഡോ. എന്‍.പി. വിജയകൃഷ്‌ണന്‍ മുഖ്യപ്രഭാഷണം നടത്തും. എം.പി. സുരേന്ദ്രന്‍, പത്മഭൂഷണ്‍ ഡോ: കലാമണ്ഡലം രാമന്‍കുട്ടി നായര്‍ അനുസ്‌മരണം നടത്തും. തുടര്‍ന്ന്‌ ആദരണം, സ്‌നേഹമുദ്രസമ്മാനം എന്നിവയുണ്ടാകും. 7.30ന്‌ രൗദ്രശ്രീ കലാമണ്ഡലം നാരായണന്‍കുട്ടിയുടെ നേതൃത്വത്തില്‍ അരങ്ങേറുന്ന പകുതി പുറപ്പാടോടെ ആരംഭിക്കുന്ന താടിയരങ്ങ്‌ പുലരുംവരെ തുടരും. പത്രസമ്മേളനത്തില്‍ ഡോ: വെള്ളിനേഴി അച്യുതന്‍കുട്ടി, സെക്രട്ടറി കല്ലുവഴി ഗോപി പങ്കെടുത്തു.










from kerala news edited

via IFTTT