Story Dated: Friday, December 19, 2014 02:14
കട്ടപ്പന: ശക്തമായ കാറ്റില്‍ റോഡിലേക്ക് കടപുഴകി വീണ മരം വൈദ്യുതി ലൈനിലും മറ്റൊരു മരത്തിലും തങ്ങി നില്‍ക്കുന്നത് യാത്രക്കാര്‍ക്ക് ഭീഷണിയാകുന്നു. കട്ടപ്പന- അമ്പലക്കവല- മേട്ടുക്കുഴി റോഡിലേയ്ക്ക് ഇന്നലെ പുലര്‍ച്ചെ രണ്ടോടെയാണ് ഈട്ടിമരം കടപുഴകി വീണത്. റോഡിനു കുറുകെ അധികം ഉയരത്തിലല്ലാതെ മരം ചരിഞ്ഞു നില്ക്കുന്നതിനാല് ചെറുവാഹനങ്ങള്‍ക്കു മാത്രമാണ് ഇതുവഴി കടന്നുപോകാന്‍ കഴിയുന്നത്.
മരം വീണതോടെ മേഖലയിലെ വൈദ്യുതി ബന്ധവും വിച്ഛേദിക്കപ്പെട്ടു. ധര്‍മശാസ്ത്രാ ക്ഷേത്രത്തിലേയ്ക്ക് അടക്കം നിരവധി ആളുകള്‍ കടന്നുപോകുന്ന പാതയിലാണ് അപകടക്കെണിയായി മരം ചരിഞ്ഞു നില്‍ക്കുന്നത്. വൈദ്യുതി- വനം വകുപ്പ് അധികൃതരെ നാട്ടുകാര്‍ വിവരം അറിയിച്ചെങ്കിലും നടപടിയുണ്ടായിട്ടില്ല. ഈട്ടി മരമായതിനാല്‍ വെട്ടിമാറ്റിയാല്‍ കേസില്‍ അകപ്പെടുമെന്ന ഭീതിയില്‍ നാട്ടുകാര്‍ ഇതിനു തയാറായിട്ടില്ല. വൈദ്യുതി നിലച്ചതോടെ മേഖലയിലെ കുടിവെള്ള പദ്ധതികളും അവതാളത്തിലാണ്.
from kerala news edited
via
IFTTT
Related Posts:
വിഷം ഉള്ളില്‍ചെന്ന പെണ്‍കുട്ടി മരിച്ചു Story Dated: Thursday, March 5, 2015 08:32വണ്ടിപ്പെരിയാര്‍: വിഷം ഉള്ളില്‍ചെന്ന് ചികിത്സയിലായിരുന്ന പെണ്‍കുട്ടി മരിച്ചു. സംഭവത്തില്‍ ദുരൂഹതയുള്ളതായും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്ക… Read More
നിയന്ത്രണം വിട്ട കാറിടിച്ച് മൂന്ന് കാറുകള്‍ക്ക് കേടുപാട് Story Dated: Friday, April 3, 2015 02:34ചെറുതോണി: നിയന്ത്രണം വിട്ട കാര്‍ നിര്‍ത്തിയിട്ടിരുന്ന കാറിലിടിച്ചതിനേത്തുടര്ന്ന് മറ്റു മൂന്നു കാറുകള്‍ കൂട്ടിയിടിച്ച് കേടു പറ്റി. മുന്പില് പാര്‍ക്കു ചെയ്തിരുന്ന മൂന്നു കാറു… Read More
ബോധവത്കരണം ലക്ഷ്യമിട്ട് ബൈക്ക് സ്റ്റണ്ടിങ് Story Dated: Monday, March 30, 2015 09:15കട്ടപ്പന: ബൈക്ക് റൈഡിംഗ് രംഗത്ത് ഹൈറേഞ്ചില്‍ നിന്നുള്ള ബ്ലാക്ക്ലിസ്റ്റ് ടീം പുത്തന്‍ പ്രതീക്ഷയാകുന്നു. കോഴിക്കോട്, കോയമ്പത്തൂര്‍, എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളില്‍… Read More
വിഷം ഉളളില്‍ചെന്ന് മരിച്ച നിലയില്‍ Story Dated: Sunday, February 22, 2015 02:42മൂന്നാര്‍: യുവാവിനെ വിഷം ഉളളില്‍ചെന്ന് മരിച്ച നിലയില്‍ കണ്ടെത്തി. കെ.ഡി.എച്ച്.പി കമ്പനി അരുവിക്കാട് എസ്റ്റേറ്റില്‍ സെന്‍ട്രല്‍ ഡിവിഷനിലെ എസ്.അയ്യപ്പന്(34)ആണ് മരിച്ചത്.… Read More
പൈനാവ് കേന്ദ്രീയവിദ്യാലയത്തിന് അടുത്തവര്‍ഷം പുതിയ കെട്ടിടം: ജോയ്സ് ജോര്‍ജ് എം.പി. Story Dated: Friday, April 3, 2015 02:34ചെറുതോണി: പൈനാവ് കേന്ദ്രീയ വിദ്യാലയം അടുത്ത അധ്യായന വര്‍ഷത്തില്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് ജോയ്സ് ജോര്‍ജ് എം.പി. നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്ത… Read More