121

Powered By Blogger

Thursday, 18 December 2014

വിവരാവകാശ ശില്‍പ്പശാല പാലക്കാട്ട്‌











Story Dated: Friday, December 19, 2014 03:16


പാലക്കാട്‌: വിവരാവകാശത്തിനായുള്ള ദേശീയ ജനകീയ കാമ്പയിന്റെ ഭാഗമായി സംസ്‌ഥാനതല വിവരാവകാശ ശില്‍പ്പശാല 20, 21 തീയതികളില്‍ ജില്ലാ പഞ്ചായത്ത്‌ കോണ്‍ഫറന്‍സ്‌ ഹാളില്‍ നടക്കുമെന്ന്‌ സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. എന്‍.സി.പി.ആര്‍.ഐ.യു, പാലക്കാട്‌ നഗരസഭ വിദ്യാഭ്യാസ സ്‌ഥിരംസമിതിയും ചേര്‍ന്നാണ്‌ ദ്വിദിന ശില്‍പ്പശാല സംഘടിപ്പിക്കുന്നത്‌. വിദ്യാഭ്യാസ പ്രവര്‍ത്തനത്തില്‍ സുതാര്യതയും ജനാധിപത്യവും പ്രമേയത്തെ ആധാരമാക്കി നടക്കുന്ന പരിപാടിയില്‍ 250 ഓളം വിവരാവകാശ പ്രവര്‍ത്തകര്‍ പങ്കെടുക്കും.

അരുണ്‍ റോയ്‌ ഉദ്‌ഘാടനം ചെയ്യും. ഉച്ചക്ക്‌ രണ്ടിന്‌ ഓപ്പണ്‍ ഫോറവും നടക്കും. പത്രസമ്മേളനത്തില്‍ ജനറല്‍ കണ്‍വീനര്‍ പുതുശ്ശേരി ശ്രീനിവാസന്‍, ഗിരീഷ്‌ കടുന്തുരുത്തി, എ.ജെ. ശ്രീനി, കാസിം അലിയാര്‍, കെ.വി. കൃഷ്‌ണകുമാര്‍ പങ്കെടുത്തു.










from kerala news edited

via IFTTT