Story Dated: Friday, December 19, 2014 03:05
പേരാവൂര്‍: രണ്ടു പഞ്ചായത്തിലെ 100 ഏക്കര്‍ ജലസേചന യോഗ്യമാക്കുന്ന താന്നിക്കുന്ന്-കാഞ്ഞിരപ്പുഴ ചെക്ക്‌ഡാമിനായി 37 ലക്ഷം രൂപയുടെ ടെന്‍ഡര്‍ നടപടി പൂര്‍ത്തിയായി. ജനുവരി ആദ്യവാരം നിര്‍മാണ പ്രവൃത്തി തുടങ്ങും. കണിച്ചാര്‍ പഞ്ചായത്തിലെ ഒന്‍പതാം വാര്‍ഡിനും കോളയാട് പഞ്ചായത്തിലെ എട്ടാം വാര്‍ഡിനും ഒരുപോലെ ഗുണകരമാകുന്ന ഈ പദ്ധതിയിലൂടെ 100 ഏക്കര്‍ ഭൂമി ജലസേചന സൗകര്യത്തോടെ കൃഷിയോഗ്യമാകും. നിലവിലെ താന്നിക്കുന്ന് കാഞ്ഞിരപ്പുഴ പാലത്തിനു ചേര്‍ന്നായിരിക്കും ചെക്ക് ഡാം നിര്‍മിക്കുക. പൂളക്കുറ്റി-നെല്ലാനി ബ്രിഡ്‌ജ് കം ചെക്ക്‌ഡാമിനു നേരത്തേ 43 ലക്ഷം രൂപ അനുവദിച്ചിരുന്നു. ബ്ലോക്ക് പഞ്ചായത്ത് അംഗം തോമസ് മാലത്ത് പദ്ധതികള്‍ക്കായി നിരവധി തവണ നിവേദനങ്ങള്‍ സമര്‍പ്പിച്ചിരുന്നു. ഇതിന്റെ അടിസ്‌ഥാനത്തിലാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.
from kerala news edited
via IFTTT