Story Dated: Friday, December 19, 2014 09:38
തിരുവനന്തപുരം: കെ.ബി ഗണേഷ്‌കുമാര്‍ എം.എല്‍.എയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണം. യു.ഡി.എഫിലിരുന്ന മുത്ത് അളന്ന കൈകൊണ്ട് കാവി കൂടാരത്തില്‍ പോയി മോര് അളക്കാനാണ് ഗണേഷ്‌കുമാറിന്റെ ശ്രമമെന്നു പറഞ്ഞുകൊണ്ടാണ് വീക്ഷണം മുഖപ്രസംഗം തുടങ്ങുന്നത്. കുടുംബവഴക്കും പെണ്‍വിവാദങ്ങളുമൊക്കെ മസാല സിനിമകളുടെ എരിവും പുളിവോടെയും മറനീക്കി വന്നതോടെയാണ് മന്ത്രിസ്ഥാനം നഷ്ടപ്പെട്ടതെന്നും വീക്ഷണം എടുത്തുപറയുന്നു.
പൊതുമരാമത്ത് വകുപ്പിനെതിനെ ആരോപണം ഉന്നയിച്ച കൈയ്യടി നേടിയ ഗണേഷ് കുമാറിന്റെ ഇന്നലെത്തെ വാക്കുകള്‍ക്ക് കാവിയുടെ നിറവും മണവുമുണ്ട്. ബി.ജെ.പി അംഗത്വവും നിയമസഭാ തെരഞ്ഞെടുപ്പില്‍ പത്താനപുരത്ത് താമര ടിക്കറ്റും ഉറപ്പിച്ചാണ് ഗണേഷ്‌കുമാര്‍ അഴിമതിക്കെതരിരെ പോരാട്ട പ്രഖ്യാപനം നടത്തിയിരിക്കുന്നത്. അനേകം നന്ദികേടുകളുടെയും നാണക്കേടുകളുടെയും നാറുന്ന ഭാണ്ഡക്കെട്ടുകള്‍ യു.ഡി.എഫില്‍ നിക്ഷേപിച്ച ശേഷമാണ് പടിയിറക്കം പ്രഖ്യാപിച്ചിരിക്കുന്നത്. മന്ത്രിസ്ഥാനം തിരിച്ചുകിട്ടില്ലെന്ന് ഉറപ്പായതോടെയാണ് പാലുകൊടുത്ത കൈക്ക് തിരിച്ചുകടിച്ച് ഇറങ്ങിപ്പോകാന്‍ ഗണേഷ്‌കുമാര്‍ തീരുമാനിച്ചിരിക്കുന്നതെന്നും വീക്ഷണം കുറ്റപ്പെടുത്തുന്നു.
ആരാച്ചാര്‍ അഹിംസയെപ്പറ്റിയും അഭിസാരിക പാതിവ്രത്യത്തെപ്പറ്റിയും പറയുന്നപോലെയാണ് ഗണേഷ്‌കുമാര്‍ അഴിമതിക്കെതിരെയും രാഷ്ട്രീയ സദാചാരത്തെക്കുറിച്ചും പറയുന്നത്. അഴിമതിക്കെതിരായ പോരാട്ടം ഗണേഷ്‌കുമാര്‍ ആരംഭിക്കേണ്ടത് യു.ഡി.എഫില്‍ നിന്നല്ലെന്നു പറയുന്ന വീക്ഷണം അതെവിടെ നിന്ന് തുടങ്ങണമെന്നോ ആര്‍ക്കെതിരെ തുടങ്ങണമെന്നോ തങ്ങള്‍ പറയുന്നില്ലെന്ന് കൊട്ടും കൊടുക്കുന്നുണ്ട്. അച്ഛന്റെ തുണയും സിനിമയിലെ മേല്‍വിലാസവും കൊണ്ടുമാത്രമല്ല ഗണേഷ് വിജയിച്ചത്. യു.ഡി.എഫ് പ്രവര്‍ത്തകരുടെ അഹോരാത്ര പ്രവര്‍ത്തനവുമുണ്ട്.
2001ലെ മന്ത്രിസഭയ്ക്ക് ബാലകൃഷ്ണപിള്ളയ്ക്ക് മന്ത്രിയാകാന്‍ കഴിയാതെ വന്നതോടെയാണ് കന്നി എം.എല്‍.എ ആയ ഗണേഷിനെ മന്ത്രിയാക്കി എ.കെ ആന്റണി മുന്നണി മര്യാദ പാലിച്ചത്. 2011ലെ തെരഞ്ഞെടുപ്പില്‍ അച്ഛന്റെ അഭാവം ഗണേഷിനെ തുണച്ചു. ഗണേഷിന്റെ കുടുംബവഴക്കും പെണ്‍വിവാദങ്ങളുമൊക്കെ മസാല സിനിമകളുടെ എരിവും പുളിവോടെയും മറനീക്കി വന്നതോടെയാണ് മന്ത്രിസ്ഥാനം നഷ്ടപ്പെട്ടത്. സ്വന്തം ശ്രേയസ്സിനായി കുടുംബ ബന്ധങ്ങളും രക്തബന്ധങ്ങളും പൊട്ടിച്ചെറിയുന്ന ഗണേഷിന് കാവിലഹരി മൂക്കുമ്പോള്‍ രാഷ്ട്രീയ ബന്ധങ്ങളും നിഷ്പ്രയാസം പറിച്ചെറിയാനാവും. സിനിമയിലെ വേഷങ്ങള്‍ മാറുന്നപോലെ ലളിതമല്ല അതെന്നും ആത്മഹത്യാപരമായ നിലപാടായിരിക്കുമെന്നും വീക്ഷണം മുന്നറിയിപ്പ് നല്‍കുന്നു.
from kerala news edited
via IFTTT