ശതകോടീശ്വരനായ മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് റീട്ടെയിൽ ലോകത്ത് അതിവേഗ വളർച്ചയുള്ള രണ്ടാമത്തെ റീട്ടെയിലറായി. 250 ചില്ലറ വ്യാപാരികളുടെ ആഗോളപട്ടികയിൽ ഇന്ത്യയിൽനിന്ന് റിലയൻസ് മാത്രമാണ് സ്ഥാപനംപിടിച്ചത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 41.8ശതമാനമാണ് കമ്പനിയുടെ വളർച്ച. കൺസ്യൂമർ ഇലക്ട്രോണിക്സ്, ഫാഷൻ-ലൈഫ്സ്റ്റൈൽ ഉത്പന്നങ്ങൾ, പലചരക്ക് തുടങ്ങിയ മേഖലയിലാണ് റിലയൻസിന് ആധിപത്യമുള്ളത്. റീട്ടെയിൽ സ്റ്റോറുകളുടെ എണ്ണത്തിൽ 13.1ശതമാമാണ് വർധന. ആഗോള പട്ടികയിൽ...