121

Powered By Blogger

Sunday 9 May 2021

ഇനി സാധ്യത കുതിക്കുന്ന മേഖലകളിലെ കരുത്തുറ്റ ഓഹരികളിൽ

മെയ് എട്ടിന് അവസാനിച്ചവാരം ഓഹരി വിപണിയുടെ പ്രകടനത്തെ നിർണയിച്ചത് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പു ഫലവും, കോവിഡ് കേസുകളുടെ എണ്ണത്തിലുണ്ടായ വർധനയും നാലാം പാദഫലങ്ങളും ആഗോളചലനങ്ങളുമായിരുന്നു. വിവിധ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം വിപണിയുടെ പ്രതീക്ഷയ്ക്കനുസരിച്ചായിരുന്നില്ല. കോവിഡ് പ്രോട്ടോക്കൊൾ പാലിക്കാതെ വൻ ജനസാന്നിധ്യമുണ്ടായിരുന്ന ഇലക്ഷൻ റാലികൾ നടത്തിയതിന്റെ പേരിലും രണ്ടാംതരംഗം നിയന്ത്രിക്കാനാവാതെ കൈവിട്ടുപോയതിന്റെ പേരിലും കേന്ദ്രസർക്കാർ വിമർശിക്കപ്പെട്ടു. എന്നാൽ തെരഞ്ഞെടുപ്പ് ഫലം കേന്ദ്രനയങ്ങളേയും സാമ്പത്തിക കാര്യങ്ങളേയും ബാധിക്കാനിടയില്ല. തെരഞ്ഞെടുപ്പു ഫലങ്ങൾ വിപണിയുടെ പ്രവണതകളെ ഇടക്കാലത്തേക്കോ ദീർഘകാലയളവിലോ സ്വാധീനിച്ച ചരിത്രമില്ല. ചാഞ്ചാട്ടങ്ങൾ ഈയാഴ്ച തന്നെ അവസാനിക്കുകയും കാര്യങ്ങൾ സാധാരണ നില വീണ്ടടുക്കുകയും ചെയ്തു. കോവിഡ് രോഗികളുടെ എണ്ണംകൂടിയത് ആരോഗ്യ പ്രതിസന്ധിയിലേക്കു നയിക്കുകയും ഉൽപാദനത്തിൽവന്ന കുറവ് ഉപഭോഗത്തിലും വിപണി ചലനങ്ങളിലും നിശ്ചലതയ്ക്കു കാരണമാവുകയുംചെയ്തു. ഇന്ത്യയുടെ ഉൽപാദന സൂചിക ഏപ്രിൽ മാസം 55.5 ൽനിന്നു. ഇന്ത്യൻ ഉൽപന്നങ്ങൾക്ക് അന്തർദേശീയ തലത്തിലുള്ള ഡിമാന്റ് കാരണമാണ് മാർച്ച് മാസത്തെ 55.4 ൽനിന്ന് ചെറിയ മാറ്റമുണ്ടായത്. സേവന രംഗത്തെ സൂചികയാവട്ടെ 2021 മാർച്ചിലെ 54.6ൽ നിന്ന് ഏപ്രിൽ മാസം 54.0 ആയി. വിദേശ ഡിമാന്റിലുണ്ടായ കുറവും രോഗവ്യാപനത്തിലുണ്ടായ കുതിപ്പുമാണിതിനുകാരണം. മെയ്, ജൂൺ മാസങ്ങളിൽ ഇത് വീണ്ടും കുറയുമെന്നാണ് കണക്കാക്കിയിട്ടുള്ളത്. 2022 സാമ്പത്തികവർഷം ഒന്നാം പാദഫലങ്ങൾ കൂടുതൽ മോശമാകാനാണ് സാധ്യത. എന്നാൽ രണ്ടാം പാദഫലങ്ങളോടെ മുൻവർഷത്തെയപേക്ഷിച്ച് ഇതു മെച്ചപ്പെടും. കൂടുതൽ പണമെത്തിക്കുന്നതുൾപ്പടെ കോവിഡ് ബാധിത മേഖലകൾക്ക് ആർബിഐ കൈക്കൊണ്ട സഹായകമായ നടപടികൾ പ്രചോദനകരമായി. കോവിഡ് കാരണം നാലാംപാദ ഫലപ്രഖ്യാപനങ്ങളുടെ വേഗത കുറവാണ്. പകുതിയിൽ താഴെ പ്രഖ്യാപിക്കപ്പെട്ടപ്പോൾ ഫലങ്ങൾ പ്രതീക്ഷിച്ചതിനേക്കാൾവളരെ താഴെയായിരുന്നു. പാദഫലങ്ങളുടെ സീസൺ തുടക്കത്തിൽ പ്രതീക്ഷച്ചതുപോലെയായിരുന്നെങ്കിലും ഏറ്റവും പുതിയ ഫലങ്ങൾ ദുർബ്ബലമാണ്. ഐടി ഫലങ്ങൾ പ്രതീക്ഷയ്ക്കൊത്തുയർന്നെങ്കിലും ഭാവിയുടെ പ്രതീക്ഷയ്ക്കൊപ്പമെത്തിയില്ല. രണ്ടാംതട്ടിലെ പുതിയ ഫലങ്ങൾ പ്രതീക്ഷിച്ചതിലും വളരെ താഴെയായി. കിട്ടാക്കടങ്ങളിലെ വർധനയും മറ്റുചിലവുകളുംചേർന്ന് ധനകാര്യ സ്ഥാപന ഫലങ്ങളെ നേരത്തേ കണക്കു കൂട്ടിയതിലും താഴെഎത്തിച്ചു. ലോഹം, ഊർജ്ജം, ഫാർമ, കെമിക്കൽസ്, ഘനവ്യവസായം എന്നീ മേഖലകളിലാണ് ഇപ്പോഴും പ്രതീക്ഷയുള്ളത്. കോവിഡാനന്തര കാലത്ത് സ്ഥിതിഗതികൾ തീർച്ചയായും മെച്ചപ്പെടുമെന്നു തന്നെയാണ് കമ്പനി മാനേജ്മെന്റുകളുടെ വിശ്വാസം. വിലക്കയറ്റത്തിന്റെ സമ്മർദ്ദം കുറയ്ക്കുന്നതിന് യുഎസ് കേന്ദ്ര ബാങ്ക് പലിശ നിരക്കു വർധിപ്പിച്ചേക്കുമെന്ന ഉൽക്കണ്ഠ കാരണം ഇടയ്ക്ക് ആഗോള വിപണിയിൽ ചാഞ്ചാട്ടം അനുഭവപ്പെട്ടിരുന്നു. നേരത്തേ വിശദീകരിച്ചതുപോലെ യുഎസ് സർക്കാരും കേന്ദ്ര ബാങ്കും ഉദാരനയവും വൻ ഉത്തേജകനടപടികളും തുടരുമെന്നു വ്യക്തമാക്കിയതോടെ ഈആശങ്കയ്ക്കു ശമനമുണ്ടായി. യുഎസിലും യൂറോപ്യൻ യൂണ്യൻ നാടുകളിലും ഹ്രസ്വകാലം മുതൽ ഇടക്കാലംവരെ പണപ്പെരുപ്പം കൂടുതൽ തന്നെ ആയിരിക്കും. ടെക്നോളജി രംഗത്തെ വൻശക്തികൾക്കു വീഴ്ചയുണ്ടാകുമെന്ന കണക്കുകൂട്ടൽ തെറ്റായിത്തീർന്നു, വാരാന്ത്യത്തോടെ യുഎസിലും യൂറോപ്പിലും ഓഹരികളിൽ ഉയർച്ച രേഖപ്പെടുത്തി. വിപണിയെ സംബന്ധിച്ചേടത്തോളം സമീപകാലത്ത് അനുകൂലവും പ്രതികൂലവുമായ അനേകം കാര്യങ്ങൾ ഉണ്ടായിട്ടുണ്ട്. തെരഞ്ഞെടുപ്പുഫലങ്ങൾ, കൂടുതൽ ലോക്ഡൗണുകൾ, ആർബിഐയുടേയും യുഎസ് കേന്ദ്ര ബാങ്കിന്റേയും അനുകൂല നടപടികൾ എന്നിങ്ങനെ. എന്നാൽ വ്യക്തമായൊരു ദിശയിലേക്കു നീങ്ങാൻ വിപണി മടിച്ചുനിൽക്കുകയാണ്. പ്രതികൂല മുൻവിധിയോടെ കുതിപ്പിനിടയിൽ വിൽപന എന്നതാണ് തന്ത്രം. രാജ്യത്ത് വർധിക്കുന്ന കോവിഡ് കേസുകളുടെ പശ്ചാത്തലത്തിൽ ബെൽ കെർവിൽ താഴ്ചയുണ്ടാകാനും സാമ്പത്തികമേഖലയിൽ പുതിയതുടക്കത്തിനും സാധ്യത കാണുന്നില്ല. മെയ്, ജൂൺ മാസങ്ങളിൽ കുത്തനെയുള്ള പതനം ഉണ്ടാകുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. ഇക്കാര്യം ഉറപ്പാകുന്നതുവരെ വിദേശസ്ഥാപന നിക്ഷേപങ്ങളുടെ വിൽപനയും നേരിട്ടുള്ള വിദേശ നിക്ഷേപത്തിന്റെ വരവിലുള്ള കുറവും പ്രതികൂലമായിത്തീരും. എന്നാൽ സർക്കാരിന്റെ സാമ്പത്തികനയങ്ങളും അനുബന്ധ പ്രഖ്യാപനങ്ങളും, റിസർവ് ബാങ്കിന്റേയും ആഗോള ചലനങ്ങളുടേയും ആനുകൂല്യവും വിപണിയിൽ നിലനിൽക്കുന്നുമുണ്ട്. ഈ പശ്ചാത്തലത്തിൽ കോവിഡ് വ്യാപനത്തിൽ ഇനിയുണ്ടാകുന്ന ഏറ്റക്കുറച്ചിലുകൾ നിർണായകമാണ്. ദീർഘകാല പ്രവണതുകൾക്കു വലിയ മാറ്റമുണ്ടാവുകയില്ല. മഹാമാരിയുടെ ഗുണഭോക്താക്കളേയും അവരുടെ അതിജീവനശേഷിയേയും മനസിലാക്കി, ഓഹരികളും മേഖലകളും ജാഗ്രതയോടെ തെരഞ്ഞെടുത്തുകൊണ്ടുള്ള നിക്ഷേപത്തിനായിരിക്കും ഇനി സാധ്യത. (ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ഗവേഷണവിഭാഗം മേധാവിയാണ് ലേഖകൻ)

from money rss https://bit.ly/3o2nyVs
via IFTTT