121

Powered By Blogger

Sunday, 29 November 2020

നേട്ടത്തില്‍ യുഎസ് വിപണിയെ പിന്നിലാക്കി ഇന്ത്യ: ആഗോളതലത്തില്‍ രണ്ടാമത്

ലോകത്തൊട്ടാകെയുള്ള ഓഹരി വിപണികളിൽ മികച്ച മുന്നേറ്റം നടത്തി രാജ്യത്തെ സൂചികകൾ. മാർച്ചിലെ കനത്ത തകർച്ചയിൽനിന്ന് 76ശതമാനമാണ് ഓഹരി സൂചികകൾ ഉയർന്നത്. ലോകത്തെ 10 പ്രമുഖ ഓഹരി സൂചികകളുമായി താരതമ്യംചെയ്താൽ നേട്ടത്തിന്റെ കാര്യത്തിൽ രാജ്യത്തെ വിപണി രണ്ടാം സ്ഥാനത്താണ്. കനേഡിയൻ ഓഹരി സൂചികകളാണ് 79ശതമാനം നേട്ടത്തോടെ മുന്നിൽ. യുഎസ് വിപണി 73ശതമാനത്തോടെ മൂന്നാമതുമെത്തി. വിദേശ നിക്ഷേപം ഒഴുകിയെത്തിയതോടെ ഇന്ത്യൻ ഓഹരി വിപണി ഇപ്പോൾ റെക്കോഡ് വിപണിമൂല്യത്തിലാണ്. 2.31 ലക്ഷംകോടി രൂപയാണ് മൊത്തം മൂല്യം. വായ്പ നയത്തിലെ അനുകൂലഘടകങ്ങളും യുഎസ് തിരഞ്ഞെടുപ്പിനെതുടർന്ന് അനിശ്ചിതത്വം നിങ്ങിയതും ആഭ്യന്തര സൂചികകൾക്ക് കരുത്തുപകർന്നു. കോവിഡ് വാക്സിൻ സംബന്ധിച്ച ശുഭസൂചനകളാണ് വിപണിയിൽ അടുത്തയിടെയുണ്ടായ മുന്നേറ്റത്തിന്റെ പ്രധാനകാരണം. വിപണിയിലെ നേട്ടത്തിനുപിന്നിൽ ചെറുകിട നിക്ഷേപകരുടെ പങ്കാളിത്തവും ചെറുതല്ല. എൻഎസ്ഇയിലെ പ്രതിദിന കാഷ് മാർക്കറ്റ് വിറ്റുവരവ് റെക്കോഡ് നിലവാരമായ 1.47 ലക്ഷം കോടി രൂപയിലെത്തി. നവംബറിൽ 8.32 ബില്യൺ ഡോളരാണ് വിദേശ നിക്ഷേപകർ രാജ്യത്തെ ഓഹരിയിലിറക്കിയത്. 2020ൽ ഇതുവരെ ഇവരുടെ വിഹിതം 14.87 ബില്യൺ ഡോളറാണ്. മാർച്ചിലെ തകർച്ചയ്ക്കുശേഷം മികച്ച നേട്ടമുണ്ടാക്കിയത് ഐടി, ബാങ്ക് ഓഹരികളാണ്. ടെലികോം, എഫ്എംസിജി ഓഹരികൾ നഷ്ടത്തിൽമുമ്പന്തിയിലുമായി. നിക്ഷേപകരുടെ വാങ്ങൽ താൽപര്യം കുറച്ചുകാലംകൂടി നിലനിൽക്കുമെന്നുതന്നെയാണ് വിലയിരുത്തൽ. പ്രതീക്ഷിച്ചതിനു വിപരീതമായി സെപ്റ്റംബർ പാദത്തിലെ കമ്പനികളുടെ അറ്റാദായത്തിലെ വർധനയും ഇതിന് അടിവരയിടുന്നു.

from money rss https://bit.ly/3mp8Zd5
via IFTTT

ഇത്തവണയും നിരക്കുകളില്‍ ആര്‍ബിഐ മാറ്റംവരുത്തിയേക്കില്ല

റിസർവ് ബാങ്കിന്റെ വായ്പവലോകന യോഗത്തിൽ ഇത്തവണയും നിരക്കുകളിൽ മാറ്റംവരുത്തിയേക്കില്ല. സമ്പദ്ഘടനയുടെ തിരിച്ചുവരവ്, ഉയർന്ന വിലക്കയറ്റം തുടങ്ങിയവയാകും നിരക്കുകുറയ്ക്കലിൽനിന്ന് ആർബിഐയെ പിന്തിരിപ്പിക്കുക. റീട്ടെയിൽ വിലക്കയറ്റം ആറര വർഷത്തെ ഉയർന്ന നിരക്കായ 7.6ശതമാനത്തിലെത്തി. ഭക്ഷ്യവസ്തുക്കളുടെ വിലയിലാണ് കാര്യമായ കുതിപ്പുണ്ടായത്. ഇക്കാര്യങ്ങൾ കണക്കിലെടുത്തുകൊണ്ടുതന്നെ നടപ്പ് സാമ്പത്തിക വർഷത്തിൽ നിരക്കുകുറയ്ക്കാൻ സാധ്യതയില്ലെന്നാണ് വിലയിരുത്തൽ. ഡിസംബർ നാലിനാണ് സമിതി യോഗം ചേരുന്നത്. ആദ്യപാദത്തിൽനിന്ന് വ്യത്യസ്തമായി സമ്പദ് വ്യവസ്ഥയിൽ ഉണർവ് പ്രകടമാണ്. സെപ്റ്റംബർ പാദത്തിലെ ജിഡിപിയിൽ 7.5ശതമാനമാണ് ഇടിവ് രേഖപ്പെടുത്തിയത്. ഉത്സവ സീസണുശേഷം കോവിഡ് വ്യാപനം വർധിക്കാനുള്ള സാധ്യതയും മുന്നിൽകാണുന്നുണ്ട്. അതേസമയം, വാക്സിൻ വികസിപ്പിക്കുന്നതിലെ പുരോഗതി രോഗവ്യാപനത്തെ തടയുന്നതിനുള്ള സാധ്യതയും ആർബിഐ വിലയിരുത്തുന്നു. Reserve Bank may keep policy rates unchanged

from money rss https://bit.ly/2HQLIln
via IFTTT

സ്വര്‍ണവലിയില്‍ ഇടിവ് തുടരുന്നു; പവന് 35,760 രൂപയായി

സംസ്ഥാനത്തെ സ്വർണവിലയിൽ ഇടിവ് തുടരുന്നു. തിങ്കളാഴ്ച പവന് 240 രൂപകുറഞ്ഞ് 35,760 രൂപയിലെത്തി. ഗ്രാമിന് 4470 രൂപയുമായി. തുടർച്ചയായ ദിവസങ്ങളിൽ സ്വർണവില ഇടിയുന്ന പ്രവണതയാണുള്ളത്. ശനിയാഴ്ച പവന് 360 രൂപ ഇടിഞ്ഞ് 36,000 രൂപയും വെള്ളിയാഴ്ച പവന് 120 രൂപ കുറഞ്ഞ് 36,360 രൂപയുമായിരുന്നു. ഓഗസ്റ്റിൽ റെക്കോഡ് വിലയായ 42,000 രൂപയിൽ എത്തിയതിനുശേഷം പിന്നീട് ഇടിവാണ് ഉണ്ടായത്. നാല് മാസത്തിനുള്ളിൽ പവന് 6,240 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത്. അമേരിക്കൻ തിരഞ്ഞെടുപ്പിന് ശേഷം രാഷ്ട്രീയ അനിശ്ചിതത്വങ്ങൾ ഏകദേശം മാറുകയും കോവിഡ് വാക്സിൻ വിവരങ്ങൾ പുറത്തുവരികയും ചെയ്തതോടെയാണ് ആഗോളതലത്തിൽ സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തിയത്. ആഗോള വിപണിയിൽ ഒരു ട്രോയ് ഔൺസ് (31.1 ഗ്രാം) 24 കാരറ്റ് സ്വർണത്തിന് 1.3ശതമാം വിലയിടിഞ്ഞ് 1,766.26 ഡോളർ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. കോവിഡ് വ്യാപനത്തെതുടർന്നുള്ള അനിശ്ചിതത്വമാണ് സ്വർണവിലയിൽ കുതിപ്പുണ്ടാക്കിയത്. കോവിഡ് വാക്സിനിലുടെ രോഗത്തെ അതിജീവിക്കാൻ കഴിയുമെന്ന ശുഭാപ്തിവിശ്വാസം സ്വർണത്തിന്റെ തിളക്കത്തെയും ബാധിച്ചു. 2021 ആദ്യപാദംവരെ വിലയിൽ സ്ഥിരത കൈവരിക്കാൻ പ്രയാസമാണെന്നും ചാഞ്ചാട്ടം തുടരുമെന്നുമാണ് റിപ്പോർട്ടുകൾ.

from money rss https://bit.ly/3leKtKo
via IFTTT

ഗുരുനാനാക് ജയന്തി: ഓഹരി, കമ്മോഡിറ്റി വിപണികള്‍ക്ക് അവധി

മുംബൈ: ഗുരുനാനാക് ജയന്തി പ്രമാണിച്ച് തിങ്കളാഴ്ച ഓഹരി വിപണികൾ പ്രവർത്തിക്കുന്നില്ല. ദേശീയ സൂചികയായ എൻഎസ്ഇയ്ക്കും മുംബൈ സൂചികയായ ബിഎസ്ഇക്കും അവധിയാണ്. ലോഹം, ബുള്ളിയൻ വിപണികൾ ഉൾപ്പടെയുള്ള കമ്മോഡിറ്റ് മാർക്കറ്റുകളും പ്രവർത്തിക്കുന്നില്ല. നവംബർ 27ന് ഓഹരി സൂചികകൾ നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. സെൻസെക്സ് 110 പോയന്റും നിഫ്റ്റി 18 പോയന്റുമണ് താഴ്ന്നത്. NSE, BSE shut today on account of Gurunanak Jayanti

from money rss https://bit.ly/39smN2I
via IFTTT

പാളയുണ്ടോ? പൊന്നിന്റെ വിലകിട്ടും!

തൃശ്ശൂർ:വിദേശവിപണികളിൽ വൻ ഡിമാൻഡാണ് പാളപ്പാത്രങ്ങൾക്ക്. കവുങ്ങിൻപാളകൾ കേരളത്തിൽ സമൃദ്ധമാണെങ്കിലും ഇവിടത്തെ പാള പ്ലേറ്റ് നിർമാണ യൂണിറ്റുകൾ പാളകൾ കൂടുതലും കൊണ്ടുവരുന്നത് കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിൽനിന്നാണ്. ഈ സംസ്ഥാനങ്ങളിൽ പൊഴിയുന്ന പാളകൾ പ്രദേശവാസികൾ ശേഖരിച്ച് നിർമാണയൂണിറ്റുകളിലെത്തിച്ച് വരുമാനം ഉണ്ടാക്കുന്നുണ്ട്. എന്നാൽ കേരളത്തിൽ ഉത്പാദിപ്പിക്കപ്പെടുന്ന പാളകളിൽ 90 ശതമാനവും നശിപ്പിക്കുന്നു. പാളകളുടെ വിപണിമൂല്യത്തെക്കുറിച്ച് അറിവില്ലാത്തതാണ് ഒരു കാരണം. ചെറുതും വലുതുമായി അമ്പതിലധികം പാളപ്ലേറ്റ് നിർമാണ യൂണിറ്റുകളാണ് സംസ്ഥാനത്തുള്ളത്. തൃശ്ശൂർ ജില്ലയിൽനിന്ന് യൂറോപ്പിലേക്കും ഗൾഫ് രാജ്യങ്ങളിലേക്കും പ്ലേറ്റുകൾ കയറ്റി അയയ്ക്കുന്ന യൂണിറ്റുകളുണ്ട്. തൃശ്ശൂരിലെ ദീപം പാം ഡിഷ് യൂണിറ്റിൽനിന്ന് വർഷത്തിൽ 24 ലക്ഷം പാളപ്ലേറ്റുകളാണ് കയറ്റുമതി ചെയ്യുന്നത്. വെള്ളനിറത്തിലുള്ള, പൊട്ടാത്തതും വളയാത്തതുമായ പാളകൾകൊണ്ട് നിർമിക്കുന്ന പ്ലേറ്റുകളാണ് കയറ്റുമതിക്ക് യോഗ്യമായത്. യൂറോപ്പിലാണെങ്കിൽ പ്ലേറ്റൊന്നിന് 16-ഉം ദുബായിൽ 13-ഉം രൂപ വരും. കവുങ്ങിൻപാളയുടെ വലുപ്പമനുസരിച്ച് മൂന്ന് മുതൽ 12 ഇഞ്ചുവരെ പല വലുപ്പത്തിലുള്ള പ്ലേറ്റുകൾ നിർമിക്കാനാവും. പ്രാദേശികതലത്തിൽ ലഭ്യമാക്കണം ജപ്പാനിലെയും ഇസ്രയേലിലെയും കമ്പനികളുമായി ചർച്ചകൾ നടക്കുന്നുണ്ട്. ആവശ്യത്തിനനുസരിച്ച് പ്ലേറ്റുകൾ നൽകാനാവാത്ത സ്ഥിതിയാണ്. മറ്റ് സംസ്ഥാനങ്ങളിൽനിന്ന് വാങ്ങി നിർമിക്കുന്നതിനാൽ പാളപ്ലേറ്റിന്റെ വില താരതമ്യേന കൂടുതലാണ്. അതൊഴിവാക്കാൻ പ്രാദേശികമായി കവുങ്ങിൻപാളകൾ ലഭ്യമാവണം. സാധാരണക്കാർക്ക് അധികവരുമാനം ലഭിക്കും. അതോടെ വിലകുറച്ച് വിൽക്കാനാവും. പ്ലേറ്റ് നിർമാണം കഴിഞ്ഞുള്ള പാളയവശിഷ്ടങ്ങൾ കന്നുകാലിത്തീറ്റയായി മാറ്റുകയും ചെയ്യാം. പാള ഉപയോഗിച്ച് അമ്പതിലധികം പാത്രങ്ങൾ നിർമിക്കുന്നുണ്ട്. -ടി.കെ. രാജേഷ് കുമാർ, ഒളരി ദീപം പാം ഡിഷ് യൂണിറ്റ് ഉടമ തൊഴിലവസരങ്ങൾ വർധിക്കും 20 കൊല്ലമായി പാളപ്ലേറ്റ് നിർമാണവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നു. എളമരം കരീം വ്യവസായമന്ത്രി ആയിരിക്കുമ്പോൾ പാളപ്ലേറ്റ് നിർമാണയൂണിറ്റുകൾ തുടങ്ങുന്നതിനെക്കുറിച്ച് ആലോചിച്ചിരുന്നു. എന്നാൽ ആ പദ്ധതി നടന്നില്ല. 2002-ൽ ആർ.ബി.ഐ.യും കനറാ ബാങ്കും സർവേ നടത്തി വ്യവസായം വിജയകരമാവുമെന്ന് റിപ്പോർട്ടും നൽകിയിരുന്നു. പദ്ധതിയെക്കുറിച്ച് രാഷ്ട്രപതി എ.പി.ജെ. അബ്ദുൾകലാമുമായി സംസാരിക്കാൻ രാഷ്ട്രപതിഭവനിൽ പോയിരുന്നു. പാളകൾ ശേഖരിക്കുന്ന ചുമതല കുടുംബശ്രീയെ ഏൽപ്പിക്കുകയും ചെയ്യാം. -ലോനപ്പൻ പന്തല്ലൂക്കാരൻ, തൃശ്ശൂരിലെ ആദ്യകാല പാളപ്ലേറ്റ് ഇന്നൊവേറ്റർ

from money rss https://bit.ly/2Jsvore
via IFTTT

രാജ്യത്തെ വിദേശനാണ്യ ശേഖരം റെക്കോഡ് ഉയരത്തിൽ

ഇന്ത്യയുടെ വിദേശനാണ്യ കരുതൽ ശേഖരം നവംബർ 20-ന് അവസാനിച്ച ആഴ്ചയിൽ 251.8 കോടി ഡോളർ ഉയർന്ന് 57,529 കോടി ഡോളറിലെത്തി റെക്കോഡിട്ടു. തൊട്ടു മുൻ ആഴ്ച 427.7 കോടി ഡോളറിന്റെ വർധന കൈവരിച്ചിരുന്നു. ശേഖരത്തിൽ വിദേശനാണ്യ കറൻസി ആസ്തികൾ വൻതോതിൽ ഉയർന്നിട്ടുണ്ട്. ഡോളറിനെതിരേ യൂറോ, പൗണ്ട്, യെൻ എന്നിവയുടെ വിലയിൽ ഉണ്ടായ ഏറ്റക്കുറച്ചിൽ ശേഖരത്തിൽ പ്രതിഫലിച്ചിട്ടുണ്ട്. അതേസമയം, സ്വർണ ശേഖരത്തിന്റെ മൂല്യത്തിൽ 33.9 കോടി ഡോളറിന്റെ കുറവുണ്ടായി. ഇതോടെ കരുതൽ ശേഖരത്തിൽ സ്വർണത്തിന്റെ വിഹിതം 3601.5 കോടി ഡോളറായി താഴ്ന്നു.

from money rss https://bit.ly/33t0Eh6
via IFTTT