121

Powered By Blogger

Sunday, 29 November 2020

നേട്ടത്തില്‍ യുഎസ് വിപണിയെ പിന്നിലാക്കി ഇന്ത്യ: ആഗോളതലത്തില്‍ രണ്ടാമത്

ലോകത്തൊട്ടാകെയുള്ള ഓഹരി വിപണികളിൽ മികച്ച മുന്നേറ്റം നടത്തി രാജ്യത്തെ സൂചികകൾ. മാർച്ചിലെ കനത്ത തകർച്ചയിൽനിന്ന് 76ശതമാനമാണ് ഓഹരി സൂചികകൾ ഉയർന്നത്. ലോകത്തെ 10 പ്രമുഖ ഓഹരി സൂചികകളുമായി താരതമ്യംചെയ്താൽ നേട്ടത്തിന്റെ കാര്യത്തിൽ രാജ്യത്തെ വിപണി രണ്ടാം സ്ഥാനത്താണ്. കനേഡിയൻ ഓഹരി സൂചികകളാണ് 79ശതമാനം നേട്ടത്തോടെ മുന്നിൽ. യുഎസ് വിപണി 73ശതമാനത്തോടെ മൂന്നാമതുമെത്തി. വിദേശ നിക്ഷേപം ഒഴുകിയെത്തിയതോടെ ഇന്ത്യൻ ഓഹരി വിപണി ഇപ്പോൾ റെക്കോഡ് വിപണിമൂല്യത്തിലാണ്. 2.31 ലക്ഷംകോടി രൂപയാണ് മൊത്തം മൂല്യം. വായ്പ നയത്തിലെ അനുകൂലഘടകങ്ങളും യുഎസ് തിരഞ്ഞെടുപ്പിനെതുടർന്ന് അനിശ്ചിതത്വം നിങ്ങിയതും ആഭ്യന്തര സൂചികകൾക്ക് കരുത്തുപകർന്നു. കോവിഡ് വാക്സിൻ സംബന്ധിച്ച ശുഭസൂചനകളാണ് വിപണിയിൽ അടുത്തയിടെയുണ്ടായ മുന്നേറ്റത്തിന്റെ പ്രധാനകാരണം. വിപണിയിലെ നേട്ടത്തിനുപിന്നിൽ ചെറുകിട നിക്ഷേപകരുടെ പങ്കാളിത്തവും ചെറുതല്ല. എൻഎസ്ഇയിലെ പ്രതിദിന കാഷ് മാർക്കറ്റ് വിറ്റുവരവ് റെക്കോഡ് നിലവാരമായ 1.47 ലക്ഷം കോടി രൂപയിലെത്തി. നവംബറിൽ 8.32 ബില്യൺ ഡോളരാണ് വിദേശ നിക്ഷേപകർ രാജ്യത്തെ ഓഹരിയിലിറക്കിയത്. 2020ൽ ഇതുവരെ ഇവരുടെ വിഹിതം 14.87 ബില്യൺ ഡോളറാണ്. മാർച്ചിലെ തകർച്ചയ്ക്കുശേഷം മികച്ച നേട്ടമുണ്ടാക്കിയത് ഐടി, ബാങ്ക് ഓഹരികളാണ്. ടെലികോം, എഫ്എംസിജി ഓഹരികൾ നഷ്ടത്തിൽമുമ്പന്തിയിലുമായി. നിക്ഷേപകരുടെ വാങ്ങൽ താൽപര്യം കുറച്ചുകാലംകൂടി നിലനിൽക്കുമെന്നുതന്നെയാണ് വിലയിരുത്തൽ. പ്രതീക്ഷിച്ചതിനു വിപരീതമായി സെപ്റ്റംബർ പാദത്തിലെ കമ്പനികളുടെ അറ്റാദായത്തിലെ വർധനയും ഇതിന് അടിവരയിടുന്നു.

from money rss https://bit.ly/3mp8Zd5
via IFTTT