121

Powered By Blogger

Wednesday, 21 April 2021

വീണ്ടും കുതിപ്പ്: പവന്റെ വില 36,000 കടന്നു

സംസ്ഥാനത്ത് സ്വർണവിലയിൽ കുതിപ്പ് തുടരുന്നു. പവന്റെ വില 200 രൂപകൂടി 36,080 രൂപയായി. 4510 രൂപയാണ് ഗ്രാമിന്റെ വില. 35,880 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്റെവില. ആഗോള വിപണിയിലും വിലവർധിച്ചിട്ടുണ്ട്. സ്പോട് ഗോൾഡ് വില ഔൺസിന് 1,793.32 ഡോളർ നിലവാരത്തിലെത്തി. യുഎസ് ട്രഷറി ആദായം കുറഞ്ഞതും ഡോളർ ദുർബലമായതുമാണ് സ്വർണവിലയിൽ വർധനവുണ്ടാക്കിയത്. അതേസമയം, തുടർച്ചയായ ദിവസങ്ങളിലെ വർധനവിനുശേഷം എംസിഎക്സ് ഫ്യൂച്ചേഴ്സ് വില പത്ത് ഗ്രാം 24 കാരറ്റ് സ്വർണത്തിന് 48,195 രൂപ നിലവാരത്തിലെത്തി....

സെൻസെക്‌സിൽ 466 പോയന്റ് നഷ്ടത്തോടെ തുടക്കം: നിഫ്റ്റി 14,200ന് താഴെയെത്തി

മുംബൈ: കഴിഞ്ഞ ദിവസത്തെ അവധിക്കുശേഷം വിപണിയിൽ വ്യാപാരം ആരംഭിച്ചത് നഷ്ടത്തോടെ. നിഫ്റ്റി 14,200ന് താഴെയെത്തി. കോവിഡ് വ്യാപനഭീഷണി നിലനൽക്കുന്നതാണ് സൂചികകളുടെ കരുത്ത് ചോർത്തിയത്. 466 പോയന്റാണ് സെൻസെക്സിലെ നഷ്ടം. 47,239ലാണ് വ്യാപാരം ആരംഭിച്ചത്. നിഫ്റ്റി 136 പോയന്റ് താഴ്ന്ന് 14,159ലുമാണ്. ബിഎസ്ഇയിലെ 427 കമ്പനികളുടെ ഓഹരികൾ നഷ്ടത്തിലും 430 ഓഹരികൾ നേട്ടത്തിലുമാണ്. 94 ഓഹരികൾക്ക് മാറ്റമില്ല. പവർഗ്രിഡ് കോർപ്, ഇൻഫോസിസ്, ഭാരതി എയർടെൽ, എച്ച്ഡിഎഫ്സി, ഐടിസി, ടൈറ്റാൻ,...

ഇന്ത്യ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകും

കൊച്ചി: 2040-ഓടെ ആഗോള മൊത്തം ആഭ്യന്തര ഉത്പാദനത്തിൽ (ജി.ഡി.പി.) ഇന്ത്യയുടെ വിഹിതം ഗണ്യമായി ഉയരുമെന്നും ലോകത്തിലെ സാമ്പത്തിക ശക്തികളിൽ മുന്നാം സ്ഥാനത്തെത്തുമെന്നും റിപ്പോർട്ട്. യു.എസ്. നാഷണൽ ഇന്റലിജൻസ് കൗൺസിൽ പ്രസിദ്ധീകരിച്ച ഗ്ലോബൽ ട്രെൻഡ്സ് റിപ്പോർട്ടിന്റെ ഏഴാം പതിപ്പിൽ പറയുന്നു. ഓക്സ്ഫഡ് ഇക്കണോമിക്സിന്റേതാണ് റിപ്പോർട്ട്. 2020-ൽ ആഗോള ജി.ഡി.പി.യിൽ ഇന്ത്യയുടെ വിഹിതം 3.1 ശതമാനമാണ്. 2040-ൽ ഇത് ഇരട്ടിയായി ഉയർന്ന് 6.1 ശതമാനമാകുമെന്നാണ് നിരീക്ഷണം. ആഗോള റാങ്കിങ്ങിൽ...