121

Powered By Blogger

Sunday, 1 November 2020

മണിപ്പാല്‍ ഹോസ്പിറ്റല്‍സ് കൊളംബിയ ഏഷ്യയെ ഏറ്റെടുക്കുന്നു: ഇടപാട് 2000 കോടി രൂപയുടെ

രാജ്യത്തെ വൻകിട ആശുപത്രികളിലൊന്നായ മണിപ്പാൽ ഹോസ്പിറ്റൽസ് കൊളംബിയ ഏഷ്യ ഹോസ്പിറ്റലിനെ ഏറ്റെടുക്കുന്നു. 2000 കോടിയിലേറെരൂപയ്ക്കാണ് കൊളംബിയ ഏഷ്യയുടെ 100ശതമാനം ഓഹരിയും വാങ്ങുതെന്നാണ് റിപ്പോർട്ട്. ഇതോടെ ഇന്ത്യയുടെ കിഴക്കൻ പ്രദേശത്തുകൂടി മണിപ്പാൽ ഹോസ്പിറ്റലിന്റെ സാന്നിധ്യം ശക്തമാകും. ഏറ്റെടുക്കൽ പൂർത്തിയാകുന്നതോടെ 15 നഗരങ്ങളിലായി 7,500 ബെഡ്ഡുകളുള്ള ആശുപത്രി ശൃംഖലയായി മണിപ്പാൽ മാറും. 4,000 ഡോക്ടർമാർ ഉൾപ്പടെ 10,000 ജീവനക്കാരാകും ഉണ്ടാകുക. മണിപ്പാൽ ആശുപത്രിയുടെ ക്ലിനിക്കൽ വൈദഗ്ധ്യം കോളംബിയ ഏഷ്യയുടെ ആശുപത്രികളിലും ലഭ്യമാകാൻ ലയനം സഹായകരമാകും. ബെംഗളുരു, മൈസൂർ, കൊൽക്കത്ത, ഗുരുഗ്രാം, ഗാസിയാബാദ്, പാട്യാല, പുണെ തുടങ്ങിയ നഗരങ്ങളിലുൾപ്പടെ കൊളംബിയ ഏഷ്യയ്ക്ക് 11 ആശുപ്രതികളാണുള്ളത്. 1,300ഓളം ബെഡ്ഡുകളുമുണ്ട്. Manipal Hospitals to acquire Columbia Asia Hospitals for Rs 2,000 cr

from money rss https://bit.ly/3ef2iam
via IFTTT

റിലയന്‍സിന്റെ ഓഹരി വില 5% താഴ്ന്നു: അഞ്ചുമാസത്തിനിടെയിലെ ഒരൊറ്റ ദിവസത്തെ വലിയ വീഴ്ച

നടപ്പ് സാമ്പത്തിക വർഷത്തെ രണ്ടാം പാദത്തിലെ പ്രവർത്തനഫലം പ്രതീക്ഷയ്ക്കൊത്തുയരാതിരുന്നതിനെതുടർന്ന് റിലയൻസിന്റെ ഓഹരി വില 2000 രൂപയ്ക്കു താഴെപ്പോയി. ബിഎസ്ഇയിൽ ഓഹരി വില അഞ്ചുശതമാത്തോളം ഇടിഞ്ഞ് 1,952.50 രൂപ നിലവാരത്തിലെത്തി. കഴിഞ്ഞ മെയ്ക്കുശേഷം ഒരൊറ്റ ദിവസംകൊണ്ട് ഇത്രയും വിലയിടിയുന്നത് ഇതാദ്യമായാണ്. ഒരുവർഷത്തിനിടെ 35.24ശതമാനം ഉയർന്ന ഓഹരി വിലയിൽ ഒരുമാസംകൊണ്ട് 11.44ശതമാനമണ് ഇടിവുണ്ടായത്. വിപണിമൂല്യമാകട്ടെ 13.36 ലക്ഷത്തിലേയ്ക്ക് താഴുകയും ചെയ്തു. സെപ്റ്റംബർ പാദത്തിലെ കമ്പനിയുടെ അറ്റാദായത്തിൽ 15ശതമാനം ഇടിവാണുണ്ടായത്. ലാഭം 9,567 കോടിയായി കുറഞ്ഞു. മൂൻവർഷം ഇതേകാലയളവിൽ 11,262 കോടി രൂപയായിരുന്നു അറ്റാദായം. പട്രോ കെമിക്കൽ, എണ്ണശുദ്ധീകരണമേഖലകളിലുണ്ടായ തളർച്ചയാണ് അറ്റാദായത്തെ ബാധിച്ചത്. കഴിഞ്ഞമാർച്ചിൽ എക്കാലത്തെയും താഴ്ന്ന നലവാരത്തിലെത്തിയ ഓഹരി വില, വിദേശ നിക്ഷേപം വൻതോതിലെത്തിയതോടെയാണ് കുതിക്കാൻ തുടങ്ങിയത്. RIL shares slip 5% as profit declines; biggest single day fall in five months

from money rss https://bit.ly/3epdhy4
via IFTTT

മലയാളി സ്റ്റാർട്ട്അപ്പിന് 7.50 കോടിയുടെ ഫണ്ടിങ്

കോട്ടയം സ്വദേശി പ്രശാന്ത് മാടവനയുടെ നേതൃത്വത്തിലുള്ള ഇൻഷുർ-ടെക് സ്റ്റാർട്ട്അപ്പായ 'ഫീഡോ' 7.50 കോടി രൂപയുടെ മൂലധന നിക്ഷേപം നേടി. വെഞ്ച്വർ ക്യാപിറ്റൽ ഫണ്ടായ യൂണീകോൺ ഇന്ത്യ വെഞ്ച്വേഴ്സിന്റെ നേതൃത്വത്തിലുള്ള നിക്ഷേപകരാണ് മൂലധനം ലഭ്യമാക്കിയിരിക്കുന്നത്. സീ ഫണ്ട്, മാക്സ് ബൂപ ഇൻഷുറൻസ് കമ്പനി മുൻ മാനേജിങ് ഡയറക്ടർ ആശിഷ് മെഹ്റോത്ര എന്നിവരും സീരീസ് 'എ' ഫണ്ടിങ്ങിനു മുന്നോടിയായുള്ള ഈ റൗണ്ടിൽ പങ്കാളികളായി. നിർമിത ബുദ്ധി (എ.ഐ.) യുടെ സഹായത്തോടെ ഇൻഷുറൻസ് പോളിസി ഉടമകളുടെ ആരോഗ്യ സ്ഥിതിയെക്കുറിച്ച് ലൈഫ് ഇൻഷുറൻസ്, ഹെൽത്ത് ഇൻഷുറൻസ് കമ്പനികൾക്ക് മനസ്സിലാക്കിക്കൊടുക്കുകയാണ് ഫീഡോ ചെയ്യുന്നത്. പോളിസി ഉടമയുടെ ഫോട്ടോയിൽനിന്നാണ് അവർ പുകവലിക്കുന്നവരാണോ എന്നും ഭാവിയിൽ ഉണ്ടായേക്കാവുന്ന ആരോഗ്യപ്രശ്നങ്ങൾ എന്തൊക്കെയാണെന്നും മനസ്സിലാക്കുന്നത്. വായ്പയെടുക്കുമ്പോൾ പരിശോധിക്കുന്ന സിബിൽ ക്രെഡിറ്റ് സ്കോറിന്റെ മാതൃകയിൽ ഇൻഷുറൻസ് പോളിസി ഉടമയുടെ ഹെൽത്ത് സ്കോർ ഇവർ തയ്യാറാക്കുന്നു. നിർമിത ബുദ്ധിയുടെ സഹായത്തോടെ തയ്യാറാക്കുന്ന ഇതിന് 'ഫീഡോ സ്കോർ' എന്നാണ് പേരിട്ടിരിക്കുന്നത്. മികച്ച സ്കോർ ഉള്ളവർ ആരോഗ്യപരമായി റിസ്ക് കുറവുള്ളവരായിരിക്കും. അതിനാൽ, ഇൻഷുറൻസ് റെഗുലേറ്ററി ഡെവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐ.ആർ.ഡി.എ.ഐ.) യുടെ മാനദണ്ഡങ്ങൾക്ക് അനുസരിച്ച് ന്യായമായ പ്രീമിയം തിട്ടപ്പെടുത്താൻ കഴിയും. ഈ സംവിധാനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാനും കൂടുതൽ വിപണികളിലേക്ക് കടക്കാനുമാണ് പുതുതായി സമാഹരിക്കുന്ന തുക വിനിയോഗിക്കുകയെന്ന് ഫീഡോ കോ-ഫൗണ്ടറും സി.ഇ.ഒ.യുമായ പ്രശാന്ത് മാടവന 'മാതൃഭൂമി'യോട് പറഞ്ഞു. പ്രവർത്തനം തുടങ്ങി മൂന്നു വർഷം പിന്നിടും മുമ്പ് ലാഭത്തിലെത്തിയ സ്റ്റാർട്ട്അപ്പാണ് ഫീഡോ. നിലവിൽ ഇന്ത്യയിലെ ഏതാനും ഇൻഷുറൻസ് കമ്പനികൾക്കാണ് ഫീഡോ സേവനം ലഭ്യമാക്കുന്നത്. വൈകാതെ വിദേശങ്ങളിലേക്കും പ്രവർത്തനം വ്യാപിപ്പിക്കും. ഇൻഷുറൻസ് സാന്ദ്രത ഏറ്റവും കുറവുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യയെന്നും ഈ കുറവ് നികത്താൻ ഫീഡോ പോലുള്ള സംരംഭങ്ങളിലൂടെ കഴിയുമെന്നും യൂണീകോൺ ഇന്ത്യ വെഞ്ച്വേഴ്സ് മാനേജിങ് പാർട്ണർ അനിൽ ജോഷി പറഞ്ഞു. ചികിത്സയ്ക്ക് പണമില്ലാതെ ലക്ഷക്കണക്കിന് കുടുംബങ്ങളാണ് രാജ്യത്ത് കടക്കെണിയിലാകുന്നതെന്നും മികച്ച ഹെൽത്ത് സ്കോറിലൂടെ ആരോഗ്യച്ചെലവ് സാധാരണക്കാർക്കു പോലും താങ്ങാവുന്നതാക്കുകയാണ് ഫീഡോയുടെ ലക്ഷ്യമെന്നും പ്രശാന്ത് വ്യക്തമാക്കി. ആക്സഞ്ചർ, ജനറൽ മോട്ടോഴ്സ്, ജെ.ഡി.ഇർവിങ് എന്നിവിടങ്ങളിൽ ജോലി ചെയ്തിട്ടുള്ള പ്രശാന്ത് മാടവന, 2017-ൽ സുഹൃത്ത് ആന്ധ്ര സ്വദേശി അരുൺ മല്ലവരപ്പുവുമായി ചേർന്നാണ് ഫീഡോ എന്ന സ്റ്റാർട്ട്അപ്പിന് തുടക്കം കുറിച്ചത്. ടോക്യോ മെട്രോപൊളിറ്റൻ ഗവൺമെന്റിൽനിന്ന് ജപ്പാനിലേക്ക് ക്ഷണം ലഭിച്ച ഫീഡോ, ആക്സഞ്ച്വർ ഫിൻടെക് ഇന്നവേഷൻ ലാബിന്റെ ഭാഗമാണ്. ഐ.ടി. കമ്പനികളുടെ കൂട്ടായ്മയായ നാസ്കോമിന്റെ അംഗീകാരവും ലഭിച്ചിട്ടുണ്ട്.

from money rss https://bit.ly/2TQHPPv
via IFTTT

ആഗോള ടെക് ഭീമന്മാര്‍ക്ക് ലാഭക്കുതിപ്പ്

കോവിഡ് വ്യാപനം ഉയർത്തിയ സാമ്പത്തിക മാന്ദ്യത്തിനിടയിലും ലോകത്തിലെ ഏറ്റവും വലിയ ടെക് കമ്പനികളായ ആമസോൺ, ആപ്പിൾ, ആൽഫബെറ്റ് (ഗൂഗിൾ), ഫെയ്സ്ബുക്ക് എന്നിവയ്ക്ക് വമ്പൻ ലാഭം. കഴിഞ്ഞ മൂന്നു മാസക്കാലയളവിൽ നാലു കമ്പനികളുടെയും കൂടി മൊത്തം അറ്റാദായം 3,800 കോടി ഡോളർ വരും. അതായത്, 2.85 ലക്ഷം കോടി രൂപ. ക്ലൗഡ് കംപ്യൂട്ടിങ്, ഇ-കൊമേഴ്സ്, ഡിജിറ്റൽ ഉള്ളടക്കം എന്നിവയ്ക്ക് ലോക്ഡൗൺ കാലത്ത് പ്രസക്തിയേറിയതാണ് ടെക് കമ്പനികൾക്ക് നേട്ടമായത്. Tech giants report higher profits

from money rss https://bit.ly/3mCt4MG
via IFTTT

സെന്‍സെക്‌സില്‍ 125 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: തുടർച്ചയായ ദിവസങ്ങളിലെ നഷ്ടത്തിനൊടുവിൽ വ്യാപാര ആഴ്ചയുടെആദ്യദിനത്തിൽ പ്രതീക്ഷയോടെ വിപണി. സെൻസെക്സ് 125 പോയന്റ് നേട്ടത്തിൽ 39,739ലും നിഫ്റ്റി 31 പോയന്റ് ഉയർന്ന് 11673ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 782 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 319 ഓഹരികൾ നഷ്ടത്തിലുമാണ്. 47 ഓഹരികൾക്ക് മാറ്റമില്ല. ഐസിഐസിഐ ബാങ്ക്, ഇൻഡസിന്റ് ബാങ്ക്, ഹീറോ മോട്ടോർകോർപ്, പവർഗ്രിഡ് കോർപ്, ഭാരതി എയർടെൽ, ടെക് മഹീന്ദ്ര, എസ്ബിഐ, അദാനി പോർട്സ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. യുപിഎൽ, റിലയൻസ്, ഐഒസി, ഐഷർ മോട്ടോഴ്സ്, ഹിൻഡാൽകോ, ടിസിഎസ്, ബ്രിട്ടാനിയ, വിപ്രോ, ഡവീസ് ലാബ്, ടാറ്റ മോട്ടോഴ്സ്, ടാറ്റ സ്റ്റീൽ, ഒഎൻജിസി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. ബന്ധൻ ബാങ്ക്, എച്ച്ഡിഎഫ്സി, എൻടിപിസി തുടങ്ങി 61 കമ്പനികളാണ് സെപ്റ്റംബർ പാദത്തിലെ പ്രവർത്തനഫലം തിങ്കളാഴ്ച പുറത്തുവിടുന്നത്.

from money rss https://bit.ly/2TM5L6F
via IFTTT