മ്യൂച്വൽ ഫണ്ട് വ്യവസായത്തിന് പുതിയ ഉണർവുണ്ടാക്കിയാണ് 2013 ജനുവരി ഒന്നിന് സെബി ഡയറക്ട് പ്ലാനുകൾ അവതരിപ്പിച്ചത്. വിതരണക്കാരുടെയോ ഏജന്റുമാരുടെയോ സഹായമില്ലാതെ നിക്ഷേപകന് നേരിട്ട് ഡയറക്ട് പ്ലാനുകൾ വഴി മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കാൻ ഇതോടെ വഴിയൊരുങ്ങി. പുതിയ പ്ലാൻ അവതരിപ്പിച്ച് ആറുവർഷം പിന്നിടുമ്പോൾ ഫണ്ടുകളുടെ മൊത്തം ആസ്തിയിൽ 11 ലക്ഷം കോടി രൂപ ഈ വിഭാഗത്തിൽ നിക്ഷേപമായെത്തി. അതായത് മൊത്തം ആസ്തിയിൽ 42 ശതമാനം. ഡെറ്റ് ഫണ്ടിലാണ് ഡയറക്ട് പ്ലാനുകൾ വഴി കൂടുതൽ നിക്ഷേപമെത്തിയത്. 74 ശതമാനം. ബാക്കിയുള്ളവ ഓഹരി, ഹൈബ്രിഡ് ഫണ്ടുകളിലും ഇടിഎഫിലുമാണ്. കമ്മീഷൻ വഴിയുള്ള നഷ്ടംഒഴിവാക്കാൻ ഇൻസ്റ്റിറ്റിയൂഷണൽ നിക്ഷേപകർ കൂട്ടത്തോടെ നേരിട്ടുള്ള നിക്ഷേപത്തിലേയ്ക്കുമാറി. ഓൺലൈൻ വഴി മികച്ച ഫണ്ടുകൾ തിരഞ്ഞെടുക്കാനുള്ള അവസരം വർധിച്ചതോടെ വ്യക്തിഗത നിക്ഷേപകരും ഡയറക്ട് പ്ലാനുകളുടെ ആവശ്യക്കാരായി. മാതൃഭൂമിഡോട്ട്കോം മണി പോലുള്ള വിവിധ വെബ്സൈറ്റുകൾ, ബ്ലോഗുകൾ, സാമ്പത്തിക പ്രസിദ്ധീകരണങ്ങൾ എന്നിവ ഫണ്ടുകൾ തിരഞ്ഞെടുക്കാൻ നിക്ഷേപകനെ സഹായിച്ചു. അതോടൊപ്പം ഡയറക്ട് പ്ലാനുകളിൽ നിക്ഷേപിക്കാൻ സൗജന്യ പോർട്ടലുകൾ സഹായത്തിനെത്തിയതും നിക്ഷേപകന് ഗുണകരമായി. എംഎഫ് യൂട്ടിലിറ്റി, മൂച്വൽ ഫണ്ട് രജിസ്ട്രാർമാരായ കാംസ്, കാർവി എന്നിവയുടെ വെബ്സൈറ്റുകൾ, പേ ടിഎം മണി, സെറോധ കോയിൻ എന്നിവ ഡയറക്ട് പ്ലാനുകളിൽ നിക്ഷേപിക്കാൻ അവസരമൊരുക്കി. വ്യത്യസ്ത എഎംസികളിലെ ഫണ്ടുകളിൽ നിക്ഷേപിക്കാൻ ഒരൊറ്റ വൈബ് സൈറ്റുവഴി കഴിയുമെന്നതും നിക്ഷേപകനെ ആകർഷിച്ചു. ഇവയുടെയെല്ലാം മൊബൈൽ ആപ്പുകളും സമാന സൗകര്യം നൽകി. ഡയറക്ട് പ്ലാനുകൾ ആകർഷകമാക്കാൻ സെബിയും രംഗത്തിറങ്ങി. ഡയറക്ട് പ്ലാനുകളുടെ ചാർജുകൾ വൻതോതിൽ കുറയ്ക്കുന്നതിന് ഫണ്ടുകമ്പനികൾക്കുമേൽ സമ്മർദം ചെലുത്തി. റഗുലർ പ്ലാനുകളെ അപേക്ഷിച്ച് ഡയറക്ട് പ്ലാനുകളുടെ ചാർജുകളിൽ നിക്ഷേപകർക്ക് നൽകുന്ന കമ്മീഷൻ തുക കുറയാൻ അതിലൂടെ ഇടയാക്കി. റഗുലർ പ്ലാനുകൾക്കും ഡയറക്ട് പ്ലാനുകൾക്കുമുള്ള വ്യത്യസ്ത തരത്തിലുള്ള മാനേജുമെന്റ് ചാർജിന് നിയന്ത്രണംവന്നു. ഡയറക്ട് പ്ലാനുകൾ നിക്ഷേപകരിലെത്തിക്കുന്നതിനായി ബോധവത്കരണത്തിനായി ആംഫിയെ രംഗത്തിറക്കി. നിരക്കിളവ് മികച്ച നേട്ടമായി ലാർജ് ക്യാപ്, മൾട്ടി ക്യാപ്, മിഡ് ക്യാപ് ഫണ്ടുകളുടെ ഡയറക്ട് പ്ലാനുകൾക്ക് റഗുലർ പ്ലാനുകളെ അപേക്ഷിച്ച് മൊത്തം ചെലവിനത്തിൽ(ടോട്ടൽ എക്സ്പെൻസ് റേഷ്യോ-TER) 1.2 ശതമാനത്തിന്റെ കുറവുണ്ടായി. ഹൈബ്രിഡ് ഫണ്ടുകളിൽ 0.75 ശമതാനം മുതൽ ഒരു ശതമാനംവരെയും ഡെറ്റ് ഫണ്ടുകളിൽ വിവിധ കാറ്റഗറികളിലായി 0.20 ശതമാനം മുതൽ 0.70 ശതമാനംവരെയും കുറവുണ്ടായി. ഡയറക്ട് പ്ലാനുകൾ രംഗത്തെത്തി ആറുവർഷം പിന്നിടുമ്പോൾ നിക്ഷേപകന്റെ ആദായത്തിലും അത് കാര്യമായി പ്രതിഫലിച്ചു. റഗുലർ പ്ലാനുകളെ അപേക്ഷിച്ച് ഡയറക്ട് പ്ലാനുകളുടെ വാർഷികാദായത്തിൽ ഒന്നു മുതൽ ഒന്നര ശതമാനംവരെ അധികനേട്ടം ലഭിച്ചു. ഹൈബ്രിഡ് കാറ്റഗറിയിൽ ഇത് 0.80 ശതമാനം മുതൽ ഒരു ശതമാനംവരെയാണ്. ഡറ്റിലാകട്ടെ വാർഷിക ആദായത്തിൽ 0.20 മുതൽ 0.50 ശതമാനംവരെയും കൂടുതൽ നേട്ടം ലഭിച്ചു. വിതരണക്കാരുടെയോ അഡൈ്വസർമാരുടെയോ ഉപദേശമില്ലാതെ ഫണ്ടുകൾ തിരഞ്ഞെടുക്കുമ്പോൾ നല്ലരീതിയിൽ ഹോംവർക്ക് ആവശ്യമാണെന്ന് നിക്ഷേപകൻ മനസിലാക്കണം. ഓരോരുത്തരുടെയും റിസ്ക് എടുക്കാനുള്ള ശേഷി പരിഗണിച്ചുവേണം ഫണ്ടുകൾ തിരഞ്ഞെടുക്കാൻ. കാലാകാലങ്ങളിൽ അവയുടെ പ്രവർത്തനം വിലയിരുത്താനും ആവശ്യമെങ്കിൽ ഫണ്ടുകൾ സ്വിച്ച് ചെയ്യുന്നതിനോ വിറ്റ് മാറുന്നതിനോ തീരുമാനമെടുക്കുന്നതിനും ഓൺലൈൻ സാധ്യതകളും സാമ്പത്തിക പ്രസിദ്ധീകരണങ്ങളും പ്രയോജനപ്പെടുത്തണം. നേട്ടത്തിലെ വ്യത്യാസത്തിന് ഉദാഹരണം Fund SIP Value Regular(lakhs) Direct Plan(lakhs) Expense(Regular) Expense(Direct) Axis Blue Chip 8.48 8.78 1.99% 0.81% HDFC Hybrid Equity 6.82 6.95 1.77% 1.17% ICICI Pru Bluechip 7.51 7.69 1.76% 1.20% SBI Bluechip 7.37 7.57 1.68% 1.05% Aditya Birla SL Equity 7.38 7.60 1.94% 1.13% Axis Focused 25 8.32 8.62 2.02% 0.73% പ്രതിമാസ എസ്ഐപി തുക 10,000 രൂപ. അഞ്ചുവർഷ കാലാവധി.മൊത്തം നിക്ഷേപം 6 ലക്ഷം.Data as on September 30, 2019. feedbacks to: antonycdavis@gmail.com നിക്ഷേപ പാഠങ്ങൾ ഒന്നുമുതൽ വായിക്കാം പാഠം ഒന്ന്: ഇങ്ങനെ ജീവിച്ചാൽ മതിയോ?
from money rss http://bit.ly/2W0NeUz
via
IFTTT