121

Powered By Blogger

Saturday, 19 October 2019

പായ്ക്കറ്റ് പാലിന്റെ 41 ശതമാനം സാമ്പിളുകളും ഗുണനിലവാരമില്ല; ഏഴെണ്ണം ഭക്ഷ്യയോഗ്യവുമല്ല

ന്യൂഡൽഹി: രാജ്യത്തുനിന്ന് ശേഖരിച്ച പായ്ക്ക് ചെയ്ത പാലിൽ 41 ശതമാനം സാമ്പിളുകളും സുരക്ഷിതമല്ലെന്ന് കേന്ദ്ര ഭക്ഷ്യസുരക്ഷാ വകുപ്പ് കണ്ടെത്തി. ഇതിൽതന്നെ ഏഴ് സാമ്പിളുകൾ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്നവയാണെന്നും ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാന്റേഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ(എഫ്എസ്എസ്എഐ)പറയുന്നു. 2018 മെയ്ക്കും 2019 മെയ്ക്കുമിടയിലാണ് പരിശോധനയ്ക്കുളള സാമ്പിളുകൾ ശേഖരിച്ചത്. സുരക്ഷിതമല്ലാത്ത പാൽ സാമ്പിളുകൾ അധികവും ലഭിച്ചത് ഡൽഹി, തമിഴ്നാട്, കേരളം എന്നിവിടങ്ങളിൽനിന്നാണ്. രാജ്യത്തൊട്ടാകെ നിന്ന് 6,432 സാമ്പിളുകളാണ് ഫുഡ് സേഫ്റ്റി വിഭാഗം പരിശോധനയ്ക്കായി ശേഖരിച്ചത്. ഈ സാമ്പിളുകളിലധികവും അഫ്ളടോക്സിൻ എം വണിന്റെ അളവ് അനുവദനീയമായതിലധികം കണ്ടെത്തിയതായി എഫ്എസ്എസ്എഐ സിഇഒ പവൻ അഗർവാൾ പറയുന്നു. പായ്ക്ക് ചെയ്ത പാലുകളിൽ ഈ ഫംഗസിന്റെ പരിശോധന നടത്തുന്നത് ഇതാദ്യമായാണ്. 1.2 ശതമാനം സാമ്പളുകളിൽനിന്ന്ും ആന്റിബയോട്ടിക്കിന്റെയും സാന്നിധ്യം കണ്ടെത്തി. യുപി, മഹാരാഷ്ട്ര, മധ്യപ്രദേശ് എന്നിവിടങ്ങളിൽനിന്നുള്ള സാമ്പിളുകളിൽനിന്നാണ് ആന്റിബയോട്ടിക്കിന്റെ അംശം കണ്ടെത്തിയത്. 77 സാമ്പിളുകളിലാണ് കീടനാശിനിയുടെ അംശം കണ്ടെത്തിയത്. കേരളത്തിൽനിന്നുള്ള ഒരു സാമ്പിളിൽനിന്ന് കീടനാശിനിയുടെ അംശംകണ്ടെത്തിയതായും അഗർവാൾ വ്യക്തമാക്കി.

from money rss http://bit.ly/33KuVFI
via IFTTT