ബാങ്ക് സ്ഥിര നിക്ഷേപത്തേക്കാൾ ഉയർന്ന പലിശ നൽകുന്ന ആർബിഐയുടെ സേവിങ്സ്(ടാക്സബിൾ)ബോണ്ടുകളിൽ നിക്ഷേപിക്കാനുള്ള അവസരം മെയ് 28വരെമാത്രം. മെയ് 27നാണ് ഇതുസംബന്ധിച്ച വിജ്ഞാപനം കേന്ദ്ര ബാങ്ക് പുറത്തിറക്കിയത്. വ്യാഴാഴ്ച ബാങ്ക് സമയത്തിനുള്ളിൽ നിക്ഷേപിച്ചാൽമാത്രമെ, കൂടുതൽ പലിശ നൽകുന്ന സർക്കാർ സെക്യൂരിറ്റിയുള്ള പദ്ധതിയിൽ പണംമുടക്കാനാകൂ. ബാങ്കുകൾ ശരാശരി ആറുശതമാനം പലിശ നൽകുന്നിടത്താണ് റിസർവ് ബാങ്ക് പുറത്തിറക്കിയിട്ടുള്ള ബോണ്ടുകൾക്ക് 7.75ശതമാനം വാർഷിക പലിശ വാഗ്ദാനം...