121

Powered By Blogger

Wednesday, 27 May 2020

മാളുകളില്‍നിന്ന് പ്രമുഖ ബ്രാന്‍ഡുകള്‍ ഒറ്റപ്പെട്ട ഷോപ്പുകളിലേയ്ക്ക് മാറുന്നു

രാജ്യം രണ്ടുമാസത്തിലേറെ അടച്ചിട്ടതോടെ മാളുകളിൽനിന്ന് പ്രമുഖ ബ്രാൻഡുകൾ ഒറ്റപ്പെട്ട ഷോപ്പികളുളള ചെറുകിട വ്യാപാര കേന്ദ്രങ്ങളിലേയ്ക്ക് മാറുന്നു. മക് ഡൊനാൾഡ് ഉൾപ്പടെയുള്ള പ്രമുഖ ഭക്ഷണ ബ്രാൻഡുകളാണ് മാളുകളിൽനിന്ന് ആദ്യംപടിയിറങ്ങുന്നത്. കോവിഡ് വ്യാപനത്തിന് ഏറെസാധ്യതയുള്ളതിനാലാണ് സർക്കാരുകൾ മാളുകൾ തുറക്കാൻ ഇനിയും അനുമതി നൽകാത്തത്. തിരക്കേറിയ നഗരങ്ങളിലാണ് പ്രധാനമാളുകളെല്ലാം പ്രവർത്തിക്കുന്നത്. അതുകൊണ്ടുതന്നെ സമൂഹ വ്യാപനമുണ്ടാകാതിരിക്കാനുള്ള മുൻകരുതലെന്നനിലയിലാണ് മാളുകൾ തുറക്കാത്തത്. അതേസമയം, ഒറ്റപ്പെട്ട സ്ഥലങ്ങളിൽ പ്രവർത്തനത്തിന് തടസ്സമില്ലാത്തതാണ് മാറിചിന്തിക്കാൻ ബ്രാൻഡുകളെ പ്രേരിപ്പിക്കുന്നത്. വാടകയും പരിപാലന ചെലവും കുറവാണെന്നതും കമ്പനികൾക്ക് ഗുണകരമായി. 2000ലാണ് മാൾ വിപ്ലവം രാജ്യത്ത് ആരംഭിക്കുന്നത്. പ്രമുഖ ബ്രാൻഡുകളുടെ ഷോപ്പുകളോടൊപ്പം വിനോദത്തിനുള്ള സൗകര്യങ്ങൾക്കൂടിവന്നതോടെ മാളുകൾ ജനപ്രിയ ഷോപ്പിങ് കേന്ദ്രങ്ങളായി. രാജ്യത്തെ എട്ട് പ്രമുഖ നഗരങ്ങളിലായി 126 മാളുകളാണുള്ളത്.

from money rss https://bit.ly/2AbUXbA
via IFTTT