121

Powered By Blogger

Wednesday, 27 May 2020

ഒരുമാസത്തിനിടെ രണ്ടാംതവണയും എസ്ബിഐ നിക്ഷേപ പലിശ കുറച്ചു

ഒരുമാസത്തിനിടെ രണ്ടാംതവണ എസ്ബിഐ നിക്ഷേപ പലിശ കുറച്ചു. എല്ലാ കാലാവധിയിലുമുള്ള പലിശയിൽ 40 ബേസിസ് പോയന്റിന്റെ കുറവാണ് വരുത്തിയത്. ഇതുപ്രകാരം 7 ദിവസം മുതൽ 45 ദിവസംവരെയുള്ള നിക്ഷേപങ്ങളുടെ പലിശ 2.9ശതമാനമായി. 46 ദിവസം മുതൽ 179 ദിവസംവരെയുള്ള പലിശ 3.9ശതമാനവുമാണ്. 180 ദിവസംമുതൽ ഒരുവർഷത്തിനുതാഴെ-4.4ശതമാനം ഒരുവർഷം മുതൽ 3വർഷംവരെ-5.1 ശതമാനം 3വർഷംമുതൽ 5 വർഷംവരെ-5.3ശതമാനം 5 മുതൽ 10വർഷംവരെ-5.4ശതമാനം. മുതിർന്ന പൗരന്മാർക്ക് അരശതമാനം പലിശ അധികം ലഭിക്കും. പുതുക്കിയ പലിശനിരക്കുകൾ മെയ് 27 മുതൽ നിലവിൽവന്നു. ആർബിഐ കഴിഞ്ഞയാഴ്ചയിൽ റിപ്പോ നിരക്കിൽ 40 ബേസിസ് പോയന്റിന്റെ കുറവുവരുത്തിയതിന്റെ പിന്നാലെയാണ് പലിശനിരക്കുകൾ ബാങ്ക് വീണ്ടും പരിഷ്കരിച്ചത്. മൂന്നുവർഷംവരെ കാലാവധിയുള്ള നിക്ഷേപങ്ങളുടെ പലിശഇതിനുമുമ്പ് കുറച്ചത് മെയ് 12നാണ്. 20 ബേസിസ് പോയന്റാണ് അന്നുകുറച്ചത്.

from money rss https://bit.ly/2XBJ5HI
via IFTTT