121

Powered By Blogger

Wednesday, 27 May 2020

ട്രൂകോളറിലെ വിവരങ്ങൾ ഡാർക്ക്‌വെബിൽ വിൽപ്പനയ്ക്ക്

മുംബൈ: കോളർ ഐ.ഡി. ആപ്പായ ട്രൂകോളറിലെ 4.75 കോടി ഇന്ത്യക്കാരുടെ വിവരങ്ങൾ ഡാർക്ക്വെബിൽ വിൽപ്പനയ്ക്ക്. അമേരിക്ക ആസ്ഥാനമായുള്ള സൈബിൾ എന്ന സൈബർ സെക്യൂരിറ്റി പ്ലാറ്റ്ഫോം ആണ് ഇത് റിപ്പോർട്ടുചെയ്തത്. ഇന്ത്യയിൽ വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ളവരുടെ വിവരങ്ങളാണ് ഇതിലുൾപ്പെട്ടിരിക്കുന്നതെന്നും വെറും ആയിരം ഡോളർ(ഏകദേശം 75,000 രൂപ)മാത്രമാണ് ഇതിനായി ചോദിച്ചിട്ടുള്ളതെന്നും ഇവർ പറയുന്നു. മഹാരാഷ്ട്ര, ബിഹാർ, ആന്ധ്രപ്രദേശ്, ഡൽഹി, ഹരിയാണ, മധ്യപ്രദേശ്, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ, ഒഡിഷ, പഞ്ചാബ് എന്നിവിടങ്ങളിൽനിന്നുള്ള വിവരങ്ങളാണ് കൂടുതലും. ഫോൺ നന്പർ, ആളുടെ പേര്, സ്ഥലം, ഇ-മെയിൽ, ഫെയ്സ്ബുക്ക് പ്രൊഫൈലിലെ വിവരങ്ങൾ, മൊബൈൽ കന്പനി തുടങ്ങിയ വിവരങ്ങളെല്ലാം തിരിച്ചാണ് നൽകിയിട്ടുള്ളത്. ഇതേക്കുറിച്ച് രാജ്യത്തെ സൈബർ കുറ്റാന്വേഷണ ഏജൻസികൾ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

from money rss https://bit.ly/2TKMLG1
via IFTTT

Related Posts:

  • കുതിപ്പ് തുടരുന്നു; സെന്‍സെക്‌സില്‍ 926 പോയന്റ് നേട്ടംമുംബൈ: വ്യാപാരം ആരംഭിച്ചയുടനെ ഓഹരി വിപണി വീണ്ടും കുതിച്ചു. സെൻസെക്സ് 926 പോയന്റ് നേട്ടത്തിൽ 38967ലും നിഫ്റ്റി 285 പോയന്റ് ഉയർന്ന് 11560ലുമാണ് വ്യാപാരം നടക്കുന്നത്. സെപ്റ്റംബർ 20ന് ധനമന്ത്രി കോർപ്പറേറ്റ് ടാക്സ് കുറച്ചതിനെതുടർന… Read More
  • രാജ്യത്ത് 500 കോടിയിലേറെ രൂപ വാര്‍ഷിക വരുമാനമുള്ളവര്‍ മൂന്നുപേര്‍ന്യൂഡൽഹി: രാജ്യത്ത് 500 കോടി രൂപയിലേറെ വാർഷിക വരുമാനമുള്ളവർ ആകെ മൂന്നുപേർ. ആദായ നികുതി വകുപ്പ് പുറത്തുവിട്ട കണക്കുകളിലാണ് ഇക്കാര്യമുള്ളത്. എന്നാൽ, 500 കോടി രൂപയിലേറെ വരുമാനമുള്ളവരുടെ പേരുവിവരങ്ങൾ വകുപ്പ് പുറത്തുവിട്ടിട്ടില്ല.… Read More
  • സെന്‍സെക്‌സില്‍ 96 പോയന്റ് നഷ്ടത്തോടെ തുടക്കംമുംബൈ: അവധി ദിവസം പിന്നിട്ട് വിപണിയിൽ വ്യാപാരം ആരംഭിച്ചത് നഷ്ടത്തിൽ. സെൻസെക്സിൽ 96 പോയന്റ് നഷ്ടത്തിൽ 39986ലും നിഫ്റ്റി 43 പോയന്റ് താഴ്ന്ന് 11978ലുമാണ് 9.40ഓടെ വ്യാപാരം നടന്നത്. ബിഎസ്ഇയിലെ 589 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 8… Read More
  • വില്പന കുറഞ്ഞു: പാര്‍ലെ 10,000 ജീവനക്കാരെ പിരിച്ചുവിടുന്നുന്യൂഡൽഹി: രാജ്യത്തെ ഏറ്റവും വലിയ ബിസ്ക്കറ്റ് വിപണനക്കമ്പനിയായ പാർലെ 10,000ത്തോളം ജീവനക്കാരെ പിരിച്ചുവിടുന്നു. ബിസ്ക്കറ്റിന്റെ ജിഎസ്ടി 18 ശതമാനമാക്കിയപ്പോൾ വില്പന കാര്യമായി ഇടിഞ്ഞതിനെതുടർന്നാണിതെന്ന് കമ്പനി പറയുന്നു. നേരത്തെ 1… Read More
  • ഐ.ടി.സി. മേധാവിയുടെ ശമ്പളം 6.16 കോടി രൂപരാജ്യത്തെ ഏറ്റവും വലിയ ഉപഭോക്തൃ ഉത്പന്ന കമ്പനികളിലൊന്നായ ഐ.ടി.സി.യുടെ ചെയർമാനും മാനേജിങ് ഡയറക്ടറുമായ സഞ്ജീവ് പുരി 2018-19 സാമ്പത്തികവർഷം പ്രതിഫലമായി നേടിയത് 6.16 കോടി രൂപ. മുൻവർഷത്തെ 4.06 കോടി രൂപയിൽ നിന്ന് 51 ശതമാനം വർധന. ചെ… Read More