121

Powered By Blogger

Wednesday, 27 May 2020

ധനകമ്മി നേരിടാന്‍ പണമിറക്കുന്നത് രാജ്യത്തെ സമ്പദ് വ്യവസ്ഥയെ തകിടംമറിക്കും

രാജ്യത്തെ സമ്പദ്ഘടന മാത്രമല്ല ധനാരോഗ്യവും മുമ്പൊരിക്കലും നേരിടേണ്ടി വന്നിട്ടില്ലാത്ത പ്രതിസന്ധി ഘട്ടത്തിലൂടെയാണ് കടന്നു പോകുന്നത്. 2021 സാമ്പത്തികവർഷത്തെ ധനകമ്മി ലക്ഷ്യമായ ജിഡിപിയുടെ 3.5 ശതമാനം എന്നത് സർക്കാരിനെ സംബന്ധിച്ചേടത്തോളം അസാധ്യം തന്നെയാണെന്നുവ്യക്തം. അനിശ്ചിതമായ സാമ്പത്തികാവസ്ഥയിൽ കുറയുന്ന നികുതി വരുമാനവും വിറ്റഴിക്കൽ ലക്ഷ്യം പൂർത്തിയാക്കുന്നതിലുള്ള ബുദ്ധിമുട്ടുമെല്ലാംചേർന്ന് ഖജനാവ് ശുഷ്കമാക്കിയിരിക്കുന്നു. 2021 സാമ്പത്തികവർഷം ജിഡിപി വളർച്ചാനിരക്ക് പ്രതികൂലമായിരിക്കുമെന്ന റിസർവ് ബാങ്കിന്റെ കണ്ടെത്തൽ ഇതിന് ആക്കംകൂട്ടുന്നു. ഇന്ത്യാ ഗവണ്മെമെന്റ് 2021 സാമ്പത്തികവർഷം വിപണിയിൽ നിന്നുള്ള മൊത്തംകടമെടുപ്പ് 7.8 ലക്ഷംകോടി രൂപയിൽനിന്ന് 12 ലക്ഷം കോടിരൂപയായി വർധിപ്പിച്ചിരിക്കുന്നു. കടമെടുപ്പിൽ 54 ശതമാനം വർധനവാണുണ്ടായിട്ടുള്ളത്. ഈപശ്ചാത്തലത്തിൽ ധന കമ്മി ജിഡിപിയുടെ ശതമാനം എന്നനിലയിൽ ഇരട്ട സംഖ്യ മറികടന്നാൽ അതിശയിക്കാനില്ല. 20 ലക്ഷം കോടിരൂപയുടെ സാമ്പത്തിക പാക്കേജ് സാമ്പത്തിക സ്ഥിതി വീണ്ടെടുക്കാൻ അപര്യാപ്തമാണെന്നാണു മനസിലാകുന്നത്. കാരണം ഈ തുകയുടെ വലിയൊരു ഭാഗം റിസർവ് ബാങ്കിന്റെ സാമ്പത്തിക ഉത്തേജക പദ്ധതിയുടെ ഭാഗമാണ്. മോശംധനസ്ഥിതി സർക്കാരിന്റെ സാമ്പത്തിക ഉത്തേജന ലക്ഷ്യം പരിമിതപ്പെടുത്തി എന്നുവേണം പറയാൻ. സാധാരണക്കാരന്റെ ഭാഷയിൽ കമ്മി പണമാക്കുക എന്നാൽ കൂടുതൽ കറൻസി അടിച്ചിറക്കുക എന്നാണ്. മറ്റുവാക്കുകളിൽ പറഞ്ഞാൽ സർക്കാർ ചിലവുകൾക്കായി പ്രാഥമിക വിപണിയിൽ നിന്ന് റിസർവ് ബാങ്ക് സർക്കാർ സെക്യൂരിറ്റികൾ വാങ്ങുമ്പോഴാണ് ധനകമ്മിയുടെ പണവൽക്കരണം സംഭവിക്കുന്നത്. ധനകമ്മി നികത്താൻ പണമിറക്കുന്നത് 1997വരെ നടന്നിട്ടുള്ളതാണ്. അഡ്ഹോക് ട്രഷറി ബില്ലുകൾ ഇറക്കി ധനവൽക്കരിച്ചുകൊണ്ട് റിസർവ് ബാങ്ക് സർക്കാരിന്റെ കമ്മികുറയ്ക്കുകയായിരുന്നു. 1994ലും 1997ലും റിസർവ് ബാങ്കും ഗവണ്മെന്റും തമ്മിൽ ഒപ്പിട്ട കരാർ പ്രകാരം അഡ്ഹോക് ബിൽ വഴിയുള്ള ധനവൽക്കരണം പൂർണ്ണമായി നിർത്തലാക്കപ്പെട്ടു. കൂടാതെ 2003ലെ FRBM ആക്ടുപ്രകാരം 2006 ഏപ്രിൽ ഒന്നുമുതൽ ആർബിഐ പ്രാഥമിക വിപണിയിൽനിന്നുസർക്കാരിന്റെ സെക്യൂരിറ്റീസ് വാങ്ങുന്ന പ്രക്രിയയും തടയപ്പെട്ടു. ധനകമ്മിയുടെ പണവൽക്കരണം ചിലവേറിയതുതന്നെയാണ്. വിലക്കയറ്റനിരക്കുവർധനയാണിതിന്റെ പ്രധാനപ്രത്യാഘാതം. ഇന്ത്യൻ സാഹചര്യത്തിൽ, സാമ്പത്തിക മേഖലയിലെ ഡിമാന്റ്കുറവു കാരണം വിലക്കയറ്റനിരക്കു പെട്ടെന്നു വർധിക്കുകയില്ല. എന്നാൽ സാമ്പത്തികരംഗം വീണ്ടെടുപ്പിന്റെ പാതയിലേക്കുപ്രവേശിച്ചാൽ കൂടിയ പണവിതരണം പതിവിൽക്കവിഞ്ഞുള്ള വിലക്കയറ്റത്തിനു കാരണമാവും. മാർച്ചുമാസം ഉപഭോക്തൃ വിലസൂചികയനുസരിച്ച് വിലക്കയറ്റനിരക്ക് 5.84 ശതമാനവും അടിസ്ഥാന വിലക്കയറ്റനിരക്ക് 4.1 ശതമാനവുമായിരുന്നു. ഇപ്പോഴത്തെ വിലക്കയറ്റത്തിനു പ്രധാനമായും കാരണമാകുന്നത് ഭക്ഷ്യവസ്തുക്കളുടെ വിലയിലെ ചാഞ്ചാട്ടമാണ്. ഇതോടൊപ്പം അടിസ്ഥാനവിലയിലും വർധന ഉണ്ടാകുന്നതോടെ മൊത്തത്തിലുള്ള വിലക്കയറ്റമുണ്ടാകുന്നു. വിലക്കയറ്റ നിരക്ക് +/ 4 ശതമാക്കാൻ പ്രയത്നിക്കുന്ന റിസർവ് ബാങ്കിന് ഇതു വെല്ലുവിളിയായിത്തീരും. യുഎസ് ഡോളർ പോലൊരു സുരക്ഷിതപദവി ഇന്ത്യൻ രൂപയ്ക്കില്ല. ഫെഡറൽ റിസർവ് കൂടുതൽ കറൻസി അടിച്ചിറക്കിയാലും യുഎസ് ഡോളറിന് ലോകമെങ്ങും ആവശ്യക്കാരേറെയാണ്. എന്നാൽ ഇന്ത്യൻ രൂപയുടെകാര്യം അങ്ങനെയല്ല. ഇന്ത്യൻ കറൻസി കൂടുതൽ വിതരണത്തിലെത്തിയാൽ രൂപയുടെ മൂല്യംഇടിയാനും വിദേശ നിക്ഷേപകരുടെ ഒഴിഞ്ഞുപോക്കിനും കാരണമാകും. ഇന്നത്തെ സാഹചര്യത്തിൽ രൂപയുടെ വിലയിടിവ് കയറ്റുമതി മെഖലയ്ക്ക് ഗുണകരമാവുമെന്ന് ആർക്കുംപറയാൻ കഴിയില്ല. ആഗോള സമ്പദ്വ്യവസ്ഥയും ഡിമാന്റിൽ ഇടിവുനേരിടുകയാണ്. 2020 സാമ്പത്തിക വർഷം ആഗോള സമ്പദ് വ്യവസ്ഥയുടെ ജിഡിപി വളർച്ച പ്രതികൂലമായിരിക്കുമെന്നാണ് അന്തരാഷ്ട്ര നാണയ നിധിയുടെ കണക്കുകൂട്ടൽ. അത്തരമൊരു സാഹചര്യത്തിൽ രൂപയുടെ വിലയിടിവിന് സാമ്പത്തികമേഖല വലിയ വിലനൽകേണ്ടിവരും. റിസർവ് ബാങ്കാകട്ടെ വിദേശ നാണ്യവിപണിയിൽ പ്രവേശിച്ച് ഡോളർ വിറ്റ് രൂപയെ താങ്ങി നിർത്തേണ്ടിവരും. ഇന്ത്യക്ക് 487 ബില്യൺ അമേരിക്കൻ ഡോളറിന്റെ മെച്ചപ്പെട്ട വിദേശനാണ്യ ശേഖരമുണ്ട്. എന്നാൽ അതിന്റെപേരിൽ ആർബിഐക്ക് രൂപയെ താങ്ങിനിർത്തുന്നതിന് യഥേഷ്ടം വിദേശ നാണ്യവിപണിയിൽ ഇടപെടാനാവില്ല. കമ്മിയുടെ പണവൽക്കരണത്തിന് തുറന്നവിപണിയിലെ പരിശ്രമങ്ങളിലൂടെ നേരിട്ടല്ലാതെയുള്ള ഇടപെടൽ ആർബിഐ നടത്താറുണ്ട്. രാജ്യത്തിന്റെ സൂക്ഷ്മമായ അടിസ്ഥാന സാമ്പത്തികഘടകങ്ങളെ നേരിട്ടുള്ള പണവൽക്കരണം ദുർബ്ബലമാക്കുകയും വായ്പാ റേറ്റിംഗ് ഏജൻസികൾ ഗ്രേഡ് താഴ്ത്തുന്നത് സാമ്പത്തിക മേഖലയ്ക്ക് വലിയ ആഘാതമുണ്ടാക്കുകയുംചെയ്യും. ഇന്നത്തെ സാഹചര്യത്തിൽ രാജ്യത്തെ സാമ്പത്തിക മേഖലയെ സംബന്ധിച്ചേടത്തോളം അപകടകരമായ നീക്കമായിരിക്കും അത്. (ജിയോജിത് ഫിന്ാൻഷ്യൽ സർവീസസിലെ സാമ്പത്തിക കാര്യ വിദഗ്ധയാണ് ലേഖിക)

from money rss https://bit.ly/2ZFwxlq
via IFTTT