121

Powered By Blogger

Thursday, 17 June 2021

വസ്തുവോ, മ്യുച്വൽ ഫണ്ടോ വിറ്റോ? നികുതിയിളവിനുള്ള പുതുക്കിയ സൂചിക പുറത്തുവിട്ടു

ദീർഘകാല മൂലധനനേട്ട നികുതി കണക്കാക്കുന്നതിന് ചെലവ് അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ സൂചിക (കോസ്റ്റ് ഇൻഫ്ളാഷൻ ഇൻഡക്സ്-സിഐഐ) കേന്ദ്ര സർക്കാർ പുറത്തുവിട്ടു. 2021-22 സാമ്പത്തികവർഷത്തെ സൂചിക 317 ആണ്. മുൻവർഷത്തെ സിഐഐ 301 ആയിരുന്നു. ദീർഘകാല മൂലധന നേട്ടവും മൂലധന നഷ്ടവും കണക്കാക്കി നികുതി അടയ്ക്കുന്നതിനാണ് ഈ സൂചിക പ്രയോജനപ്പെടുത്തുന്നത്. കാലകാലങ്ങളിൽ പണപ്പെരുപ്പ നിരക്കുകൾ വിലയിരുത്തി ധനമന്ത്രാലയമാണ് സൂചികയിലെ നമ്പറുകൾ പരിഷ്കരിക്കുന്നത്. വസ്തു, സ്വർണം, ഡെറ്റ് മ്യൂച്വൽ ഫണ്ട് എന്നിവയ്ക്കാണ് ഈ സൂചിക ബാധകമാകുക. മൂന്നുവർഷത്തിൽകൂടുതൽകാലം കൈവശംവെച്ചശേഷം വിൽപന നടത്തുമ്പോൾ ലഭിക്കുന്ന മൂലധന നേട്ടത്തിനാണ് ഇതുപ്രകാരം നികുതി കണക്കാക്കുന്നത്. 2022 ഏപ്രിൽ ഒന്നുമുതലാണ് പുതുക്കിയ സൂചിക ബാധകമാകുക. 2022-23 അസ്സസ്മെന്റ് വർഷത്തേയ്ക്കും തുടർന്നുള്ള വർഷങ്ങൾക്കും ഇത് പ്രയോജനപ്പെടുത്താം. സൂചികയെക്കുറിച്ച് അറിയാം ദീർഘകാല മൂലധനനേട്ടത്തിൽനിന്ന് പണപ്പെരുപ്പനിരക്കുകൾ കുറച്ച് ആദായം കണക്കാക്കുന്നതിനാണ്(ഇൻഡക്സേഷൻ ബെനഫിറ്റ്)ഈ സൂചികപ്രകാരം നമ്പർ പുറത്തുവിടുന്നത്.ഓഹരി, ഓഹരി അധിഷ്ഠിത മ്യൂച്വൽ ഫണ്ട് എന്നിവയിലെ നിക്ഷേപത്തിന് ഇത് ബാധകമാവില്ല. ഈ നിക്ഷേപങ്ങളിൽനിന്നുള്ള ദീർഘകാല മൂലധനനേട്ടത്തിന് ഒരു ലക്ഷംരൂപവരെ ആദായനികുതി അടയ്ക്കേണ്ടതില്ല. അതിനുമുകളിലുള്ള തുകയ്ക്ക് 10ശതമാനമാണ് നികുതി ബാധ്യതയുള്ളത്. CII numbers since 2001-02 സാമ്പത്തികവർഷം സിഐഐ നമ്പർ 2021-22 317 2020-21 301 2019-20 289 2018-19 280 2017-18 272 2016-17 264 2015-16 254 2014-15 240 2013-14 220 2012-13 200 2011-12 184 2010-11 167 2009-10 148 2007-08 129 2006-07 122 2005-06 117 2004-05 113 2003-04 109 2002-03 105 2001-02 100 താഴെപ്പറയുന്ന രീതിയിൽ ഇത് കണക്കാക്കാം

from money rss https://bit.ly/35x17zl
via IFTTT

നിർമിച്ച രാജ്യം ഏതെന്ന് രേഖപ്പെടുത്തിയില്ല: ഇ-കൊമേഴ്‌സ് കമ്പനികൾക്ക് 34 ലക്ഷം പിഴ

ഉത്പന്നം ഏത് രാജ്യത്താണ് നിർമിച്ചതെന്ന് രേഖപ്പെടുത്താത്തിന് ഇ-കൊമേഴ്സ് സ്ഥാപനങ്ങളിൽനിന്ന് മുന്നുമാസത്തിനിടെ കേന്ദ്ര സർക്കാർ പിഴയായി ഈടാക്കിയത് 34 ലക്ഷം രൂപ. ഇ-കൊമേഴ്സ് സ്ഥാപനങ്ങൾക്ക് 148 നോട്ടീസാണ് ഇതുസംബന്ധിച്ച് അയച്ചത്. ഇതിൽ 58എണ്ണത്തിലാണ് നിയമലംഘനംകണ്ടെത്തിയത്. അതുമായി ബന്ധപ്പെട്ടാണ് ഇത്രയും തുക ഈടാക്കിയത്. ഉത്പന്നം വിൽക്കുമ്പോൾ അതിന്റെ അടിസ്ഥാന വിവരങ്ങളോടൊപ്പം ഏത് രാജ്യത്താണ് നിർമിച്ചതെന്ന് രേഖപ്പെടുത്തണമെന്ന് കഴിഞ്ഞവർഷം സർക്കാർ നിബന്ധനവെച്ചിരുന്നു. അളവുതൂക്ക നിയമപ്രകാരം ഒരു ലക്ഷം രൂപവരെ പിഴ ലഭിക്കാവുന്ന കുറ്റമാണിത്. ഇന്ത്യ-ചൈന അതിർത്തി സംഘർഷത്തിനിടെയായിരുന്നു സർക്കാർ നിബന്ധന പ്രാബല്യത്തിൽ കൊണ്ടുവന്നത്. ചൈനീസ് ഉത്പന്നങ്ങൾ ബഹിഷ്കരിക്കണമെന്ന ആഹ്വാനത്തോടെയായിരുന്നു ഇത്. ആത്മനിർഭർ ഭാരത് പദ്ധതിക്ക് പ്രോത്സാഹനം നൽകുകകൂടി ലക്ഷ്യമിട്ടാണ് പദ്ധതി മുന്നോട്ടുവെച്ചത്.

from money rss https://bit.ly/3xuQRUd
via IFTTT

സ്വർണവില രണ്ടാഴ്ചകൊണ്ട് 1,560 രൂപ താഴ്ന്നു: പവന്റെ വില 35,400 രൂപയായി

സംസ്ഥാനത്ത് സ്വർണവിലയിൽ കുത്തനെ ഇടിവ് തുടരുന്നു. വെള്ളിയാഴ്ച പവന്റെ വില 480 രൂപ കുറഞ്ഞ് 35,400 രൂപയായി. ഗ്രാമിന് 60 രൂപ താഴ്ന്ന് 4425 രൂപയുമായി. രണ്ടാഴ്ചകൊണ്ട് പവന്റെ വിലയിൽ 1560 രൂപയുടെ ഇടിവാണുണ്ടായത്. ആഗോള വിപണിയിൽ സ്പോട് ഗോൾഡ് വില 0.6ശതമാനം താഴ്ന്ന് ഔൺസിന് 1,784.16 ഡോളറിലെത്തി. ഈയാഴ്ച മാത്രം ആഗോള വിപണിയിലുണ്ടായ വിലയിടിവ് അഞ്ചുശതമാനമാണ്. ഫെഡ് റിസർവിന്റെ പലിശ നിരക്ക് ഉയർത്താനുള്ള തീരുമാനമാണ് വിപണിയെ ബാധിച്ചത്. കഴിഞ്ഞ ദിവസത്തെ കുത്തനെയുള്ള ഇടിവിനുശേഷം കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ 10 ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 0.33ശതമാനം ഉയർന്നു. 47,112 നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്.

from money rss https://bit.ly/3vwjizX
via IFTTT

സെൻസെക്‌സിൽ 194 പോയന്റ് നേട്ടത്തോടെ തുടക്കം: നിഫ്റ്റി 15,750നരികെ

മുംബൈ: കഴിഞ്ഞ ദിവസങ്ങളിലെ നഷ്ടത്തിനുശേഷം ഓഹരി വിപണിയിൽ ഉണർവ്. നിഫ്റ്റി 15,750 നിലവാരത്തിലെത്തി. ആഗോള വിപണികളിലെ സമ്മിശ്ര പതികരണത്തിനിടയിലാണ് ഈ നേട്ടം. സെൻസെക്സ് 194 പോയന്റ് ഉയർന്ന് 52,517ലും നിഫ്റ്റി 50 പോയന്റ് നേട്ടത്തിൽ 15,742ലുമാണ് വ്യാപാരം ആരംഭിച്ചത്. നിഫ്റ്റി ഐടിയാണ് നേട്ടത്തിൽ മുന്നിൽ. സൂചിക 0.8ശതമാനം ഉയർന്നു. ബജാജ് ഫിൻസർവ്, ഇൻഡസിൻഡ് ബാങ്ക്, ടിസിഎസ്, ഇൻഫോസിസ്, ടെക്മഹീന്ദ്ര, ഡോ.റെഡ്ഡീസ് ലാബ്, എച്ച്സിഎൽ ടെക്, സൺ ഫാർമ, ഹിന്ദുസ്ഥാൻ യുണിലിവർ, എച്ച്ഡിഎഫ്സി, പവർഗ്രിഡ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. നെസ് ലെ, എൻടിപിസി, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, മാരുതി, എൽആൻഡ്ടി, ഏഷ്യൻ പെയിന്റ്സ്, ബജാജ് ഓട്ടോ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. അശോക ബിൽഡ്കോൺ, ജിഎംആർ ഇൻഫ്ര, ഹിന്ദുജ ഗ്ലോബൽ സൊലൂഷൻ, വെൽസ്പൺ സ്പെഷാലിറ്റി സൊലൂഷൻസ് തുടങ്ങി 52 കമ്പനികളാണ് പാദഫലം വെള്ളിയാഴ്ച പുറത്തുവിടുന്നത്.

from money rss https://bit.ly/2S9A36k
via IFTTT

സത്യ നാദെല്ല മൈക്രോസോഫ്റ്റ് ചെയർമാൻ

മുംബൈ: ലോകത്തിലെ ഏറ്റവുംവലിയ സോഫ്റ്റ്വേർ നിർമാണക്കമ്പനിയായ മൈക്രോസോഫ്റ്റിന്റെ ചെയർമാനായി ഇന്ത്യൻ വംശജനായ സത്യ നാദെല്ലയെ നിയമിച്ചു. ഏഴുവർഷമായി കമ്പനിയുടെ സി. ഇ.ഒ. ആയിരുന്നു. നിലവിൽ ചെയർമാനായ ജോൺ തോംസൺ സ്വതന്ത്ര ഡയറക്ടർമാരുടെ നേതൃത്വം വഹിക്കും. മൊബൈൽ ഫോൺ, ഇന്റർനെറ്റ് സെർച്ച് വ്യവസായങ്ങളിൽ വൻതിരിച്ചടി നേരിട്ടുവരുമ്പോഴാണ് സത്യ നാദെല്ല 2014 ഫെബ്രുവരി നാലിന് കമ്പനിയുടെ സി.ഇ.ഒ. ആയെത്തുന്നത്. ഇവിടെനിന്ന് പിഴവുകൾ തിരുത്തി ക്ലൗഡ് കംപ്യൂട്ടിങ്ങിലും മൊബൈൽ ആപ്ലിക്കേഷൻ ബിസിനസിലും നിർമിതബുദ്ധിയിലും ശ്രദ്ധകേന്ദ്രീകരിച്ച് കമ്പനിയെ തിരിച്ച് പഴയ പ്രതാപത്തിലേക്ക് മടക്കിയെത്തിച്ചത് നാദെല്ലയാണ്.

from money rss https://bit.ly/3gCJK5o
via IFTTT

ഫെഡ് പോളസി: നിഫ്റ്റി 15,700ന് താഴെ ക്ലോസ്‌ചെയ്തു

മുംബൈ: ഭാവിയിൽ പലിശ നിരക്ക് ഉയർത്തുമെന്ന് യുഎസ് ഫെഡ് റിസർവ് സൂചന നൽകിയതോടെ ആഗോള തലത്തിൽ ഓഹരി സൂചികകൾ ആടിയുലഞ്ഞു. സെൻസെക്സ് 178.65 പോയന്റ് നഷ്ടത്തിൽ 52,323.33ലും നിഫ്റ്റി 76.10 പോയന്റ് താഴ്ന്ന് 15,691.40ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. അദാനി പോർട്സ്, ടാറ്റ സ്റ്റീൽ, ഇൻഡസിൻഡ് ബാങ്ക്, ഹിൻഡാൽകോ, ഐഷർ മോട്ടോഴ്സ്, ടിസിഎസ്, അൾട്രടെക് സിമെന്റ്, എച്ച്ഡിഎഫ്സി ലൈഫ്, ഏഷ്യൻ പെയിന്റ്സ് തുടങ്ങിയ ഓഹരികൾ നേട്ടമുണ്ടാക്കുകയുംചെയ്തു. ഐടി, എഫ്എംസിജി സൂചികകൾ ഒഴികെയുള്ളവ നഷ്ടത്തിലായിരുന്നു. മെറ്റൽ സചിക 2ശതമാനവും റിയാൽറ്റി സൂചിക 1.6ശതമാനവും പൊതുമേഖല ബാങ്ക്, ഓട്ടോ സൂചികകൾ 1.5ശതമാനംവീതവും നഷ്ടംനേരിട്ടു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ യഥാക്രമം 0.5-1.3ശതമാനം താഴ്ന്നു. രൂപയുടെ മൂല്യം ആറ് ആഴ്ചയിലെ താഴ്ന്ന നിലവാരത്തിലെത്തി. 76 പൈസ താഴ്ന്ന് ഡോളറിനെതിരെ 73.67 നിലവാരത്തിലാണ് ക്ലോസ്ചെയ്തത്. ആഭ്യന്തര ഓഹരി സൂചികകൾ നഷ്ടംനേരിട്ടതും ഡോളർ കരുത്തുനേടിയതുമാണ് രൂപയെ ബാധിച്ചത്.

from money rss https://bit.ly/3gw6N2P
via IFTTT

ഇന്ത്യയിലെ നിയമപരിരക്ഷ നഷ്ടമായി: ട്വിറ്ററിന്റെ ഓഹരി വില ഇടിഞ്ഞത് 25ശതമാനം

ഇന്ത്യയിലെ നിയമപരിരക്ഷ നഷ്ടമായത് ട്വിറ്ററിന് തിരിച്ചടിയായി. ന്യൂയോർക്ക് സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്തിട്ടുള്ള ഓഹരിയുടെ വില ബുധനാഴ്ച 0.50ശതമാനം താഴ്ന്ന് 59.93 ഡോളർ നിലവാരത്തിലേക്കെത്തി. ഫെബ്രുവരി 26ന് 80.75 ഡോളർ എന്ന 52 ആഴ്ചയിലെ ഉയരത്തിലായിരുന്ന ഓഹരി ഘട്ടംഘട്ടമായി താഴ്ന്നാണ് 59 ഡോളറിലെത്തിയത്. ഓഹരിവിലയിലെ ഇതുവരെയുള്ള നഷ്ടം 25.78ശതമാനം. ഒറ്റദിവസംകൊണ്ട് വിപണിമൂല്യം 43 ലക്ഷം ഡോളർ ഇടിഞ്ഞ് 47.64 ബില്യൺ ഡോളറായി. രാജ്യത്തെ പുതിയ ഐടി നിയമം പാലിക്കാൻ സർക്കാർ നിരവധി തവണ അവസരം നൽകിയിട്ടും ട്വിറ്റർ തയ്യാറായിരുന്നില്ല. മെയ് 26ന് നിലവിൽവന്ന ഐടി ചട്ടം പാലിക്കാൻ ട്വിറ്ററിന് സർക്കാർ ഈ മാസമാദ്യം ഒരവസരംകൂടി നൽകിയിരുന്നു. ആ കാലാവധിയും അവസാനിച്ചതോടെ സേഫ് ഹാർബർ പരിരക്ഷ ഇല്ലാതായതായി സർക്കാർ വൃത്തങ്ങൾ പറഞ്ഞു.

from money rss https://bit.ly/3xwhY15
via IFTTT

നയംവ്യക്തമാക്കി യുഎസ് കേന്ദ്ര ബാങ്ക്: ആർബിഐ പലിശ നിരക്ക് കൂട്ടുമോ?

രാജ്യാന്തരതലത്തിൽ കമ്മോഡിറ്റികളുടെ വിലവർധനവിനെതുടർന്നുള്ള പണപ്പെരുപ്പം കുതിക്കുകയാണ്. യുഎസ് ഉൾപ്പടെയുള്ള രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകൾ നിലപാടിൽ മാറ്റംവരുത്തുന്നതിന്റെ സൂചനകളാണ് വന്നുകൊണ്ടിരിക്കുന്നത്. യുഎസ് കേന്ദ്ര ബാങ്കായ ഫെഡ് റിസർവ്, ഇതുവരെ സ്വീകരിച്ച മൃദുനയം മാറ്റൊനോരുങ്ങുകയാണ്. വൈകാതെ പലിശ നിരക്കുകൾ വർധിപ്പിക്കേണ്ടിവരുമെന്ന് ചെയർമാൻ ജെറോം പവൽ സൂചന നൽകിക്കഴിഞ്ഞു. സമ്പദ്ഘടന പ്രതീക്ഷിച്ചതിലും ശക്തമാണെന്നും മൃദുനയം തുടരേണ്ടതില്ലെന്നുമാണ് അദ്ദേഹത്തിന്റെ നിലപാട്. നയം വ്യക്തമയാതോടെ ഡോളർ സൂചിക കുതിച്ചുകയറി. യുഎസിലെ റീട്ടെയിൽ പണപ്പെരുപ്പം 13 വർഷത്തെ ഉയർന്ന നിരക്കിലെത്തിയ സാഹചര്യത്തിലാണ് ഫെഡ് റിസർവിന്റെ നയപ്രഖ്യാപനം. മെയ് മാസത്തിൽ പണപ്പെരുപ്പം അഞ്ചുശതമാനമായാണ് ഉയർന്നത്. ആർബിഐയുടെ നീക്കം? ആഗോള തലത്തിൽ വിലക്കയറ്റം രൂക്ഷമാകുമ്പോൾ ആർബിഐക്കുമത്രം മൂകസാക്ഷിയാകാനാവില്ല. മെയിൽ രാജ്യത്തെ ഉപഭോക്തൃ വില സൂചിക 6.3ശതമാനമായാണ് ഉയർന്നത്. നടപ്പുസാമ്പത്തിക വർഷത്തെ നാലാംപാദത്തിനുമുമ്പേ നിരക്കുകളിൽ മാറ്റംവരുത്താൻ ആർബിഐ തയ്യാറായേക്കുമെന്നാണ് വിലയിരുത്തൽ. വിലക്കയറ്റം ഈ രീതിയിൽ തുടർന്നാൽ നാലം പാദത്തിൽ റിപ്പോ നിരക്കിൽ 0.75ശതമാനമെങ്കിലും വർധനവ് പ്രതീക്ഷിക്കാം. റിവേഴ്സ് റിപ്പോയിലും വർധനവുണ്ടാകും. സാമ്പത്തികവർഷത്തെ ശരാശരി പണപ്പെരുപ്പ നിരക്ക് റിസർവ് ബാങ്ക് പ്രതീക്ഷിക്കുന്ന 5.1ശതമാനത്തിലും കൂടുതലാകുമെന്നാണ് വിദഗ്ധർ കരുതുന്നത്. ഈ സാഹചര്യത്തിൽ നിരക്ക് വർധനയ്ക്ക് റിസർവ് ബാങ്കിനുമേൽ സമ്മർദമേറുമെന്നകാര്യത്തിൽ സംശയമില്ല. അതേസമയം, ഇതിന് വിരുദ്ധമാണ് ആർബിഐ നൽകുന്ന സൂചനകൾ. വിപണി അധിഷ്ഠിത പണപ്പെരുപ്പ നിരക്കുകൾ താഴുകയാണെന്നാണ് ആർബിഐയുടെ ഏറ്റവും പുതിയ പ്രതിമാസ ബുള്ളറ്റിൻ പറയുന്നത്. വളർച്ചാധിഷ്ഠിത നിലപാട് സ്വീകരിക്കുന്ന കേന്ദ്ര ബാങ്കിന്റെ നയത്തിൽ ഇതുവരെ മാറ്റമില്ലെന്ന് വ്യക്തം.

from money rss https://bit.ly/3iK6YJy
via IFTTT

ഭക്ഷ്യഎണ്ണ വില കുറയുന്നു: 20ശതമാനം ഇടിവുണ്ടായതായി കേന്ദ്രം

രാജ്യത്ത് ഭക്ഷ്യഎണ്ണയുടെ വില കുറയാൻ തുടങ്ങിയതായി സർക്കാർ. ഇറക്കുമതി കുറച്ച് രാജ്യത്തെ ഉത്പാദനം വർധിപ്പിക്കാൻ ദീർഘകാല നടപടികളുമായി മുന്നോട്ടുപോകുമെന്നും സർക്കാർ വ്യക്തമാക്കി. ഒരുമാസത്തിനിടെ ഭക്ഷ്യഎണ്ണ വിലയിൽ കുറവുണ്ടായതായി ഉപഭോക്തൃകാര്യ മന്ത്രാലയം അറിയിച്ചു. മുംബൈയിൽമാത്രം വിലയിൽ 20ശതമാനമാണ് കുറവുണ്ടായത്. മെയ് ഏഴിന് കിലോഗ്രാമിന് 142 രൂപയായിരുന്ന പാം ഓയിലിന്റെ വില 19ശതമാനം കുറഞ്ഞ് 115 രൂപയായതായി മന്ത്രാലയം പറയുന്നു. സൺഫ്ളവർ ഓയിലിന്റെവില 188 രൂപയിൽനിന്ന് 157 രൂപയുമായി. ആഭ്യന്തര ഉത്പാദനനത്തിലെ കുറവ് ആഗോള വിപണിയിലെ വിലവർധന എന്നിവയാണ് ഭക്ഷ്യഎണ്ണവിലയെ നിയന്ത്രിക്കുന്നത്. സോൾവന്റ് എക്സ്ട്രാക്ടേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ കണക്കുപ്രകാരം 2020 നവംബർ മുതൽ 2021 മെയ് വരെ 76,77,998 ടൺ സസ്യ എണ്ണയാണ് ഇറക്കുമതി ചെയ്തത്. കഴിഞ്ഞവർഷത്തേക്കാൾ ഒമ്പതുശതമാനമാണ് വർധന. ഇറക്കുമതി തീരുവ കുറച്ച് വില പിടിച്ചുനിർത്തണമെന്നാണ് വ്യാപാരികളുടെ ആവശ്യം.

from money rss https://bit.ly/3iMUIId
via IFTTT