121

Powered By Blogger

Thursday, 17 June 2021

നയംവ്യക്തമാക്കി യുഎസ് കേന്ദ്ര ബാങ്ക്: ആർബിഐ പലിശ നിരക്ക് കൂട്ടുമോ?

രാജ്യാന്തരതലത്തിൽ കമ്മോഡിറ്റികളുടെ വിലവർധനവിനെതുടർന്നുള്ള പണപ്പെരുപ്പം കുതിക്കുകയാണ്. യുഎസ് ഉൾപ്പടെയുള്ള രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകൾ നിലപാടിൽ മാറ്റംവരുത്തുന്നതിന്റെ സൂചനകളാണ് വന്നുകൊണ്ടിരിക്കുന്നത്. യുഎസ് കേന്ദ്ര ബാങ്കായ ഫെഡ് റിസർവ്, ഇതുവരെ സ്വീകരിച്ച മൃദുനയം മാറ്റൊനോരുങ്ങുകയാണ്. വൈകാതെ പലിശ നിരക്കുകൾ വർധിപ്പിക്കേണ്ടിവരുമെന്ന് ചെയർമാൻ ജെറോം പവൽ സൂചന നൽകിക്കഴിഞ്ഞു. സമ്പദ്ഘടന പ്രതീക്ഷിച്ചതിലും ശക്തമാണെന്നും മൃദുനയം തുടരേണ്ടതില്ലെന്നുമാണ് അദ്ദേഹത്തിന്റെ നിലപാട്. നയം വ്യക്തമയാതോടെ ഡോളർ സൂചിക കുതിച്ചുകയറി. യുഎസിലെ റീട്ടെയിൽ പണപ്പെരുപ്പം 13 വർഷത്തെ ഉയർന്ന നിരക്കിലെത്തിയ സാഹചര്യത്തിലാണ് ഫെഡ് റിസർവിന്റെ നയപ്രഖ്യാപനം. മെയ് മാസത്തിൽ പണപ്പെരുപ്പം അഞ്ചുശതമാനമായാണ് ഉയർന്നത്. ആർബിഐയുടെ നീക്കം? ആഗോള തലത്തിൽ വിലക്കയറ്റം രൂക്ഷമാകുമ്പോൾ ആർബിഐക്കുമത്രം മൂകസാക്ഷിയാകാനാവില്ല. മെയിൽ രാജ്യത്തെ ഉപഭോക്തൃ വില സൂചിക 6.3ശതമാനമായാണ് ഉയർന്നത്. നടപ്പുസാമ്പത്തിക വർഷത്തെ നാലാംപാദത്തിനുമുമ്പേ നിരക്കുകളിൽ മാറ്റംവരുത്താൻ ആർബിഐ തയ്യാറായേക്കുമെന്നാണ് വിലയിരുത്തൽ. വിലക്കയറ്റം ഈ രീതിയിൽ തുടർന്നാൽ നാലം പാദത്തിൽ റിപ്പോ നിരക്കിൽ 0.75ശതമാനമെങ്കിലും വർധനവ് പ്രതീക്ഷിക്കാം. റിവേഴ്സ് റിപ്പോയിലും വർധനവുണ്ടാകും. സാമ്പത്തികവർഷത്തെ ശരാശരി പണപ്പെരുപ്പ നിരക്ക് റിസർവ് ബാങ്ക് പ്രതീക്ഷിക്കുന്ന 5.1ശതമാനത്തിലും കൂടുതലാകുമെന്നാണ് വിദഗ്ധർ കരുതുന്നത്. ഈ സാഹചര്യത്തിൽ നിരക്ക് വർധനയ്ക്ക് റിസർവ് ബാങ്കിനുമേൽ സമ്മർദമേറുമെന്നകാര്യത്തിൽ സംശയമില്ല. അതേസമയം, ഇതിന് വിരുദ്ധമാണ് ആർബിഐ നൽകുന്ന സൂചനകൾ. വിപണി അധിഷ്ഠിത പണപ്പെരുപ്പ നിരക്കുകൾ താഴുകയാണെന്നാണ് ആർബിഐയുടെ ഏറ്റവും പുതിയ പ്രതിമാസ ബുള്ളറ്റിൻ പറയുന്നത്. വളർച്ചാധിഷ്ഠിത നിലപാട് സ്വീകരിക്കുന്ന കേന്ദ്ര ബാങ്കിന്റെ നയത്തിൽ ഇതുവരെ മാറ്റമില്ലെന്ന് വ്യക്തം.

from money rss https://bit.ly/3iK6YJy
via IFTTT

Related Posts:

  • സ്വർണവില കൂടുന്നു: പവന് 34,840 രൂപയായിസംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധന. പവന്റെ വില 120 രൂപകൂടി 34,840 രൂപയായി. 4355 രൂപയാണ് ഗ്രാമിന്റെ വില. പത്തുദിവസത്തിനിടെ 1,160 രൂപയുടെ വർധനവാണുണ്ടായത്. ഏപ്രിൽ ഒന്നിന് 33,320 രൂപയായിരുന്നുവില. രൂപയുടെ മൂല്യത്തിലെ ഇടിവാണ് സ്… Read More
  • ചൈന വാങ്ങൽ കുറച്ചു: രാജ്യാന്തര റബ്ബർവിപണിയിൽ ഇടിവ്ആലപ്പുഴ: വീണ്ടും കോവിഡ് ഭീതിയുയർന്നതിനെത്തുടർന്ന് ചൈനയിലെ വ്യവസായങ്ങൾ റബ്ബർ വാങ്ങുന്നതു കുറച്ചതിനാൽ രാജ്യാന്തരവിപണിയിൽ വില കുറഞ്ഞു. നാട്ടിലെ വിലയിൽ ചെറിയ വിലക്കുറവുവന്നെങ്കിലും വലിയ വീഴ്ച ഉടനുണ്ടാകില്ലെന്നാണു സൂചനകൾ. ബാങ്കോക്… Read More
  • ഐസിഐസിഐ ബാങ്കിന് ആർബിഐ മുന്ന് കോടി രൂപ പിഴചുമത്തിമാനദണ്ഡങ്ങൾ ലംഘിച്ചതിന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഐസിഐസിഐ ബാങ്കിന് മൂന്നുകോടി രൂപ പിഴ ചുമത്തി. നിക്ഷേപ പോർട്ട്ഫോളിയോകളുടെ വർഗീകരണം, മൂല്യനിർണയം, പ്രവർത്തനം എന്നിവയുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങൾ ബാങ്ക് ലംഘിച്ചതായി ആർബിഐ കണ്ടെത്ത… Read More
  • വിലയിൽ സമീപഭാവിയിൽ കുതിപ്പ് പ്രതീക്ഷിച്ച് വെള്ളിവെള്ളിയുടെ വില നാലുമാസത്തെ താഴ്ന്ന നിലവാരത്തിലാണിപ്പോൾ. ഈ വർഷം ഇതുവരെയായി 8 ശതമാനത്തിലേറെ വിലക്കുറവുണ്ടായിട്ടുണ്ട്. ആഗോള സാമ്പത്തിക വീണ്ടെടുപ്പിന്റെ സൂചനകൾക്കിടയിലും സുരക്ഷിത ഉൽപന്നങ്ങളുടെ ഡിമാന്റിലുണ്ടായ കുറവ്, യുഎസിലെ സ്ഥിത… Read More
  • ഭക്ഷ്യ സംരംഭങ്ങൾക്ക് കൂടുതൽ സഹായം പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർഭക്ഷ്യ സംസ്കരണ രംഗത്ത് പ്രവർത്തിക്കുന്ന സംരംഭങ്ങൾക്ക് പ്രോത്സാഹനം നൽകാൻ കേന്ദ്ര ഭക്ഷ്യ സംസ്കരണ മന്ത്രാലയം പുതിയ പദ്ധതിക്ക് രൂപം നൽകി. 'ഭക്ഷ്യ സംസ്കരണ വ്യവസായങ്ങൾക്ക് ഉത്പാദനവുമായി ബന്ധപ്പെടുത്തി ആനുകൂല്യങ്ങൾ നൽകുന്ന പദ്ധതി' (… Read More