121

Powered By Blogger

Sunday, 26 January 2020

ഏത് ബാങ്കില്‍നിന്ന് നിങ്ങള്‍ക്ക് കുറഞ്ഞ നിരക്കില്‍ ഭവന വായ്പ ലഭിക്കും?

നിലവിലെ സാഹചര്യത്തിൽ ഒരാൾക്ക് ഒഴിച്ചുകൂടാനാകാത്ത ഒന്നാണ് ഭവന വായ്പ. വായ്പയെടുക്കുന്നുണ്ടെങ്കിൽ ഭവന വായ്പമാത്രമേ എടുക്കാവൂ എന്നാണ് സാമ്പത്തിക ആസുത്രകരുടെ നിർദേശം. ദീർഘകാലത്തിൽ മികച്ച മൂലധനേട്ടം നേടാൻ നിങ്ങളുടെ വസ്തുവിന് കഴിയുമെന്നതും കണക്കിലെടുക്കേണ്ടതാണ്. ഉദാഹരണത്തിന്, നിങ്ങൾ വായ്പയെടുത്ത് കാറാണ് വാങ്ങുന്നതെങ്കിൽ ഭാവിയിൽ വിറ്റാൽ തേയ്മാനക്കിഴിവ് കഴിച്ചതുകയാണ് ലഭിക്കുക. വാങ്ങിയ വിലയേക്കാൾ പകുതിപോലും ലഭിക്കില്ല. അതുപോലെയല്ല വീടിന്റെ മൂല്യം. അത് എപ്പോഴുംകൂടിക്കൊണ്ടിരിക്കും....

കൊറോണ ഭീതി: ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം

മുംബൈ: കൊറോണ വൈറസ് ഭീതി ഓഹരി വിപണിയെയും ബാധിച്ചു. സെൻസെക്സ് 200 പോയന്റിലേറെ നഷ്ടത്തിലാണ് വ്യാപാരം ആരംഭിച്ചത്. കൊറോണ ബാധിച്ച് 80ലേറെ പേർ മരിച്ചതും 3000ലേറെ പേർക്ക് രോഗബാധ സ്ഥിരീകരിച്ചതും ആഗോള വ്യാപകമായി വിപണിയെ നഷ്ടത്തിലാക്കി. ലോഹ വിഭാഗം ഓഹരികളെയാണ് നഷ്ടം പ്രധാനാമായും ബാധിച്ചത്. സെൻസെക്സ് ഓഹരികളിൽ ജെഎസ്ഡബ്ല്യുയു സ്റ്റീൽ, ജിൻഡാൽ സ്റ്റീൽ, വേദാന്ത, ടാറ്റ സ്റ്റീൽ, ഹിൻഡാൽകോ തുടങ്ങിയ ഓഹരികൾ രണ്ടുമുതൽനാലുശതമാനംവരെ താഴ്ന്നു. മികച്ച പാദഫലം പുറത്തുവിട്ടതിനെതുടർന്ന്...

ബജറ്റില്‍ വീട്ടുപകരണങ്ങളുടെ നികുതി കുറച്ചേക്കും

ന്യൂഡൽഹി: വീട്ടുപകരണങ്ങൾ, ഉപഭോക്തൃ ഇലക്ട്രോണിക് ഉത്പന്നങ്ങൾ എന്നിവ താഴ്ന്ന നികുതി നിരക്കിൽ കൊണ്ടുവന്നേക്കും. പരിസ്ഥിതി സൗഹൃദവും ഊർജ കാര്യക്ഷമതയുള്ളതുമായ ഉത്പന്നങ്ങൾക്കായിരിക്കും കുറഞ്ഞ നികുതി നിരക്ക് ബജറ്റിൽ പ്രഖ്യേപിച്ചേക്കുക. ഇത്തരം ഉത്പന്നങ്ങൾ നിർമിക്കുന്നതിനുള്ള ഭാഗങ്ങളുടെ ഇറക്കുമതിയ്ക്ക് ഇറക്കുമതി ചുങ്കം ഒഴിവാക്കുന്നതും ബജറ്റിൽ പരിഗണിക്കുന്നുണ്ട്. ഊർജ ക്ഷമതയുള്ള ഉത്പന്നങ്ങൾ നിർമിക്കുന്നതിന് കൺസ്യൂമർ ഇലക്ട്രോണിക്സ് ആൻഡ് അപ്ലയൻസസ് മാനുഫാക്ചറേഴ്സ്...