121

Powered By Blogger

Thursday 30 December 2021

മികച്ച ഫീച്ചറുകളുമായി ടൈറ്റന്‍ സ്മാര്‍ട്ട് വാച്ച് വിപണിയില്‍

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ വാച്ച് നിർമ്മാതാക്കളായ ടൈറ്റൻ പുതിയ സ്മാർട്ട് വാച്ച് പുറത്തിറക്കി. സ്മാർട്ട് വെയറബിൾ പോർട്ട്ഫോളിയോയിലെ ടൈറ്റന്റെ ഏറ്റവും ശക്തമായ ഉത്പന്നമാണ് പുതിയ ടൈറ്റൻ സ്മാർട്ട്. ടൈറ്റൻ സ്മാർട്ടിന്റെ പ്രാരംഭ വില 8995 രൂപയാണ്. ഫുൾ ടച്ച് ഇമ്മേഴ്സീവ് ക്രിസ്റ്റൽ ഡിസ്പ്ലെ, അലക്സ ബിൽറ്റ് ഇൻ, 14 ദിവസം വരെ നീണ്ടുനിൽക്കുന്ന ബാറ്ററി, മൾട്ടി സ്പോർട്സ് മോഡുകൾ, നൂറിലധികം വാച്ച് ഫേയ്സുകൾ എന്നിങ്ങനെ ഒരു നിര ഫീച്ചറുകളുമായാണ് ടൈറ്റൻ സ്മാർട്ട് എത്തുന്നത്. ബ്ലഡ് ഓക്സിജൻ സാച്ചുറേഷൻ, വിഒ2 മാക്സ്, ഹാർട്ട് റേറ്റ് മോണിറ്റർ, പീരിയഡ് ട്രാക്കർ, സ്ലീപ് ട്രാക്കർ, സ്ട്രെസ് മോണിറ്റർ എന്നിവയുമുണ്ട്. ഇതിനുപുറമെ പുതിയ വാച്ചിൽ നോട്ടിഫിക്കേഷൻ അലേർട്ട്, മ്യൂസിക് കൺട്രോൾ, കാമറ കൺട്രോൾ, വെതർ അലെർട്ട്, ഹെഡ്രേഷൻ അലെർട്ട് എന്നിവയുമുണ്ട്. ഫിറ്റ്നസ് അവബോധമുള്ള ആധുനിക ഉപയോക്താക്കൾക്ക് യോജിക്കുന്ന രീതിയിൽ പ്രവർത്തന മികവും മനോഹരമായ രൂപവും ഒത്തുചേർന്നതാണ് പുതിയ ടൈറ്റൻ സ്മാർട്ട് വാച്ച്. ഓനിക്സ് ബ്ലാക്ക്, ചാർക്കോൾ ബ്ലൂ, ചെസ്റ്റ്നട്ട് പിങ്ക് എന്നിങ്ങനെ മൂന്ന് നിറത്തിലുള്ള സ്ട്രാപ്പുകളിലാണ് ടൈറ്റൻ സ്മാർട്ട് വാച്ച് അവതരിപ്പിക്കുന്നത്. ടൈറ്റൻ സ്മാർട്ട് വേൾഡ് ആപ്പുമായി കണക്ട് ചെയ്യുന്നതിനും സാധിക്കും. ആൻഡ്രോയ്ഡ് വേർഷൻ 6.0 മുതൽ മുകളിലേയ്ക്കും ഐഒഎസ് വേർഷൻ 12.1 മുതൽ മുകളിലേയ്ക്കുമുള്ള ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളുമായി കോംപാറ്റബിളുമാണ്. ഒരിടത്തുതന്നെ എല്ലാ പ്രവർത്തികളും ട്രാക്ക് ചെയ്യുന്നതിന് ആപ്പ് സഹായിക്കും.

from money rss https://bit.ly/3pFuYAw
via IFTTT

2021ലെ അവസാന വ്യാപാരദിനത്തില്‍ സൂചികകളില്‍ നേട്ടത്തോടെ തുടക്കം

മുംബൈ: കലണ്ടർവർഷത്തെ അവസാന വ്യാപാരദിനത്തിൽ സൂചികകളിൽ നേട്ടത്തോടെ തുടക്കം. നിഫ്റ്റി 17,300നരികെയെത്തി. നാലുദിവസത്തെ തുടർച്ചയായ നഷ്ടത്തിൽനിന്നാണ് വെള്ളിയാഴ്ചയിലെ നേട്ടം. സെൻസെക്സ് 259 പോയന്റ് ഉയർന്ന് 58,054ലിലും നിഫ്റ്റി 77 പോയന്റ് നേട്ടത്തിൽ 17,281ലുമാണ് വ്യാപാരം ആരംഭിച്ചത്. ഹിൻഡാൽകോ, ടൈറ്റാൻ കമ്പനി, അൾട്രടെക് സിമെന്റ്സ്, ഗ്രാസിം ഇൻഡസ്ട്രീസ്, ആക്സിസ് ബാങ്ക് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടത്തിൽ. എൻടിപിസി, ഇൻഡസിൻഡ് ബാങ്ക്, ഒഎൻജിസി, പവർഗ്രിഡ് കോർപ്, സിപ്ല തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകളും 0.5ശതമാനത്തിലേറെ നേട്ടത്തിലാണ്.

from money rss https://bit.ly/3qEadVi
via IFTTT

ഈ മാറ്റങ്ങള്‍ ജനുവരി ഒന്നുമുതല്‍; അറിയാം വിശദമായി

പുതുവത്സരദിനംമുതൽ പൊതുജനങ്ങളുമായി ബന്ധപ്പെട്ട ചില സേവനങ്ങളുടെ നിരക്കിലുംമറ്റും ഏറ്റകുറച്ചിലുകൾ ഉണ്ടാകുന്നുണ്ട്. പ്രധാനപ്പെട്ടവ ചുവടെ എ.ടി.എം. അക്കൗണ്ടുള്ള ബാങ്കിന്റെ എ.ടി.എം.വഴി പണമായും അല്ലാതെയും മാസം അഞ്ചും മറ്റുബാങ്കുകളുടേതിൽ മെട്രോ നഗരങ്ങളിൽ മൂന്നും ചെറുനഗരങ്ങളിൽ അഞ്ചും സൗജന്യ ഇടപാട് അനുവദിച്ചിട്ടുണ്ട്. ഇതിൽ കൂടുതലായി വരുന്ന ഇടപാടിന് ഇന്റർചേഞ്ച് ഫീസ് 20 എന്നത് 21 രൂപയാകും.. ജി.എസ്.ടി. പുറമേ. വാഹനവില കൂടും കാർ, ഇരുചക്ര വാഹനനിർമാതാക്കളിൽ മിക്കവരും വില കൂട്ടുകയാണ്. മാരുതി സുസുക്കി, ടാറ്റ മോട്ടോഴ്സ് (രണ്ടരശതമാനം വരെ), ടൊയോട്ട, ഹോണ്ട, സ്കോഡ, റെനോ, ഫോക്സ്വാഗൻ (രണ്ടുശതമാനത്തിനും അഞ്ചുശതമാനത്തിനും ഇടയിൽ), സിട്രൺ (മൂന്നുശതമാനം), മെഴ്സിഡീസ് ബെൻസ് (രണ്ടുശതമാനം), ഔഡി (മൂന്നുശതമാനം), ഇരുചക്ര വാഹനനിർമാതാക്കളായ ഹീറോ മോട്ടോകോർപ് (2000 രൂപ വരെ), ഡ്യുകാട്ടി, കാവസാക്കി തുടങ്ങിയ കമ്പനികൾ വർധന പ്രഖ്യാപിച്ചിട്ടുണ്ട്. ജി.എസ്.ടി.യിൽ മാറ്റം ഒല, ഊബർ തുടങ്ങിയ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളിൽ ഇരുചക്ര, മുച്ചക്ര വാഹനയാത്ര നടത്തുമ്പോൾ അഞ്ചുശതമാനം ജി.എസ്.ടി.കൂടി ഈടാക്കും. നേരത്തേ ഇത് കാറുകൾക്കുമാത്രമായിരുന്നു. ജി.എസ്.ടി.യിൽ പുതിയ രജിസ്ട്രേഷനും റദ്ദാക്കിയത് പുനഃസ്ഥാപിക്കാനും റീഫണ്ടിന് അപേക്ഷിക്കാനും ആധാർ നിർബന്ധം. ജി.എസ്.ടി.യിൽ വെളിപ്പെടുത്തിയ വില്പനപ്രകാരമുള്ള നികുതി അടച്ചില്ലെങ്കിൽ സ്ഥാപനങ്ങൾ സന്ദർശിച്ച് റവന്യൂ റിക്കവറിക്ക് ഉദ്യോഗസ്ഥർക്ക് അധികാരം. ഐ.പി.പി.ബി.യിൽ ഫീസ് ഇന്ത്യ പോസ്റ്റ് പേമെന്റ് ബാങ്ക് ശാഖകളിൽ (ഐ.പി.ബി.ബി.) പണം കറൻസിയായി നിക്ഷേപിക്കുമ്പോഴും പിൻവലിക്കുമ്പോൾ മാസം നാലിടപാട് സൗജന്യമായി തുടരും. തുടർന്നുള്ള ഓരോ ഇടപാടിനും ഇടപാടു തുകയുടെ അരശതമാനം വരുന്ന തുക ഫീസായി നൽകണം. ഈടാക്കുന്ന കുറഞ്ഞ ഫീസ് 25 രൂപയായിരിക്കും. ഓൺലൈൻ ഭക്ഷണം ഓൺലൈൻ പ്ലാറ്റ്ഫോമിൽ ഭക്ഷണം വാങ്ങുമ്പോൾ അഞ്ചുശതമാനം ജി.എസ്.ടി. നൽകണം. നേരത്തേ ഹോട്ടലുകളിൽനിന്ന് ഈടാക്കിയിരുന്ന നികുതി ഉപഭോക്താക്കളിലേക്കുമാറ്റുകയാണ്. ഇതിനുപുറമേ ഡെലിവറി ചാർജ് ഉൾപ്പെടെയുള്ള മറ്റുചെലവുകൾക്ക് 18 ശതമാനം ജി.എസ്.ടി.യും നൽകേണ്ടിവരും. ബാങ്ക് ലോക്കർ തീപ്പിടിത്തം, മോഷണം, കൊള്ള, കെട്ടിടം തകരൽ, ജീവനക്കാരുടെ തട്ടിപ്പ് എന്നിവ വഴി ലോക്കറിലെ വസ്തുക്കൾ നഷ്ടമായാൽ ബാങ്ക് ഉപഭോക്താവിന് ഇനി നഷ്ടപരിഹാരം നൽകണം. ലോക്കറിന്റെ വാർഷികവാടകയുടെ 100 ഇരട്ടിവരെ വരുന്ന തുകയായി ഇത് നിജപ്പെടുത്തിയിട്ടുണ്ട്. നിലവിൽ ലോക്കറിലെ വസ്തുക്കളിൽ ബാങ്കിന് ഒരുത്തരവാദിത്വവും ഉണ്ടായിരുന്നില്ല. മൂന്നുവർഷം വാടക നൽകിയില്ലെങ്കിൽ ബാങ്കിന് ലോക്കർ തുറന്ന് പരിശോധിക്കാം. വാടക ലഭിക്കുന്നുണ്ടെങ്കിലും തുടർച്ചയായി ഏഴുവർഷം ഉപയോഗിക്കാതെ കിടക്കുകയോ ഉപഭോക്താവിനെ കണ്ടെത്താൻ കഴിയാതെ വരികയോ ചെയ്താൽ അതിലെ വസ്തുക്കൾ അവകാശികൾക്ക് കൈമാറാം. അതിനുകഴിഞ്ഞില്ലെങ്കിൽ സുതാര്യമായ രീതിയിൽ ഇവ ഒഴിവാക്കാം. റിട്ടേൺ വൈകിയാൽ സമയപരിധി കഴിഞ്ഞ് ആദായനികുതി റിട്ടേൺ സമർപ്പിക്കുമ്പോൾ ഈടാക്കുന്ന പിഴ മുൻവർഷത്തെ 10,000 രൂപയിൽനിന്ന് 5,000 ആക്കി. വരുമാനം നികുതിവിധേയ പരിധിക്കു താഴെയാണെങ്കിൽ പിഴ നൽകേണ്ടതില്ല.

from money rss https://bit.ly/3qz980Z
via IFTTT

റിലയന്‍സും ടാറ്റ സ്റ്റീലും നഷ്ടംനേരിട്ടു; ഐടി ഓഹരികള്‍ നേട്ടമുണ്ടാക്കി |Market Closing

മുംബൈ: തുടർച്ചയായ ദിവസങ്ങളിൽ നേട്ടമുണ്ടാക്കാൻ കഴിയാതെ സൂചികകൾ. ഫ്യൂച്ചർ കരാറുകളുടെ പ്രതിമാസ കാലാവധി അവസാനിക്കുന്ന വ്യാഴാഴ്ച സൂചികകൾ നേരിയ നഷ്ടത്തിലാണ് ക്ലോസ്ചെയ്തത്. സെൻസെക്സ് 12.17 പോയന്റ് താഴ്ന്ന് 57,794.32ലും നിഫ്റ്റി 9.60 പോയന്റ് നഷ്ടത്തിൽ 17,204ലിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. വർഷാവസാനമായതിനാൽ നിക്ഷേകർ വിട്ടുനിന്നതും വിപണിയിൽ പ്രതിഫലിച്ചു. ബജാജ് ഓട്ടോ, ജെഎസ്ഡബ്ല്യു സ്റ്റീൽ, റിലയൻസ് ഇൻഡസ്ട്രീസ്, യുപിഎൽ, ടാറ്റ സ്റ്റീൽ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടംനേരിട്ടത്. എൻടിപിസി, ഇൻഡസിൻഡ് ബാങ്ക്, സിപ്ല, എച്ച്സിഎൽ ടെക്, ഡോ.റെഡ്ഡീസ് ലാബ് തുടങ്ങിയ ഓഹരികൾ നേട്ടമുണ്ടാക്കുകയുംചെയ്തു. ഐടി, ഫാർമ ഒഴികെയുള്ള സൂചികകൾ നഷ്ടംനേരിട്ടു. ഓയിൽ ആൻഡ് ഗ്യാസ്, മെറ്റൽ, റിയാൽറ്റി സൂചികകൾ ഒരുശതമാനംവീതം താഴ്ന്നു. ബിഎസ്ഇ മിഡ്ക്യാപ് 0.22ശതമാനം നഷ്ടത്തിലാണ് ക്ലോസ്ചെയ്തത്. Sensex, Nifty end flat; IT shares shine; Reliance, Tata Steel slip.

from money rss https://bit.ly/3HhREN6
via IFTTT

ഈ കാറ്റഗറിയിലെ ഫണ്ടുകള്‍ നല്‍കിയത് 30ശതമാനത്തിലേറെ ആദായം: വിശദാംശങ്ങള്‍ അറിയാം

മ്യൂച്വൽ ഫണ്ട് കാറ്റഗറികളിൽ ജനപ്രിയമായ ഫ്ളക്സി ക്യാപ് വിഭാഗത്തിലെ ഫണ്ടുകൾ 2021ൽ നിക്ഷേപകന് നൽകിയത് ശരാശരി 30ശതമാനം ആദായാം. 55 ഫണ്ടുകളാണ് ഫ്ളക്സി ക്യാപ് വിഭാഗത്തിലുള്ളത്. മൂന്നിലേറെ ഫണ്ടുകൾ ഒരുവർഷത്തിനിടെ 40ശതമാനത്തിലേറെ നേട്ടമുണ്ടാക്കി. 38 ഫണ്ടുകളാകട്ടെ 30ശതമാനത്തിലേറെയും. അതേസമയം, ബിഎസ്ഇ 500 ടിആർഐ സൂചികയിലെ നേട്ടം 29ശതമാനവുമാണ്. അടിസ്ഥാന സൂചികയിലെ നേട്ടത്തെ മറികടന്നത് 41ലേറെ ഫണ്ടുകളാണ്. അഞ്ചുവർഷത്തെ നേട്ടം പരിശോധിച്ചാൽ എട്ടിലേറെ ഫണ്ടുകൾ 20ശതമാനത്തിൽകൂടുതൽ നേട്ടമുണ്ടാക്കിയതായി കാണാം. ദീർഘകാലയളവിൽ എസ്ഐപിയായി നിക്ഷേപിച്ചാൽ മികച്ച ആദായം ഫ്ളക്സി ക്യാപ് ഫണ്ടുകളിൽനിന്ന് നേടാൻ കഴിയും.

from money rss https://bit.ly/3z9Nggt
via IFTTT