121

Powered By Blogger

Thursday, 30 December 2021

മികച്ച ഫീച്ചറുകളുമായി ടൈറ്റന്‍ സ്മാര്‍ട്ട് വാച്ച് വിപണിയില്‍

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ വാച്ച് നിർമ്മാതാക്കളായ ടൈറ്റൻ പുതിയ സ്മാർട്ട് വാച്ച് പുറത്തിറക്കി. സ്മാർട്ട് വെയറബിൾ പോർട്ട്ഫോളിയോയിലെ ടൈറ്റന്റെ ഏറ്റവും ശക്തമായ ഉത്പന്നമാണ് പുതിയ ടൈറ്റൻ സ്മാർട്ട്. ടൈറ്റൻ സ്മാർട്ടിന്റെ പ്രാരംഭ വില 8995 രൂപയാണ്. ഫുൾ ടച്ച് ഇമ്മേഴ്സീവ് ക്രിസ്റ്റൽ ഡിസ്പ്ലെ, അലക്സ ബിൽറ്റ് ഇൻ, 14 ദിവസം വരെ നീണ്ടുനിൽക്കുന്ന ബാറ്ററി, മൾട്ടി സ്പോർട്സ് മോഡുകൾ, നൂറിലധികം വാച്ച് ഫേയ്സുകൾ എന്നിങ്ങനെ ഒരു നിര ഫീച്ചറുകളുമായാണ് ടൈറ്റൻ സ്മാർട്ട് എത്തുന്നത്. ബ്ലഡ് ഓക്സിജൻ സാച്ചുറേഷൻ, വിഒ2 മാക്സ്, ഹാർട്ട് റേറ്റ് മോണിറ്റർ, പീരിയഡ് ട്രാക്കർ, സ്ലീപ് ട്രാക്കർ, സ്ട്രെസ് മോണിറ്റർ എന്നിവയുമുണ്ട്. ഇതിനുപുറമെ പുതിയ വാച്ചിൽ നോട്ടിഫിക്കേഷൻ അലേർട്ട്, മ്യൂസിക് കൺട്രോൾ, കാമറ കൺട്രോൾ, വെതർ അലെർട്ട്, ഹെഡ്രേഷൻ അലെർട്ട് എന്നിവയുമുണ്ട്. ഫിറ്റ്നസ് അവബോധമുള്ള ആധുനിക ഉപയോക്താക്കൾക്ക് യോജിക്കുന്ന രീതിയിൽ പ്രവർത്തന മികവും മനോഹരമായ രൂപവും ഒത്തുചേർന്നതാണ് പുതിയ ടൈറ്റൻ സ്മാർട്ട് വാച്ച്. ഓനിക്സ് ബ്ലാക്ക്, ചാർക്കോൾ ബ്ലൂ, ചെസ്റ്റ്നട്ട് പിങ്ക് എന്നിങ്ങനെ മൂന്ന് നിറത്തിലുള്ള സ്ട്രാപ്പുകളിലാണ് ടൈറ്റൻ സ്മാർട്ട് വാച്ച് അവതരിപ്പിക്കുന്നത്. ടൈറ്റൻ സ്മാർട്ട് വേൾഡ് ആപ്പുമായി കണക്ട് ചെയ്യുന്നതിനും സാധിക്കും. ആൻഡ്രോയ്ഡ് വേർഷൻ 6.0 മുതൽ മുകളിലേയ്ക്കും ഐഒഎസ് വേർഷൻ 12.1 മുതൽ മുകളിലേയ്ക്കുമുള്ള ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളുമായി കോംപാറ്റബിളുമാണ്. ഒരിടത്തുതന്നെ എല്ലാ പ്രവർത്തികളും ട്രാക്ക് ചെയ്യുന്നതിന് ആപ്പ് സഹായിക്കും.

from money rss https://bit.ly/3pFuYAw
via IFTTT