121

Powered By Blogger

Sunday, 8 March 2015

ജി.കാര്‍ത്തികേയന്റെ നിര്യാണത്തില്‍ അനുശോചനം








ജി.കാര്‍ത്തികേയന്റെ നിര്യാണത്തില്‍ അനുശോചനം


Posted on: 09 Mar 2015




ദുബായ്: സ്പീക്കര്‍ ജി കാര്‍ത്തികേയന്റെ നിര്യാണത്തില്‍ ദുബായിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അനുശോചനം രേഖപ്പെടുത്തി. എന്‍.ആര്‍ മായിന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ എന്‍.പി.രാമചന്ദ്രന്‍ അനുശോചനപ്രമേയം അവതരിപ്പിച്ചു. ജേക്കബ് ജോര്‍ജ്, ദിലീപ് ഇബ്രാഹിം, ബാബു പീതാംബരന്‍, കെ.പി.ശിവകുമാര്‍, സി.പി.പത്മനാഭന്‍, ചന്ദ്രന്‍ മുല്ലപ്പള്ളി, ഉദയവര്‍മ്മ, അഡ്വ.മുസ്തഫ, അക്ബര്‍ അലി, എം.എന്‍.രവീന്ദ്രന്‍, ടോജി, ജോണ്‍ മാത്യു, ജലീല്‍ എന്നിവര്‍ അനുസ്മരിച്ചു.











from kerala news edited

via IFTTT

പ്രഭ കൊല്ലരുതേയെന്ന്‌ യാചിക്കുന്നത്‌ നിസ്സഹായനായ ഭര്‍ത്താവിന്‌ കേട്ടിരിക്കേണ്ടിവന്നു!









Story Dated: Monday, March 9, 2015 11:39



mangalam malayalam online newspaper

ബംഗളൂരു: എന്തുവേണമെങ്കിലും എടുത്തുകൊളളൂ, ഉപദ്രവിക്കല്ലേ എന്ന്‌ പ്രഭ അരുണ്‍കുമാര്‍ (41) അജ്‌ഞാതനായ അക്രമിയോട്‌ കെഞ്ചിപ്പറയുന്നത്‌ ഭര്‍ത്താവിന്‌ നിസ്സഹായതയോടെ കേട്ടിരിക്കേണ്ടിവന്നു. ശനിയാഴ്‌ച രാത്രി പ്രഭ കര്‍ണാടകയിലുളള ഭര്‍ത്താവുമായി ഫോണില്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോഴാണ്‌ സിഡ്‌നിയിലെ പാര്‍ക്കില്‍ കവര്‍ച്ചക്കാരന്റെ കുത്തേറ്റു വീഴുന്നത്‌.


ആക്രമണത്തിനിനയാവുന്നതിന്‌ തൊട്ടു മുമ്പ്‌ ഒരു വലിയ മനുഷ്യന്‍ തന്നെ ചുറ്റിപ്പറ്റി നില്‍ക്കുന്നുവെന്ന്‌ ഭര്‍ത്താവ്‌ അരുണ്‍കുമാറിനോട്‌ പ്രഭ പറഞ്ഞതായി അവരുടെ അന്തരവന്‍ വെളിപ്പെടുത്തി. അതിനു ശേഷം തന്നെ ഉപദ്രവിക്കരുതെന്നും എന്തു വേണമെങ്കിലും എടുത്തുകൊളളൂവെന്നും പറയുന്നത്‌ കേള്‍ക്കാമായിരുന്നു. ഞരക്കങ്ങള്‍ക്കൊടുവില്‍ തനിക്ക്‌ കുത്തേറ്റുവെന്നു പ്രഭ പറഞ്ഞു. അപ്പോഴേക്കും ഫോണ്‍ കട്ടായെന്നും പ്രഭയുടെ അനന്തരവന്‍ പറയുന്നു.


വെസ്‌റ്റ്മീഡിലെ വീട്ടില്‍ നിന്ന്‌ കേവലം 300 മീറ്റര്‍ അകലെയാണ്‌ പ്രഭ കുത്തേറ്റു വീണത്‌. രക്‌തത്തില്‍ കുളിച്ചുകിടന്ന യുവതിയെ കണ്ട വഴിയാത്രക്കാരന്‍ രക്ഷിക്കാന്‍ ശ്രമിച്ചുവെങ്കിലും ആശുപത്രിയില്‍ മരണത്തിനു കീഴടങ്ങി.


'മൈന്‍ഡ്‌ട്രീ'യുടെ പ്രോജക്‌റ്റുമായി ബന്ധപ്പെട്ട്‌ മൂന്ന്‌ വര്‍ഷം മുമ്പാണ്‌ പ്രഭ സിഡിനിയിലെത്തുന്നത്‌. ഏപ്രിലില്‍ നാട്ടിലേക്ക്‌ മടങ്ങാനിരിക്കെയാണ്‌ അഞ്‌ജാതന്റെ കത്തിക്കിരയായത്‌. ദക്ഷിണ കന്നഡയിലെ സുളളിയയില്‍ നിന്നുളള പ്രഭയ്‌ക്ക് ഒമ്പത്‌ വയസ്സുളള ഒരു മകളുണ്ട്‌.










from kerala news edited

via IFTTT

ഭൂമി ഏറ്റെടുക്കല്‍ ബില്ലില്‍ ഭേദഗതി അനുവദിക്കില്ലെന്ന് ഖാര്‍ഗെ









Story Dated: Monday, March 9, 2015 11:15



ന്യുഡല്‍ഹി: ഭൂമി ഏറ്റെടുക്കല്‍ ഭേദഗതി ബില്ലിന്മേല്‍ പ്രതിപക്ഷവുമായി സമവായത്തിലെത്താനുള്ള സര്‍ക്കാര്‍ നീക്കം പരാജയപ്പെട്ടു. 2013ലെ ഭൂമി ഏറ്റെടുക്കല്‍ ബില്ലിന്മേല്‍ മാറ്റം കൊണ്ടുവരുന്നതിനെ കോണ്‍ഗ്രസ് എതിര്‍ക്കുമെന്ന് പാര്‍ട്ടി കക്ഷിനേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ അറിയിച്ചു.










from kerala news edited

via IFTTT

സത്യം കേസില്‍ വിധി ഏപ്രില്‍ ഒമ്പതിലേക്ക് മാറ്റി









Story Dated: Monday, March 9, 2015 11:07



ഹൈദരാബാദ്: സത്യം കമ്പ്യൂട്ടര്‍ സര്‍വീസസ് ലിമിട്ടഡ് ഉള്‍പ്പെട്ട കോടികളുടെ തട്ടിപ്പ് കേസില്‍ വിധി പറയുന്നത് ഹൈദരാബാദിലെ പ്രത്യേക കോടതി ഏപ്രില്‍ ഒമ്പതിലേക്ക് മാറ്റി. ഇന്നു പ്രഖ്യാപിക്കാനിരുന്ന വിധിയാണ് മാറ്റിവച്ചത്. സ്‌പെഷ്യല്‍ ജഡ്ജ് ബിവിഎല്‍എന്‍ ചക്രവര്‍ത്തിയാണ് വിധി പറയുക.


2009 ജനുവരി ഏഴിനാണ് തട്ടിപ്പ് പുറത്തുവന്നത്. സി.ബി.ഐ അന്വേഷിച്ച കേസില്‍ 3000 രേഖകള്‍ പരിശോധിക്കുകയും 226 സാക്ഷികളുടെ മൊഴിയെടുക്കുകയും ചെയ്തിരുന്നു. കമ്പനിയുടെ അക്കൗണ്ട് ബുക്കില്‍ കൃത്രിമം നടത്തി ലാഭക്കണക്കില്‍ കോടികളുടെ ക്രമക്കേടു കാണിച്ചുവെന്ന് സത്യം സ്ഥാപക നേതാവ് ബി.രാമലിംഗ് രാജു കുറ്റസമ്മതം നടത്തിയിരുന്നു. ഇതേതുടര്‍ന്ന് രാജുവിനെ സെബി 14 വര്‍ഷത്തേക്ക് വിലക്ക് ഏര്‍പ്പെടുത്തി. രാജുവും കൂട്ടാളികളും കൂടി 2000 കോടിയുടെ തട്ടിപ്പ് നടത്തിയെന്ന് സെബിയുടെ വിലയിരുത്തല്‍.


രാജുവിനെ കൂടാതെ സഹോദരന്‍ ബി. രാമരാജു ഉള്‍പ്പെടെ ഒമ്പതു പ്രമുഖരെ സി.ബി.ഐ അറസ്റ്റു ചെയ്തിരുന്നു.










from kerala news edited

via IFTTT

ഒഴുക്കില്‍പെട്ട കാറിനുള്ളില്‍നിന്ന് 14 മണിക്കൂറിനു ശേഷം ഒന്നരവയസ്സുകാരി രക്ഷപ്പെടുത്തി









Story Dated: Monday, March 9, 2015 10:49



mangalam malayalam online newspaper

സാള്‍ട്ട്‌ലേക്ക് സിറ്റി: യു.എസിലെ സ്പ്രിങ്‌വില്ലെയില്‍ ഉത്ത നദിയിലൂടെ ഒഴുകി നടന്ന കാറില്‍ നിന്ന് ഒന്നര വയസ്സുകാരിയെ 14 മണിക്കൂറിനു ശേഷം രക്ഷപ്പെടുത്തി. ശനിയാഴ്ചയാണ് ഒരു മീന്‍പിടുത്തക്കാരന്‍ കാറിനുള്ളില്‍ കുടുങ്ങിക്കിടന്ന പെണ്‍കുട്ടിയെ കണ്ടെത്തിയത്. കുട്ടിയുടെ അമ്മ ഡ്രൈവിംഗ് സീറ്റില്‍ മരിച്ചനിലയിലായിരുന്നു. ഗുരുതരാവസ്ഥയിലായിരുന്ന കുട്ടിയെ ഉടന്‍ തന്നെ സാള്‍ട്ട് ലേക്ക് സിറ്റിയിലെ ആുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ചയോടെ കുട്ടിയുടെ നില തൃപ്തികരമായെന്ന് പോലീസ് അറിയിച്ചു.


അപകടത്തില്‍പെട്ടാണ് കാര്‍ നദിയില്‍ പതിച്ചതെന്ന് കരുതുന്നു. കുട്ടിയുടെ അമ്മയായ ലിന്‍ ജെന്നിഫര്‍ ഗ്രൂസ്‌ബെക്ക് (25) അപകടത്തില്‍ മരിച്ചനിലയിലാണ് കാറിനുള്ളില്‍ കണ്ടെത്തിയത്. പ്രദേശിക സമയം വെള്ളിയാഴ്ച രാത്രി 10.30 ഓടെയാണ് അപകടം നടന്നത്. സ്പ്രിങ്‌വില്ലെയിലെ വീട്ടിലേക്ക് പോവുകയായിരുന്നു അമ്മയും മകളും. നദിക്കു കുറുകേയുള്ള പാലത്തിലേക്ക് കയറിയ കാര്‍ ഡിവൈഡറില്‍ ഇടിച്ച് നദിയിലേക്ക് പതിക്കുകയായിരുന്നു. ശബ്ദം കേട്ട് ആളുകള്‍ സ്ഥലത്ത് പരിശോധന നടത്തിയെങ്കിലും കാര്‍ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ശനിയാഴ്ച ഉച്ചയോടെ കാര്‍ മത്സ്യത്തൊഴിലാളി കണ്ടെത്തുന്നത്.










from kerala news edited

via IFTTT

ചരമം - തങ്കമ്മ വര്‍ഗീസ് (ന്യൂയോര്‍ക്ക്)








ചരമം - തങ്കമ്മ വര്‍ഗീസ് (ന്യൂയോര്‍ക്ക്)


Posted on: 09 Mar 2015





സ്റ്റാറ്റന്‍ഐലന്‍ഡ്: മാവേലിക്കര ഷാരോണ്‍ വില്ലയില്‍ പരേതനായ വര്‍ഗീസ് മോസസിന്റെ ഭാര്യ തങ്കമ്മ വര്‍ഗീസ് സ്റ്റാറ്റന്‍ ഐലന്‍ഡില്‍ അന്തരിച്ചു. മേരി ജോയി, മോസസ് വര്‍ഗീസ്, ജോസഫ് വര്‍ഗീസ്, ആനി ഫിലിപ്പ് എന്നിവരാണ് മക്കള്‍. ന്യൂയോര്‍ക്കില്‍ നിന്ന് തന്നെയുള്ള ബാബു ഫിലിപ്പിന്റെ ഭാര്യാമാതാവാണ് പരേത.

സംസ്‌കാര ചടങ്ങുകള്‍ മാര്‍ച്ച് 9 ന് രാവിലെ 9:30 നു മാത്യൂസ് ഫ്യൂണറല്‍ ഹോമില്‍ തുടങ്ങി ഫെയര്‍വ്യൂ സെമിത്തേരിയില്‍ നടത്തപ്പെടും. 1852 വിക്ടറി ബുലവാര്‍ഡ്, സ്റ്റാറ്റന്‍ ഐലണ്ട്, ന്യൂയോര്‍ക്ക് 10314. നോര്‍ത്ത്ഈസ്റ്റ് അമേരിക്കന്‍ ഡയൊസീസിലെ സഖറിയ മാര്‍ നിക്കോളോവോസ് തിരുമേനിയാണ് സംസ്‌കാര ശുശ്രൂഷകള്‍ക്കുനേതൃത്വം നല്‍കുന്നത്.




വാര്‍ത്ത അയച്ചത് : വിനോദ് കൊണ്ടൂര്‍ ഡേവിഡ്













from kerala news edited

via IFTTT

ചരമം - ഗ്രെയ്‌സി കുര്യന്‍








ചരമം - ഗ്രെയ്‌സി കുര്യന്‍


പി.പി.ശശീന്ദ്രന്‍


Posted on: 09 Mar 2015




റിട്ടയേര്‍ഡ് സെയില്‍ ടാക്‌സ് ഓഫീസര്‍ കാവുംഭാഗം കീച്ചേരില്‍ ഗ്രെയ്‌സ് ഭവനില്‍ കെ.വി തോമസിന്റെ ഭാര്യ റിട്ട.പ്രധാനാദ്ധ്യാപിക ഗ്രെയ്‌സി കുര്യന്‍(67) തിരുവല്ലയില്‍ അന്തരിച്ചു. കിടങ്ങന്നൂര്‍ കല്ലുങ്കല്‍ കുടുംബാംഗമാണ്. മക്കള്‍ ശോഭ ഷാജി (ഫിലഡല്‍ഫിയ), ഷീബ റെജി (ന്യൂയോര്‍ക്ക്), ഷീജ സന്തോഷ് (ഖത്തര്‍), മരുമക്കള്‍ ഷാജി (ഫിലഡല്‍ഫിയ), റെജി പീറ്റര്‍ (ന്യൂയോര്‍ക്ക്), സന്തോഷ് (ഖത്തര്‍). സംസ്‌കാരം മാര്‍ച്ച് 9 ന് കട്ടപ്പുറം പള്ളിയില്‍ നടക്കും.



കൂടുതല്‍ വിവരങ്ങള്‍ക്ക്:

റെജി പീറ്റര്‍ : 9147932578 (യു.എസ്.എ), 703 408 4066 (ഇന്‍ഡ്യ)












from kerala news edited

via IFTTT

കലണ്ടറിന്റെ ആകര്‍ഷണം ആസിഡ്‌ ആക്രമണ ഇരകള്‍!









Story Dated: Monday, March 9, 2015 10:36



mangalam malayalam online newspaper

ന്യൂഡല്‍ഹി: ഇവിടെ സൗന്ദര്യത്തിന്റെ നിര്‍വചനം മാറ്റിയെഴുതിയിരിക്കുന്നു. സൈസ്‌ സീറോ സുന്‌സരികള്‍ പോസുചെയ്യുന്ന ഫാഷന്‍ കലണ്ടറുകള്‍ നിറയുന്ന കാലത്ത്‌ 'ബെല്ലോ' എന്ന ഫാഷന്‍ കലണ്ടര്‍ തികച്ചും വ്യത്യസ്‌തമാവുന്നു. ഇതില്‍ പോസു ചെയ്‌തിരിക്കുന്നത്‌ ആസിഡ്‌ ആക്രമണത്തെ അതിജീവിച്ച 12 വനിതകളാണ്‌. ലോക വനിതാദിനത്തിലാണ്‌ കലണ്ടര്‍ പുറത്തിറക്കിയത്‌.


ബെല്ലോയുടെ പ്രത്യേകത ഇവിടെ അവസാനിക്കുന്നില്ല. 2015 മാര്‍ച്ചിലാണ്‌ കലണ്ടര്‍ ആരംഭിക്കുന്നത്‌. 2016 ഫെബ്രുവരിയില്‍ അവസാനിക്കുകയും ചെയ്യും. ഒരര്‍ഥത്തില്‍ ആസിഡ്‌ ആക്രമണത്തിനിരയായ വനിതകളുടെ സ്വപ്‌ന സാഫല്യം കൂടിയായിണിത്‌. ആക്രമണം മൂലം നഷ്‌ടമായതൊക്കെ തിരിച്ചുപിടിക്കാനുളള ചെറുത്തുനില്‍പ്പിന്റെ കഥകൂടിയാണ്‌ കലണ്ടര്‍ പറയുന്നത്‌.


ആക്രമണത്തിനിരയാവുന്നതിനു മുമ്പ്‌ ഒരു ഫാഷന്‍ ഡിസൈനറാവണമെന്നായിരുന്നു രൂപയുടെ ആഗ്രഹം. കലണ്ടറിനു വേണ്ടി പോസു ചെയ്‌ത എല്ലാവര്‍ക്കും വസ്‌ത്രങ്ങള്‍ ഡിസൈന്‍ ചെയ്‌താണ്‌ രൂപ തന്റെ ആഗ്രഹത്തിലേക്ക്‌ ഒരു പടികൂടി അടുത്തത്‌.


എല്ലാ ആക്രമണ ഇരകളും കഴിഞ്ഞ കാലത്തെ ദു:ഖങ്ങളെല്ലാം മറന്ന്‌ സന്തോഷം പങ്കിടുന്നതാണ്‌ മാര്‍ച്ച്‌ മാസത്തില്‍ ചിത്രീകരിച്ചിരിക്കുന്നത്‌. മറ്റെല്ലാവരുടെയും റോള്‍ മോഡലായ ലക്ഷ്‌മി സാ ആണ്‌ ഏപ്രില്‍ മാസത്തെ പേജിനു വേണ്ടി പോസുചെയ്‌തിരിക്കുന്നത്‌. ഏറ്റവും ധീരയായ വനിത എന്ന അന്താരാഷ്‌ട്ര പുരസ്‌കാരം നേടിയിട്ടുളള ലക്ഷ്‌മിക്ക്‌ ഒരു പാട്ടുകാരി ആവണമെന്നായിരുന്നു ആഗ്രഹം. ഓരോരുത്തരും അവരുടെ ആഗ്രഹത്തിന്‌ അനുസരിച്ചുളള വേഷവിധാനങ്ങളിലാണ്‌ ഫോട്ടോയ്‌ക്ക് പോസു ചെയ്‌തിരിക്കുന്നത്‌.


ചാന്‍വ്‌ എന്ന എന്‍ജിഒ ആസിഡ്‌ ആക്രമണത്തിനെതിരെ നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ മൂന്നാം വാര്‍ഷികത്തിന്റെ ഭാഗമായാണ്‌ കലണ്ടര്‍ പുറത്തിറക്കിയത്‌.










from kerala news edited

via IFTTT

നാഥന്റെ സ്മരണയില്‍ വിതുമ്പി നിയമസഭ









Story Dated: Monday, March 9, 2015 10:25



mangalam malayalam online newspaper

തിരുവനന്തപുരം: അന്തരിച്ച സ്പീക്കര്‍ ജി. കാര്‍ത്തികേയനെ അനുസ്മരിച്ച് നിയമസഭ. അനുശോചന പ്രമേയം വായിച്ച ഡെപ്യൂട്ടി സ്പീക്കര്‍ എന്‍.ശക്തന്‍ വിതുമ്പുന്ന വാക്കുകളിലാണ് തന്റെ പ്രസംഗം പൂര്‍ത്തിയാക്കിയത്. തനിക്ക് ഒരു സഹേദരനെയാണ് നഷ്ടമായതെന്ന് ശക്തന്‍ പറഞ്ഞു. പ്രതിപക്ഷത്തെയും ഭരണപക്ഷത്തെയും ഒരുപോലെ കണ്ട സ്പീക്കറായിരുന്നു കാര്‍ത്തികേയനെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അനുസ്മരിച്ചു. ഒരു പൊതുപ്രവര്‍ത്തകന്‍ പുലര്‍ത്തേണ്ട എന്ന മാന്യതയും ജീവിതത്തില്‍ പുലര്‍ത്തിയ നേതാവായിരുന്നു അദ്ദേഹമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.


നിയമസഭയില്‍ കാലോചിതമായ മാറ്റങ്ങള്‍ കൊണ്ടുവന്ന സ്പീക്കറായിരുന്നു കാര്‍ത്തികേയനെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ പറഞ്ഞു. തികഞ്ഞ ജനാധിപത്യവാദിയായ സ്പീക്കറായിരുന്നു അദ്ദേഹമെന്നും വി.എസ് അനുസ്മരിച്ചു.


സഭഥയുടെ നിലവാരം കാത്തുനസൂക്ഷിക്കുന്നതില്‍ കര്‍ശന നിലപാടെടുത്ത സ്പീകകറായിരുന്നു കാര്‍ത്തികേയന്നെ് മന്ത്രി കെ.എം മാണി പറഞ്ഞു. നിയമസഭാ അംഗങ്ങള്‍ക്ക് പരിശീലനം നല്‍കുന്നതിലും അദ്ദേഹം ശ്രദ്ധചെലുത്തിയിരുന്നുവെന്നും മാണി പറഞ്ഞു. വിവധി കക്ഷിനേതാക്കളും സ്പീക്കറെ അനുസ്മരിച്ച് സംസാരിച്ചു. തുടര്‍ന്ന് സഭ ഒരു മിനിറ്റ് മൗനം ആചരിച്ചു.


സ്പീക്കറോടുള്ള ആദരസൂചകമായി നിയമസഭ ഇന്നത്തേക്കു പിരിയും. ഉച്ചയ്ക്ക് ചേരുന്ന കാര്യനിര്‍വാഹക സമിതി സഭയുടെ തുടര്‍ ദിവസങ്ങളിലെ നടപടികള്‍ നിശ്ചയിക്കും.










from kerala news edited

via IFTTT

ആസാമില്‍ ബലാത്സംഗം കൂടുന്നു; ഇരകള്‍ 10,000; പീഡനശ്രമങ്ങള്‍ 11,306









Story Dated: Monday, March 9, 2015 09:54



mangalam malayalam online newspaper

ഗുവാഹട്ടി: വടക്കുകിഴക്കന്‍ സംസ്‌ഥാനങ്ങളില്‍ ഒന്നില്‍ ബലാത്സംഗ കുറ്റവാളിയെ ജയില്‍ തകര്‍ത്ത്‌ പിടികൂടി നാട്ടുകാര്‍ കൊന്ന സംഭവം വലിയ വിവാദങ്ങള്‍ സൃഷ്‌ടിക്കുന്നതിനിടയില്‍ തൊട്ടടുത്ത ആസാമില്‍ നിന്നുള്ള റിപ്പോര്‍ട്ട്‌ ഞെട്ടിക്കും. നാലു വര്‍ഷത്തിനിടയില്‍ ആസാമില്‍ ബലാത്സംഗത്തിന്‌ ഇരയായത്‌ 10,000 ലധികം പെണ്‍കുട്ടികള്‍. ബലാത്സംഗ ശ്രമങ്ങള്‍ 11,306 എണ്ണവും റിപ്പോര്‍ട്ടില്‍ പറയുന്നു.


ആസാം പോലീസിന്റെ കണക്കുകള്‍ പ്രകാരം 2010 ല്‍ 1721 ആയിരുന്ന കേസുകള്‍ 2011 ല്‍ 2011 ആയി ഉയര്‍ന്നു. 2012 ല്‍ ചെറിയ കുറവ്‌ വന്ന്‌ 1,716 ആയെങ്കിലും 2013 ല്‍ 1,937, കഴിഞ്ഞ വര്‍ഷം 2,780 എന്നതാണ്‌ കണക്കുകള്‍. ആസാമില്‍ ദിനംപ്രതി ഏഴു പേര്‍ വീതം ബലാത്സംഗം ചെയ്യപ്പെടുന്നുണ്ടെന്നും ഈ വര്‍ഷവും ഇത്തരം സംഭവങ്ങള്‍ പതിവായി നടക്കുന്നുണ്ടെന്നുമാണ്‌ ആസാം പോലീസിന്റെ കണക്കുകള്‍ വ്യക്‌തമാക്കുന്നത്‌.


ബലാത്സംഗത്തിന്‌ പുറമേ സ്‌ത്രീകള്‍ക്ക്‌ നേരെ നടക്കുന്ന വിവിധ പീഡനങ്ങളുടെ എണ്ണവും പതിനായിരം കടന്നിട്ടുണ്ട്‌. 2010 മുതല്‍ ആസാമിലെ വിവിധ പോലീസ്‌ സ്‌റ്റേഷനുകളില്‍ 11,306 കേസുകളെങ്കിലും റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ടെന്നാണ്‌ കണക്കുകള്‍. 2010 ല്‍ മാത്രം 1,611 കേസ്‌ റിപ്പോര്‍ട്ട്‌ ചെയ്‌തു. 2012 ല്‍ 1,840 ും 2013 ല്‍ 2,409 കേസുകളും കഴിഞ്ഞ വര്‍ഷം 4,000 കേസുകളും റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌.










from kerala news edited

via IFTTT

ജപ്പാനില്‍ അഞ്ചു പേര്‍ കുത്തേറ്റു മരിച്ചു









Story Dated: Monday, March 9, 2015 09:52



ടോക്കിയോ: പടിഞ്ഞാറന്‍ ജപ്പാനിലെ സുമോട്ടോയില്‍ അഞ്ചു പേരെ കുത്തേറ്റു മരിച്ചനിലയില്‍ കണ്ടെത്തി. സംഭവവുമായി ബന്ധമുണ്ടെന്നു കരുതുന്ന അത്സുഹികോ ഹിരാനോ(40) എന്നയാളെ പോലീസ് അറസ്റ്റു ചെയ്തതായി പ്രദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. രക്തം പുരട്ട വസ്ത്രവുമായി കണ്ടെത്തിയ ഇയാളെ സംശയത്തെ തുടര്‍ന്ന് പോലീസ് പിടികൂടുകയായിരുന്നു. ഇയാള്‍ തൊഴില്‍ രഹിതനാണ്. കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല.


അയല്‍വാസികളായ വൃദ്ധരാണ് കൊല്ലപ്പെട്ടത്. ഒരു വീടിനുള്ളില്‍ രണ്ടു സ്ത്രീകളെയും ഒരു പുരുഷനെയും സമീപത്തുള്ള വീട്ടില്‍ 80 വയസ്സിനു മേല്‍ പ്രായമുള്ള ദമ്പതികളെയുമാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ഇവരുടെ അയല്‍വാസിയാണ് പിടിയിലായ ഹിരാനോ.










from kerala news edited

via IFTTT