Story Dated: Monday, March 9, 2015 08:49
ഗസിയാബാദ്: കാറിനുള്ളില്‍ സൂക്ഷിച്ചിരുന്ന പടക്കം പൊട്ടിത്തെറിച്ച് നാലുകുട്ടികള്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഗസിയാബാദിലെ ഫറൂക്ക് നഗറിലാണ് സംഭവം. അക്ഷാ(6), ഫര്‍ഹാന്‍(8), ശാരിക(3), ഫര്‍ഹാന്‍(8) എന്നിവരാണ് മരിച്ചത്. പടക്കം വില്‍പ്പനക്കാരനായ മുഹമ്മദ് റിസ്വാന്‍ എന്നയാളുടേതാണ് കാര്‍. മരിച്ച നാലു കുട്ടികളും പരിക്കേറ്റ കുട്ടിയും ഇയാളുടെ കുടുംബത്തിലെ അംഗങ്ങളാണ്.
റിസ്വാനും കുടുംബത്തിലെ അഞ്ചു കുട്ടികളും ഒരു അയല്‍വാസിയുമാണ് കാറിനുള്ളില്‍ ഉണ്ടായിരുന്നത്. റിസ്വനും അയല്‍വാസിയും കാര്‍ നിര്‍ത്തി പുറത്ത് പോയപ്പോഴാണ് അപകടം. കാറിനുള്ളിലുണ്ടായിരുന്ന ഒരു കുട്ടി മ്യൂസിക് സിസ്‌റ്റത്തിന്റെ സ്വിച്ച് ഓണാക്കിയപ്പോഴാണ് സ്‌ഫോടനം ഉണ്ടായത്. നാലു കുട്ടികള്‍ തല്‍ക്ഷണം മരിച്ചു. ഒരു കുട്ടിയെ ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വിവാഹാഘോഷത്തിന് പൊട്ടിക്കാന്‍ കൊണ്ടുപോയ വെടിക്കോപ്പുകളാണ് പൊട്ടിത്തെറിച്ചത്. മ്യൂസിക് സിസ്‌റ്റത്തില്‍ ഉണ്ടായ ഷോര്‍ട് സര്‍ക്യൂട്ടാണ് കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. വെടിക്കോപ്പ് നിര്‍മാണവുമായി ബന്ധപ്പെട്ടുള്ള രേഖകള്‍ ഹാജരാക്കാന്‍ പോലീസ് റിസ്വന് നിര്‍ദ്ദേശം നല്‍കി.
from kerala news edited
via IFTTT