തമിഴിലെ പ്രമുഖ സംവിധായകനും യുവനടന്‍ ധനുഷിന്റെ പിതാവുമായ കസ്തൂരിരാജ ബി.ജെ.പിയില്‍ ചേര്‍ന്നു. വ്യാഴാഴ്ച കോയമ്പത്തൂരില്‍ നടന്ന ചടങ്ങില്‍ പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായുടെ സാന്നിധ്യത്തിലാണ് അദ്ദേഹം ബി.ജെ.പി അംഗത്വം സ്വീകരിച്ചത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണപാടവത്തില്‍ ആകൃഷ്ടനായാണ് ബി.ജെ.പിയില്‍ ചേരാന്‍ തീരുമാനിച്ചതെന്ന് കസ്തൂരിരാജ പറഞ്ഞു. രജനീകാന്തിനെ പാര്‍ട്ടിയോട് ചേര്‍ക്കാന്‍ ബി.ജെ.പി നേതൃത്വം ശ്രമിച്ചുവരുന്നതിനിടെയാണ് രജനിയുടെ മരുമകന്‍ കൂടിയായ ധനുഷിന്റെ പിതാവ് പാര്‍ട്ടിയില്‍ ചേരുന്നത്.
മുന്‍ എം.എല്‍.എയും ഡി.എം.കെ നേതാവുമായ വേദരത്‌നം, പി.എം.കെയിലെ രാമസ്വാമി തുടങ്ങിയവരും പാര്‍ട്ടിയില്‍ ചേര്‍ന്നു.
from kerala news edited
via IFTTT