Story Dated: Monday, March 9, 2015 10:49
സാള്‍ട്ട്‌ലേക്ക് സിറ്റി: യു.എസിലെ സ്പ്രിങ്‌വില്ലെയില്‍ ഉത്ത നദിയിലൂടെ ഒഴുകി നടന്ന കാറില്‍ നിന്ന് ഒന്നര വയസ്സുകാരിയെ 14 മണിക്കൂറിനു ശേഷം രക്ഷപ്പെടുത്തി. ശനിയാഴ്ചയാണ് ഒരു മീന്‍പിടുത്തക്കാരന്‍ കാറിനുള്ളില്‍ കുടുങ്ങിക്കിടന്ന പെണ്‍കുട്ടിയെ കണ്ടെത്തിയത്. കുട്ടിയുടെ അമ്മ ഡ്രൈവിംഗ് സീറ്റില്‍ മരിച്ചനിലയിലായിരുന്നു. ഗുരുതരാവസ്ഥയിലായിരുന്ന കുട്ടിയെ ഉടന്‍ തന്നെ സാള്‍ട്ട് ലേക്ക് സിറ്റിയിലെ ആുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ചയോടെ കുട്ടിയുടെ നില തൃപ്തികരമായെന്ന് പോലീസ് അറിയിച്ചു.
അപകടത്തില്‍പെട്ടാണ് കാര്‍ നദിയില്‍ പതിച്ചതെന്ന് കരുതുന്നു. കുട്ടിയുടെ അമ്മയായ ലിന്‍ ജെന്നിഫര്‍ ഗ്രൂസ്‌ബെക്ക് (25) അപകടത്തില്‍ മരിച്ചനിലയിലാണ് കാറിനുള്ളില്‍ കണ്ടെത്തിയത്. പ്രദേശിക സമയം വെള്ളിയാഴ്ച രാത്രി 10.30 ഓടെയാണ് അപകടം നടന്നത്. സ്പ്രിങ്‌വില്ലെയിലെ വീട്ടിലേക്ക് പോവുകയായിരുന്നു അമ്മയും മകളും. നദിക്കു കുറുകേയുള്ള പാലത്തിലേക്ക് കയറിയ കാര്‍ ഡിവൈഡറില്‍ ഇടിച്ച് നദിയിലേക്ക് പതിക്കുകയായിരുന്നു. ശബ്ദം കേട്ട് ആളുകള്‍ സ്ഥലത്ത് പരിശോധന നടത്തിയെങ്കിലും കാര്‍ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ശനിയാഴ്ച ഉച്ചയോടെ കാര്‍ മത്സ്യത്തൊഴിലാളി കണ്ടെത്തുന്നത്.
from kerala news edited
via IFTTT